കോഴിക്കോട്: ലോറിയിൽ നിന്നും മരത്തടി ഇറക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മാത്തറ മേലത്ത് സ്വദേശി കെ.ടി. അബൂബക്കർ (66) ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്. മൂരിയാട് പ്രദേശത്തെ ഒരു മരമില്ലിലേക്ക് ലോറിയിൽ കൊണ്ടുവന്ന മരത്തടികൾ ഇറക്കുന്നതിനിടയിൽ, മരത്തടി അബൂബക്കറിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ അബൂബക്കറെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.ഭാര്യ: സഫിയമക്കൾ: കെ.ടി. ഫാദിൽ, കെ.ടി. ആദിൽ, കെ.ടി. മിസിരിയമരുമക്കൾ: ജംഷീദ്, ജിൻഷില, ആദിലസഹോദരങ്ങൾ: കെ.ടി. ബീരാൻകോയ, കെ.ടി. ബാവ, കെ.ടി. സുബൈദ, കെ.ടി. ഹഫ്സത്ത്
കോഴിക്കോട്: കൊല്ലം- വിയ്യൂര്‍ തെങ്ങില്‍ത്താഴെ ബാബു മാസ്റ്റര്‍ ബസ് സ്റ്റോപ്പിന് സമീപം ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. പേരാമ്പ്ര സ്വദേശിനി പ്രേമ, കുന്നോത്ത് മുക്ക് കാണോത്ത് മീത്തല്‍ നൗഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇരുവരേയും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കൊയിലാണ്ടി: കൊല്ലം വിയ്യൂര്‍ തെങ്ങില്‍ത്താഴെ ബാബു മാസ്റ്റര്‍ ബസ് സ്റ്റോപ്പിന് സമീപം ബുള്ളറ്റ് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികനും സ്‌കൂട്ടര്‍ യാത്രികയ്ക്കും പരുക്കേറ്റു .പേരാമ്പ്ര സ്വദേശി പ്രേമ, കുന്നോത്ത് മുക്ക് കാണോത്ത് മീത്തല്‍ നൗഷാദ് എന്നിവർക്കാണ് പരുക്ക്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
നന്മണ്ട: നന്മണ്ട ഹൈസ്‌കൂളിന് സമീപം അടച്ചിട്ട വീട്ടില്‍ കവര്‍ച്ച. അലമാരയില്‍ സൂക്ഷിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടിട്ടുണ്ട്. കൊല്ലിയില്‍ വേലായുധന്‍ മാസ്റ്ററുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. വീടിന്റെ അടുക്കള ഭാഗത്തെ ഓട് ഇളക്കി അകത്തു കടന്ന ശേഷം വാതില്‍ പൊളിച്ചാണ് കവർച്ച നടത്തിയത്. വീട്ടിണ്ടായിരുന്ന അലമാരകളും മേശകളും നശിപ്പിച്ചു. വേലായുധന്‍ മാസ്റ്ററും കുടുംബവും വിദേശത്തു കഴിഞ്ഞു വരികയാണ്. ഇന്നലെ വൈകുന്നേരം ചെടി നനയ്ക്കാനായി ബന്ധു വീട്ടിലെത്തിയപ്പോഴാണ് വിവരം അറിയുന്നത്. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.കവര്‍ച്ച നടന്ന വീടും പരിസരവും കേന്ദ്രീകരിച്ചു നടത്തിയ പ്രാഥമിക പരിശോധനയില്‍ കുറ്റകൃത്യം നടത്തിയവര്‍ ഉപേക്ഷിച്ച ഒരു ടോര്‍ച്ച് കണ്ടെത്തി. ഇതിലൂടെ പ്രതികളെ കണ്ടെത്താമെന്ന നിഗമനത്തിലാണ് പൊലീസ്. ശാസ്ത്രീയ അന്വേഷണത്തിനായി ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും ഉടനെ സ്ഥലം സന്ദര്‍ശിക്കും.
കോഴിക്കോട്: മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. പുക ഉയരുന്നത് കണ്ട ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കി വിട്ടതിനാലാണ് വലിയൊരു അത്യാഹിതം ഒഴിവായത്. സിഎൻജി ഇന്ധനം ഉപയോഗിക്കുന്ന ബസിൽ ആറ് സിലിണ്ടറുകളാണ് ഉള്ളത്. ബസ് പൂർണ്ണമായി തീപടർന്ന് പിടിച്ച നിലയിലാണുള്ളത്. സിഎൻജി സിലണ്ടറുകൾ പൊട്ടിത്തെറിക്കാനുള്ള സാധ്യത പരിഗണിച്ച് പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്. സിഎൻജി ഇന്ധനം ലീക്കാകുന്ന സാഹചര്യത്തിൽ പൊലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വേണ്ട മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്
വെങ്ങളം : പൂളാടിക്കുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. വെങ്ങളം പെരുപ്പാംവയൽ ജിഷ്ണുലാൽ (30) ആണ് മരിച്ചത്. ചൊവാഴ്ച രാത്രിയായിരുന്നു അപകടം. കോഴിക്കാട് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ജിഷ്‌ണു ലാൽ. ജോലി കഴിഞ്ഞു ഇരുചക വാഹനത്തിൽ സഞ്ചരിക്കുമ്പോൾ റോഡരികിൽ നിർത്തിയിട്ട ലോറിയ്ക്ക് പിന്നിൽ ഇടിച്ചായിരു അപകടം. അപകടത്തിൽ കൂടെ യാത്ര ചെയ്തിരുന്ന വികാസ് നഗർ സ്വദേശി വിഷ്ണുവിനും പരിക്കേറ്റു. അച്ഛൻ : ഗോപാലൻ അമ്മ: ഭാർഗ്ഗവി (ആശാവർക്കർ) സഹോദരൻ: ജിബിൻ ലാൽ
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര ടൗണിന് സമീപത്തെ ഫാൻ, ഫർണിച്ചർ നിർമ്മാണ യൂണിറ്റിലാണ് തീപ്പിടിത്തം പന്തിരിക്കര കൂടാത്താങ്കണ്ടി സൂപ്പിയുടെ ഉടമസ്ഥതയിലുളള മിറാനോ ഫാ ൻ നിർമ്മാണ യൂണിറ്റ്. ഫർണിച്ചർ നിർമ്മിക്കാനുള്ള മരങ്ങളും ഫാൻ നിർമ്മാണ സാധനങ്ങളും കത്തി നശിച്ചു. മൂന്നു മണിക്കൂറോളം സമയമെടുത്താണ് തീ അണക്കാൻ സാധിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12:30 - ഓടെ യാണ് സംഭവം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. 60ലക്ഷത്തോളം രൂപയുടെ നഷ്ടമു ണ്ടായതായിസൂപ്പി പറഞ്ഞു. പേരാമ്പ്ര, നാദാപുരം എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാ സേന സ്ഥലതെത്തിയിരുന്നു. സ്റ്റേഷൻ ഓഫീസർ മാരായ പി.കെ ഭരതൻ , വരുൺ എന്നിവർ നേത്യത്വം നൽകി.
കായണ്ണ: അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരൻ പിക്കപ്പ് ഇടിച്ച് മരിച്ചു. കായണ്ണ കാപ്പുമ്മൽ ബബിലേഷിൻ്റെയും ദീഷ്ണയുടെയും ഏക മകൻ ആര്യൻ ആണ് മരിച്ചത്. കൂടത്താംപൊയിൽ അങ്കണവാടിക്ക് സമീപം ഉച്ചക്ക് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് ദൂരെ നിന്ന് റിവേഴ്സ് വന്ന പിക്കപ്പ് ആര്യൻ്റെ ദേഹത്ത് കയറി ഇറങ്ങിയത്. പേരാമ്പ്ര ധീര ഗ്യാസ് ഏജൻസിക്ക് വേണ്ടി ഗ്യാസ് വിതരണം നടത്തുന്ന പിക്കപ്പ് ആണ് അപകടം ഉണ്ടാക്കിയത്.
കൊയിലാണ്ടി: സ്റ്റേറ്റ് ബാങ്കിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കോമത്ത്കര സ്വദേശി തോട്ടത്തിൽ താഴെ താമസിക്കുന്ന സുബിലാഷ് (42) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ഭക്ഷണം വാങ്ങി മടങ്ങുന്നതിനിടെ കോഴിക്കോട് ഭാഗത്ത് നിന്ന് വന്ന ഡ്യൂക്ക് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സുബിലാഷിനെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി. വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് പുലർച്ചെ 4 മണിയോടെ മരണപ്പെട്ടു.സുബിലാഷ് കൊയിലാണ്ടിഹോസ്പിറ്റല്‍ സിവിൽ ഡിഫൻസ് അംഗമായിരുന്നു.പിതാവ്: വാസു, മാതാവ്: ലീലഭാര്യ : വിധു, മകൻ : ധാൻവിക്സഹോദരൻ : സുധി
കോഴിക്കോട്: കുന്ദമംഗലം കുരുക്കത്തൂരില്‍ സ്‌ഫോടനം ഉണ്ടായ പടക്കനിര്‍മ്മാണ കേന്ദ്രം അനുമതിയില്ലാതെയാണ് പ്രവര്‍ത്തിച്ചതെന്ന് വിവരം. വീടിനുള്ളില്‍ വെടിമരുന്ന് ശേഖരം കണ്ടെത്തി. പടക്കനിര്‍മ്മാണത്തിന് അനുമതിയുണ്ടെന്ന് പ്രദേശവാസികളെ വിശ്വസിപ്പിച്ചായിരുന്നു നിര്‍മ്മാണം നടന്നിരുന്നത്.ഈസ്റ്റര്‍, വിഷു വിപണി മുന്നില്‍ക്കണ്ടായിരുന്നു പടക്കനിര്‍മ്മാണം. പടക്കങ്ങളും വെടിമരുന്നും വീടിന്റെ മുന്‍വശത്താണ് സൂക്ഷിച്ചിരുന്നത്. എന്നാല്‍ പടക്കനിര്‍മ്മാണത്തിനിടെ വീടിന്റെ പുറകുവശത്തായിരുന്നു സ്‌ഫോടനം നടന്നത്. ഇന്നലെ രാത്രി 9.45ഓടെയായിരുന്നു രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ സ്‌ഫോടനമുണ്ടായത്.രാമനാട്ടുകര സ്വദേശി രാഹുല്‍ (26), വീട് വാടകയ്ക്ക് എടുത്തിരുന്ന വിഷ്ണു എന്നയാളുടെ സഹോദരന്‍ രാഹുല്‍ (27) എന്നിവരാണ് മരിച്ചത്. അപകടം നടക്കുമ്പോള്‍ അഞ്ച് പേരായിരുന്നു വീട്ടിലുണ്ടായിരുന്നത്. പരിക്കേറ്റവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കുന്നമംഗലം കുരുക്കത്തൂരില്‍ വിഷ്ണുവും ഭാര്യ സിമിയും കുഞ്ഞും അടങ്ങുന്ന കുടുംബം വാടകയ്ക്ക് താമസിക്കുകയായിരുന്നു.