പയ്യോളി: തച്ചൻകുന്നിലെ ചാരുപറമ്പിൽ രാജീവൻ നിര്യാതനായി. അൻപത്തിയേഴ് വയസായിരുന്നു. ടാക്സി ഡ്രൈവറായിരുന്നു.അച്ഛൻ: കണ്ണൻ. അമ്മ: പരേതയായ നാരായണി. ഭാര്യ: റീനമക്കൾ: അമൃത, ആദിത്യമരുമക്കൾ: നിധിൻ (മൂരാട് ), ജിഷ്ണു ()സഹോദരങ്ങൾ: സത്യൻ, സുരേഷ്, ചന്ദ്രൻസഞ്ചയനം ബുധനാഴ്ച നടക്കും
തിരുവനന്തപുരം: റിപ്പോർട്ടർ ടി വി ബഹിഷ്‌കരിക്കണമെന്ന വ്യാജ പ്രചാരണത്തിൽ ഡിജിപിക്ക് പരാതി നൽകി ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി. സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആണ് പരാതി നൽകിയത്. ഡിവൈഎഫ്‌ഐയുടെ പേരിൽ ബഹിഷ്‌കരണ ആഹ്വാനം നൽകിയത് സംഘടനയുടെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് ഗ്രൂപ്പിൽ നിന്നാണെന്ന് നേതൃത്വം പരാതിയിൽ പറയുന്നു.ഡിവൈഎഫ്‌ഐ കേരള ഒഫീഷ്യൽ എന്ന പേരിലുള്ള വ്യാജ ഫേസ്ബുക്ക് ഗ്രൂപ്പിൽ നിന്നാണ് ബഹിഷ്‌കരണ ആഹ്വാനം ഉണ്ടായത്. ഡിവൈഎഫ്‌ഐയുടെ ഔദ്യോഗിക ഹാന്റിലുകളിൽ നിന്നും ഇത്തരമൊരു ആഹ്വാനം നടത്തിയിട്ടില്ലെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.സമാനമായ നിരവധി തെറ്റായ ആഹ്വാനങ്ങൾ ഈ ഗ്രൂപ്പ് വഴി പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ ഗ്രൂപ്പിന്റെയും ശ്രദ്ധയിൽപ്പെട്ട വ്യാജ പ്രചരണങ്ങളുടെയും യുആർഎൽ അടക്കം പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കാലടി: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുക്കുന്ന പരിപാടിക്ക് വിചിത്ര നിര്‍ദ്ദേശങ്ങളടങ്ങിയ സർക്കുലറുമായി സംസ്‌കൃത സര്‍വ്വകലാശാല. ഗവര്‍ണര്‍ വരുമ്പോഴും പോകുമ്പോഴും എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും നിയന്ത്രിതമായി മാത്രമേ കയ്യടിക്കാന്‍ പാടുള്ളൂവെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്.അനുവാദമില്ലാതെ ഫോട്ടോയോ വീഡിയോയോ ചിത്രീകരിക്കാന്‍ പാടില്ല. ഹാളില്‍ ഉടനീളം ശാന്തത പാലിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു. സര്‍ക്കുലര്‍ വിവാദമായതോടെ വി സി ഇടപെട്ടു. സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് ഡോ. സിസ തോമസ് വ്യക്തമാക്കി.സർക്കുലർ ഇങ്ങനെ,2026 ഏപ്രില്‍ 21-ന് രാവിലെ 10.30 മുതല്‍ സര്‍വകലാശാല യൂട്ടിലിറ്റി ഹാളില്‍ ശങ്കരജയന്തി ആഘോഷങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. സര്‍വകലാശാലയിലെ എല്ലാ ജീവനക്കാരും അധ്യാപകരും പരിപാടിയില്‍ പങ്കെടുക്കേണ്ടതാണെന്ന് ബഹുമാനപ്പെട്ട വൈസ് ചാന്‍സലര്‍ നിര്‍ദേശിച്ചിരിക്കുന്നു.സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണര്‍ പങ്കെടുക്കുന്നതിനാല്‍, പരിപാടിയിലുടനീളം താഴെ പറയുന്ന പ്രോട്ടോക്കോള്‍ പാലിക്കേണ്ടതാണ്:എല്ലാവരും 10.30-ന് മുന്‍പ് തന്നെ ഹാളില്‍ എത്തി നിശ്ചിത സ്ഥാനങ്ങളില്‍ ഇരിക്കണം.എല്ലാവരും ID കാര്‍ഡുകള്‍ ധരിക്കണം.ഗവര്‍ണര്‍ ഹാളിലേക്ക് എത്തുന്നതിന് മുമ്പ് മൊബൈല്‍ ഫോണുകള്‍ സൈലന്റ് മോഡിലാക്കണം.ഗവര്‍ണര്‍ വേദിയിലേക്ക് വരുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് ആദരവ് രേഖപ്പെടുത്തണം.പ്രസംഗത്തിനിടെ ഹാളില്‍ പൂര്‍ണ്ണമായ ശാന്തത പാലിക്കണം. അനാവശ്യ ചലനങ്ങള്‍, ആംഗ്യങ്ങള്‍, സംസാരങ്ങള്‍, മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവ ഒഴിവാക്കണം. അനുമതി നല്‍കിയ വ്യക്തികള്‍ക്ക് മാത്രമേ ഹാളിലും പുറത്തും ഫോട്ടോയും വീഡിയോയും എടുക്കാന്‍ അനുവാദമുള്ളൂ.സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. അനധികൃതമായി വേദിയിലേക്കോ ഗവര്‍ണറുടെ അടുത്തേക്കോ പ്രവേശിക്കരുത്. പ്രസംഗം അവസാനിച്ച ശേഷം നിശ്ചിത രീതിയില്‍ കൈയടി നല്‍കി ആദരവ് രേഖപ്പെടുത്തണം. ഗവര്‍ണര്‍ വേദി വിടുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് ആദരവ് രേഖപ്പെടുത്തണം. ഗവര്‍ണര്‍ എത്തുന്നതുമുതല്‍ പരിപാടി അവസാനിക്കുന്നതുവരെ ആരും ഹാള്‍ വിട്ടുപോകരുത്.ഗവർണർ വേദി വിട്ടിറങ്ങിയതിന് ശേഷം തുടര്‍ന്നുള്ള പരിപാടികൾക്ക് ശേഷം, കൃത്യമായ നിർദ്ദേശങ്ങൾ അനുസരിച്ച് മാത്രമേ ഹാളിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ പാടുള്ളു.
ദില്ലി: രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും പെൺമക്കളുടെയും വിഷയം സംസാരിക്കാനാണ് വന്നതെന്നും എങ്ങനെയാണ് രാജ്യത്തെ സ്ത്രീകളുടെ ഉയർച്ച തടഞ്ഞതെന്ന് രാജ്യം കാണുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വനിത ബില്ല് പാസ്സാകാത്തതിൽ ഞാൻ സ്ത്രീകളോട് മാപ്പു ചോദിക്കുന്നു. കോൺഗ്രസ്, ഡിഎംകെ, ടിഎംസി തുടങ്ങിയ കക്ഷികളുടെ സ്വാർത്ഥത കാരണം ബില്ല് പരാജയപ്പെട്ടു. ബില്ല് പരാജയപ്പെട്ടപ്പോൾ കുടുംബ പാർട്ടികൾ കൈയ്യടിക്കുകയായിരുന്നു. സ്ത്രീകളുടെ ആത്മാഭിമാനത്തിനാണ് ആ കൈയ്യടിയിലൂടെ മുറിവേറ്റത്. സ്ത്രീകൾ ഈ അപമാനത്തിന് മാപ്പു നൽകില്ലെന്നും നരേന്ദ്രമോദി പറഞ്ഞു. വനിതാ ബിൽ പാർലമെൻ്റിൽ പരാജയപ്പെട്ടതിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.പാർലമെൻറിൽ ബില്ലിൻ്റെ പരാജയം ആഘോഷിച്ചവരെ സ്ത്രീകൾ നോക്കി വയ്ക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്ത്രീകൾ എല്ലാം മനസ്സിലാക്കുന്നവരാണ്. വനിത സംവരണം തടഞ്ഞ പാപത്തിനുള്ള ശിക്ഷ ഈ പാർട്ടികൾക്ക് കിട്ടും. ആരിൽ നിന്നും ഒന്നും കവരുന്ന നിയമം അല്ല കൊണ്ടു വന്നത്. എല്ലാവർക്കും എന്തെങ്കിലുമൊക്കെ നൽകാനാണ് ബില്ലിലൂടെ ശ്രമിച്ചത്. 2029 മുതൽ വനിത ബില്ല് നടപ്പാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിയത്. പകുതി ജനസംഖ്യയുടെ അവകാശം ഉറപ്പാക്കാൻ സത്യസന്ധമായ നീക്കമാണ് നടത്തിയത്. നാരീശക്തി വന്ദൻ നിയമം കാലഘട്ടത്തിൻറെ ആവശ്യമാണ്. എല്ലാ മേഖലകൾക്കും ഒരേ ശക്തി നൽകാനാണ് ശ്രമിച്ചതെന്നും മോദി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ അനുപാതത്തിൽ ശക്തി കൂട്ടാനുള്ള ശ്രമമാണ്. കോൺഗ്രസ് അടക്കം കക്ഷികൾ നടത്തിയത് ഭ്രൂണഹത്യയാണ്. ഭ്രൂണഹത്യയിൽ കോൺഗ്രസും ടിഎംസിയും ഡിഎംകെയും കുറ്റവാളികളാണ്. കോൺഗ്രസ് പല വട്ടം ബില്ല് പാസ്സാകാതിരിക്കാൻ ഗൂഢാലോചന നടത്തി. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനാണ് കോൺഗ്രസും സഖ്യകക്ഷികളും ശ്രമിച്ചത്. കോൺഗ്രസ് പഴയ തെറ്റുകൾ ആവർത്തിക്കില്ലെന്നാണ് കരുതിയത്. സ്ത്രീകളുടെ കൂടെ നിൽക്കാനുള്ള അവസരം കോൺഗ്രസ് കളഞ്ഞുകുളിച്ചു. കോൺഗ്രസ് ഇന്ന് പ്രാദേശിക പാർട്ടികളെ ആശ്രയിക്കുന്ന പരാദജീവിയാണ്. എന്നാൽ പ്രാദേശിക പാർട്ടികൾ വളരുന്നത് കോൺഗ്രസ് ആഗ്രഹിക്കുന്നില്ല.
പേരാമ്പ്ര : കെഎസ്ഇബി പേരാമ്പ്ര സെക്ഷൻ്റെ കീഴിൽ വരുന്ന കൂത്താളി ചെമ്പോടൻ പോയിലിൽ ലൈനിൽ അറ്റകുറ്റപ്പണികൾ ചെയ്തു കൊണ്ടിരിക്കുകയായിരുന്ന കെഎസ്ഇബി ജീവനക്കാരൻ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് തുടർന്ന് പോസ്റ്റിനു മുകളിൽ കുടുങ്ങിയതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. ഇന്ന് ഉച്ചക്ക് ശേഷമാണ് പേരാമ്പ്ര സ്വദേശി കണിയാം കണ്ടി മീത്തൽ അജീഷ് ശരീരം കുഴഞ്ഞു പോസ്റ്റിൽ കുടുങ്ങിയത്. വിവരം ലഭിച്ചതിനെ തുടർന്ന് പേരാമ്പ്രയിൽ നിന്നും സ്റ്റേഷൻ ഓഫീസർ പി കെ ഭരതൻ, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എം. പ്രദീപൻ, ഗ്രേഡ് എസ് ടി ഒ എം. മജീദ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്സ് അപകടത്തിൽപ്പെട്ട ആളെ ടെക്നിക്കൽ ഫയർ റെസ്ക്യൂ കിറ്റ് ഉപയോഗിച്ച് സുരക്ഷിതമായി താഴെ ഇറക്കി.സജിത്ത് ,വിനീത്, അരുൺ പ്രസാദ്, മകേഷ്, അശ്വിൻ ഗോവിന്ദ്, വിജേഷ്, ഹൃദിൻ, എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
പയ്യോളി: പയ്യോളിയിൽ വയോധികയെ വീടിനു മുന്നിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. സേവനനഗർ പുത്തൻമരച്ചാലിൽ കണപ്പുറം താരേമ്മൽ ജാനു (63) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ദാരുണമായ സംഭവം നടന്നത്. മകൾക്കൊപ്പം താമസിച്ചു വരികയായിരുന്നു ജാനു. പുലർച്ചെ മകൾ ഉറങ്ങിക്കിടക്കുന്ന സമയത്ത് വീടിന് പുറത്തിറങ്ങി ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വീട്ടുമുറ്റത്ത് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് വിവരം മകളെ അറിയിച്ചത്. ജാനുവിന് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.ഭർത്താവ്: പരേതനായ രാമചന്ദ്രൻ. മക്കൾ: രജീഷ് (ബഹ്‌റൈൻ), രയിജ. പയ്യോളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റി.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. ചൂട് വര്‍ധിച്ച സാഹചര്യത്തിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയത് 40.1 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ്. നാളെ മുതല്‍ ചൂടിന് നേരിയ ആശ്വാസമുണ്ടാകും. ഈ മാസം അവസാനത്തോടെ വേനല്‍മഴ ശക്തമായേക്കും.വടക്കന്‍ കര്‍ണാടകത്തിനും മഹാരാഷ്ട്രയ്ക്കും മുകളില്‍ നിലനിന്നിരുന്ന എതിര്‍ ചക്രവാതമാണ് ഈ ദിവസങ്ങളില്‍ താപനില ഇത്രയും ഉയരാന്‍ കാരണം. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാമെന്നും പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പകല്‍ 10 മണി മുതല്‍ മൂന്ന് മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.
തൃശ്ശൂര്‍: കോടാലിയില്‍ എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചു. കോടാലിയില്‍ കാവുങ്ങല്‍ സില്‍ജോ-ജോണ്‍സി ദമ്പതികളുടെ മകന്‍ ആള്‍ ജോയാണ് മരിച്ചത്. ആള്‍ ജോയുടെ സഹോദരന്‍ അനോജ് അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുട്ടിയുടെ ദേഹത്ത് പാമ്പുകടിയേറ്റ അടയാളം കണ്ടെത്തിയിരുന്നു. പരിശോധനയില്‍ കുട്ടികള്‍ കിടന്ന മുറിയിലെ തലയണയ്ക്കടിയില്‍ നിന്ന് പാമ്പിനെ കണ്ടെത്തി. ശങ്കുവരയന്‍/ വെള്ളിക്കെട്ടന്‍ ഇനത്തില്‍പ്പെട്ട പാമ്പാണ് കടിച്ചത്.കുട്ടികള്‍ തലേദിവസം ഒരു അവകാഡോ ജ്യൂസ് കുടിച്ചതിന് ശേഷമാണ് കുട്ടികള്‍ കിടന്നത്. അതുകൊണ്ട് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റെന്നായിരുന്നു മാതാപിതാക്കള്‍ കരുതിയത്. കുട്ടികളെ ഉടന്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയിലെ പരിശോധനയിലാണ് പാമ്പ് കടിയേറ്റതാണെന്ന് മനസിലായത്.പിന്നാലെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് വീടിനുള്ളില്‍ വിശദമായി നടത്തിയ തിരച്ചിലില്‍ കുട്ടികള്‍ കിടന്നിരുന്ന മുറിയിലെ തലയണയ്ക്ക് അടിയില്‍ നിന്ന് പാമ്പിനെ കണ്ടെത്തുകയായിരുന്നു.
കൊയിലാണ്ടി: ബുള്ളറ്റ് ബൈക്കിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്ന് മെത്താം ഫെറ്റമൈനും കഞ്ചാവുമായി യുവാവ് പിടിയിൽ. തുറയൂർ കല്ലിട വയലിൽ വീട്ടിൽ മുഹമ്മദ് (38)ആണ് കൊയിലാണ്ടി റെയ്ഞ്ച് എക്സൈസ് സംഘം പിടികൂടി. ഇയാളിൽ നിന്നും 8 ഗ്രാം മെത്താംഫെറ്റമൈനും 150 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഇന്നലെ (ശനി) രാത്രി 9.45 ഓടെയായിരുന്നു സംഭവം.കൊയിലാണ്ടി എക്സൈസ് ഇൻസ്പെക്ടർ കെ സമേഷ് ന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പയ്യോളി അട്ടക്കുണ്ട് പാലം ജംഗ്ഷന് സമീപം നടത്തിയ പരിശോധനയിലാണ് മാരക ലഹരി കണ്ടെടുത്തത്. മയക്കുമരുന്ന് കടത്താനുപയോഗിച്ച കെ എൽ 56 എ എ 3388 നമ്പർ റോയൽ എൻഫീൽഡ് ബുള്ളറ്റ് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് മുഹമ്മദിനെതിരെ കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസിൽ കേസ് രജിസ്റ്റർ ചെയ്തു. പരിശോധന സംഘത്തിൽ കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് വിഭാഗം അസിസ്റ്റൻ്റ് ഇൻസ്പെക്ടർ ഗ്രേഡ് സജീവൻ, പ്രിവൻ്റീവ് ഓഫീസർമാരായ കെ കെ ശിവകുമാർ, ടി നൈജീഷ്, പ്രിവൻ്റ്റീവ് ഓഫീസർ ഗ്രേഡ് മാരായ രാകേഷ് ബാബു, അനീഷ് കുമാർ, ഷംസുദ്ദീൻ, വുമൺ സിവിൽ എക്സൈസ് ഓഫീസർ സീമ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സന്തോഷ് കുമാർ പങ്കെടുത്തു.
തിരുവനന്തപുരം :സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. കഴിഞ്ഞ ദിവസം 6033 മെഗാവാട്ട് വൈദ്യുതിയാണ് കഴിഞ്ഞ ദിവസം ഉപയോഗിച്ചതെന്ന് വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. അതേസമയം പവര്‍കട്ടോ ലോഡ് ഷെഡിങ്ങോ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ വൈദ്യുതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസി, ഫാന്‍ ഉപയോഗം കൂടിയതിന് പുറമേ ഗ്യാസ് ഇല്ലാത്തതിനാല്‍ ഇന്റക്ഷന്‍ കുക്കര്‍ ഉപയോഗം വര്‍ധിച്ചതുമാണ് വൈദ്യുതി ഉപയോഗം വര്‍ധിക്കാന്‍ കാരണം. ഡാമുകളില്‍ ജലനിരപ്പ് കുറഞ്ഞു. മെയ് മാസത്തോടെ മഴ ലഭിച്ചു തുടങ്ങും. അതിനാല്‍ വൈദ്യുതി ഉപയോഗത്തെ ബാധിക്കില്ലെന്നും ജനങ്ങള്‍ തന്നെ പീക്ക് അവറിലെ വൈദ്യൂതി ഉപയോഗം കുറക്കാന്‍ പരമാവധി ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.