കോഴിക്കോട്: മൂഴിക്കലിൽ പതിനാറു കാരിയേയും ബന്ധുവായ യുവാവിനേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മോഷണ ശ്രമത്തിനിടെ ഉണ്ടായ കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്. രക്ഷപ്പെടാൻ കഴിയാതായതോടെ സ്വയം ജീവനൊടുക്കിയതാകാമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.അദ്നാൻ രാത്രി 7.30 ഓടെ മൂഴിക്കലിലെ വീട്ടിൽ എത്തി. ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ശേഷം വീട്ടിൽ ഒളിച്ചിരുന്ന്. മോഷണത്തിന് ശ്രമം നടത്തിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ഉമ്മുമ്മയുടെ തലയിണയുടെ അടിയിൽ നിന്നും താക്കോൻ എടുക്കാനും ശ്രമിച്ചു. വീട്ടുകാർ തന്നെയാണ് അദ്നാനെ മുറിയിൽ പൂട്ടിയിട്ടത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.പെൺകുട്ടി നസ്രീനെ വീടിന്റെ മുകൾ നിലയിലെ കിടപ്പുമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുവായ കൊളത്തറ സ്വദേശി അദ്നാൻ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ മുത്തശ്ശിയ്ക്ക് നേരെയും അതിക്രമ ശ്രമമുണ്ടായി. അദ്നാനെ മുകളിലെ നിലയിൽ മുറിയിൽ പൂട്ടിയിട്ടാണ് പതിനാറുകാരിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്. മടങ്ങിയെത്തി മുറി തുറന്നപ്പോൾ മുഖത്ത് സേല്ലോ ടേപ്പ് ചുറ്റി മരിച്ചനിലയിൽ അദ്നാനെ കണ്ടെത്തുകയായിരുന്നു. യുവാവിൻ്റെ സ്വാഭാവ ദൂഷ്യം പെൺകുട്ടി കണ്ടു പിടിച്ചതിന് പിന്നാലെ അദിനാനെ വീട്ടിൽ നിന്നും പുറത്താക്കിയിരുന്നു. ഈ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. കള്ള താക്കോൽ ഇട്ട് തുറന്നാണ് അദിനാൻ വീടിനകത്ത് കയറിയത്. വീട്ടിലെ സിസിടിവികൾ നശിപ്പിച്ച നിലയിലാണ്.
കോഴിക്കോട്: മൂഴിക്കലിൽ 16 കാരിയും 20 കാരനും മരിച്ച നിലയിൽ. പെൺകുട്ടിയുടെ അമ്മയുടെ സഹോദരി പുത്രനാണ് പ്രതിയായ അബിനാൻ (24). യുവതിയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം യുവാവ് വീടിനുള്ളിൽ തന്നെ ആത്മഹത്യ ചെയ്തെന്ന് പ്രാഥമിക നിഗമനം. സംഭവം നടന്നത് പെൺകുട്ടിയുടെ വീട്ടിൽ. മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പെൺകുട്ടിയുടെ വീടിൻ്റെ രണ്ടാം നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് നിഗമനം. രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടതും വിവരം പൊലീസിൽ അറിയിച്ചതും. കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. കുടുംബങ്ങൾ തമ്മിലുള്ള തർക്കമാണോ അതോ മറ്റെന്തെങ്കിലും വ്യക്തിപരമായ കാരണങ്ങളാണോ കൊലപാതകത്തിനു പിന്നിലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഇടുക്കി: മദ്യലഹരിയില്‍ മകനെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് പിടിയില്‍. ഉടുമ്പന്നൂര്‍ സ്വദേശി നജീബിനെയാണ് കുടുംബം നല്‍കിയ പരാതിയില്‍ കരിമണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബാലനീതി നിയമപ്രകാരമുള്ള വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ചൈല്‍ഡ് ലൈന്‍ അധികൃതരും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്.ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ നജീബ് പതിനഞ്ചുകാരനായ മകനെ കസേരയും വടിയും ഉപയോഗിച്ചാണ് മര്‍ദിച്ചതെന്ന് കുട്ടിയുടെ മാതാവ് ജമീല പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അന്‍ഷാദ് ചികിത്സയില്‍ പ്രവേശിപ്പിച്ചു. പിതാവ് പൊതിരെ തല്ലിയപ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങി മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു അന്‍ഷാദ്.യാതൊരു പ്രകോപനവും ഇല്ലാതെയാണ് പിതാവ് മര്‍ദ്ദിച്ചതെന്ന് കുട്ടി പൊലീസില്‍ മൊഴി നല്‍കി. മദ്യലഹരിയിലായിരുന്നു മര്‍ദ്ദനം എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
പാലക്കാട്: മോഷണം പോയ 10 പവനും 90,000 രൂപയും ഉടമയ്ക്ക് തിരികെകിട്ടി. വീട്ടുമുറ്റത്തെ കിണറ്റിന് സമീപം പേപ്പര്‍ ബോക്‌സ് ഇരിക്കുന്നതുകണ്ട് വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് മോഷണംപോയ സ്വര്‍ണവും പണവും അതിനുള്ളിൽ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് ആലത്തൂര്‍ പൊലീസിന് വിവരം അറിയിക്കുകയായിരുന്നു.കള്ളന് മാനസാന്തരം വന്ന് മോഷണമുതല്‍ തിരികെയിട്ടെന്നാണ് കരുതുന്നത്. മാര്‍ച്ച് 31നായിരുന്നു തരൂര്‍ പഴമ്പാലക്കോട് ചേരിക്കല്‍ പാനത്ത് വീട്ടില്‍ പി കെ ജോയിയുടെ വീട്ടില്‍ മോഷണം നടന്നത്. പളളിയില്‍പോയ ഭാര്യ ജിജിയെ കൂട്ടികൊണ്ടുവരാന്‍ ജോയി വീട് പൂട്ടിപ്പോയപ്പോഴായിരുന്നു സംഭവം.വീട്ടുകാരുടെ ചലനങ്ങൾ കൃത്യമായി അറിയുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. തിരികെകിട്ടിയ വസ്തുക്കളടങ്ങിയ ബോക്‌സ് വീട്ടുകാര്‍ തുറന്നുപരിശോധിച്ചതിനാല്‍ വിരലടയാള വിദഗ്ധര്‍ എത്തി പരിശോധിച്ചെങ്കിലും പ്രത്യേക സൂചനയൊന്നും ലഭിച്ചില്ല. സ്വര്‍ണവും പണവും പൊലീസ് കസ്റ്റഡിയിലെടുത്തു. തൊണ്ടിമുതല്‍ കോടതിയില്‍ ഹാജരാക്കും. കേസ് അവസാനിപ്പിക്കുന്ന പ്രകാരമാകും ഉടമസ്ഥര്‍ക്ക് സ്വര്‍ണം തിരികെ ലഭിക്കുക
കായംകുളം: കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പൊലീസിന് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്. കോടതിയില്‍ ഹാജരാകാനുള്ള രേഖ നല്‍കിയാണ് വിട്ടയച്ചത്. രഹസ്യമൊഴി രേഖപ്പെടുത്താന്‍ ആലപ്പുഴ സിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും എസ്പി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. അതേസമയം സിനിലിനെ വ്യാപാര വ്യവസായ ഏകോപന സമിതി സസ്‌പെന്റ് ചെയ്തു. സിനില്‍ സബാദിനെതിരെ ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ലൈംഗികാതിക്രമ കേസാണ് പൊലീസ് ഫയല്‍ ചെയ്തിരിക്കുന്നത്. പീഡനത്തിന് അടക്കം കേസെടുക്കണമെന്നാണ് പെണ്‍കുട്ടിയുടെ വാദം. അപകടം നടന്നത് ഏപ്രില്‍ നാലിന് രാത്രി 12.45 എന്നാണ് പെണ്‍കുട്ടി മൊഴിനല്‍കിയത്. എന്നാല്‍ ആശുപത്രി രേഖകളില്‍ കായംകുളം കെപിഎസി ജംഗ്ഷനില്‍ അപകടം നടന്നത് 9.30നാണെന്നാണ്. മൂന്നു മണിക്കൂറിന് ശേഷം ലഭിച്ച വിവരത്തില്‍ ലൈംഗികാത്രികമത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നില്ല. പിന്നീട് ലഭിച്ച വിവരത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചതെന്നുമാണ് പൊലീസ് വിശദീകരിക്കുന്നു. അതേസമയം കോടതിയെ സമീപിക്കുമെന്നാണ് പെണ്‍കുട്ടി പറയുന്നത്.
കൊയിലാണ്ടി: കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്‌ജിന്റെ പാർക്കിങ്ങിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച കേസിൽ മൂടാടി സ്വദേശി അറസ്റ്റിൽ. കാവാലംകുന്ന് വീട്ടിൽ പി.കെ.ജസീൽ ജമാൽ ആണ് അറസ്റ്റിലായത്. എറണാകുളത്തു നിന്നാണ് ബൈക്ക് കണ്ടെത്തിയത്. ഏപ്രിൽ ഏഴിനായിരുന്നു കേസിനാസ്‌പദമായ സംഭവം. ബൈക്ക് ഉടമയുടെ പരാതിയിൽ അന്വേഷണം പുരോഗമിക്കവേ ബൈക്ക് റിപ്പയർ ഷോപ്പിൽ കൊടുത്ത് ലോക്ക് മാറ്റാൻ ആവശ്യപ്പെട്ട പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കട ഉടമ പോലീസിനു വിവരം നൽകുകയായിരുന്നു. ടൗൺ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ ലിജോ ജോസ്, ആഷ്‌ലി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ധർമ്മദാസ്, ജയേഷ്, സിവിൽ പോലീസ് ഓഫീസർ ഷിജു എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. അറസ്റ്റിലായ പ്രതിക്ക് മോഷണ കുറ്റം കൂടാതെ കോഴിക്കോട് കസബ, കൊയിലാണ്ടി എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായി നിരോധിത ലഹരി ഉൽപ്പന്നങ്ങളുടെ വില്‌പന, ഉപയോഗം, പോക്സോ, പൊതുസ്ഥലത്ത് കലഹം ഉണ്ടാക്കൽ എന്നിങ്ങനെ നിരവധി കേസുകളുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
പയ്യന്നൂർ : പയ്യന്നൂരിൽ തെരഞ്ഞെടുപ്പിന് പിന്നാലെ തുടരുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി എ.ഡി.എമ്മിന്റെ്റെ നേതൃത്വത്തിൽ പയ്യന്നൂർ താലൂക്ക് ഓഫീസിൽ സർവകക്ഷി യോഗം ചേർന്നു. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണൻ, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി. സത്യപാലൻ എന്നിവർക്കു പുറമെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. പ്രദേശത്തെ അശാന്തിക്ക് അറുതി വരുത്താനും രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ധാരണയുണ്ടാക്കാനും ഭരണ കൂടത്തിന്റെ നീക്കം. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരുടെ വീടുകൾക്കും സ്വത്തുവകകൾക്കും നേരെ വ്യാപകമായ ആക്രമണങ്ങളാണ് പയ്യന്നൂരിലുണ്ടായത്. സിപിഎം മുൻ ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ടി. പുരുഷോത്തമന്റെ വീടിന്റെ ജനൽ ചില്ലകൾ തകർക്കുകയും മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിക്കുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി പേരൂരിൽ കുഞ്ഞികൃഷ്ണന്റെ അനുയായി എം.കെ. നാരായണന്റെ കാർ കത്തിക്കാൻ ശ്രമം നടക്കുകയും കുഞ്ഞികൃഷ്ണന്റെ കൃഷിസ്ഥലത്തെ മഴമറകളും മതിൽക്കെട്ടും തകർക്കപ്പെടുകയും ചെയ്തു. ഇത്തരം അനിഷ്ടകരമായ സംഭവങ്ങൾ പയ്യന്നൂരിലെ സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
ഭോപ്പാൽ: വൈറൽ കുംഭമേള താരത്തിന്റെ ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ്. മധ്യപ്രദേശ് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. കമ്മീഷന്റെ അന്വേഷണത്തിൽ പെൺകുട്ടിക്ക് പ്രായപൂർത്തി ആയില്ലെന്ന കണ്ടെത്തലിന് പിന്നാലെ ആണ് നടപടി. പെൺകുട്ടി ജനിച്ചത് 2009 ഡിസംബർ 30നാണ്. വിവാഹ സമയത്ത് പെൺകുട്ടിക്ക് പ്രായം 16 മാത്രമായിരുന്നു. അതേസമയം കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാർക്ക് ഡൽഹിയിൽ ഹാജരാകാൻ കമ്മീഷൻ നിർദ്ദേശം നൽകി. ഏപ്രിൽ 22ന് ഹാജരാകണം. വിവാഹത്തിന് വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിച്ചെന്നും കമ്മീഷൻ.അതേസമയം കുംഭമേളയിലെ വൈറല്‍ താരത്തിന്റെയും കാമുകന്‍ ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം തീർത്തും നിയമപരമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പൂവാര്‍ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ സിപിഎം നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ഇവരുടെ വിവാഹം നിയമപരമല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയടക്കം പോക്സോ കേസിൽ കുടുങ്ങുമെന്നുമെല്ലാമുള്ള പ്രചരണത്തിനാണ് പൊലീസിന്‍റെ സ്ഥിരീകരണം ഉണ്ടായത്. താരത്തിന്റെ പ്രായം 18 തികഞ്ഞെന്നും ഇത് സ്ഥിരീകരിച്ച ശേഷമാണ് വിവാഹത്തിനുള്ള തീരുമാനമെടുത്തതെന്നും തമ്പാനൂർ പൊലീസ് അന്ന് പറഞ്ഞിരുന്നു.തിരുവനന്തപുരം പൂവാർ നൈനാർ അരുമാനൂർ നൈനാർ ക്ഷേത്രത്തൽ വെച്ചായിരുന്നു വിവാഹം. മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ഫര്‍മാന്‍ ആണ് വിവാഹം കഴിച്ചത്. നിർബന്ധിച്ച് നാട്ടിലേക്ക് കൊണ്ടുപോകാൻ അച്ഛൻ ശ്രമിക്കുന്നു എന്ന പരാതിയുമായി വൈറൽ താരം തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു. പൂവാറിലെ ഷൂട്ടിംഗ് സ്ഥലത്ത് നിന്നാണ് താരവും ആൺസുഹൃത്ത് ഫർമാനും എത്തിയത്. പൊലീസ് മൊണാലിസയെ ഫർമാനൊപ്പം അയക്കുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വിവാഹത്തിൽ പങ്കെടുത്തിരുന്നു. വിവാഹത്തെ കുടുംബം എതിർത്തതിനെ തുടർന്നാണ് ഇവർ കേരളത്തിൽ അഭയം തേടി എത്തിയത്. കേരളത്തിൽ വിവാഹം നടത്താനാണ് താത്പര്യമെന്നാണ് അന്ന് താരവും ഫർമാനും അറിയിച്ചിരുന്നു.
കണ്ണൂർ : മയ്യിൽ മുല്ലക്കൊടിയിൽ സിപിഐ എം പ്രവർത്തകന് കത്തിക്കുത്തിൽ പരിക്ക് വൈകിട്ട് 6.30 ഓടെ മുല്ലക്കോടി യുപി സ്കൂളിലെ ബൂത്തിന് സമീപമാണ് സംഭവം. സിപിഐ എം പ്രവർത്തകൻ മുല്ലക്കൊടി കുറ്റിച്ചിറയിലെ പി പി പ്രകാശ(50)നാണ് കത്തികൊണ്ട് കുത്തേറ്റത്. ബൂത്ത് ഏജന്റായ പ്രകാശൻ പോളിങ് കഴിഞ്ഞ് ഇറങ്ങിവരവെ യുഡിഎഫ് ബൂത്ത് ഏജന്റായ ഭാസ്‌കരനുമായി സംസാരിച്ചുവരികയായിരുന്നു. ഇതിന് ബൂത്തിന് പുറത്തുണ്ടായ ഭാസ്കരന്റെ സഹോദരൻ ഓട്ടോ ഡ്രൈവറായ പി കൃഷ്‌ണൻ കത്തിയെടുത്ത് കുത്തുകയായിരുന്നു എന്നാണ് ആരോപണം. ഗുരുതരമായ പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ മയ്യിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രകാശനെ എൽഡിഎഫ് കൺവീനർ എൻ ചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി വി രാജേഷ്, ബിജു കണ്ടക്കൈ, സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, സിപിഐ എം ജില്ല കമ്മിറ്റി അംഗം കെ സി ഹരികൃഷ്ണൻ, ഏരിയ സെക്രട്ടറി എൻ അനിൽകുമാർ തുടങ്ങിയവർ കണ്ണൂർ എകെജി ആശുപത്രിയിലെത്തി സന്ദർശിച്ചു.
കണ്ണൂർ: കണ്ണൂരില്‍ ബിജെപി വാര്‍ഡ് മെംമ്പറുടെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ 4 സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആദര്‍ശ്, ജീനീഷ്, അജേഷ്, അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് 4 പ്രതികളിലേക്ക് പൊലീസ് എത്തിയത്.ഇന്നലെ രാത്രി 10 മണിയോടെയാണ് പാട്യം പഞ്ചായത്തിലെ പത്തായക്കുന്നില്‍ ബിജെപി പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബേറുണ്ടായത്. പാട്യം പതിനാറാം വാര്‍ഡ് പഞ്ചായത്ത് അംഗവും കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റുമായ പി മജിഷയുടെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ബോംബെറിഞ്ഞത്. സിപിഎം പ്രവര്‍ത്തകരാണ് ബോംബേറിന് പിന്നിലെന്ന് ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ കൃത്യം നടത്തിയ 3 പേരെ കൂടാതെ പിന്നില്‍ പ്രവര്‍ത്തിച്ച ഓരാളെ കൂടിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.