Trending

  • കോഴിക്കോട് കോൺവെൻറ് റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

    • FNK desk
    • 15 Apr, 2026
  • വേനലവധിക്കാലത്ത് സ്‌പെഷ്യൽ ക്ലാസുകൾ പാടില്ല; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: വിദ്യാഭ്യാസ മന്ത്രി

    • FNK desk
    • 15 Apr, 2026
  • ചെറുവണ്ണൂരിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം തുടങ്ങി

    • FNK desk
    • 15 Apr, 2026

Follow Us

Wed April 15, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • Moosakoya NM

Moosakoya NM

politics
  • FNK desk
  • 09 Apr, 2026

കോഴിക്കോട് ജില്ലയിൽ വിവിധയിടങ്ങളിൽ വോട്ടിംഗ് മെഷീൻ പണിമുടക്കി

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കവേ ജില്ലയിൽ വിവിധ പോളിംഗ് ബൂത്തുകളിൽ മെഷീനുകൾ പണിമുടക്കി. ചിലയിടങ്ങളിൽ  വോട്ട് തടസപ്പെട്ടുബാലുശ്ശേരി നിയോജകമണ്ഡലത്തിലെ ഉണ്ണികുളം  230 നമ്പർ ബൂത്ത് മെഷീൻ രാവിലെ തന്നെ പണിമുടക്കി. കൊയിലാണ്ടി: പന്തലായനി സളിലെ പോളിംങ് ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറായി. സ്‌കൂളിലെ 162 ആം ബൂത്തിലെ വോട്ടിംങ് മെഷീനാണ് തകരാറിലായത്. 10.30 യോടെയായിരുന്നു സംഭവം.      അതേ ദിവസം പലയിടങ്ങളിലും കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചതായി ആരോപണം ഉയർന്നിട്ടുണ്ട്.വോട്ട് ചെയ്യാൻ വന്ന സ്ത്രീയുടെ വോട്ടവകാശം നിഷേധിച്ചു എന്നും മറ്റാരോ വോട്ട് ചെയ്തു എന്നുമാണ് ആരോപണം. ആയഞ്ചേരിയിലെ 47-ാം ബൂത്തിലാണ് സംഭവം. പത്തനാപുരത്തും കളമശ്ശേരിയിലും എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി.ഷോർണൂർ  169 നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നതായി പരാതി ഉയർന്നു. തൃക്കരിപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യരും ബൂത്ത് ഏജൻറ് മാരും തമ്മിൽ തർക്കമുണ്ടായി.പുനലൂരിൽ എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി ഉണ്ടായി.   

politics
  • FNK desk
  • 09 Apr, 2026

ചിറ്റൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ടഭ്യർത്ഥിച്ച് എൻഡിഎ സ്ഥാനാർത്ഥിയുടെ പോസ്റ്റ്

ചിറ്റൂർ: തെരഞ്ഞെടുപ്പ് ദിനത്തിൽ രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ചുകൊണ്ട് എൻഡിഎ സ്ഥാനാർത്ഥി എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാൻ വേണ്ടി ഫേസ്ബുക്ക് പോസ്റ്റിട്ടത് തെരഞ്ഞെടുപ്പ് രംഗത്ത് വൻ ചർച്ചയായി.  ഒടുവിൽ വിവാദമായപ്പോൾ പോസ്റ്റ് പിൻവലിച്ച് സ്ഥാനാർത്ഥി മുങ്ങി.  'നമ്മുടെ വോട്ട് വികസനത്തിന്, നമ്മുടെ വോട്ട് അഡ്വ. വി മുരുകദാസിന്, നമ്മുടെ ചിഹ്നം മോതിരം, വോട്ട് എല്‍ഡിഎഫിന് എന്നാണ് പ്രണേഷ് രാജേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞത്. എന്നാല്‍ വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു. രണ്ട് മുന്നണികളും ഒന്നാണെന്നും രണ്ടു പേര്‍ക്കുമുളള അജണ്ട ഒന്നാണെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി സുമേഷ് അച്യുതന്‍ പറഞ്ഞു. അതേസമയം, അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നാണ് പ്രണേഷ് രാജേന്ദ്രന്റെ വിശദീകരണം.      'ജനാധിപത്യത്തെ അപഹസിക്കുന്ന കോണ്‍ഗ്രസിനെതിരെ ചിറ്റൂര്‍ തിരിച്ചടിക്കും. രാഷ്ട്രീയം പറഞ്ഞ് വോട്ടുപിടിക്കാന്‍ കഴിയില്ലെന്ന ബോധ്യമായപ്പോള്‍, തരംതാഴ്ന്ന വേലത്തരങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് ചിറ്റൂരിലെ കോണ്‍ഗ്രസ് നേതൃത്വം. വടകരപ്പതി പഞ്ചായത്തിലെ വിവിധ ബൂത്തുകള്‍ക്ക് മുന്നില്‍ അപര സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം പ്രചരിപ്പിച്ച് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത് അവരുടെ രാഷ്ട്രീയ ജീര്‍ണ്ണതയുടെ തെളിവാണ്' എന്നാണ് പ്രണേഷ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. 

politics
  • FNK desk
  • 09 Apr, 2026

സമയം 3.30 കേരളത്തിൽ 53.78ശതമാനം പോളിംഗ്.കുറ്റ്യാടിയിലും നാദാപുരത്തും വൻ കുതിപ്പ്

ബാലുശ്ശേരി : കനത്ത പോളിങ്ങിന്റെ സൂചന നൽകി കേരളത്തിൽ നിയമസഭ വോട്ടെടുപ്പ് തുടരുന്നു. വൈകീട്ട് 3.30  ലഭ്യമായ വിവരമനുസരിച്ച് 53.78 ശതമാനം പോളിങ്ങുമായി കേരളം കുതിക്കുകയാണ്. ജില്ലകളിൽ 55. 49% വുമായി എറണാകുളം ജില്ലയാണ് മുന്നിൽ. കോഴിക്കോട് ജില്ലയിൽ 53. 30% ആണ്. 50. 03% പോളിംഗ് നടന്ന കണ്ണൂർ ഇടുക്കി ജില്ലകളാണ് പിറകിൽ. പതിവിൽനിന്ന് വ്യത്യസ്തമായി  കണ്ണൂരിൽ പോളിങ്ങിലെ കുറവും എറണാകുളത്തെ വർദ്ധനവുംരാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുകയാണ്.    കോഴിക്കോട് ജില്ലയിൽ നാദാപുരം നിയോജകമണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ നടന്നത്. ഏറ്റവും പുതിയകണക്ക് അനുസരിച്ച് 56. 63 പേർ ഇവിടെ വോട്ട് ചെയ്തു. തൊട്ടുപിന്നാലെ കുറ്റ്യാടിയും ഉണ്ട് 56.4% . കൊയിലാണ്ടി 54.08 , ബാലുശ്ശേരി 54.0, എലത്തൂർ 53.04 കോഴിക്കോട് 55.0 കോഴിക്കോട് സൗത്ത് 56.0, വടകര 56.1 , ബേപ്പൂർ 50. 64,കുന്നമംഗലം 49. 64.എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ കണക്കുകൾ. ഇപ്പോൾ കുന്നമംഗലം നിയോജകമണ്ഡലത്തിലാണ് ഏറ്റവും കുറഞ്ഞ ശതമാനം കാണിക്കുന്നത്.

politics
  • FNK desk
  • 09 Apr, 2026

വൈകിട്ടോടെ കള്ളവോട്ട് സാധ്യത വർദ്ധിക്കുമെന്ന് ആശങ്ക: പ്രവർത്തകർ ജാഗ്രതയിൽ

പേരാമ്പ്ര :നിയമസഭാ തെരഞ്ഞെടുപ്പ് കടുത്ത പോരാട്ടത്തിന്റെ പ്രതീതി നൽകി പോളിംഗ്ശതമാനം റിക്കാർഡ് വേഗതയിൽ എത്തുമ്പോൾ കള്ള വോട്ടിനുള്ള സാധ്യതയും വർദ്ധിക്കുന്നതായി രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. പതിവിൽനിന്ന് വ്യത്യസ്തമായി ഇത്തവണ ഒരേ വീട്ടിലുള്ളവോട്ടർമാരെ  പല ബൂത്തുകളിലായി വിഭജിച്ചത് വലിയ ആശങ്കകൾ ഉണ്ടാക്കിയിട്ടുണ്ട്. പേരാമ്പ്ര നിയോജകമണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ ഒരു വീട്ടിൽ നിന്നുള്ളവർ തന്നെ വളരെ ദൂരെയുള്ള ബൂത്തുകളിൽ വിഭജിച്ച് നൽകിയിരിക്കുകയാണ്. ആ ബൂത്തിൽ ഉള്ളവർക്ക് ഇവരെ പരിചയമില്ലാത്തതിനാൽ വോട്ടേഴ്സ് സ്ലിപ്പ് പോലും ഏജൻറ്മാർ നൽകിയിട്ടില്ല. വിദേശത്ത് ജോലിയുള്ളവരെയും ദൂരെ പഠിക്കുന്ന വിദ്യാർത്ഥികളെയും ആണ് ഇങ്ങനെ വിദൂര സ്ഥലങ്ങളിലെ ബൂത്തുകളിലേക്ക് മാറ്റിയിട്ടത്. എന്നാൽ അവിടെ ബൂത്ത് ഏജൻറ് മാരായിട്ട് ഇരിക്കുന്നവർക്ക് ഇവരെ പരിചയ സാധ്യത കുറവായതിനാൽ കള്ള വോട്ടിന് സാധ്യത കൂടുതലാണ്. ഇത് തിരിച്ചറിഞ്ഞ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടിയാണ് പാർട്ടി പ്രവർത്തകരും ഏജൻറ് മാരും അവസാന നിമിഷം ശ്രമിക്കുന്നത്.

kerala
  • NMK
  • 09 Apr, 2026

വിധിയെഴുതി കേരളം പോളിങ് സമയം അവസാനിച്ചു, 7 7.75%

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിംഗ്. വൈകിട്ട് അഞ്ച് മണി വരെയുള്ള കണക്ക് പ്രകാരം 7 7.75 ശതമാനമാണ് പോളിംഗ്. എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിംഗ് 80 ശതമാനം കടക്കുമെന്നാണ് സൂചന. രാവിലെ മുതൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പോളിങ് ബൂത്തുകളിൽ പ്രകടനമായ തിരക്ക് ഇതാണ് സൂചിപ്പിക്കുന്നത്. കുന്നമംഗലം ചിറ്റൂർ കുന്നത്തുനാട് അരൂർ മണ്ഡലങ്ങളിൽ 80ന് മുകളിൽ പോളിംഗ് നടന്നു . കുന്നത്ത് നാട് മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിംഗ്-81.99%. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്.       883 സ്ഥാനാർത്ഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിന് ഒടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, നടൻ മോഹൻലാൽ തുടങ്ങിയവരും സ്ഥാനാര്‍ത്ഥികളുമെല്ലാം രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. 

news
  • FNK desk
  • 09 Apr, 2026

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പോളിങ്ങ് കോഴിക്കോട്ട്, കുന്നമംഗലത്തും ബേപ്പൂരും ബാലുശ്ശേരിയിലും പേരാമ്പ്രയിലും കനത്ത കനത്ത പോളിങ്ങ്

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് അവസാനിച്ചപ്പോൾ റെക്കോർഡ് ശതമാനം സമൃദ്ധിദായകർ വോട്ട് രേഖപ്പെടുത്തി.ഒടുവിൽ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ മൊത്തം പോളിംഗ് ശതമാനം 78.13 ശതമാനമാണ്.സംസ്ഥാനത്തെ ഏറ്റവും കൂടുതൽ പോളിംഗ് നടന്ന ജില്ല കോഴിക്കോട്.ജില്ലയിൽ ആകെ 80.83 ശതമാനം പേർ വോട്ട് ചെയ്തു. കോഴിക്കോട് ജില്ലയിൽ കുന്നമംഗലം മണ്ഡലത്തിലാണ് ഏറ്റവും കൂടിയപോളിൻ ശതമാനം 83.68 ആണ് കുന്നമംഗലത്ത്. എലത്തൂർ കോഴിക്കോട് നോർത്ത് ബാലുശ്ശേരി പേരാമ്പ്ര ബേപ്പൂർ കോഴിക്കോട് സൗത്ത് തിരുവമ്പാടി കൊടുവള്ളി എന്നിവിടങ്ങളിലും പോളിംഗ് 80 ശതമാനത്തിന് മുകളിലാണ്.രാത്രി 8:30ന് ലഭിച്ച കണക്ക് പ്രകാരം വടകര :79.51%, കുറ്റാടി :79.71%, നാദാപുരം : 78.93%, എലത്തൂർ: 81.89%,കോഴിക്കോട്ട് നോർത്ത് : 80.23%, കൊയിലാണ്ടി:79.05%ബാലുശ്ശേരി :81.13%, പേരാമ്പ്ര : 81.18%, കുന്ദമംഗലം :83.68%, ബേപ്പൂർ: 83.47%, കോഴിക്കോട്(സൗത്ത്): 80.89%,തിരുവമ്പാടി: 80.20%, കൊടുവള്ളി: 81.07% എന്നിങ്ങനെയാണ് പോളിംഗ് ശതമാനം. സംസ്ഥാനമാകെ ഇത്തവണ കനത്ത പോളിംഗ് ആണ് നടന്നത്. 80.83% പേർ വോട്ട് ചെയ്ത കോഴിക്കോട്ടാണ് ഏറ്റവും കനത്ത പോളിംഗ് ഉണ്ടായത്. പാലക്കാടും പോളി ശതമാനം 80 നു മുകളിലെത്തി.70 പോയിൻറ് 7 0% പേർ വോട്ട് ചെയ്ത പത്തനംതിട്ടയാണ് പിറകിൽ.തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും പുതിയ വിവരം പ്രകാരം വിവിധ ജില്ലകളിലെ പോളിംഗ് ശതമാനം ഇനി പറയും പ്രകാരമാണ്.തിരുവനന്തപുരം: 76.95%, കൊല്ലം :76.24%, പത്തനംതിട്ട: 70.70%, ആലപ്പുഴ:77.19%, കോട്ടയം:74.49%, ഇടുക്കി: 77.14% , എറണാകുളം: 79.63%, തൃശൂർ : 77.04%, പാലക്കാട് : 80.36%, മലപ്പുറം:79.47%, കോഴിക്കോട് : 80.83%, വയനാട് : 78.80%,കണ്ണൂർ:78.21%, കാസർകോട്: 78.30%  

cultural
  • NMK
  • 09 Apr, 2026

തങ്കയം ശശികുമാറിന് അന്ത്യാഞ്ജലി ; വിടപറഞ്ഞത് അതുല്യ നാടക-ശബ്‌ദ പ്രതിഭ

കോക്കല്ലൂർ:വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയ നാടക കലാകാരൻ തങ്കയം ശശികുമാറിന് നാടിൻ്റെ അന്ത്യാഞ്ജലി. വ്യാഴാഴ്ച‌ വൈകീട്ട് നാലു മണിയോടെ കോക്കല്ലൂർ ഐ എച്ച് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ കലാ- സാംസ്ക്കാരിക-  രാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിച്ചു. പ്രിയ കലാകാരനെ ഒരു നോക്കു കാണാൻ നാടൊന്നാകെ കോക്കല്ലൂരിലേക്ക് ഒഴുകി.വൻ ജനാവലിയാണ് ഇവിടെയെത്തി അന്തിമോപചാരമർപ്പിച്ചത്. എം കെ രാഘവൻ എം പി, അഡ്വ. കെ എം സച്ചിൻദേവ് എംഎൽഎ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ കുറുമ്പൊയിൽ,  യുവകലാസാഹിതി സംസ്ഥാന ട്രഷറർ അഷ്റഫ് കുരുവട്ടൂർ, ജില്ലാ സെക്രട്ടറി കെ വി സത്യൻ, ബാലുശ്ശേരി മണ്ഡലം പ്രസിഡൻ്റ് മജീദ് ശിവപുരം, ടി. എംശശി, സിനിമാ നാടക പ്രവർത്തകരായ വിജയൻ വി നായർ, വിജയൻ കാരന്തൂർ, വിൽസൺ സാമുവൽ, പ്രദീപ് കുമാർ കാവുന്തറ, മുഹമ്മദ് പേരാമ്പ്ര, സുധീർ അമ്പലപ്പാട്, വിനീഷ് ആരാധ്യ, എം കെ രവിവർമ്മ, ഹരീന്ദ്രനാഥ് ഇയ്യാട്, ഷിബു മുത്താട്ട്, ഗിരീഷ് ആമ്പ്ര, വാസു വാളിയിൽ, രാജീവൻ കോക്കല്ലൂർ, എഴുത്തുകാരനായ അഷ്റഫ് കാവിൽ, പൃഥ്വിരാജ് മൊടക്കല്ലൂർ തുടങ്ങിയവർ അന്തിമോപചാർപ്പിച്ചു. തുടർന്ന്  വീട്ടുവളപ്പിൽ സംസ്കരിച്ചു.      ശബ്ദ ഗാംഭീര്യം കൊണ്ടും അസാധ്യ അഭിനയ ശൈലി കൊണ്ടും അസ്വാദക മനം കവർന്ന കലാകാരനായിരുന്നു തങ്കയം ശശികുമാർ. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ ഇദ്ദേഹം വേദികളിൽ അവതരിപ്പിച്ചു. മികച്ച ശബ്ദ‌കലാകാരനായ തങ്കയം ശശികുമാർ പ്രഥമ ഖാൻകാവിൽ പുരസ്‌കാര ജേതാവാണ്. ചെറുപ്രായത്തിൽ നാടകവേദിയിലെത്തിയ ഇദ്ദേഹം നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. കലിഗുല, മേരി ഫെറർ, മ്മളെ പുള്ളി പൈ കരയുകയാണ്, ജൂലിയസ് സീസർ, ടിപ്പു സുൽത്താൻ, ഭഗത് സിങ്, വെള്ളപ്പൊക്കം, സിന്ദൂരച്ചെപ്പ് തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കുട്ടികളുടെ നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്‌തു. വർഷങ്ങളായി പ്രോഗ്രാം അനൗൺസിങ് രംഗത്ത് പ്രവർത്തിക്കുന്ന തങ്കയം ഈ നിയമസഭാ തെരഞ്ഞെടുപ്പിലും അനൗൺസ്മെൻ്റിൽ സജീവമായിരുന്നു. തിങ്കളാഴ്ച്‌ച രാത്രി പറമ്പിൻ്റെ മുകളിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തങ്കയം ശശികുമാർ. ബുധാനാഴ്ച വൈകീട്ടാണ് മരിച്ചത്. 

politics
  • FNK desk
  • 09 Apr, 2026

പരാജയ ഭീതിയിൽ കോൺഗ്രസ് അക്രമം അഴിച്ചുവിടുന്നു; എം.വി.ഗോവിന്ദൻ

കണ്ണൂര്‍: മയ്യിലില്‍ സിപിഐഎം പ്രവര്‍ത്തകന് കുത്തേറ്റ സംഭവത്തില്‍ പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പരാജയ ഭീതിയില്‍ കോണ്‍ഗ്രസ് അക്രമം അഴിച്ചുവിടുന്നുവെന്ന് എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ അനുജനാണ് പരിക്കേറ്റതെന്നും ജനങ്ങളെ അണിനിരത്തി പ്രതിരോധം തീര്‍ക്കുമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.ആര്‍എസ്എസുകാരെ പോലെയാണ് കോണ്‍ഗ്രസുകാര്‍ പെരുമാറുന്നത്.     തര്‍ക്കം ഉണ്ടായപ്പോള്‍ സമാധാനിപ്പിക്കാന്‍ പോയ ആളെയാണ് കുത്തിയതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. മുല്ലക്കൊടി അരിമ്പ്ര സ്വദേശിയായ പി പി പ്രകാശനാണ് കുത്തേറ്റത്. വോട്ടെടുപ്പിന് ശേഷമായിരുന്നു അക്രമം നടന്നത്. കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കൃഷ്ണനാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

politics
  • FNK desk
  • 09 Apr, 2026

പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ വീടിന് നേരെ ആക്രമണം

കണ്ണൂര്‍: പയ്യന്നൂരില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ വീടിന് നേരെ ആക്രമണം. മഹാദേവ ഗ്രാമം സ്വദേശി ടി പുരുഷോത്തമന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ ജനല്‍ അടിച്ചുതകര്‍ത്തു. കാറിന് തീയിട്ടു. ഇന്നലെ രാത്രി ഒരുമണിയോടെയായിരുന്നു സംഭവം. തീ ആളിക്കത്തുന്നത് കണ്ടാണ് പുരുഷോത്തമനും കുടുംബവും പുറത്തേക്ക് ഇറങ്ങിയത്. തുടര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമവും നടത്തി. ആക്രമണം നടത്തിയത് പ്രദേശത്തെ സിപിഐഎം പ്രവര്‍ത്തകരാണ് എന്നാണ് പുരുഷോത്തമന്‍ ആരോപിക്കുന്നത്.     പയ്യന്നൂര്‍ മണ്ഡലത്തില്‍ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ വ്യാപക കളളവോട്ടും അക്രമവും നടന്നെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. പയ്യന്നൂര്‍ നഗരസഭയില്‍പ്പെട്ട പയ്യന്നൂര്‍, കണ്ടോത്ത്, കാറമേല്‍, പെരുമ്പ എന്നിവിടങ്ങളിലും കരിവെളളൂര്‍ പെരളം പഞ്ചായത്തിലെയും കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തിലെ ഭൂരിഭാഗം ബൂത്തുകളിലുമാണ് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ വ്യാപക കളളവോട്ട് നടത്തിയതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ചോദ്യംചെയ്ത യുഡിഎഫ് ഏജന്റുമാരെ ഭീഷണിപ്പെടുത്തിയെന്നും കണ്ടോത്ത് സ്‌കൂളിലെ ബൂത്തില്‍ ഒരു സ്ത്രീ നാല് വോട്ട് ചെയ്‌തെന്നും യുഡിഎഫ് ആരോപിക്കുന്നു. നാലാമത്തെ വോട്ട് ചെയ്യുമ്പോള്‍ കയ്യോടെ പിടികൂടിയെങ്കിലും പൊലീസ് അവരെ അറസ്റ്റ് ചെയ്യാതെ വിട്ടയക്കുകയായിരുന്നു എന്നാണ് ആരോപണം. 

news
  • NMK
  • 10 Apr, 2026

താമരശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിന്റെ എഞ്ചിനിൽ നിന്നും പുക ഉയർന്നു

താമരശ്ശേരി: താമരശ്ശേരി അമ്പലമുക്കിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിന്റെ എഞ്ചിനിൽ നിന്നും പുക ഉയർന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി.ഇന്ന് രാവിലെ എട്ടേമുക്കാലോടെയായിരുന്നു സംഭവം. കൂരോട്ടുപാറയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന മലബാർ ഡിപ്പോയിലെ ബസ്സിനാണ് തീപിടിച്ചത്.     ബസ്സിനകത്ത് പുക നിറഞ്ഞതോടെ യാത്രക്കാർ ബഹളം വെക്കാൻ തുടങ്ങി. അപകടം മണത്ത ഡ്രൈവർ ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. തുടർന്ന് ജീവനക്കാരും നാട്ടുകാരും യാത്രക്കാരും ചേർന്ന് ബസ്സിന് താഴെ പടർന്ന തീയണക്കുകയായിരുന്നു. ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നെങ്കിലും നാട്ടുകാർ അതിനുമുമ്പ് തന്നെ തീ പൂർണ്ണമായും അണച്ചിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണം വലിയൊരു അപകടമാണ് ഒഴിവായത്. 

  • First
  • Previous
  • 7
  • 8
  • 9
  • 10
  • 11
  • Next
  • Last

Social Connect

Latest News

  • കോഴിക്കോട് കോൺവെൻറ് റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
  • വേനലവധിക്കാലത്ത് സ്‌പെഷ്യൽ ക്ലാസുകൾ പാടില്ല; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: വിദ്യാഭ്യാസ മന്ത്രി
  • ചെറുവണ്ണൂരിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം തുടങ്ങി
  • കച്ചേരിമുക്കിൽ വാഹനപകടത്തിൽ യുവതിക്ക് ദാരുണന്ത്യം
  • മണ്ഡല പുനര്‍നിര്‍ണയം: രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം: മുഖ്യമന്ത്രി
  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com