പേരാമ്പ്ര: യു.ഡി.എഫ് പ്രവർത്തകർജോലി സ്ഥലത്തെത്തി പെട്രോൾ പമ്പ് ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതായും മകനെ വധിക്കുമെന്ന് ആക്രോശിച്ചതായും പരാതി. ചേനോളി സ്വദേശി ചെമ്പോളി ശ്രീധരന് നേരെയാണ് യു.ഡി.എഫ് പ്രവർത്തകർ വധഭീഷണി മുഴക്കിയതായിആരോപണമുള്ളത്.വെള്ളിയാഴ്ചയായിരുന്നു സംഭവം. പേരാമ്പ്ര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.ശ്രീധരൻ്റെ മകൻ നിതിൻ ചെമ്പോളി ഡി.വൈ.എഫ്.ഐ നൊച്ചാട് നോർത്ത് മേഖലാ കമ്മിറ്റി അംഗമാണ്. കോൺഗ്രസ് പ്രവർത്തകനായ എം.എം.രവിയും സംഘവുമാണ് ഭീഷണിക്കു പിന്നിലെന്ന് സി.പി.ഐ.എം ആരോപിച്ചു. തെരഞ്ഞെടുപ്പിന തലേദിവസം സി.പി.എം പ്രവർത്തകർ വർഗീയ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് യു.ഡി.എഫ് കേന്ദ്രങ്ങൾ വീഡിയോ പ്രചരിപ്പിച്ചിരുന്നു. എൽ.ഡി.എഫ് പ്രവർത്തകരായ ഗോപകുമാർ, പ്രമോദ് എന്നിവർ വീടുകളിൽ കയറി വർഗീയ പ്രചരണം നടത്തുന്നു വെന്നാരോപിക്കുന്നതായിരുന്നു വീഡിയോ. ഇത് വ്യാജമാണെന്ന് കാട്ടി ഡി.വൈ.എഫ്.ഐ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നെന്ന് നിതിൻ പറഞ്ഞു. തുടർന്ന് ഈ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എം.എം.രവിയും സംഘവും ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് വഴങ്ങാതായതോടെയാണ് അച്ഛനെ ജോലി സ്ഥലത്തെത്തി ഭീഷണിപ്പെടുത്തിയതെന്നും നിതിൻ പറഞ്ഞു. വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തിനടുത്ത് വെച്ച് എൽ.ഡി.എഫ് പ്രവർത്തകരായ ഗോപകുമാർ, പ്രമോദ് എന്നിവരെ മർദിച്ചതായും പരാതിയുണ്ട്. എം.എം രവി, ആയടത്തിൽ രാമചന്ദ്രൻ, കൊല്ലമ്പത്ത് വിജയൻ, ബാലകൃഷ്ണൻ, രാജൻ, റഷീദ് എന്നിവരാണ് മർദനത്തിന് പിന്നിലെന്ന് പരിക്കേറ്റവർ പൊലീസിനോട് പറഞ്ഞു. അക്രമം തടയാനെത്തിയ പി.എം മനോജ്, പി.കെ സതീഷ്, നിതിൻ എന്നിവരെയും സംഘം കൈയേറ്റംചെയ്തിരുന്നു
കൊയിലാണ്ടി: ദേശീയപാതയിൽ കൊയിലാണ്ടി കൊല്ലം പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ 28 പേർക്ക് പരിക്കേറ്റു. ഇലക്ഷൻ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പോലീസുകാർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സും കണ്ടെയ്നർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ശനിയാഴ്ച പുലർച്ചെ 12:30 ഓടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും ലോറിയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തിൽ തകർന്ന വാഹനങ്ങളുടെ ക്യാബിനുള്ളിൽ ഡ്രൈവർമാർ കുടുങ്ങിക്കിടന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊയിലാണ്ടി അഗ്നിരക്ഷാ സേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് ഡ്രൈവർമാരെ പുറത്തെടുത്തത്.എസ്.എഫ്.ആർ.ഒ ഐ. ഷിജി.സംഘം: ബി. ഹേമന്ദ്, ടി.കെ. ഇർഷാദ്, എൻ.പി. അനൂപ്, കെ.പി. നവീൻകുമാർ, ഐ. ഇന്ദ്രജിത്ത്-എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പരിക്കേറ്റ 28 പേരെയും ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ആരുടെയും പരിക്ക് അതീവ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അല്പസമയം ഗതാഗതം തടസ്സപ്പെട്ടു.
കോഴിക്കോട്: മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. പുക ഉയരുന്നത് കണ്ട ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കി വിട്ടതിനാലാണ് വലിയൊരു അത്യാഹിതം ഒഴിവായത്. സിഎൻജി ഇന്ധനം ഉപയോഗിക്കുന്ന ബസിൽ ആറ് സിലിണ്ടറുകളാണ് ഉള്ളത്. ബസ് പൂർണ്ണമായി തീപടർന്ന് പിടിച്ച നിലയിലാണുള്ളത്. സിഎൻജി സിലണ്ടറുകൾ പൊട്ടിത്തെറിക്കാനുള്ള സാധ്യത പരിഗണിച്ച് പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്. സിഎൻജി ഇന്ധനം ലീക്കാകുന്ന സാഹചര്യത്തിൽ പൊലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വേണ്ട മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്
പേരാമ്പ്ര: ചേനോളിയിലെ പട്ടോന ആണ്ടി പണിക്കർ (97) നിര്യാതനായി. പ്രസിദ്ധനായ ചെണ്ടമേളക്കാരനും, തെയ്യം കലാകാരനുമായിരുന്നു.ഭാര്യ: കുഞ്ഞിലക്ഷ്മി.മക്കൾ: രാജൻ, വിജയൻ , സുരേഷ് (മാലിദ്വീപ് ),രാജേഷ്, സുനിൽ (ആവള)മരുമക്കൾ :ഉഷ (ഉള്ളിയേരി), ഗീത (വേളം ,ബിന്ദു (ആവള), ജീഷ (പനങ്ങാട്) വിജിന (ആവള)സഹോദരങ്ങൾ : ചിരുതേയി , അമ്മാളു , കേളപ്പൻ , മാണി
കോഴിക്കോട് : അമേരിക്കൻ കമ്പനിയായ നോർവീജിയൻ ക്രൂയിസ്‌ലൈൻ ഉടമസ്ഥതയിൽ ഉള്ള ആഡംബര യാത്രാക്കപ്പലായ എൻസിഎൽ വിവയിലെ ജീവനക്കാരനായ കോഴിക്കോട് കക്കോടി മോരിക്കര മേലേടത്ത് പറമ്പിൽ വിൻഷാർ (38) എന്ന യുവാവിനെ കാണാതായി. മെക്സിക്കൻ തുറമുഖത്തു നിന്ന് കപ്പൽ യുഎസിലേക്കു യാത്ര തിരിക്കുന്നതിനിടെ വിൻഷാറിനെ കാണാതായി എന്നാണു ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപതിന് (മെക്സിക്കൻ സമയം പകൽ 11) ആണ് വിൻഷാറിന്റെ കക്കോടിയിലെ വീട്ടിലേക്ക് കപ്പൽ കമ്പനിയിലെ ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ചു വിവരം അറിയിച്ചത്. മെക്സിക്കൻ കടലിൽ ഒന്നര മണിക്കൂറോളം തിരച്ചിൽ നടത്തിയശേഷം കപ്പൽ തിരിച്ചു പോയി. മെക്സിക്കൻ തീരസേന കടലിൽ തിരച്ചിൽ നടത്തി വരുന്നതായാണ് വീട്ടിൽ വിവരം അറിയിച്ചത്. ഒൻപതാം തീയതി പുലർച്ചെയാണ് വിൻഷാറിനെ കാണാതായത്. 15 വർഷത്തോളമായി വിദേശത്തു ജോലി ചെയ്യുന്ന വിൻഷാർ ഇതേ കപ്പൽ കമ്പനിയിലാണ് പ്രവർത്തിച്ചു വരുന്നത്. നാലു മാസം മുൻപാണ് എൻസിഎൽ വിവ കപ്പലിലേക്കു മാറിയത്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. വിൻഷാറിനെ കാണാതായതു സംബന്ധിച്ച് മന്ത്രി എ.കെ.ശശീന്ദ്രൻ, എം.കെ.രാഘവൻ എംപി, നോർക്ക അധികൃതർ തുടങ്ങിയവരെ അറിയിച്ചതായും സർക്കാർ തലത്തിൽ വിൻഷാറിനെ കണ്ടെത്തുന്നതിനായി പ്രവർത്തനങ്ങൾ തുടങ്ങി എന്നാണ് അവർ അറിയിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. വിൻഷാറിനെ കാണാതായത് സംബന്ധിച്ച് എലത്തൂർ പൊലീസ് സ്റ്റേഷനിലും ബന്ധുക്കൾ വിവരം നൽകി.
തിരുവോട്: തിരുവോട്ടെ കൊയിലോ ത്തരിക്കൽ മീത്തൽ ഷൈലജ (56) നിര്യാതയായി. ഭർത്താവ് : രാധാകൃഷ്ണൻ. മകൾ: ആദിത്യ . ശവശംസ്കാരം രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
നന്മണ്ട: നന്മണ്ട ഹൈസ്‌കൂളിന് സമീപം അടച്ചിട്ട വീട്ടില്‍ കവര്‍ച്ച. അലമാരയില്‍ സൂക്ഷിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടിട്ടുണ്ട്. കൊല്ലിയില്‍ വേലായുധന്‍ മാസ്റ്ററുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. വീടിന്റെ അടുക്കള ഭാഗത്തെ ഓട് ഇളക്കി അകത്തു കടന്ന ശേഷം വാതില്‍ പൊളിച്ചാണ് കവർച്ച നടത്തിയത്. വീട്ടിണ്ടായിരുന്ന അലമാരകളും മേശകളും നശിപ്പിച്ചു. വേലായുധന്‍ മാസ്റ്ററും കുടുംബവും വിദേശത്തു കഴിഞ്ഞു വരികയാണ്. ഇന്നലെ വൈകുന്നേരം ചെടി നനയ്ക്കാനായി ബന്ധു വീട്ടിലെത്തിയപ്പോഴാണ് വിവരം അറിയുന്നത്. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.കവര്‍ച്ച നടന്ന വീടും പരിസരവും കേന്ദ്രീകരിച്ചു നടത്തിയ പ്രാഥമിക പരിശോധനയില്‍ കുറ്റകൃത്യം നടത്തിയവര്‍ ഉപേക്ഷിച്ച ഒരു ടോര്‍ച്ച് കണ്ടെത്തി. ഇതിലൂടെ പ്രതികളെ കണ്ടെത്താമെന്ന നിഗമനത്തിലാണ് പൊലീസ്. ശാസ്ത്രീയ അന്വേഷണത്തിനായി ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും ഉടനെ സ്ഥലം സന്ദര്‍ശിക്കും.
കൊയിലാണ്ടി : പന്തലായനി പുത്തലത്ത് കുന്ന് മീത്തൽ രാജേഷ് (42) നിര്യാതനായി പിതാവ് : പുത്തലത്ത് കുന്ന് മീത്തൽ രവീന്ദ്രൻ , മാതാവ്: രാധ. സഹോദരങ്ങൾ: രഞ്ജീഷ് (കുവൈത്ത്).രഞ്ജിഷ.
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന് പിന്നാലെ അധ്യാപകര്‍ക്കെതിരെ വ്യാപക പ്രതിഷേധം . നിതിന്‍ രാജിനെ ജാതീയമായും നിറത്തിന്റെ പേരിലും അധിക്ഷേപിച്ചിരുന്ന അധ്യാപകരെ സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിടണമെന്നാണ് ആവശ്യമുയരുന്നത്. ആക്ടിവിസ്റ്റ് ടി എസ് ശ്യാം കുമാർ അടക്കമുള്ളവർ ഈ ആവശ്യം ഉന്നയിച്ച് ഇതിനകം രംഗത്ത് വന്നിട്ടുണ്ട്. ഡോ. എം കെ റാം, ഡോ. സംഗീത നമ്പ്യാര്‍ എന്നീ അധ്യാപകര്‍ തന്നെ നിരന്തരമായി അധിക്ഷേപിച്ചതിനെ കുറിച്ച് നിതിന്‍ രാജ് സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പല തവണ സംസാരിച്ചിട്ടുണ്ട്. നിതിന്‍ രാജിന്റെ മരണത്തിന് പിന്നാലെ ഈ അധ്യാപകരെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ മാത്രം മതിയാകില്ലെന്നും ഒരു വിദ്യാര്‍ത്ഥിയുടെ മരണത്തിന് വഴിവെച്ചവര്‍ക്കെതിരെ ഏറ്റവും കര്‍ശനമായ നടപടികള്‍ വേണമെന്നുമാണ് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ആവശ്യപ്പെടുന്നത്. എസ്എഫ്‌ഐ, കെഎസ്‌യു തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളും സംഭവത്തില്‍ പഴുതടച്ച അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്.അധ്യാപകര്‍ കൂട്ടത്തോടെ അധിക്ഷേപിച്ചുവെന്നും അധ്യാപകന്‍ വിഡ്ഢി എന്ന് വിളിച്ചുവെന്നും പറഞ്ഞുകൊണ്ട് നിതിന്‍ സുഹൃത്തിന് അയച്ച ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. സ്റ്റാഫ് റൂം കൂട്ടമായി ആക്രമിക്കുന്ന സ്ഥലമാണ്. വീട്ടുകാരെ കളിയാക്കി സംസാരിച്ചു. ഇന്റേണല്‍ മാര്‍ക്ക് കുറച്ചത് കുടുംബത്തിന് സര്‍പ്രൈസ് നല്‍കാനെന്ന് പറഞ്ഞു. സഹപാഠികള്‍ക്കിടയില്‍ വെച്ച് നിരന്തരം അപമാനിച്ചന്നും നിതിന്‍ രാജ് ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ പത്തിനാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. നിതിന്റെ മരണത്തില്‍ അധ്യാപകര്‍ക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. വകുപ്പ് മേധാവിയുടെ മാനസിക പീഡനമാണ് നിതിന്‍ രാജിന്റെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ജാതിയുടെയും നിറത്തിന്റെയും അടിസ്ഥാനത്തില്‍ എച്ച്ഒഡി അധിക്ഷേപിച്ചിരുന്നതായി നിതിന്റെ പിതാവ് രാജന്‍ ആരോപിച്ചു. കുട്ടിയെ 'പുഴുത്ത പട്ടി' എന്നാണ് വകുപ്പ് മേധാവി വിളിച്ചിരുന്നതെന്ന് അമ്മ ലത പറഞ്ഞു. സീനിയേഴ്സിന്റെ ഭാഗത്തുനിന്നും റാഗിങ് ഉണ്ടായെന്നും ആരോപണമുണ്ട്.
ന്യൂഡല്‍ഹി: പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ കാന്‍ഡി ആശുപത്രിയില്‍ കഴിഞ്ഞ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ആശയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാളെ വൈകിട്ട് നാല് മണിക്കാണ് സംസ്‌കാരം. ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ജേതാവാണ് ആശാ ഭോസ്‌ലെ. 1943ല്‍ 'മജാബാല്‍' എന്ന മറാഠി ചിത്രത്തിലെ 'ചലാ ചലാ നവ്ബാല' എന്ന ഗാനം പാടിക്കൊണ്ടാണ് പിന്നണി ഗാനരംഗത്ത് ആശ അരങ്ങേറുന്നത്. 1945-ല്‍ 'ബഡി മാ' എന്ന ചിത്രത്തിലാണ് ഹിന്ദിയില്‍ ആദ്യമായി പാടിയതെങ്കിലും 1948ല്‍ പുറത്തിറങ്ങിയ 'ചുനാരിയ' ആണ് ആശയുടെ ആദ്യ ഹിന്ദി ചിത്രമായി അറിയപ്പെടുന്നത്.