ചാവട്ട്: അദ്ധ്യയന വർഷത്തിലെ തനത് പ്രവർത്തന ഭാഷാപോഷണ പദ്ധതിയായ വാക്കുകൾ പൂക്കുന്ന കാലം - രചനോത്സവം 2025-26 പൂർണ്ണമായതോടെ വിദ്യാലയത്തിൽ നിന്ന് ഈ വർഷം പടിയിറങ്ങുന്ന നാലാം ക്ലാസുകാർ വിദ്യാലയത്തിന് സമർപ്പിച്ചത് 104 വായന കാർഡുകൾ ആണ്. കുട്ടികളുടെ ഭാഷാശേഷികൾ വളർത്തുകയും ഒപ്പം തന്നെ അവരുടെ സർഗാത്മകമായ കഴിവുകൾ ഉപയോഗപ്പെടുത്തി അതിലൂടെ ഭാവനാപൂർണമായ വൈവിധ്യമാർന്ന രചനകളിലേക്കെത്തിക്കുകയും ചെയ്യുകയാണ് പ്രധാനമായും ഈ പദ്ധതി വിഭാവനം ചെയ്തത്. നൽകുന്ന വിഷയങ്ങൾക്ക് അനുസൃതമായി ഏറ്റവും ലളിതമായതും പുതുതായി പരിചയപ്പെടുന്ന വാക്കുകൾ ഉൾക്കൊള്ളിക്കുന്നതും വിദ്യാർത്ഥികൾ സ്വാംശീകരിച്ച ചുറ്റുപാടിനെ കുറിച്ചുള്ള അറിവുകൾ ഉപയോഗപ്പെടുത്തിയും മലയാളത്തിലും ഇംഗ്ലീഷിലും വായന കാർഡുകൾ നിർമ്മിക്കുക എന്നതാണ് പദ്ധതിയിലൂടെ ചെയ്തത്. കേവലം വായനക്കാർഡുകൾ ഉണ്ടാക്കി വിടുന്നതിനപ്പുറത്ത് കുട്ടികളുടെ ഫോട്ടോ വെച്ച വായനക്കാർഡുകൾ എക്കാലത്തും സ്കൂളിൽ ഉപയോഗിക്കാനാകും വിധം ലാമിനേറ്റ് ചെയ്ത് സ്ഥാപനത്തിൻ്റെ മൂല്യവത്തായ പഠനോപകരണമാക്കി മാറ്റിയതോടെ ഈ പദ്ധതി എക്കാലത്തും ഓർമിക്കപ്പെടുന്നതായി മാറി. കുട്ടികൾക്ക് ഭാഷാ വിനിമയത്തിന് ആത്മവിശ്വാസം നൽകാനും അവരുടെ സർഗാത്മക ചിന്തകൾക്ക് പ്രാധാന്യം നൽകാനും കഴിഞ്ഞിട്ടുണ്ട്. പദ്ധതി നടപ്പിലാക്കുന്നതിനായി രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും പിടിഎ കമ്മിറ്റിയും ഒരേ മനസ്സോടെ പ്രവർത്തിച്ചു വിദ്യാർത്ഥികൾ രചിച്ച റീഡിങ് കാർഡുകൾ വിദ്യാലയത്തിന്റെ വാർഷികാഘോഷ ചടങ്ങിന്റെ വേദിയിൽ പ്രശസ്ത എഴുത്തുകാരൻ ഡോക്ടർ മോഹനൻ നടുവത്തൂരിന്റെ സാന്നിധ്യത്തിൽ നാലാം ക്ലാസിലെ വിദ്യാർത്ഥികൾ ചേർന്ന് സ്കൂൾ പ്രധാന അധ്യാപിക സിഎം സ്മിത ടീച്ചർക്ക് സമർപ്പിച്ചു. വായന കാർഡുകൾ രചിച്ച വിദ്യാർത്ഥികൾക്ക് ഡോക്ടർ മോഹനൻ നടുവത്തൂർ സ്കൂളിൻറെ ഉപഹാരം സമ്മാനിച്ചു.സ്കൂൾ മാനേജർ പി കുഞ്ഞമ്മദ്,പിടിഎ പ്രസിഡണ്ട് നിസാർ കെ.കെ, വൈസ് പ്രസിഡണ്ട് ഫാമില.എൽ.എസ്, എംപിടിഎ ചെയർപേഴ്സൺ സോന.വി, വൈസ് ചെയർ പേഴ്സൺ ഹർഷിന, പൂർവാധ്യാപകരായ വേണു. ടി,അധ്യാപകരായ സുഹൈൽ.കെ എം, രബിഷ.എംപി, ഷാനിഫ.ഇ, റാഫിന.കെ, ലിജിന.സി, രജിഷ പിവി എന്നിവരും സന്നിഹിതരായിരുന്നു.
മേപ്പയ്യൂർ: അക്ഷരവീഥിയിൽ ആയിരങ്ങളെ കൈ പിടിച്ചുയത്തിയ മേപ്പയ്യൂർ നോർത്ത് എം എൽ പി സ്കൂൾ 83 വർഷങ്ങൾ പിന്നിടുകയാണ്. പാഠ്യ-പാഠ്യേതര മേഖലകളിലെ നേട്ടങ്ങളും സ്കൂൾ കലോത്സവ വേദികളിലെ ശാസ്ത്രമേളകളിലും മികച്ച വിജയങ്ങളും കൈവരിച്ചു കൊണ്ടാണ് 83 വർഷമായി ഉയർച്ചയുടെ പടവുകളിൽ എത്തിച്ചത്. 28 വർഷമായ് സ്കൂളിൽ സേവനമനുഷ്ടിച്ച് എന്നും സ്കുളിന്റെ മികവിനായ് പ്രവർത്തിച്ച പ്രധാന അധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ സ്കൂളിൽ നിന്ന് വിരമിക്കുകയാണ്. സ്കൂളിന്റെ 83ാം വാർഷികാ ഘോഷത്തിന്റെയും യാത്രയയപ്പിന്റെയും ഭാഗമായി കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കാലാപരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം അജയ് ആവള പരിപാടി ഉദ്ഘാടനം ചെയ്തു സർവ്വീസിൽ നിന്ന് വിരമിക്കുന്ന മേലടി എ ഇ ഓ പി. ഹസീസ് അവർകൾക്കും സ്കൂളിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക ബിന്ദു ടീച്ചർക്കും ഉപഹാര സമർപ്പണം നടത്തി. സ്റ്റാഫ് സെക്രട്ടറി നജ്മ ടി.പി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് കെ.ഷാജി അധ്യക്ഷവഹിച്ചു. സ്കൂൾ മാനേജർ ബഹു:അബ്ദുൽ മജീദ് , പി.ടി എ വൈ: പ്രസിഡന്റ് പ്രകാശൻ പി.എം , എം.പി ടി എ ചെയർപേയ്സൺ ശ്രീമതി അശ്വതി ധനൂജ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു . എം പി.ടി എ വൈ പ്രസിഡന്റ് രാഖി നന്ദിയും പറഞ്ഞു. അക്ഷരവീഥിയിൽ ആയിരങ്ങളെ കൈ പിടിച്ചുയത്തിയ മേപ്പയ്യൂർ നോർത്ത് എം എൽ പി സ്കൂൾ 83 വർഷങ്ങൾ പിന്നിടുകയാണ്. പാഠ്യ-പാഠ്യേതര മേഖലകളിലെ നേട്ടങ്ങളും സ്കൂൾ കലോത്സവ വേദികളിലെ ശാസ്ത്രമേളകളിലും മികച്ച വിജയങ്ങളും കൈവരിച്ചു കൊണ്ടാണ് 83 വർഷമായി ഉയർച്ചയുടെ പടവുകളിൽ എത്തിച്ചത്. 28 വർഷമായ് സ്കൂളിൽ സേവനമനുഷ്ടിച്ച് എന്നും സ്കുളിന്റെ മികവിനായ് പ്രവർത്തിച്ച പ്രധാന അധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ സ്കൂളിൽ നിന്ന് വിരമിക്കുകയാണ്.
ഉള്ളിയേരി: ഉള്ളിയേരി യുപി സ്കൂൾ വാർഷികാഘോഷമായ വർണ്ണിക ആർട്സ് ഫെസ്റ്റ് നടത്തി. ജില്ല സംസ്ഥാന പരിപാടികളിൽ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള ഉപഹാര സമർപ്പണവും മഠത്തിൽ ദേവി അമ്മ പുരസ്കാരവും സ്മാർട്ട് 85 പുരസ്കാര വിതരണവും നടന്നു.വാർഷികത്തിന്റെ ഔപചാരിക ഉദ്ഘാടനം സാഹിത്യകാരൻ ഡോക്ടർ പി സുരേഷ് നിർവഹിച്ചു. രംഗപൂജ ഒപ്പന സംഘനൃത്തം, കൈകൊട്ടിക്കളി, നാടൻപാട്ട് മലയാള പദ്യം, മാപ്പിളപ്പാട്ട്, ലളിതഗാനം കരോക്കെ നാടോടി നൃത്തം, ദഫ് മുട്ട് എന്നിവയും അരങ്ങേറി. സബർമതി വില്ലേജിന്റെ ഒരു കോഴിക്കോടൻ ഹൽവ എന്ന നാടകവും ഉണ്ടായിരുന്നു. സാം സ്കാരിക സമ്മേളന ചടങ്ങിൽ ഹെഡ്മിസ്ട്രസ് പി.ടി പ മാലിനി സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് സതീശൻ പന്നോന അധ്യക്ഷനായി. കെ കെ സുരേഷ്, വി.വി. നജീബ്, എൻ. അനീഷ് , ഷജില എ. എം, ബിജു കുന്നത്ത്, ഇ. ചന്ദ്രൻ, ദിനേശൻ പിഎം, ബ്രജേഷ് കുമാർ, സി. വിജയകൃഷ്ണൻ, തുഷാര പ്രഭാകരൻ, പി എസ് ദ്രുപത് എന്നിവർ സംബന്ധിച്ചു.പ്രോഗ്രാം കൺവീനർ നിവേദ പി എസ് നന്ദി പറഞ്ഞു.
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി മാറ്റി ഉത്തരവിറങ്ങി. എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയ ജോലികൾ ഏപ്രിൽ 16ന് ആരംഭിക്കും. നേരത്തെ ഏപ്രിലിൽ 6മുതൽ ഏപ്രിലിൽ 25വരെ മൂന്ന് സ്പെല്ലുകളായി നടത്താനായിരുന്നു നിർദേശം. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് 9ന് നടക്കുന്ന സാഹചര്യ ത്തിലാണ് മാറ്റം. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളുടെ പ്രവർത്തനം താഴെ സൂചിപ്പിക്കും പ്രകാരമുള്ള മൂന്ന് സ്പെല്ലുകളായി പുനഃക്രമീകരിച്ചു.സ്പെൽ 116.04.2026 മുതൽ 18.04.2026 വരെ (03 ദിവസം)സ്പെൽ 220.04.2026 മുതൽ 25.04.2026 വരെ (06 ദിവസം)സ്പെൽ 327.04.2026 മുതൽ 02.05.2026 വരെ (05 ദിവസം)മൂല്യനിർണയ നടപടികൾക്ക് ശേഷം മെയ് രണ്ടാം വാരത്തോടെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.