Trending

  • പാലക്കുറ്റിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടു പേർക്ക് പരുക്ക്

    • FNK desk
    • 17 Apr, 2026
  • പയ്യോളി സ്വദേശിയായ ലോറി ഡ്രൈവർ ലോറിയുടെ ക്യാബിനിനുള്ളില്‍ മരിച്ച നിലയിൽ

    • FNK desk
    • 17 Apr, 2026
  • കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വയോധികയെ കൊണ്ടു പോകാൻ മകനെത്തി

    • FNK desk
    • 17 Apr, 2026

Follow Us

Fri April 17, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • FNK desk

FNK desk

politics
  • FNK desk
  • 04 Apr, 2026

പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദം; കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗ്

കോഴിക്കോട്: പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദത്തിൽ നിലപാട് കടുപ്പിച്ച് മുസ്‌ലിം ലീഗ്. വിദ്വേഷ പരാമർശത്തിൽ സർക്കാർ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാ  പറഞ്ഞു. സ്വമേധയാ കേസെടുത്ത് അറസ്റ്റ് ചെയ്യേണ്ട കേസിൽ സർക്കാർ നടപടി സ്വീകരിക്കുന്നില്ല. അത്തരം പ്രവണതകൾ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്നും മുഹമ്മദ് ഷാ പറഞ്ഞു.    നിയമപരമായി തന്നെ മുന്നോട്ട് പോകും. സ്വന്തമായി ഉണ്ടാക്കി ആസൂത്രിതമായ വിദ്വേഷം പ്രചരിപ്പിക്കുകയാണ്. എൽഡിഎഫ് കൺവീനറുടെ മണ്ഡലത്തിലാണ് ഇത് നടക്കുന്നത്. നിയമസംവിധാനം പൂർണമായും തകർന്നിരിക്കുകയാണ്. വിദ്വേഷം പ്രചരിപ്പിക്കുകയും എന്നിട്ട് മറുവിഭാഗത്തിനെതിരെ ആരോപണമുന്നയിക്കുകയാണ് സിപിഎം ചെയ്യുന്നത്. ഒരു വാഹനത്തിൽ സ്പീക്കർവെച്ചാണ് വിദ്വേഷപ്രചാരണം നടത്തുന്നത്. ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ഒരുപാട് പേരുണ്ട്. ഇവരെല്ലാം ഈ കേസിൽ പ്രതികളാവും. പൊലീസ് വിദ്വേഷപ്രചാരകരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അവർക്കെതിരെയും നിയമപരമായി നീങ്ങുമെന്നും മുഹമ്മദ് ഷാ പറഞ്ഞു.

localnews
  • FNK desk
  • 04 Apr, 2026

കൊയിലാണ്ടിയില്‍ ബൈക്ക് നിയന്ത്രണംവിട്ട് അപകടം; യുവാവിന് ദാരുണാന്ത്യം

കൊയിലാണ്ടി: കൊയിലാണ്ടി മാര്‍ക്കറ്റ് പരിസരത്ത് ബൈക്ക് നിയന്ത്രണം വിട്ട് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.കൊയിലാണ്ടി സ്വദേശിയാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

localnews
  • FNK desk
  • 05 Apr, 2026

കുന്ദമംഗലത്ത് വീട്ടിനുളളിലെ സ്‌ഫോടനം; പടക്കനിര്‍മ്മാണം അനുമതിയില്ലാതെ

കോഴിക്കോട്: കുന്ദമംഗലം കുരുക്കത്തൂരില്‍ സ്‌ഫോടനം ഉണ്ടായ പടക്കനിര്‍മ്മാണ കേന്ദ്രം അനുമതിയില്ലാതെയാണ് പ്രവര്‍ത്തിച്ചതെന്ന് വിവരം. വീടിനുള്ളില്‍ വെടിമരുന്ന് ശേഖരം കണ്ടെത്തി. പടക്കനിര്‍മ്മാണത്തിന് അനുമതിയുണ്ടെന്ന് പ്രദേശവാസികളെ വിശ്വസിപ്പിച്ചായിരുന്നു നിര്‍മ്മാണം നടന്നിരുന്നത്.ഈസ്റ്റര്‍, വിഷു വിപണി മുന്നില്‍ക്കണ്ടായിരുന്നു പടക്കനിര്‍മ്മാണം. പടക്കങ്ങളും വെടിമരുന്നും വീടിന്റെ മുന്‍വശത്താണ് സൂക്ഷിച്ചിരുന്നത്. എന്നാല്‍ പടക്കനിര്‍മ്മാണത്തിനിടെ വീടിന്റെ പുറകുവശത്തായിരുന്നു സ്‌ഫോടനം നടന്നത്. ഇന്നലെ രാത്രി 9.45ഓടെയായിരുന്നു രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ സ്‌ഫോടനമുണ്ടായത്.രാമനാട്ടുകര സ്വദേശി രാഹുല്‍ (26), വീട് വാടകയ്ക്ക് എടുത്തിരുന്ന വിഷ്ണു എന്നയാളുടെ സഹോദരന്‍ രാഹുല്‍ (27) എന്നിവരാണ് മരിച്ചത്. അപകടം നടക്കുമ്പോള്‍ അഞ്ച് പേരായിരുന്നു വീട്ടിലുണ്ടായിരുന്നത്. പരിക്കേറ്റവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കുന്നമംഗലം കുരുക്കത്തൂരില്‍ വിഷ്ണുവും ഭാര്യ സിമിയും കുഞ്ഞും അടങ്ങുന്ന കുടുംബം വാടകയ്ക്ക് താമസിക്കുകയായിരുന്നു.

crime
  • FNK desk
  • 05 Apr, 2026

മഹിളാ കോൺഗ്രസ് നേതാവിന് സീറ്റ് വാഗ്ദാനം ചെയ്ത് പണംവാങ്ങിയെന്ന ആരോപണം:കെസി വേണുഗോപാൽ കേസിന്

ന്യൂഡൽഹി: ഹരിയാനയിൽ മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുചിത്രാ ദേവിക്ക് നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ നിയമനടപടിയുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഗൗരവ് കുമാറിന് എതിരെ കെ സി വേണുഗോപാൽ മാനനഷ്ടകേസ് ഫയൽ ചെയ്തു. കേരള നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ആരോപണമെന്നും തന്റെ സത്കീർത്തിയും പ്രതിച്ഛായയും തകർക്കുകയാണ് ലക്ഷ്യമെന്നും കെ സി വേണുഗോപാൽ പരാതിയിൽ പറയുന്നു. ഹരിയാനയിൽ 2024ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച പരാതി രണ്ടു വർഷം കഴിഞ്ഞ് 2026ൽ മാത്രമാണ് ഉയർന്നുവന്നത്. ഇതു സംബന്ധിച്ച് പത്രസമ്മേളനം നടത്തുകയും പല മാധ്യമങ്ങളിലും വാർത്ത വരികയും ചെയ്തു. കൂടാതെ 23.2.26ൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതിയും നൽകി. കൈരളി ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രതി വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നു. വ്യക്തമായ ലക്ഷ്യത്തോടെയാണ് ഈ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതെന്നും ആരോപിക്കുന്നു.    കേരള നിയമസഭാ തെരഞ്ഞെടുപ്പ് അതിന്റെ മൂർധന്യത്തിലേക്കു കടക്കുമ്പോഴാണ് ഇതുവരെ ഇല്ലാതിരുന്ന ആരോപണം പൊട്ടിമുളച്ചത്. യുഡിഎഫ് അധികാരത്തിൽ വരുന്നതു തടയാനുള്ള ഗൂഢാലോചന പരാതിക്കു പിന്നിലുണ്ടെന്നും ദീർഘകാലമായി പൊതുരംഗത്തു പ്രവർത്തിക്കുന്ന താൻ കഠിനാധ്വാനത്തിലൂടെ പടുത്തുയർത്തിയ യശസ് തകർക്കാൻ പരാതിക്കാരന് ലക്ഷ്യമുണ്ടെന്നും സംശയിക്കുന്നു. മുമ്പ് അയച്ച വക്കീൽ നോട്ടീസിന് മറുപടി നൽകുകയോ ആരോപണം പിൻവലിക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് കെ സി വേണുഗോപാൽ പരാതി ഫയൽ ചെയ്തത്.

politics
  • FNK desk
  • 05 Apr, 2026

വോട്ടിന് ഭക്ഷ്യ കിറ്റ്' ; വാടാനപ്പള്ളിയില്‍ ബിജെപി-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

തൃശ്ശൂര്‍: തൃശ്ശൂർ വാടാനപ്പള്ളിയില്‍ സ്വകാര്യ ഗോഡൗണില്‍ ബിജെപി വോട്ടിനുവേണ്ടി കിറ്റ് തയ്യാറാക്കിയെന്ന ആരോപണമുയര്‍ന്നതിന് പിന്നാലെ സംഘര്‍ഷം. രണ്ടായിരത്തോളം കിറ്റുകളാണ് വിതരണത്തിന്എത്തിച്ചത്. ഇത് കോൺഗ്രസ്, സിപിഐഎം പ്രവർത്തകർ തടയുകയായിരുന്നു.       സ്ഥലത്ത് ബിജെപി-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിൽ സംഘര്‍ഷമുണ്ടായി. സൂപ്പര്‍മാര്‍ക്കറ്റിന് അകത്തുള്ളവരെ അറസ്റ്റ് ചെയ്യണമന്ന് ടി എന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു. സാധനങ്ങള്‍ പിടിച്ചെടുക്കണമെന്നാണ് ആവശ്യം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കിറ്റുകൾ ഉള്ളതായി ആരോപണമുയർന്ന ഗോഡൗണിലെ മുകളിലെ മുറിയിൽ നിന്നും ബിജെപി നേതാവും നടനുമായ ദേവൻ പുറത്തേക്ക് വന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിങ് സ്‌ക്വാഡ് സ്ഥലത്തെത്തി കിറ്റ് കസ്റ്റഡിയിലെടുത്തു. ബിജെപി നേതാക്കളടക്കമുള്ളവരെ അറസ്റ്റ് ചെയ്യാതെ പിരിഞ്ഞു പോകില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.  പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞദിവസം ഒളരിയിൽ വോർട്ടർമാർക്ക് ബിജെപി ഭക്ഷ്യകിറ്റ് വിതരണം ചെയ്തെന്ന പരാതിയിൽ തൃശ്ശൂർ വെസ്റ്റ് പൊലീസ് കേസെടുത്തു. വോട്ടിന് കിറ്റ് നൽകിയെന്നാരോപിച്ച് എൽഡിഎഫ് ആയിരുന്നു പരാതി നൽകിയത്. ഏകദേശം 900 രൂപ വിലയുള്ള 26 കിറ്റുകളായിരുന്നു 'കാർത്തിക' സൂപ്പർമാർക്കറ്റ് വഴി വിതരണം ചെയ്തത്. സൂപ്പർമാർക്കറ്റിൽ കിറ്റുകൾ ഓർഡർ ചെയ്ത രാധാകൃഷ്ണൻ എന്നയാളെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടെയാണ് ചുമത്തിയിരിക്കുന്നത്.  ശിവരാമപുരം നഗറിലെ താമസക്കാർക്കാണ് സൂപ്പർമാർക്കറ്റ് വഴി കിറ്റുകൾ വിതരണം ചെയ്തത്.

kerala
  • FNK desk
  • 05 Apr, 2026

കുടകിൽ ട്രെക്കിംഗിനിടെ കാണാതായ നാദാപുരം സ്വദേശിയായ യുവതിയ്ക്കായി തെരച്ചിൽ തുടരുന്നു

ബെംഗളൂരു: കര്‍ണാടകയിലെ കുടക് ജില്ലയില്‍ ട്രെക്കിംഗിനിടെ  കാണാതായ  നാദാപുരം സ്വദേശി ശരണ്യ(36)യെ കണ്ടെത്താനുള്ള തെരച്ചില്‍ ഊർജജിതമാക്കി. ശരണ്യയെ കാണാതായിട്ട് ഇന്നേക്ക് മൂന്ന് ദിവസം. കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറാനായി ഏപ്രില്‍ 2-ന് ഒറ്റയ്ക്കാണ് ശരണ്യ കൊച്ചിയില്‍ നിന്ന് കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്. രാവിലെ 8.15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ട്രെക്കിംഗ് ആരംഭിച്ചത്. കാട്ടാന ശല്യമുള്ളതിനാല്‍ 10 പേര്‍ അടങ്ങുന്ന സംഘത്തിനൊപ്പം പോകാന്‍ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ കൂടെയുണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ സിഗ്‌നല്‍ നഷ്ടപ്പെടുകയും സ്വിച്ച് ഓഫ് ആവുകയും ചെയ്തു.         വഴിതെറ്റിയാലും സഞ്ചാരികള്‍ 23 മണിക്കൂര്‍ കൊണ്ട് ട്രെക്കിങ് പാത കണ്ടെത്താറുണ്ടെന്നു പൊലീസ് പറയുന്നു. ശരണ്യയ്‌ക്കൊപ്പം പോയ പത്തംഗ സംഘം വ്യാഴം വൈകിട്ടു മടങ്ങിയെത്തി.കോഴിക്കോട് ജില്ലയിലെ വടകര താലൂക്ക് കാര്‍ഷിക വികസന ബാങ്കില്‍ നിന്നു വിരമിച്ച വടക്കയില്‍ ഗോപിയുടെയും ഷൈലജയുടെയും മകളാണു ശരണ്യ. ബെംഗളൂരുവില്‍ എന്‍ജിനീയറായ സഹോദരന്‍ ശ്യാം അടക്കമുള്ളവര്‍ തിരച്ചിലിനു സന്നദ്ധരായി കുടകിലെത്തിയിട്ടുണ്ട്.

kerala
  • FNK desk
  • 05 Apr, 2026

വയനാട് ദുരന്തബാധിതരോട് കോൺഗ്രസ് മര്യാദ കാണിച്ചില്ല'; എം എൻ കാരശ്ശേരി

കൊച്ചി: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരോട് കോൺഗ്രസ് മര്യാദ കാണിച്ചില്ല എന്ന് എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ എം എൻ കാരശ്ശേരി. കോൺഗ്രസിന് അക്കാര്യത്തിൽ പ്രത്യേക ഉത്തരവാദിത്തമുണ്ടായിരുന്നു. പ്രിയങ്ക ഗാന്ധിയുടെ മണ്ഡലമാണ് അത്, മുൻപ് രാഹുൽ ഗാന്ധിയുടേതുമായിരുന്നു. എന്തും ചെയ്യാൻ കഴിയുന്നവർ ആയിരുന്നു ഇരുവരുമെന്നും എന്നിട്ടും എന്താണ് ഇവർ ചെയ്തത് എന്നും എം എൻ കാരശ്ശേരി ചോദിച്ചു.മൂന്ന് നിയമസഭാ മണ്ഡലങ്ങളുള്ള വയനാട്ടിൽ എം എൽ എ മാരിൽ രണ്ട് പേരും കോൺഗ്രസുകാരാണ്. എല്ലാ നിലയ്ക്കും വയനാടിനോട്      ആഭിമുഖ്യം കാണിക്കേണ്ടവരായിരുന്നു കോൺഗ്രസുകാർ എന്നും എം എൻ കാരശ്ശേരി പറഞ്ഞു. കെപിസിസി പ്രസിഡന്റ് പത്രസമ്മേളനം വിളിച്ച് പിരിച്ച തുക വെളിപ്പെടുത്തിയിട്ടുണ്ട്. എവിടെയാണ് സ്ഥലം വാങ്ങിയത്, എവിടെയാണ് വീട് വെച്ചത്, ആർക്കാണ് വീടുവെച്ചത് എന്നതെല്ലാം പ്രധാനമാണ്. ദുരന്തം ഉണ്ടായിട്ട് രണ്ട് കൊല്ലമായി. ഇങ്ങനെയൊരു ഉദാസീനതയും ഉഴപ്പും ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും എം എൻ കാരശ്ശേരി കൂട്ടിച്ചേർത്തു.കോൺഗ്രസിനെ അപേക്ഷിച്ച് ചെറിയ പാർട്ടിയാണ് മുസ്‌ലിം ലീഗ്. അവർ വരെ വീടുവെച്ചു നൽകി എന്നും എം എൻ കാരശ്ശേരി പറഞ്ഞു. സർക്കാരും വീടുകൾ കൊടുത്തു. എന്നിട്ടും ഒരു കുട്ടിക്ക് പോലും ആശ്വാസം എത്തിക്കാൻ സാധിക്കാത്തത് നിരുത്തരവാദിത്തപരമാണ്. ഇലക്ഷൻ കാലത്തുപോലും ഗൗരവം മനസിലാകുന്നില്ല എന്നുപറഞ്ഞാൽ വളരെ കഷ്ടമാണ് എന്നും എം എൻ കാരശ്ശേരി പറഞ്ഞു.

news
  • FNK desk
  • 05 Apr, 2026

ഒടുവിൽ ആശ്വാസം; കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

ബെംഗളൂരു:  കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശിനി  ശരണ്യയെ   സുരക്ഷിതയായി    കണ്ടെത്തി. നാല് ദിവസത്തെ തിരച്ചിലിന് ഒടുവിലാണ് ശരണ്യയെ ഇന്ന് വൈകിട്ടോടെ കണ്ടെത്തിയത്. തടിയന്‍ഡമോള്‍ മലയുടെ താഴ്‌വാരത്തില്‍ നിന്ന് തന്നെയാണ് ശരണ്യയെ കണ്ടെത്തിയത്. ശരണ്യക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെയില്ല.  ജില്ലാ പൊലീസ് മേധാവിയടക്കം ക്യാമ്പ് ചെയ്യുന്ന സ്ഥലത്തേയ്ക്ക് ശരണ്യയെ എത്തിക്കും.കുടകിലെ തടിയന്‍ഡമോള്‍ കൊടുമുടി കയറാനിറങ്ങിയതായിരുന്നു ശരണ്യ. ഏപ്രില്‍ രണ്ടാം തീയതി വ്യാഴാഴ്ചയാണ് ശരണ്യയെ കാണാതായത്. വ്യാഴാഴ്ച രാവിലെ വനംവകുപ്പില്‍ നിന്ന് അനുമതി വാങ്ങിയ ശേഷമായിരുന്നു ശരണ്യ ഉള്‍പ്പെട്ട സംഘം ട്രക്കിങ്ങിനായി പുറപ്പെട്ടത്. എന്നാല്‍ ഇതിനിടെ ശരണ്യയെ കാണാതാകുകയായിരുന്നു.സാഹസികത ഏറെ ഇഷ്ടപ്പെടുന്ന ആളായിരുന്നു ശരണ്യ. ട്രക്കിങ്ങിനായായിരുന്നു ശരണ്യ കുടകില്‍ എത്തിയത്. കുടകിലെ ഒരു ഹോം സ്റ്റേയിലായിരുന്നു താമസിച്ചിരുന്നത്. ഒറ്റയ്ക്ക് ട്രക്കിങ്ങ് നടത്തായിരുന്നു ശരണ്യക്ക് താത്പര്യം. ഇക്കാര്യം ഹോം സ്റ്റേ അധികൃതരോട് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിന് അനുമതിയില്ലാത്തതിനാല്‍ ഹോം സ്റ്റേയില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ക്കൊപ്പം ചേരുകയായിരുന്നു. ശരണ്യയ്ക്കൊപ്പം ഒന്‍പത് പേരായിരുന്നു യാത്ര പുറപ്പെട്ടത്.

disaster
  • FNK desk
  • 05 Apr, 2026

ഉള്ളിയേരിയിൽ ബൈക്ക് ബുള്ളറ്റിലിടിച്ച് അപകടം; നടുവത്തൂർ സ്വദേശിക്ക് പരിക്ക്

ഉള്ളിയേരി: ഉള്ള്യേരിയിൽ ബൈക്ക് ബുള്ളറ്റിലിടിച്ചുണ്ടായ അപകടത്തിൽ ബുള്ളറ്റ് യാത്രികന് പരിക്ക്. നടുവത്തൂർ സ്വദേശിക്കാണ് പരിക്കേറ്റത് എന്നാണ് വിവരം .     ഇന്ന് വൈകീട്ട് 7:30 ഓടെ ഉള്ള്യേരി 19 ലായിരുന്നു സംഭവം. പരിക്കേറ്റയാളെ മലബാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

politics
  • FNK desk
  • 05 Apr, 2026

എൽ ഡി എഫ് റോഡ് ഷോയ്ക്കിടെ കല്ലേറ്; രണ്ട് പ്രവർത്തകർക്ക് പരിക്ക്

കൊല്ലം: കുന്നത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കോവൂര്‍ കുഞ്ഞുമോന്റെ റോഡ് ഷോയ്ക്കിടെ കല്ലേറ്. രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അനന്ദു, ഷാഹിര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.കോവൂര്‍ കുഞ്ഞുമോന്റെ തെരഞ്ഞെടുപ്പ് പര്യടന ജാഥ ഭരണിക്കാവില്‍ എത്തിയപ്പോഴാണ് കല്ലേറുണ്ടായത്.       സംഭവത്തിന് പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് ആണ് എന്നാണ് എല്‍ഡിഎഫിന്റെ ആരോപണം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഡിജെ പരിപാടി നടന്ന സ്ഥലത്തുനിന്നാണ് കല്ലേറുണ്ടായതെന്നാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. അതേസമയം, ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

  • 1
  • 2
  • 3
  • 4
  • 5
  • Next
  • Last

Social Connect

Latest News

  • പാലക്കുറ്റിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടു പേർക്ക് പരുക്ക്
  • പയ്യോളി സ്വദേശിയായ ലോറി ഡ്രൈവർ ലോറിയുടെ ക്യാബിനിനുള്ളില്‍ മരിച്ച നിലയിൽ
  • കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വയോധികയെ കൊണ്ടു പോകാൻ മകനെത്തി
  • പാർട്ടി നേതൃത്വത്തിന് സ്വകാര്യമായി നൽകിയ കത്ത് മാധ്യമങ്ങൾക്ക് ചോർത്തി അപമാനിച്ചു: നിജേഷ് അരവിന്ദ്
  • ഉയർന്ന ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു
  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com