Trending

  • അട്ടക്കുണ്ട് കടവിൽ ബൈക്കിൽ കടത്തിയ മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ

    • FNK desk
    • 19 Apr, 2026
  • തലയണയ്ക്കടിയില്‍ കിടന്ന പാമ്പിൻറെ കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം

    • FNK desk
    • 19 Apr, 2026
  • കനത്ത ചൂട്: സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

    • FNK desk
    • 19 Apr, 2026

Follow Us

Sun April 19, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • FNK desk

FNK desk

news
  • FNK desk
  • 09 Apr, 2026

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പോളിങ്ങ് കോഴിക്കോട്ട്, കുന്നമംഗലത്തും ബേപ്പൂരും ബാലുശ്ശേരിയിലും പേരാമ്പ്രയിലും കനത്ത കനത്ത പോളിങ്ങ്

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് അവസാനിച്ചപ്പോൾ റെക്കോർഡ് ശതമാനം സമൃദ്ധിദായകർ വോട്ട് രേഖപ്പെടുത്തി.ഒടുവിൽ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ മൊത്തം പോളിംഗ് ശതമാനം 78.13 ശതമാനമാണ്.സംസ്ഥാനത്തെ ഏറ്റവും കൂടുതൽ പോളിംഗ് നടന്ന ജില്ല കോഴിക്കോട്.ജില്ലയിൽ ആകെ 80.83 ശതമാനം പേർ വോട്ട് ചെയ്തു. കോഴിക്കോട് ജില്ലയിൽ കുന്നമംഗലം മണ്ഡലത്തിലാണ് ഏറ്റവും കൂടിയപോളിൻ ശതമാനം 83.68 ആണ് കുന്നമംഗലത്ത്. എലത്തൂർ കോഴിക്കോട് നോർത്ത് ബാലുശ്ശേരി പേരാമ്പ്ര ബേപ്പൂർ കോഴിക്കോട് സൗത്ത് തിരുവമ്പാടി കൊടുവള്ളി എന്നിവിടങ്ങളിലും പോളിംഗ് 80 ശതമാനത്തിന് മുകളിലാണ്.രാത്രി 8:30ന് ലഭിച്ച കണക്ക് പ്രകാരം വടകര :79.51%, കുറ്റാടി :79.71%, നാദാപുരം : 78.93%, എലത്തൂർ: 81.89%,കോഴിക്കോട്ട് നോർത്ത് : 80.23%, കൊയിലാണ്ടി:79.05%ബാലുശ്ശേരി :81.13%, പേരാമ്പ്ര : 81.18%, കുന്ദമംഗലം :83.68%, ബേപ്പൂർ: 83.47%, കോഴിക്കോട്(സൗത്ത്): 80.89%,തിരുവമ്പാടി: 80.20%, കൊടുവള്ളി: 81.07% എന്നിങ്ങനെയാണ് പോളിംഗ് ശതമാനം. സംസ്ഥാനമാകെ ഇത്തവണ കനത്ത പോളിംഗ് ആണ് നടന്നത്. 80.83% പേർ വോട്ട് ചെയ്ത കോഴിക്കോട്ടാണ് ഏറ്റവും കനത്ത പോളിംഗ് ഉണ്ടായത്. പാലക്കാടും പോളി ശതമാനം 80 നു മുകളിലെത്തി.70 പോയിൻറ് 7 0% പേർ വോട്ട് ചെയ്ത പത്തനംതിട്ടയാണ് പിറകിൽ.തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും പുതിയ വിവരം പ്രകാരം വിവിധ ജില്ലകളിലെ പോളിംഗ് ശതമാനം ഇനി പറയും പ്രകാരമാണ്.തിരുവനന്തപുരം: 76.95%, കൊല്ലം :76.24%, പത്തനംതിട്ട: 70.70%, ആലപ്പുഴ:77.19%, കോട്ടയം:74.49%, ഇടുക്കി: 77.14% , എറണാകുളം: 79.63%, തൃശൂർ : 77.04%, പാലക്കാട് : 80.36%, മലപ്പുറം:79.47%, കോഴിക്കോട് : 80.83%, വയനാട് : 78.80%,കണ്ണൂർ:78.21%, കാസർകോട്: 78.30%  

crime
  • FNK desk
  • 09 Apr, 2026

കണ്ണൂരില്‍ സിപിഐ എം പ്രവർത്തകന് കുത്തേറ്റു

കണ്ണൂർ : മയ്യിൽ മുല്ലക്കൊടിയിൽ സിപിഐ എം പ്രവർത്തകന്  കത്തിക്കുത്തിൽ പരിക്ക്   വൈകിട്ട് 6.30 ഓടെ മുല്ലക്കോടി യുപി സ്കൂ‌ളിലെ ബൂത്തിന് സമീപമാണ് സംഭവം. സിപിഐ എം പ്രവർത്തകൻ മുല്ലക്കൊടി കുറ്റിച്ചിറയിലെ പി പി പ്രകാശ(50)നാണ് കത്തികൊണ്ട് കുത്തേറ്റത്.     ബൂത്ത് ഏജന്റായ പ്രകാശൻ പോളിങ് കഴിഞ്ഞ് ഇറങ്ങിവരവെ യുഡിഎഫ് ബൂത്ത് ഏജന്റായ ഭാസ്‌കരനുമായി സംസാരിച്ചുവരികയായിരുന്നു. ഇതിന് ബൂത്തിന് പുറത്തുണ്ടായ ഭാസ്ക‌രന്റെ സഹോദരൻ ഓട്ടോ ഡ്രൈവറായ  പി കൃഷ്‌ണൻ കത്തിയെടുത്ത് കുത്തുകയായിരുന്നു എന്നാണ് ആരോപണം. ഗുരുതരമായ പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.     പ്രതിയെ മയ്യിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രകാശനെ എൽഡിഎഫ് കൺവീനർ എൻ ചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി വി രാജേഷ്, ബിജു കണ്ടക്കൈ, സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, സിപിഐ എം ജില്ല കമ്മിറ്റി അംഗം കെ സി ഹരികൃഷ്ണൻ, ഏരിയ സെക്രട്ടറി എൻ അനിൽകുമാർ തുടങ്ങിയവർ കണ്ണൂർ എകെജി ആശുപത്രിയിലെത്തി സന്ദർശിച്ചു.

obituary
  • FNK desk
  • 09 Apr, 2026

കൊയിലാണ്ടി കൊരയങ്ങാട് തെരു പടിഞ്ഞാറെ എളവീട്ടിൽ പി.ഇ സുകുമാർ നിര്യാതനായി

കൊയിലാണ്ടി: കൊരയങ്ങാട് തെരു പടിഞ്ഞാറെ എളവീട്ടിൽ പി.ഇ സുകുമാർ (53)  നിര്യാതനായി. പരേതനായ പി.ഇ നാരായണന്റെയും നാരായണിയുടെയും മകനാണ്. കൊയിലാണ്ടിയിലെ സാമൂഹ്യ-സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ എം.ജി. കോളേജ് പ്രിൻസിപ്പാളായും, ജെ.സി.ഐ സോൺ വൈസ് പ്രസിഡന്റായും, കാലിക്കറ്റ് സിറ്റി റോട്ടറി ക്ലബ് മുൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. പാരലൽ കോളേജ് അസോസിയേഷൻ സംസ്ഥാന ട്രഷറർ, ഒയിസ്ക ഇന്റർനാഷണൽ ജില്ലാ സെക്രട്ടറി, സീനിയർ ചേംബർ പ്രസിഡന്റ്, കൊയിലാണ്ടികൂട്ടം കൊയിലാണ്ടി ചാപ്റ്റർ ട്രഷറർ, കൊരയങ്ങാട് കലാക്ഷേത്രം മുൻ പ്രിൻസിപ്പാൾ തുടങ്ങി നിരവധി സംഘടനകളിൽ ഭാരവാഹിയായും പ്രവർത്തിച്ചു. നിരവധി ശിഷ്യസമ്പത്തിനുടമയുമായിരുന്നു.ഭാര്യ: രോഷ്നിമകൾ: ആൻവിസഹോദരങ്ങൾ: രാജീവൻ (മേപ്പയിൽ), തങ്കമണി (മൊകവൂർ)സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

politics
  • FNK desk
  • 09 Apr, 2026

പരാജയ ഭീതിയിൽ കോൺഗ്രസ് അക്രമം അഴിച്ചുവിടുന്നു; എം.വി.ഗോവിന്ദൻ

കണ്ണൂര്‍: മയ്യിലില്‍ സിപിഐഎം പ്രവര്‍ത്തകന് കുത്തേറ്റ സംഭവത്തില്‍ പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പരാജയ ഭീതിയില്‍ കോണ്‍ഗ്രസ് അക്രമം അഴിച്ചുവിടുന്നുവെന്ന് എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ അനുജനാണ് പരിക്കേറ്റതെന്നും ജനങ്ങളെ അണിനിരത്തി പ്രതിരോധം തീര്‍ക്കുമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.ആര്‍എസ്എസുകാരെ പോലെയാണ് കോണ്‍ഗ്രസുകാര്‍ പെരുമാറുന്നത്.     തര്‍ക്കം ഉണ്ടായപ്പോള്‍ സമാധാനിപ്പിക്കാന്‍ പോയ ആളെയാണ് കുത്തിയതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. മുല്ലക്കൊടി അരിമ്പ്ര സ്വദേശിയായ പി പി പ്രകാശനാണ് കുത്തേറ്റത്. വോട്ടെടുപ്പിന് ശേഷമായിരുന്നു അക്രമം നടന്നത്. കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കൃഷ്ണനാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

cultural
  • FNK desk
  • 09 Apr, 2026

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് വിധി പറയുന്നത്. സംവിധായകന്‍ എന്ന നിലയില്‍ നടിയുടെ അഭിനയത്തെ  വിമര്‍ശിച്ചതിന്റെ വൈരാഗ്യത്തെ തുടര്‍ന്നുള്ള വ്യാജ പരാതിയെന്നാണ് രഞ്ജിത്തിന്റെ വാദം. കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പരിശോധിക്കുകയാണ് അന്വേഷണ സംഘം.      കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന രഞ്ജിത്തിനെ കാരവാനില്‍ അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വോട്ട് രേഖപ്പെടുത്താനുള്ള മൗലികാവകാശം ഉപയോഗപ്പെടുത്തണം, ആരോഗ്യസ്ഥിതി മോശമാണ് എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ ഇടക്കാല ജാമ്യത്തിന് വേണ്ടി രഞ്ജിത്ത് കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നില്ല.സമാനമായ കേസില്‍ നേരത്തെയും രഞ്ജിത്ത് പ്രതിയായിരുന്നുവെന്നും സാഹചര്യം അനുകൂലമായതിനാലാണ് രഞ്ജിത്ത് രക്ഷപ്പെട്ടതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. അതുകൊണ്ട് പ്രതിച്ചേര്‍ക്കപ്പെട്ടതില്‍ അസ്വാഭാവികതയില്ലെന്നും ജാമ്യം നല്‍കി വിട്ടാല്‍ കേസിന്റെ ഗതിയെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ ഇന്ന് കോടതിയെ അറിയിക്കും.സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി.

politics
  • FNK desk
  • 09 Apr, 2026

പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ വീടിന് നേരെ ആക്രമണം

കണ്ണൂര്‍: പയ്യന്നൂരില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ വീടിന് നേരെ ആക്രമണം. മഹാദേവ ഗ്രാമം സ്വദേശി ടി പുരുഷോത്തമന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ ജനല്‍ അടിച്ചുതകര്‍ത്തു. കാറിന് തീയിട്ടു. ഇന്നലെ രാത്രി ഒരുമണിയോടെയായിരുന്നു സംഭവം. തീ ആളിക്കത്തുന്നത് കണ്ടാണ് പുരുഷോത്തമനും കുടുംബവും പുറത്തേക്ക് ഇറങ്ങിയത്. തുടര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമവും നടത്തി. ആക്രമണം നടത്തിയത് പ്രദേശത്തെ സിപിഐഎം പ്രവര്‍ത്തകരാണ് എന്നാണ് പുരുഷോത്തമന്‍ ആരോപിക്കുന്നത്.     പയ്യന്നൂര്‍ മണ്ഡലത്തില്‍ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ വ്യാപക കളളവോട്ടും അക്രമവും നടന്നെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. പയ്യന്നൂര്‍ നഗരസഭയില്‍പ്പെട്ട പയ്യന്നൂര്‍, കണ്ടോത്ത്, കാറമേല്‍, പെരുമ്പ എന്നിവിടങ്ങളിലും കരിവെളളൂര്‍ പെരളം പഞ്ചായത്തിലെയും കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തിലെ ഭൂരിഭാഗം ബൂത്തുകളിലുമാണ് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ വ്യാപക കളളവോട്ട് നടത്തിയതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ചോദ്യംചെയ്ത യുഡിഎഫ് ഏജന്റുമാരെ ഭീഷണിപ്പെടുത്തിയെന്നും കണ്ടോത്ത് സ്‌കൂളിലെ ബൂത്തില്‍ ഒരു സ്ത്രീ നാല് വോട്ട് ചെയ്‌തെന്നും യുഡിഎഫ് ആരോപിക്കുന്നു. നാലാമത്തെ വോട്ട് ചെയ്യുമ്പോള്‍ കയ്യോടെ പിടികൂടിയെങ്കിലും പൊലീസ് അവരെ അറസ്റ്റ് ചെയ്യാതെ വിട്ടയക്കുകയായിരുന്നു എന്നാണ് ആരോപണം. 

news
  • FNK desk
  • 10 Apr, 2026

പോളിങ്ങ് ബൂത്തില്‍ നിരോധന ഉത്തരവ് ലംഘിച്ചു; യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ കേസ്

   അരൂർ :അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ കേസെടുത്ത് പോലീസ്. എല്‍ഡിഎഫ്, എന്‍ഡിഎ പ്രവര്‍ത്തകര്‍ക്കെതിരെയും പൂച്ചാക്കല്‍ പോലീസ് കേസെടുത്തിട്ടുണ്ട്.         പോളിങ്ങ് ബൂത്തില്‍ നിരോധന ഉത്തരവ് ലംഘിച്ചതിനാണ് നടപടി.പോളിങ് സമയം കഴിഞ്ഞ ശേഷം ബൂത്തില്‍ കയറാന്‍ ആര്‍ക്കും അനുവാദം ഇല്ലെന്ന തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനാണ് നടപടി.    പോളിങ് സമയത്തിനുശേഷം പോളിങ് ബൂത്തില്‍ കയറാന്‍ അനുവദിക്കാത്ത തിനെ തുടര്‍ന്ന് കുത്തിയിരുന്ന് ഷാനിമോള്‍ ഉസ്മാന്‍ പ്രതിഷേധിച്ചിരുന്നു. 

kerala
  • FNK desk
  • 10 Apr, 2026

കർണാടകയിൽ വിനോദയാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്‌ : കർണാടകയിൽ കുടുംബത്തോടൊപ്പമുള്ള വിനോദയാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി.ചിക്കമംഗളൂരുവില്‍ കാണാതായ മലയാളി പെണ്‍കുട്ടി ശ്രീനന്ദയ്ക്കായി മൂന്ന് ദിവസത്തിലേറെയായി തുടര്‍ന്ന തിരച്ചില്‍ അവസാനിച്ചത് കണ്ണീരില്‍. 1500 അടിയോളം താഴ്ചയില്‍നിന്ന് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി.     പാലക്കാട്ടുനിന്ന് കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു പത്താംക്ലാസ് വിദ്യാര്‍ഥിനിയായ ശ്രീനന്ദ. ചൊവ്വാഴ്ച വൈകിട്ടോടെയാണ് കുട്ടിയെ കാണാതാകുന്നത്.വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപമാണ് പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ 15 വയസുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. തിരച്ചില്‍ ആരംഭിച്ച് മൂന്നാം ദിവസം പിന്നിടുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും വനംവകുപ്പും ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. ഡ്രോണ്‍ ക്യാമറകളും വിന്യസിച്ചിരുന്നു. 1500 അടി താഴ്ച്ചയില്‍, ബാബ ബുധാന്‍ഗിരിക്ക് താഴെ ഹര്‍ഷന ഗുപ്പയിലാണ് തിരച്ചിലിനിടെ മൃതദേഹം കണ്ടെത്തിയത്.      വെള്ളച്ചാട്ടത്തില്‍ വീണെന്നു സംശയമുയര്‍ന്നെങ്കിലും തിരച്ചിലിനു ശേഷം പൊലീസ് സാധ്യത തള്ളിയിരുന്നു. ചൊവ്വാഴ്ച വൈകിട്ടു മറ്റു രണ്ടു കുട്ടികള്‍ക്കൊപ്പം ശ്രീനന്ദ ഫോട്ടോ എടുത്തിരുന്നു. സംഘം തിരിച്ചിറങ്ങുന്നതിനിടെയാണ് ഒരാളെ കാണാനില്ലെന്ന വിവരം അറിയുന്നത്.      ശ്രീനന്ദയ്‌ക്കൊപ്പം എത്തിയ 40 അംഗ സംഘത്തിലെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പെടെ 15 പേര്‍ അന്വേഷണ സംഘത്തെ സഹായിക്കാന്‍ സ്ഥലത്തു തങ്ങിയിരുന്നു. പശ്ചിമഘട്ടത്തിലെ ചന്ദ്രഗിരി പര്‍വത മേഖലയിലാണു ബാബാ ബുധാന്‍ഗിരി.മരണത്തില്‍ കുടുംബം ദുരൂഹത ആരോപിക്കുന്നുണ്ട്. ചൊവ്വാഴ്ച വൈകിട്ട് 5:20ന് കുടുംബത്തോടൊപ്പം എടുത്ത ഫോട്ടോയില്‍ കുട്ടി പിറകില്‍ നില്‍ക്കുന്നുണ്ട്. എന്നാല്‍ 5:35ന് എടുത്ത് ഫോട്ടോകളില്‍ കുട്ടിയെ കാണാനില്ല. തുടര്‍ന്ന് പ്രദേശത്ത് ശക്തമായ തിരച്ചില്‍ നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. നൂറോളം പേരടങ്ങുന്ന സംഘം ഇന്ന രാവിലെ മുതല്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു. കേരള പോലീസ് സംഘവും ഇവിടെ എത്തിയിരുന്നു.

news
  • FNK desk
  • 10 Apr, 2026

കോഴിക്കോട് സരോവരത്ത് ബസിനടിയിൽപ്പെട്ട് ആലപ്പുഴ സ്വദേശി മരിച്ചു

 കോഴിക്കോട്: സരോവരത്ത് ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി ബസിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു.  ആലപ്പുഴ സ്വദേശി ഗിരി പ്രസാദ് ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. സരോവരത്ത് വെച്ച് ബസിനടിയിൽ കയറി റിപ്പയറിങ് ജോലി ചെയ്യുകയായിരുന്നു ഗിരി പ്രസാദും മറ്റൊരു തൊഴിലാളിയും. ഈ സമയത്ത് ബസ് ഉയർത്തി നിർത്തിയിരുന്ന ജാക്കി അപ്രതീക്ഷിതമായി തെന്നി മാറുകയായിരുന്നു. ഇതോടെ ബസിന്റെ ഭാരം മുഴുവൻ ശരീരത്തിലേക്ക് അമർന്ന് ഗിരി പ്രസാദിന് മാരകമായി പരിക്കേറ്റു.അപകടത്തിൽ പരിക്കേറ്റ രണ്ട് തൊഴിലാളികളെയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ഗിരി പ്രസാദിനെ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന തൊഴിലാളി ചികിത്സയിലാണ്. നിലവിൽ ഗിരി പ്രസാദിന്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. 

disaster
  • FNK desk
  • 10 Apr, 2026

ചിക്കമഗളൂരുവില്‍ കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: ചിക്കമഗളൂരുവില്‍ കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദ (15) യുടെ മൃതദേഹം കണ്ടെത്തി. കാണാതായി നാലാം ദിവസത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മാണിക്യ ധാര വ്യൂ പോയിന്റിന് താഴെ ഭാഗത്തെ താഴ് വാരത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തേക്ക് എത്തിച്ചു. നേരത്തെ ഈ ഭാഗത്ത് തിരച്ചിൽ നടത്തിയിരുന്നു എന്ന വിവരവും പുറത്ത് വരുന്നുണ്ട്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രീനന്ദയെ കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെയാണ് മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് കാണാതായത്. കടമ്പഴിപ്പുറത്തുനിന്നുള്ള 40 അംഗ സംഘത്തോടൊപ്പമാണ് ശ്രീനന്ദ ചിക്കമംഗളൂരുവിൽ എത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 5.20-ഓടെ കുടുംബത്തോടൊപ്പം സെൽഫിയെടുത്ത ശേഷം മറ്റുള്ളവർ വാഹനത്തിനടുത്തേക്ക് പോയപ്പോൾ ശ്രീനന്ദ മറ്റൊരു വഴിയിലേക്ക് മാറുകയായിരുന്നു. 15 മിനിറ്റിന് ശേഷം കുട്ടിയെ കാണാനില്ലെന്ന് വ്യക്തമായതോടെ സംഘം തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് രാത്രിയോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.നൂറോളം വരുന്ന സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അംഗങ്ങളാണ് നിലവിൽ തിരച്ചിലിന് നേതൃത്വം നൽകിയത്. മാണിക്യധാര വെള്ളച്ചാട്ടവും സമീപത്തെ വ്യൂ പോയിന്റും കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടന്നത്. തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് വനമേഖലയിൽ ഉൾപ്പെടെ പരിശോധന നടത്തി. കർണാടക പൊലീസിനൊപ്പം കേരളത്തിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘവും അന്വേഷണത്തിൽ പങ്കുചേർന്നു.

  • First
  • Previous
  • 5
  • 6
  • 7
  • 8
  • 9
  • Next
  • Last

Social Connect

Latest News

  • അട്ടക്കുണ്ട് കടവിൽ ബൈക്കിൽ കടത്തിയ മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ
  • തലയണയ്ക്കടിയില്‍ കിടന്ന പാമ്പിൻറെ കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം
  • കനത്ത ചൂട്: സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • പയ്യോളിയിൽ വയോധിക തീകൊളുത്തി മരിച്ചു
  • കൂത്താളിയിൽ ഇലക്ട്രിക് പോസ്റ്റിനു മുകളിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി
  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com