Trending

  • പയ്യോളിയിൽ ട്രെയിനിടിച്ച് മരിച്ചത് അയനിക്കാട് സേവന നഗർ സ്വദേശിനി

    • NMK
    • 15 Apr, 2026
  • ആയഞ്ചേരിയിൽ 16വയസുകാരൻ മുങ്ങി മരിച്ചു

    • FNK desk
    • 15 Apr, 2026
  • കൊടുംചൂടിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; ഉപഭോഗം 6000 മെഗാവാട്ട് കടന്നു

    • FNK desk
    • 15 Apr, 2026

Follow Us

Wed April 15, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • world
world
  • 14 Apr, 2026

കൊയിലാണ്ടി അഗ്നി രക്ഷാനിലയത്തിൽ വിവിധ പരിപാടികൾ

കൊയിലാണ്ടി: ഏപ്രിൽ 14 ദേശീയ അഗ്‌നിരക്ഷാ ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി അഗ്ന‌ിരക്ഷാനിലയം വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വാരാചരണത്തിന്റെ ഭാഗമായി നിലയത്തിനു കീഴിലുള്ള വാഹനങ്ങളുടെ റോഡ് ഷോയും വിവിധ ഇടങ്ങളിൽ അഗ്‌നി സുരക്ഷയെപ്പറ്റിയുള്ള ബോധവത്കരണ അനൗൺസ്മെന്റും നടത്തി.സ്റ്റേഷൻ ഓഫീസർ ബിജു വി.കെ പതാക ഉയർത്തി.     1944 ഏപ്രിൽ 14ന് മുംബൈ വിക്ടോറിയ തുറമുഖത്ത് ചരക്കുമായി വന്ന ബ്രിട്ടീഷ് കപ്പലിന് തീപിടിച്ചതിനെ തുടർന്നുണ്ടായ പൊട്ടിത്തെറിയിലും അഗ്‌നിബാധയിലും തുറമുഖം കത്തിയമരവെ അഗ്‌നിശമന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 66 അഗ്‌നി രക്ഷാ സേനാംഗങ്ങൾ ജീവൻ ബലി നൽകേണ്ടിവന്നതിൻ്റെ ഓർമ്മ പുതുക്കുന്ന ദിനം കൂടിയാണിത്. ജീവൻ ബലിയർപ്പിച്ച അഗ്‌നിരക്ഷാ സേന അംഗങ്ങൾക്കുള്ള ആദരവായി ഇന്ത്യയിൽ ഏപ്രിൽ 14ന് സർവീസ് ഡേ ആയി ആചരിക്കുന്നു. 

world
  • 13 Apr, 2026

ഹോർമുസ് കടക്കാൻ ഇന്ത്യൻ കപ്പലുകൾക്ക് ടോളില്ല; നിലപാട് വ്യക്തമാക്കി ഇറാൻ

ന്യൂ ഡൽഹി: ഹോർമുസ് കടലിടുക്ക് കടക്കുന്ന ഇന്ത്യൻ കപ്പലുകൾ ടോൾ നൽകേണ്ടെന്ന് ഇറാൻ. ഇന്ത്യൻ കപ്പലുകൾക്ക് ടോൾ നൽകേണ്ടി വന്നു എന്ന വാർത്ത നിഷേധിച്ചുകൊണ്ടാണ് ഇറാൻ ഇത്തരത്തിൽ പ്രതികരിച്ചത്. ഇന്ത്യയിലെ ഇറാൻ പ്രതിനിധി മുഹമ്മദ് ഫത്താലിയാണ് ഇത്തരത്തിൽ പ്രതികരിച്ചത്.ഇറാൻ എന്തെങ്കിലും ടോൾ ഏർപ്പെടുത്തിയോ എന്ന് സർക്കാരിനോട് ചോദിച്ചുനോക്കൂ എന്നാണ് ഫത്താലി പ്രതികരിച്ചത്.      ഇറാന് ഇന്ത്യയുമായി നിലവിലെ മോശം സാഹചര്യത്തിലും നല്ല ബന്ധമാണ് ഉള്ളത്. ഇന്ത്യയും ഇറാനും ഒരേ താത്പര്യമാണ് കൈക്കൊള്ളുന്നത് എന്നും ഫത്താലി പറഞ്ഞു. ഇത്രയേറെ പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യയെ സുഹൃദ് രാജ്യങ്ങളുടെ പട്ടികയിലാണ് ഇറാൻ വിദേശകാര്യമന്ത്രി ഉൾപ്പെടുത്തിയത് എന്നും അദ്ദേഹം പറഞ്ഞു. 

world
  • 12 Apr, 2026

ഇറാൻ അമേരിക്ക ചര്‍ച്ച പരാജയം? നിബന്ധനകള്‍ ഇറാന്‍ സ്വീകരിച്ചില്ല

ഇസ്‌ലമാബാദ്: പാകിസ്താനില്‍ വെച്ച് നടന്ന അമേരിക്ക-ഇറാന്‍ ചര്‍ച്ച പരാജയം. അമേരിക്കയുടെ നിബന്ധനകള്‍ ഇറാന്‍ സ്വീകരിച്ചില്ലെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് അറിയിച്ചു. ഇറാനുമായുള്ള ചര്‍ച്ചയില്‍ പോരായ്മ ഉണ്ടെന്നും അമേരിക്കയുടെ നിബന്ധനകള്‍ സ്വീകരിക്കേണ്ടെന്ന് ഇറാന്‍ തീരുമാനിച്ചെന്നും വാന്‍സ് മാധ്യമങ്ങളോട് പറഞ്ഞു. ചര്‍ച്ചയ്ക്ക് ആതിഥേയത്വം വഹിച്ച പാകിസ്താനോട് നന്ദി പറഞ്ഞാണ് ജെ ഡി വാന്‍സ് വാര്‍ത്താസമ്മേളനം ആരംഭിച്ചത്.'ചര്‍ച്ചയില്‍ സംഭവിച്ച പോരായ്മകള്‍ പാക്‌സിതാന്‍ കാരണമല്ല. അവര്‍ ഞങ്ങളെ നന്നായി സഹായിച്ചു. ഞങ്ങളും ഇറാനും തമ്മിലുള്ള വിടവ് നികത്താനും കരാറിലെത്താനും അവര്‍ നന്നായി പരിശ്രമിച്ചു.      21 മണിക്കൂറില്‍ ഇറാനുമായി ഗൗരവമായ പല ചര്‍ച്ചകളും നടത്തി. അതൊരു നല്ല വാര്‍ത്തയാണ്. എന്നാല്‍ നമുക്ക് ഒരു കരാറിലെത്താന്‍ സാധിച്ചില്ല. അമേരിക്കയേക്കാള്‍ ഇറാനെ സംബന്ധിച്ച് അതൊരു മോശം വാര്‍ത്തയാണെന്നാണ് ഞാന്‍ കരുതുന്നത്', വാന്‍സ് പറഞ്ഞു. 

world
  • 10 Apr, 2026

ചന്ദ്രന്റെ കാണാപ്പുറങ്ങള്‍ കണ്ട ശേഷം ആർട്ടി മെസ് II തിരിച്ചെത്തി

ഹൂസ്റ്റണ്‍: ചരിത്രദൗത്യം പൂര്‍ത്തിയാക്കി ആര്‍ട്ടെമിസ് 2 തിരിച്ചെത്തി. 54 വര്‍ഷത്തിന് ശേഷമാണ് മനുഷ്യര്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വീണ്ടും പ്രവേശിച്ചത്. ഭൂമിയില്‍ നിന്നും ദൃശ്യമല്ലാത്ത ചന്ദ്രന്റെ മറുപുറം കൂടി കാണുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ശേഷമാണ് ആര്‍ട്ടെമിസ് 2ന്റെ ഒറയോണ്‍ പേടകം തിരിച്ചെത്തിയിരിക്കുന്നത്.       പത്ത് ദിവസം നീണ്ട ദൗത്യമായിരുന്നു ആര്‍ട്ടിമെസ് 2വിന്റേത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. പിന്നീട് 5.37ന് പസഫിക് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു. സാന്റിയാഗോ തീരത്തോട് ചേര്‍ന്നാണ് പേടകം സമുദ്രത്തില്‍ പതിപ്പിച്ചത്. 

world
  • 07 Apr, 2026

ഭീഷണി ഫലിച്ചില്ല യുഎസ് ഇറാനിൽ രണ്ടാഴ്ച വെടി നിർത്തൽ പ്രഖ്യാപിച്ചു

വാഷിങ്ടൺ/തെഹ്റാൻ: ലോകത്തെ മുൾമുനയിൽ നിർത്തിയ പ്രസ്ത‌ാവന യുദ്ധങ്ങൾക്കും യുദ്ധ സന്നാഹങ്ങൾക്കും ഒടുവിൽ, ഇറാനുമായി രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും ഈ തീരുമാനം അംഗീകരിച്ചു.പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ്, ഫീൽഡ് മാർഷൽ ആസിം മുനീർ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ഈ തീരുമാനമെന്നും ട്രംപ് വ്യക്തമാക്കി. ഹുർമുസ് കടലിടുക്ക് താൽക്കാലികമായി പൂർണ്ണമായും തുറക്കാൻ ഇറാൻ സമ്മതിച്ചതായി പാകിസ്താൻ അറിയിച്ചു. 

world
  • 06 Apr, 2026

'ഒറ്റ രാത്രി കൊണ്ട് ഇറാനെ തുടച്ചുനീക്കും; ഭീഷണി കടുപ്പിച്ച് ട്രംപ്

വാഷിംഗ്ടൺ: നാൽപത്തിയഞ്ച് ദിവസത്തെ വെടിനിർത്തൽ നിർദേശം ഇറാൻ നിരസിച്ചതിന് പിന്നാലെ വീണ്ടും ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ വൈദ്യുതി നിലയങ്ങളെയും പാലങ്ങളെയും ആക്രമിക്കുമെന്നാണ് ട്രംപ് വീണ്ടും പറഞ്ഞിരിക്കുന്നത്. ഹോർമൂസ് കടലിടുക്ക് തുറന്ന് സമാധാനക്കരാറിൽ ഒപ്പിടാൻ ഇറാന് നൽകിയ പത്ത് ദിവസത്തെ സമയം ചൊവ്വാഴ്ച അവസാനിക്കുകയാണ്.അതേസമയം യുദ്ധം എന്നന്നേക്കുമായി അവസാനിപ്പിക്കണമെന്ന ആവശ്യമാണ് ഇറാൻ മുന്നോട്ടുവച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണി(ET)വരെ നൽകിയ സമയപരിധി(ഇസ്രയേൽ സമയം ബുധനാഴ്ച പുലർച്ചെ 3മണി) അവസാനത്തേത് കുണെന്നും ഇറാന് ആവശ്യത്തിലധികം സമയം നീട്ടിനൽകിയെന്നും ട്രംപ് വിശദീകരിച്ചു.     'മുഴുവൻ രാജ്യത്തെയും ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കും, ആ രാത്രി നാളെ രാത്രിയാകാം.'- വൈറ്റ് ഹൗസിൽ തിങ്കളാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു. 'ഞങ്ങൾക്കൊരു പദ്ധതിയുണ്ട്.. നാളെ രാത്രി പന്ത്രണ്ട് മണിയോടെ ഇറാനിലെ ഓരോ പാലങ്ങളും തകർക്കും, എല്ലാ വൈദ്യുതി നിലയങ്ങളും നിശ്ചലമാകും, അവ കത്തും, പൊട്ടിത്തെറിക്കും പിന്നീട് ഒരുകാലത്തും പ്രവർത്തനക്ഷമമാകില്ല, ഞാൻ ഉദ്ദേശിച്ചത് പൂർണമായ നാശമാണ്, പന്ത്രണ്ട് മണിക്കുള്ളിൽ, അതും ഞങ്ങൾ നടത്തണമെന്ന് തീരുമാനിച്ചാൽ, നാലു മണിക്കൂറിനുള്ളിൽ അത് സംഭവിക്കും'- 'ട്രംപ് കൂട്ടിച്ചേർത്തു.

world
  • 02 Apr, 2026

അമ്പിളിക്കരികെ; ആര്‍ട്ടെമിസ് 2 ഭൂമി വിട്ടെന്ന് നാസ

വാഷിങ്ടണ്‍: ആര്‍ടെമിസ് 2 ദൗത്യത്തിന്റെ ഭാഗമാകുന്ന നാല് ബഹിരാകാശ സഞ്ചാരികളെ വഹിക്കുന്ന ഓറിയോണ്‍ ബഹിരാകാശ പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക്. ഓറിയോണ്‍ പേടകം ചന്ദ്രനിലേക്ക് യാത്ര തുടങ്ങി. ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍ ബേണ്‍ പൂര്‍ത്തിയായതായി നാസ വ്യക്തമാക്കി.നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെട്ട സംഘമാണ് ആര്‍ട്ടെമിസ് 2 ദൗത്യം നയിക്കുന്നത്. നാസയുടെ റീഡ് വൈസ്മാന്‍ (കമാന്‍ഡര്‍), വിക്ടര്‍ ഗ്ലോവര്‍ (മിഷന്‍ പൈലറ്റ്), ക്രിസ്റ്റീന കോച്ച് (മിഷന്‍ സ്പെഷ്യലിസ്റ്റ്), കാനഡയുടെ ജെറെമി ഹാന്‍സണ്‍ (മിഷന്‍ സ്പെഷ്യലിസ്റ്റ്) എന്നിവരാണ് സഞ്ചാരികള്‍. ഇതോടെ ചന്ദ്രന്റെ പരിസരത്തേയ്ക്ക് യത്ര ചെയ്യുന്ന ആദ്യ വനിതയായി ക്രിസ്റ്റീന കോച്ച് മാറി. ഹാന്‍സന്‍ ചാന്ദ്രദൗത്യത്തില്‍ പങ്കാളിയാകുന്ന ആദ്യത്തെ അമേരിക്കക്കാരനല്ലാത്ത വ്യക്തിയുമായി.         ഫ്ളൈബൈ ദൗത്യമായതിനാല്‍ സഞ്ചാരികളാരും ചന്ദ്രനില്‍ ഇറങ്ങില്ല.ഭാവി ആര്‍ട്ടെമിസ് ദൗത്യങ്ങള്‍ക്ക് വേണ്ടിയുള്ള സാങ്കേതിക സംവിധാനങ്ങളുടെ പരീക്ഷണമാണ് പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ദൗത്യം കൊണ്ട് ലക്ഷ്യമിടുന്നത്. ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ തകരാറിലായാല്‍ ഉപയോഗിക്കുന്ന മാന്വല്‍ പൈലറ്റിങ് സംവിധാനം, പുതിയ ലേസര്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനം അടക്കം സഞ്ചാരികള്‍ പരീക്ഷിക്കും.

world
  • 01 Apr, 2026

മനുഷ്യന്‍ വീണ്ടും ചാന്ദ്രപഥത്തിലേക്ക്; ആര്‍ട്ടെമിസ് 2 കുതിച്ചുയര്‍ന്നു

വാഷിങ്ടണ്‍: 54 വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യന്‍ ചാന്ദ്രപഥത്തിലേക്ക്. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിന് മുന്നോടിയായുള്ള ആര്‍ട്ടെമിസ് 2 കുതിച്ചുയര്‍ന്നു. ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമെന്ന് നാസ അറിയിച്ചു. പത്ത് ദിവസത്തെ ദൗത്യത്തിനായി നാലംഗ സംഘമാണ് യാത്ര തിരിച്ചത്. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് പുലര്‍ച്ചെ 3.45നായിരുന്നു വിക്ഷേപണം. പേടകം ചന്ദ്രനില്‍ ഇറങ്ങുന്നതിന് പകരം ചന്ദ്രനെ ചുറ്റി പഠനം നടത്തും.     നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെട്ട സംഘമാണ് ആര്‍ട്ടെമിസ് 2 ദൗത്യം നയിക്കുന്നത്. നാസയുടെ റീഡ് വൈസ്മാന്‍ (കമാന്‍ഡര്‍), വിക്ടര്‍ ഗ്ലോവര്‍ (മിഷന്‍ പൈലറ്റ്), ക്രിസ്റ്റീന കോച്ച് (മിഷന്‍ സ്‌പെഷ്യലിസ്റ്റ്), കാനഡയുടെ ജെറെമി ഹാന്‍സണ്‍ (മിഷന്‍ സ്‌പെഷ്യലിസ്റ്റ്) എന്നിവരാണ് സഞ്ചാരികള്‍. ഇതോടെ ചന്ദ്രന്റെ പരിസരത്തേയ്ക്ക് യത്ര ചെയ്യുന്ന ആദ്യ വനിതയായി ക്രിസ്റ്റീന കോച്ച് മാറി. ഹാന്‍സന്‍ ചാന്ദ്രദൗത്യത്തില്‍ പങ്കാളിയാകുന്ന ആദ്യത്തെ അമേരിക്കക്കാരനല്ലാത്ത വ്യക്തിയുമായി. ഫ്‌ളൈബൈ ദൗത്യമായതിനാല്‍ സഞ്ചാരികളാരും ചന്ദ്രനില്‍ ഇറങ്ങില്ല.ഭാവി ആര്‍ട്ടെമിസ് ദൗത്യങ്ങള്‍ക്ക് വേണ്ടിയുള്ള സാങ്കേതിക സംവിധാനങ്ങളുടെ പരീക്ഷണമാണ് പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ദൗത്യം കൊണ്ട് ലക്ഷ്യമിടുന്നത്. ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ തകരാറിലായാല്‍ ഉപയോഗിക്കുന്ന മാന്വല്‍ പൈലറ്റിങ് സംവിധാനം, പുതിയ ലേസര്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനം അടക്കം ആദ്യ 24 മണിക്കൂറിനുള്ളില്‍ സഞ്ചാരികള്‍ പരീക്ഷിക്കും. തുടര്‍ന്ന് ബഹിരാകാശ കിരണങ്ങള്‍ എങ്ങനെ സഞ്ചാരികളെ ബാധിക്കുമെന്ന വൈദ്യശാസ്ത്ര പഠനത്തിന് സഞ്ചാരികള്‍ സ്വയം വിധേയരാകും. ഭൂമിയിലേക്ക് തിരിക്കും മുന്‍പ് ഒരു തവണ ചന്ദ്രനെ ഓറിയോണ്‍ പേടകം വലംവെയ്ക്കും. ഏപ്രില്‍ പത്തോടെ സംഘം തിരിച്ചെത്തും. 

world
  • 24 Mar, 2026

കൊളംബിയയില്‍ സൈനിക വിമാനം തകര്‍ന്ന് വീണു; 80 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ബൊഗോട്ട: കൊളംബിയയില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് നിരവധി പേര്‍ മരിച്ചു. വിമാനം ടേക്ക് ഓഫ് ചെയ്ത ഉടനെയാണ് അപകടം. വിമാനത്തിലുണ്ടായിരുന്ന 80 യാത്രക്കാര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.     സി-130 ഹെര്‍ക്കുലസ് ടാക്ടിക്കല്‍ ട്രാന്‍സ്‌പോര്‍ട്ട് എയര്‍ ക്രാഫ്റ്റാണ് തകര്‍ന്ന് വീണത്. വിമാനത്തില്‍ രണ്ട് പ്ലാറ്റൂണുകള്‍ ഉണ്ടെന്നാണ് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്. 110 സൈനികരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 

  • 1

Social Connect

Latest News

  • പയ്യോളിയിൽ ട്രെയിനിടിച്ച് മരിച്ചത് അയനിക്കാട് സേവന നഗർ സ്വദേശിനി
  • ആയഞ്ചേരിയിൽ 16വയസുകാരൻ മുങ്ങി മരിച്ചു
  • കൊടുംചൂടിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; ഉപഭോഗം 6000 മെഗാവാട്ട് കടന്നു
  • പയ്യോളിയിൽ യുവതി ട്രെയിൻ തട്ടി മരിച്ചു; മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ
  • വടകര പാലോളിപ്പാലത്ത് ടിപ്പർ ലോറി ഇടിച്ച് ഹൈവേ ബോർഡ് തകർന്നു;ഡ്രൈവർക്ക് പരിക്ക്
  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com