നടുവണ്ണൂർ: പ്രമുഖ ശബ്ദ കലാകാരനും നാടക സാംസ്കാരിക പ്രവർത്തകനും അവതാരകനുമായ തങ്കയം ശശികുമാർ അന്തരിച്ചു. നാടകത്തിന്റെ കളിവിളക്കണയും പോലെ, തങ്കയം ശശികുമാർ എന്ന നാടകകാരന്റെ അപ്രതീക്ഷിത വിടപറയലിൽ വിറങ്ങലിച്ചു നിൽക്കുകയാണ് സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും. ശബ്ദഗാംഭീര്യം കൊണ്ടും അസാമാന്യമായ അഭിനയശൈലി കൊണ്ടും ആസ്വാദക ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ ശശികുമാർ, സംവിധാന രംഗത്തും വിസ്മയങ്ങൾ തീർത്തു. കാലം മായ്ക്കാത്ത ഒട്ടനവധി കഥാപാത്രങ്ങളെ അവശേഷിപ്പിച്ച് കൊണ്ടാണ് തങ്കയം കാലയവനികക്കുള്ളിൽ മറയുന്നത് പറമ്പിന്റെ മുകളിൽ വച്ച് സ്കൂട്ടറടിച്ച് പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശശികുമാറിനെ ഇടിച്ച സ്കൂട്ടർ നിർത്താതെ പോവുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അന്ത്യം. ബാലുശ്ശേരി ഉള്ളിയേരി മേഖലകളിലെ സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്ന തങ്കയം ശശികുമാറിന് മികച്ച ശബ്ദ കലാകാരനുള്ള ഖാൻ കാവിൽ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയായ മകൾ അഭിനയയും നാടക കലാരംഗത്ത് പ്രവർത്തിക്കുന്നു. അഭിനയയെ കൂടാതെ ഒരു മകനുമുണ്ട്. പറമ്പിന്റെ മുകളിലാണ് വീട്. വൈകിട്ട് വീട്ടു വളപ്പിൽ സംസ്കാരം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര ടൗണിന് സമീപത്തെ ഫാൻ, ഫർണിച്ചർ നിർമ്മാണ യൂണിറ്റിലാണ് തീപ്പിടിത്തം പന്തിരിക്കര കൂടാത്താങ്കണ്ടി സൂപ്പിയുടെ ഉടമസ്ഥതയിലുളള മിറാനോ ഫാ ൻ നിർമ്മാണ യൂണിറ്റ്. ഫർണിച്ചർ നിർമ്മിക്കാനുള്ള മരങ്ങളും ഫാൻ നിർമ്മാണ സാധനങ്ങളും കത്തി നശിച്ചു. മൂന്നു മണിക്കൂറോളം സമയമെടുത്താണ് തീ അണക്കാൻ സാധിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12:30 - ഓടെ യാണ് സംഭവം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. 60ലക്ഷത്തോളം രൂപയുടെ നഷ്ടമു ണ്ടായതായിസൂപ്പി പറഞ്ഞു. പേരാമ്പ്ര, നാദാപുരം എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാ സേന സ്ഥലതെത്തിയിരുന്നു. സ്റ്റേഷൻ ഓഫീസർ മാരായ പി.കെ ഭരതൻ , വരുൺ എന്നിവർ നേത്യത്വം നൽകി.
പാലക്കാട്: വോട്ടിന് വേണ്ടി ബിജെപി പ്രവര്‍ത്തകര്‍ പണം നല്‍കിയെന്ന പരാതിയില്‍ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേസ് എടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പുറത്ത് വന്നപ്പോള്‍ തന്നെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ ഇടപെടുകയും ജില്ലാ കളക്ടറോട് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. കൂടാതെ ജില്ലാ പൊലീസ് മേധാവിയോട് സംസ്ഥാന പൊലീസ് മേധാവിയും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് ഒപ്പം ഉണ്ടായിരുന്ന സ്ത്രീ പണം നല്‍കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. കണ്ണാടി മേഖലയിലെ തരുവാകുറിശ്ശിയിലാണ് സംഭവം നടന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തരുവാകുറിശ്ശിയില്‍ ഒരു മരണവീട്ടില്‍ എത്തിയതായിരുന്നു ശോഭാ സുരേന്ദ്രനും പ്രവര്‍ത്തകരും. ഇതിന് ശേഷം ശോഭാ സുരേന്ദ്രന്‍ തിരികെ കാറില്‍ കയറി. ഇതിനിടെ ശോഭാ സുരേന്ദ്രന് ഒപ്പമുണ്ടായിരുന്ന സ്ത്രീ, മരണ വീടിന് സമീപമുണ്ടായിരുന്ന വീട്ടിലെ വയോധികയുടെ കയ്യില്‍ പണംവെച്ചു നല്‍കുകയായിരുന്നു. സംശയം തോന്നി വീട്ടില്‍ പോയി പരിശോധിച്ചപ്പോള്‍ വയോധികയുടെ കയ്യില്‍ അയ്യായിരം രൂപ ഉണ്ടായിരുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിക്ക് ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകയോട് ഇത് ശരിയല്ലെന്നും പണം നല്‍കി വോട്ട് ചോദിക്കരുതെന്നും പറഞ്ഞതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. അവര്‍ അത് ശരിവെച്ച് കാറില്‍ കയറി. ഈ സമയം ശോഭാ സുരേന്ദ്രന്‍ കാറില്‍ ഉണ്ടായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ ശോഭ എതിര്‍ത്തതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. കോണ്‍ഗ്രസ് പകര്‍ത്തിയ ദൃശ്യത്തില്‍ തങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തേണ്ടതില്ലെന്ന് ശോഭ പറയുന്നത് കേള്‍ക്കാം. അടിച്ച് കരണക്കുറ്റി പൊട്ടിക്കുമെന്നും ശോഭ പറഞ്ഞു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഫോണ്‍ ശോഭ പിടിച്ചുവാങ്ങാനും ശ്രമിച്ചിരുന്നു. ശോഭാ സുരേന്ദ്രനൊപ്പം മുന്‍ പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരനും ഉണ്ടായിരുന്നു.
വെങ്ങളം : പൂളാടിക്കുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. വെങ്ങളം പെരുപ്പാംവയൽ ജിഷ്ണുലാൽ (30) ആണ് മരിച്ചത്. ചൊവാഴ്ച രാത്രിയായിരുന്നു അപകടം. കോഴിക്കാട് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ജിഷ്‌ണു ലാൽ. ജോലി കഴിഞ്ഞു ഇരുചക വാഹനത്തിൽ സഞ്ചരിക്കുമ്പോൾ റോഡരികിൽ നിർത്തിയിട്ട ലോറിയ്ക്ക് പിന്നിൽ ഇടിച്ചായിരു അപകടം. അപകടത്തിൽ കൂടെ യാത്ര ചെയ്തിരുന്ന വികാസ് നഗർ സ്വദേശി വിഷ്ണുവിനും പരിക്കേറ്റു. അച്ഛൻ : ഗോപാലൻ അമ്മ: ഭാർഗ്ഗവി (ആശാവർക്കർ) സഹോദരൻ: ജിബിൻ ലാൽ
കോഴിക്കോട്: സംസ്ഥാനത്ത് പതിനാറാം കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കവെ വിവിധ ജില്ലകളിൽ വ്യാപകമായി വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കുന്നു. പല മണ്ഡലങ്ങളിലും വോട്ടെടുപ്പ് നിശ്ചിത സമയത്ത് തുടങ്ങാൻ കഴിയാത്തതും, ആരംഭിച്ചയിടങ്ങളിൽ യന്ത്രങ്ങൾ പാതിവഴിയിൽ നിലച്ചതും വോട്ടർമാരെയും ഉദ്യോഗസ്ഥരെയും ഒരുപോലെ വലച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് കൂടുതൽ പരാതികൾ ഉയർന്നിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് പുരവൂർ 62-ാം നമ്പർ ബൂത്തിൽ യന്ത്രം തകരാറിലായതിനെ തുടർന്ന് പുതിയ മെഷീൻ എത്തിക്കേണ്ടി വന്നു. നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ തിരുവള്ളൂർ 9, ആലുംമൂട് 26 എന്നീ ബൂത്തുകളിലും വോട്ടെടുപ്പ് ഇതുവരെ ആരംഭിക്കാനായിട്ടില്ല. വാമനപുരം മണ്ഡലത്തിലെ ആനാട് എസ്എൻവിഎച്ച്എസിലെ 218-ാം നമ്പർ ബൂത്തിൽ പോളിങ് തുടങ്ങിയെങ്കിലും സാങ്കേതിക തകരാർ മൂലം നിലവിൽ നിർത്തിവെച്ചിരിക്കുകയാണ്.
കാസര്‍കോട്: ഉദുമയില്‍ യുഡിഎഫ് ചീഫ് ഏജന്റ് പിടിയില്‍. ക്യാമറ ഘടിപ്പിച്ച കണ്ണട ധരിച്ച് ബൂത്തിനുളളില്‍ കയറിയതിനാണ് യുഡിഎഫ് ഏജന്റ് അഡ്വ. ബി എം ജമാലിനെ ഇലക്ഷന്‍ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ നീലകണ്ഠന്റെ ചീഫ് ഏജന്റ് ആണ് അഡ്വ. ബി എം ജമാല്‍. ബേക്കല്‍ ഇസ്‌ലാമിയ എല്‍പി സ്‌കൂളിലെ 144 നമ്പര്‍ ബൂത്തില്‍ നിന്നാണ് ജമാലിനെ കസ്റ്റഡിയിലെടുത്തത്. എന്തിനാണ് ക്യാമറ ഘടിപ്പിച്ച കണ്ണട ധരിച്ച് ബൂത്തിനകത്തേക്ക് കയറിയത് എന്നത് വ്യക്തമല്ല. കണ്ണട കസ്റ്റഡിയിലെടുത്ത ശേഷം ബി എം ജമാലിനെ വിട്ടയച്ചു.
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കവേ ജില്ലയിൽ വിവിധ പോളിംഗ് ബൂത്തുകളിൽ മെഷീനുകൾ പണിമുടക്കി. ചിലയിടങ്ങളിൽ വോട്ട് തടസപ്പെട്ടുബാലുശ്ശേരി നിയോജകമണ്ഡലത്തിലെ ഉണ്ണികുളം 230 നമ്പർ ബൂത്ത് മെഷീൻ രാവിലെ തന്നെ പണിമുടക്കി. കൊയിലാണ്ടി: പന്തലായനി സളിലെ പോളിംങ് ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറായി. സ്‌കൂളിലെ 162 ആം ബൂത്തിലെ വോട്ടിംങ് മെഷീനാണ് തകരാറിലായത്. 10.30 യോടെയായിരുന്നു സംഭവം. അതേ ദിവസം പലയിടങ്ങളിലും കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചതായി ആരോപണം ഉയർന്നിട്ടുണ്ട്.വോട്ട് ചെയ്യാൻ വന്ന സ്ത്രീയുടെ വോട്ടവകാശം നിഷേധിച്ചു എന്നും മറ്റാരോ വോട്ട് ചെയ്തു എന്നുമാണ് ആരോപണം. ആയഞ്ചേരിയിലെ 47-ാം ബൂത്തിലാണ് സംഭവം. പത്തനാപുരത്തും കളമശ്ശേരിയിലും എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി.ഷോർണൂർ 169 നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നതായി പരാതി ഉയർന്നു. തൃക്കരിപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യരും ബൂത്ത് ഏജൻറ് മാരും തമ്മിൽ തർക്കമുണ്ടായി.പുനലൂരിൽ എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി ഉണ്ടായി.
ചിറ്റൂർ: തെരഞ്ഞെടുപ്പ് ദിനത്തിൽ രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ചുകൊണ്ട് എൻഡിഎ സ്ഥാനാർത്ഥി എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാൻ വേണ്ടി ഫേസ്ബുക്ക് പോസ്റ്റിട്ടത് തെരഞ്ഞെടുപ്പ് രംഗത്ത് വൻ ചർച്ചയായി. ഒടുവിൽ വിവാദമായപ്പോൾ പോസ്റ്റ് പിൻവലിച്ച് സ്ഥാനാർത്ഥി മുങ്ങി. 'നമ്മുടെ വോട്ട് വികസനത്തിന്, നമ്മുടെ വോട്ട് അഡ്വ. വി മുരുകദാസിന്, നമ്മുടെ ചിഹ്നം മോതിരം, വോട്ട് എല്‍ഡിഎഫിന് എന്നാണ് പ്രണേഷ് രാജേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞത്. എന്നാല്‍ വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു. രണ്ട് മുന്നണികളും ഒന്നാണെന്നും രണ്ടു പേര്‍ക്കുമുളള അജണ്ട ഒന്നാണെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി സുമേഷ് അച്യുതന്‍ പറഞ്ഞു. അതേസമയം, അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നാണ് പ്രണേഷ് രാജേന്ദ്രന്റെ വിശദീകരണം. 'ജനാധിപത്യത്തെ അപഹസിക്കുന്ന കോണ്‍ഗ്രസിനെതിരെ ചിറ്റൂര്‍ തിരിച്ചടിക്കും. രാഷ്ട്രീയം പറഞ്ഞ് വോട്ടുപിടിക്കാന്‍ കഴിയില്ലെന്ന ബോധ്യമായപ്പോള്‍, തരംതാഴ്ന്ന വേലത്തരങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് ചിറ്റൂരിലെ കോണ്‍ഗ്രസ് നേതൃത്വം. വടകരപ്പതി പഞ്ചായത്തിലെ വിവിധ ബൂത്തുകള്‍ക്ക് മുന്നില്‍ അപര സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം പ്രചരിപ്പിച്ച് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത് അവരുടെ രാഷ്ട്രീയ ജീര്‍ണ്ണതയുടെ തെളിവാണ്' എന്നാണ് പ്രണേഷ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.
ബാലുശ്ശേരി : കനത്ത പോളിങ്ങിന്റെ സൂചന നൽകി കേരളത്തിൽ നിയമസഭ വോട്ടെടുപ്പ് തുടരുന്നു. വൈകീട്ട് 3.30 ലഭ്യമായ വിവരമനുസരിച്ച് 53.78 ശതമാനം പോളിങ്ങുമായി കേരളം കുതിക്കുകയാണ്. ജില്ലകളിൽ 55. 49% വുമായി എറണാകുളം ജില്ലയാണ് മുന്നിൽ. കോഴിക്കോട് ജില്ലയിൽ 53. 30% ആണ്. 50. 03% പോളിംഗ് നടന്ന കണ്ണൂർ ഇടുക്കി ജില്ലകളാണ് പിറകിൽ. പതിവിൽനിന്ന് വ്യത്യസ്തമായി കണ്ണൂരിൽ പോളിങ്ങിലെ കുറവും എറണാകുളത്തെ വർദ്ധനവുംരാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുകയാണ്. കോഴിക്കോട് ജില്ലയിൽ നാദാപുരം നിയോജകമണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ നടന്നത്. ഏറ്റവും പുതിയകണക്ക് അനുസരിച്ച് 56. 63 പേർ ഇവിടെ വോട്ട് ചെയ്തു. തൊട്ടുപിന്നാലെ കുറ്റ്യാടിയും ഉണ്ട് 56.4% . കൊയിലാണ്ടി 54.08 , ബാലുശ്ശേരി 54.0, എലത്തൂർ 53.04 കോഴിക്കോട് 55.0 കോഴിക്കോട് സൗത്ത് 56.0, വടകര 56.1 , ബേപ്പൂർ 50. 64,കുന്നമംഗലം 49. 64.എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ കണക്കുകൾ. ഇപ്പോൾ കുന്നമംഗലം നിയോജകമണ്ഡലത്തിലാണ് ഏറ്റവും കുറഞ്ഞ ശതമാനം കാണിക്കുന്നത്.
പേരാമ്പ്ര :നിയമസഭാ തെരഞ്ഞെടുപ്പ് കടുത്ത പോരാട്ടത്തിന്റെ പ്രതീതി നൽകി പോളിംഗ്ശതമാനം റിക്കാർഡ് വേഗതയിൽ എത്തുമ്പോൾ കള്ള വോട്ടിനുള്ള സാധ്യതയും വർദ്ധിക്കുന്നതായി രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. പതിവിൽനിന്ന് വ്യത്യസ്തമായി ഇത്തവണ ഒരേ വീട്ടിലുള്ളവോട്ടർമാരെ പല ബൂത്തുകളിലായി വിഭജിച്ചത് വലിയ ആശങ്കകൾ ഉണ്ടാക്കിയിട്ടുണ്ട്. പേരാമ്പ്ര നിയോജകമണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ ഒരു വീട്ടിൽ നിന്നുള്ളവർ തന്നെ വളരെ ദൂരെയുള്ള ബൂത്തുകളിൽ വിഭജിച്ച് നൽകിയിരിക്കുകയാണ്. ആ ബൂത്തിൽ ഉള്ളവർക്ക് ഇവരെ പരിചയമില്ലാത്തതിനാൽ വോട്ടേഴ്സ് സ്ലിപ്പ് പോലും ഏജൻറ്മാർ നൽകിയിട്ടില്ല. വിദേശത്ത് ജോലിയുള്ളവരെയും ദൂരെ പഠിക്കുന്ന വിദ്യാർത്ഥികളെയും ആണ് ഇങ്ങനെ വിദൂര സ്ഥലങ്ങളിലെ ബൂത്തുകളിലേക്ക് മാറ്റിയിട്ടത്. എന്നാൽ അവിടെ ബൂത്ത് ഏജൻറ് മാരായിട്ട് ഇരിക്കുന്നവർക്ക് ഇവരെ പരിചയ സാധ്യത കുറവായതിനാൽ കള്ള വോട്ടിന് സാധ്യത കൂടുതലാണ്. ഇത് തിരിച്ചറിഞ്ഞ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടിയാണ് പാർട്ടി പ്രവർത്തകരും ഏജൻറ് മാരും അവസാന നിമിഷം ശ്രമിക്കുന്നത്.