കായണ്ണ: അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരൻ പിക്കപ്പ് ഇടിച്ച് മരിച്ചു. കായണ്ണ കാപ്പുമ്മൽ ബബിലേഷിൻ്റെയും ദീഷ്ണയുടെയും ഏക മകൻ ആര്യൻ ആണ് മരിച്ചത്. കൂടത്താംപൊയിൽ അങ്കണവാടിക്ക് സമീപം ഉച്ചക്ക് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് ദൂരെ നിന്ന് റിവേഴ്സ് വന്ന പിക്കപ്പ് ആര്യൻ്റെ ദേഹത്ത് കയറി ഇറങ്ങിയത്. പേരാമ്പ്ര ധീര ഗ്യാസ് ഏജൻസിക്ക് വേണ്ടി ഗ്യാസ് വിതരണം നടത്തുന്ന പിക്കപ്പ് ആണ് അപകടം ഉണ്ടാക്കിയത്.
കണ്ണൂർ: കണ്ണൂരില്‍ ബിജെപി വാര്‍ഡ് മെംമ്പറുടെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ 4 സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആദര്‍ശ്, ജീനീഷ്, അജേഷ്, അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് 4 പ്രതികളിലേക്ക് പൊലീസ് എത്തിയത്.ഇന്നലെ രാത്രി 10 മണിയോടെയാണ് പാട്യം പഞ്ചായത്തിലെ പത്തായക്കുന്നില്‍ ബിജെപി പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബേറുണ്ടായത്. പാട്യം പതിനാറാം വാര്‍ഡ് പഞ്ചായത്ത് അംഗവും കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റുമായ പി മജിഷയുടെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ബോംബെറിഞ്ഞത്. സിപിഎം പ്രവര്‍ത്തകരാണ് ബോംബേറിന് പിന്നിലെന്ന് ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ കൃത്യം നടത്തിയ 3 പേരെ കൂടാതെ പിന്നില്‍ പ്രവര്‍ത്തിച്ച ഓരാളെ കൂടിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കോഴിക്കോട് :കോഴിക്കോട് ബീച്ച് ഗവ.ഹോസ്പിറ്റൽ ബ്ലഡ് സെന്ററിന് രക്തദാതാക്കൾക്ക് ഉപകാരപ്പെടുന്ന വിധം ഉപയോഗിക്കുവാൻ വേണ്ടി ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് എയർ കൂളർ നൽകി. ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. സച്ചിൻ ബാബുവിന് ഹോപ്പ് പ്രസിഡന്റ് നാസർ ആയഞ്ചേരി കൂളർ കൈമാറി.ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. മേരി ട്രീസ ,കൗൺസലർ അഞ്ജുഷ,ബ്ലഡ് സെന്റർ ടെക്നികൽ സൂപ്പർവൈസർ ഷരീഫ എന്നിവർ സന്നിഹിതരായിരുന്നു. ഹോപ്പ് പ്രവർത്തകരായ ഗിരീഷ്ബാബു ശാരദാമന്ദിരം, സിദ്ദീഖ് പെരുമണ്ണ,നൗഷാദ് ബേപ്പൂർ,സുമേഷ് പാലേരി, ഷാജി വെള്ളിമാട്കുന്ന്,ഷുക്കൂർ അത്തോളി, റെജിന അരക്കിണർ,ഷറിജ ഒളവണ്ണ, മലബാർ റഷീദ്തുടങ്ങിയവർ പങ്കെടുത്തു.
തിരുവനന്തപുരം :സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് 75 രൂപ കുറഞ്ഞ് വില 1,09,880 രൂപയായി. ഒരു ഗ്രാമിന് ഇന്ന് 13,735 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണ വിലയിൽ ചെറിയ ഇടിവുണ്ടായിട്ടുണ്ട്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണ വില 1,09,240 രൂപയാണ്. ഏപ്രിൽ 2 ന് ആണ് ഈ വില രേഖപ്പെടുത്തിയിരുന്നത്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോർഡ് നിരക്ക്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും 10 പവൻ വെള്ളിക്ക് 2500 രൂപയുമാണ് വില വരുന്നത്.
കോട്ടയം: വൈക്കത്ത് സിപിഐ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കര്‍ഷകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചെല്ലപ്പന്‍ പുളിക്കശ്ശേരിയെയാണ് തലയാഴത്തെ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഐക്കാര്‍ തന്നെ ദാരുണമായി ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ആരോപിച്ച് ചെല്ലപ്പന്‍ കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവെച്ചിരുന്നു.മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തര വകുപ്പില്‍ നിന്നും തനിക്ക് നീതി ലഭിച്ചിട്ടില്ല. കുറഞ്ഞ നിരക്കില്‍ തൈ നല്‍കാമെന്ന് പറഞ്ഞ് വികലാംഗനായ താന്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിനെ സമീപിച്ചിരുന്നു. എന്നാല്‍ പച്ചക്കൊടി കാട്ടിയിരുന്നില്ല തുടങ്ങിയ ആരോപണങ്ങളും വീഡിയോയിലൂടെ ഉയര്‍ത്തിയിരുന്നു.സിപിഐയുമായി ചെല്ലപ്പന് നേരത്തെ മുതൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. തൈകൾ വിൽപ്പന നടത്തിയിരുന്ന തന്റെ കൃഷി വ്യാപകമായി സിപിഐ പ്രാദേശിക നേതാക്കൾ നശിപ്പിച്ചു എന്നതായിരുന്നു ചെല്ലപ്പന്റെ ആരോപണം.
ഡൽഹി :പാചകവാതക ക്ഷാമം രൂക്ഷമായതോടെ ദില്ലി അടക്കമുള്ള നഗരങ്ങളിൽ നിന്ന് സ്വന്തം നാടുകളിലേക്ക് കൂട്ടപലായനം ചെയ്ത് കുടിയേറ്റ തൊഴിലാളികൾ. പ്രാദേശിക വിപണിയിൽ നിന്ന് ലഭ്യമാകുന്ന ചെറിയ കുറ്റികളാണ് പാചക ആവശ്യങ്ങൾക്കായി ഇവർ ഉപയോഗിക്കുന്നത്. അവയുടെ വില കുത്തനെ വർധിച്ചതാണ് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയത്. അതിനിടെ രാജ്യത്ത് ഉടനീളം പൂഴ്ത്തിവെപ്പും കരിഞ്ചന്തയും വ്യാപകമാണ്. പലയിടങ്ങളായി നടന്ന റെയ്ഡിൽ 3000ത്തോളം സിലിണ്ടറുകൾ പൊലീസ് പിടിച്ചെടുത്തു. അതേസമയം പാചക ഇന്ധനങ്ങൾക്ക് നികുതി ഇളവ് നൽകണം എന്നാവശ്യപ്പെട്ട് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചിട്ടുണ്ട്. സംഘടനയുടെ ചെയർമാൻ ബ്രിജേഷ് ഗോയൽ ആണ് കത്തെഴുതിയത്. എൽപിജിയും പിഎൻജിയും പൂർണമായും നികുതി രഹിതമാക്കണമെന്ന് അദ്ദേഹം കത്തിൽ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എൽപിജിയെ പൂജ്യം ജിഎസ്ടി പരിധിക്കകത്തും പിഎൻജിയെ പൂജ്യം വാറ്റ് പരിധിക്കകത്തും കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ രാജ്യത്ത് എൽപിജി ക്ഷാമമല്ലെന്നും വിതരണം സുഗമമായി നടക്കുന്നുവെന്ന വാദം തുടരുകയാണ് കേന്ദ്ര സർക്കാർ.
തിരുവമ്പാടി: ആനക്കാംപൊയിൽ ഉണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ ആനക്കാംപൊയിൽ- പുല്ലൂരാംപാറ റോഡിൽ തേക്കിൻ തോട്ടം മാനേജർ ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. പുത്തൻപുരയിൽ ഷിജു(48) ഭാര്യ ബിൻസി(42) എന്നിവരാണ് മരിച്ചത്. തിരുവമ്പാടിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന ഭാര്യയെ ജോലിസ്ഥലത്തേക്ക് വിടുന്നതിനു വേണ്ടിയുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്. നാട്ടുകാരുടെ നേതൃത്വത്തിൽ ഉടൻ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർനടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
ഉള്ളിയേരി : ഫിഫ്ത് ന്യൂസ് കേരള നടത്തിയ പ്രീപോൾ ഇലക്ഷൻ സർവ്വേ ഫലം പുറത്ത്. സർവ്വേ പ്രകാരം പേരാമ്പ്രയിൽ എൽഡിഎഫിനാണ് മുൻതൂക്കം. എന്നാൽ ബാലുശ്ശേരിയിൽ യുഡിഎഫ് അപ്രതീക്ഷിത മുന്നേറ്റം ഉണ്ടാക്കും. ഇലക്ഷനോടനുബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങൾ വഴി നടത്തിയ സർവ്വേ റിപ്പോർട്ട് ആണ് പുറത്തുവന്നത്. സർവ്വേ റിപ്പോർട്ട് പ്രകാരം ഇരുമണ്ഡലങ്ങളിലും കനത്ത പോളിംഗ് സൂചനയാണുള്ളത്. നൊച്ചാട് പേരാമ്പ്ര കായണ്ണ കോട്ടൂർ നടുവണ്ണൂർ ഉള്ളിയേരി അരിക്കുളം ഭാഗങ്ങളിൽ നിന്നുള്ളവരാണ് സർവ്വേയിൽ കൂടുതലായും പങ്കെടുത്തത് എന്നതിനാൽ ആ മേഖലയിലെ മുൻതൂക്കമായും സർവ്വേ ഫലം വരാൻ സാധ്യതയുണ്ട്. ഇരു മുന്നണികൾക്കും ഭൂരിപക്ഷമുള്ള ചങ്ങരോത്ത് പനങ്ങാട് എന്നിവിടങ്ങളിൽ നിന്ന് താരതമ്യേനെ കുറഞ്ഞ പേർ മാത്രമാണ് സർവേയിൽ പങ്കെടുത്തത്. പേരാമ്പ്ര യുഡിഎഫിനൊപ്പവും ബാലുശ്ശേരി എൽഡിഎഫിനൊപ്പവും നിൽക്കുമെന്നായിരുന്നു മുഖ്യധാര മാധ്യമങ്ങൾ വിലയിരുത്തിയത്. കേരളത്തിൽ ഭരണമാറ്റം ഉണ്ടാകും എന്ന സൂചനയാണ് സർവ്വേ നൽകുന്നത്. എന്നാൽ എല്ലാ മേഖലകളിൽ നിന്നുമുള്ള വിവരങ്ങൾ വിലയിരുത്തുമ്പോൾ നേരിയ വ്യത്യാസത്തോടെ പേരാമ്പ്ര എൽഡിഎഫ് നിലനിർത്തുമെങ്കിലും കനത്ത പോരാട്ടം ഇവടെ യുഡിഎഫ് കാഴ്ചവെക്കും. കൊയിലാണ്ടിയിൽ യുഡിഎഫിന് മുൻതൂക്കം നൽകുമ്പോൾ എലത്തൂരിലും കുററ്യാടിയിലും എൽഡിഎഫിനാണ് സർവ്വേയിൽ മുൻതൂക്കമുള്ളത്. നാദാപുരത്ത് കനത്ത പോരാട്ടമാണ് നടക്കുക. വടകരയിൽ ഇത്തവണയും ആർഎംപിയിലെ കെ കെ രമ നല്ല വ്യത്യാസത്തിൽ വിജയിച്ചു വരും. സാമൂഹ്യ മാധ്യമ സംവിധാനത്തിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. അതേസമയം കേരളത്തിൽ ഏതു മുന്നണി ഭരണം നേടും എന്ന ചോദ്യത്തിന് ഭൂരിപക്ഷം പേരും യുഡിഎഫ് എന്നാണ് ഉത്തരം നൽകിയത്.
വാഷിങ്ടൺ/തെഹ്റാൻ: ലോകത്തെ മുൾമുനയിൽ നിർത്തിയ പ്രസ്താവന യുദ്ധങ്ങൾക്കും യുദ്ധ സന്നാഹങ്ങൾക്കും ഒടുവിൽ, ഇറാനുമായി രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും ഈ തീരുമാനം അംഗീകരിച്ചു.പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ്, ഫീൽഡ് മാർഷൽ ആസിം മുനീർ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ഈ തീരുമാനമെന്നും ട്രംപ് വ്യക്തമാക്കി. ഹുർമുസ് കടലിടുക്ക് താൽക്കാലികമായി പൂർണ്ണമായും തുറക്കാൻ ഇറാൻ സമ്മതിച്ചതായി പാകിസ്താൻ അറിയിച്ചു.
പാലക്കാട്: കണ്ണാടി പഞ്ചായത്തിൽ ബി.ജെ.പി വോട്ടർമാരെ പണം നൽകി സ്വാധീനിക്കുന്നുവെന്ന പരാതിയുമായി കോൺഗ്രസ്. ബി.ജെ.പി സ്ഥാനാർത്ഥി ഒരു മരണ വീട്ടിൽ പോയി തിരിച്ചുവരും വഴി സമീപത്തുള്ള വയോധികയ്ക്ക് അയ്യായിരം രൂപ നൽകിയെന്നാണ് കോൺഗ്രസ് ആരോപണം. ഇതിൻ്റെ ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. ശോഭ സുരേന്ദ്രന് ഒപ്പമുണ്ടായിരുന്ന സ്ത്രീയാണ് പണം നൽകിയത്. കോൺഗ്രസ് പ്രവർത്തകർ ഇത് ചോദ്യം ചെയ്‌തത് പ്രദേശത്ത് വാക്കേറ്റത്തിന് വഴിവെച്ചു. സംഭവവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ദൃശ്യങ്ങളുൾപ്പെടെ പരാതി സമർപ്പിക്കുമെന്ന് കോൺഗ്രസ് പ്രവർത്തകർ വ്യക്തമാക്കി. കഴിഞ്ഞദിവസം സമീപത്തെ ക്ഷേത്രത്തിലെത്തി അൻപതിനായിരത്തോളം രൂപ അവിടെ നൽകിയെന്നും അവിടെയുള്ള ആളുകൾ തന്നെ ഇത് പറഞ്ഞിട്ടുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു.