Trending

  • കോഴിക്കോട് കോൺവെൻറ് റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

    • FNK desk
    • 15 Apr, 2026
  • വേനലവധിക്കാലത്ത് സ്‌പെഷ്യൽ ക്ലാസുകൾ പാടില്ല; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: വിദ്യാഭ്യാസ മന്ത്രി

    • FNK desk
    • 15 Apr, 2026
  • ചെറുവണ്ണൂരിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം തുടങ്ങി

    • FNK desk
    • 15 Apr, 2026

Follow Us

Wed April 15, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • Moosakoya NM

Moosakoya NM

politics
  • FNK desk
  • 06 Apr, 2026

ഐ സി ബാലകൃഷ്ണന്റെ പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി എത്തുമ്പോള്‍ ഉപവാസ സമരം നടത്തും: എൻഎം വിജയന്റെ കുടുംബം

സുല്‍ത്താന്‍ ബത്തേരി: നിയസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട്ടില്‍ ഐ സി ബാലകൃഷ്ണന്റെ പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി എംപി എത്തുമ്പോള്‍ ബത്തേരിയില്‍ ഉപവാസ സമരം നടത്തുമെന്ന് എന്‍ എം വിജയന്റെ കുടുംബം. ബുധനാഴ്ചയാണ് പ്രിയങ്ക ബത്തേരിയില്‍ എത്തുക. കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് പ്രിയങ്ക ഉറപ്പു നല്‍കിയിരുന്നെങ്കിലും കേസില്‍ പ്രതിയായ ഐ സി ബാലകൃഷ്ണന് സീറ്റ് നല്‍കി കോണ്‍ഗ്രസ് ചതിച്ചുവെന്ന് എന്‍ എം വിജയന്റെ കുടുംബം പറഞ്ഞു.കോണ്‍ഗ്രസും പ്രിയങ്ക ഗാന്ധിയും കുടുംബത്തെ വഞ്ചിക്കുകയാണെന്നും എംപിയുടെ ഈ നീതികേട് പൊറുക്കാന്‍ കഴിയില്ലെന്നും എന്‍ എം വിജയന്റെ മകന്‍ വിജേഷും മരുമകള്‍ പത്മജയും പറഞ്ഞു. പിതാവിന്റെയും സഹോദരന്റെയും മരണത്തിന് കാരണക്കാരനായ ഐ സി ബാലകൃഷ്ണനെ പരാജയപ്പെടുത്താന്‍ പിതാവിനെ സ്‌നേഹിക്കുന്ന കോണ്‍ഗ്രസുകാര്‍ തയ്യാറാകണമെന്നും വിജേഷ് ആവശ്യപ്പെട്ടു.     ഡിസിസി സെക്രട്ടറി ആയിരുന്ന എന്‍ എം വിജയന്റെ ആത്മഹത്യപ്രേരണക്കേസില്‍ പ്രതിയായ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കുടുംബം രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എന്‍ എം വിജയന്റെ ജീവനേക്കാള്‍ വിലയുണ്ടോ ഐ സി ബാലകൃഷ്ണന്‍റെ പണത്തിനെന്ന് കുടുംബം ചോദിച്ചിരുന്നു. സ്വന്തം പാര്‍ട്ടി നേതാവിന്റെ മരണത്തിന് ഉത്തരവാദിയായ എംഎല്‍എയെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് എന്തിനാണെന്ന് എം എന്‍ വിജയന്റെ മകന്‍ വിജേഷും മരുമകള്‍ പത്മജയും സമൂഹമാധ്യമത്തിലൂടെ ചോദിച്ചത്.

education
  • FNK desk
  • 06 Apr, 2026

മേപ്പയ്യൂർ നോർത്ത് എം എൽ പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും

മേപ്പയ്യൂർ: അക്ഷരവീഥിയിൽ ആയിരങ്ങളെ കൈ പിടിച്ചുയത്തിയ മേപ്പയ്യൂർ നോർത്ത് എം എൽ പി സ്കൂൾ 83 വർഷങ്ങൾ പിന്നിടുകയാണ്. പാഠ്യ-പാഠ്യേതര മേഖലകളിലെ നേട്ടങ്ങളും സ്കൂൾ കലോത്സവ വേദികളിലെ ശാസ്ത്രമേളകളിലും മികച്ച വിജയങ്ങളും കൈവരിച്ചു കൊണ്ടാണ് 83 വർഷമായി ഉയർച്ചയുടെ പടവുകളിൽ എത്തിച്ചത്. 28 വർഷമായ് സ്കൂളിൽ സേവനമനുഷ്ടിച്ച് എന്നും സ്കുളിന്റെ മികവിനായ് പ്രവർത്തിച്ച പ്രധാന അധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ സ്കൂളിൽ നിന്ന് വിരമിക്കുകയാണ്.       സ്കൂളിന്റെ 83ാം വാർഷികാ ഘോഷത്തിന്റെയും യാത്രയയപ്പിന്റെയും ഭാഗമായി കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കാലാപരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം അജയ് ആവള പരിപാടി ഉദ്ഘാടനം ചെയ്തു  സർവ്വീസിൽ നിന്ന് വിരമിക്കുന്ന മേലടി എ ഇ ഓ പി. ഹസീസ് അവർകൾക്കും സ്കൂളിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക ബിന്ദു ടീച്ചർക്കും ഉപഹാര സമർപ്പണം നടത്തി. സ്റ്റാഫ് സെക്രട്ടറി നജ്മ ടി.പി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് കെ.ഷാജി   അധ്യക്ഷവഹിച്ചു. സ്കൂൾ മാനേജർ ബഹു:അബ്ദുൽ മജീദ് , പി.ടി എ വൈ: പ്രസിഡന്റ് പ്രകാശൻ പി.എം , എം.പി ടി എ ചെയർപേയ്സൺ ശ്രീമതി അശ്വതി ധനൂജ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു . എം പി.ടി എ വൈ പ്രസിഡന്റ് രാഖി നന്ദിയും പറഞ്ഞു. അക്ഷരവീഥിയിൽ ആയിരങ്ങളെ കൈ പിടിച്ചുയത്തിയ മേപ്പയ്യൂർ നോർത്ത് എം എൽ പി സ്കൂൾ 83 വർഷങ്ങൾ പിന്നിടുകയാണ്. പാഠ്യ-പാഠ്യേതര മേഖലകളിലെ നേട്ടങ്ങളും സ്കൂൾ കലോത്സവ വേദികളിലെ ശാസ്ത്രമേളകളിലും മികച്ച വിജയങ്ങളും കൈവരിച്ചു കൊണ്ടാണ് 83 വർഷമായി ഉയർച്ചയുടെ പടവുകളിൽ എത്തിച്ചത്. 28 വർഷമായ് സ്കൂളിൽ സേവനമനുഷ്ടിച്ച് എന്നും സ്കുളിന്റെ മികവിനായ് പ്രവർത്തിച്ച പ്രധാന അധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ സ്കൂളിൽ നിന്ന് വിരമിക്കുകയാണ്. 

obituary
  • FNK desk
  • 06 Apr, 2026

പടിയക്കണ്ടി അരീക്കലയിൽ രവി നിര്യാതനായി

നടുവണ്ണൂർ:  നടുവണ്ണൂരിൽ ദീർഘകാല ജീപ്പ് ഡ്രൈവർ ആയിരുന്ന പടിയക്കണ്ടി അരീക്കലയിൽ രവി (59) നിര്യാതനായി.  ഭാര്യ:അജിത, മക്കൾ : അരുൺ, താര, മരുമകൻ: സുനിൽകുമാർ (പള്ളിയത്ത്)സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ, കൃഷ്ണൻകുട്ടി, സുരേഷ്, ഗിരീഷ്, ദേവകി (കാപ്പുമുക്ക്) ഗീത (കൂട്ടാലിട) , ഇന്ദിര (വാകയാട് ). സംസ്കാരം ഇന്ന്  വൈകുന്നേരം നാല് മണിക്ക്     വീട്ടുവളപ്പിൽ നടക്കും 

world
  • NMK
  • 06 Apr, 2026

'ഒറ്റ രാത്രി കൊണ്ട് ഇറാനെ തുടച്ചുനീക്കും; ഭീഷണി കടുപ്പിച്ച് ട്രംപ്

വാഷിംഗ്ടൺ: നാൽപത്തിയഞ്ച് ദിവസത്തെ വെടിനിർത്തൽ നിർദേശം ഇറാൻ നിരസിച്ചതിന് പിന്നാലെ വീണ്ടും ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ വൈദ്യുതി നിലയങ്ങളെയും പാലങ്ങളെയും ആക്രമിക്കുമെന്നാണ് ട്രംപ് വീണ്ടും പറഞ്ഞിരിക്കുന്നത്. ഹോർമൂസ് കടലിടുക്ക് തുറന്ന് സമാധാനക്കരാറിൽ ഒപ്പിടാൻ ഇറാന് നൽകിയ പത്ത് ദിവസത്തെ സമയം ചൊവ്വാഴ്ച അവസാനിക്കുകയാണ്.അതേസമയം യുദ്ധം എന്നന്നേക്കുമായി അവസാനിപ്പിക്കണമെന്ന ആവശ്യമാണ് ഇറാൻ മുന്നോട്ടുവച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണി(ET)വരെ നൽകിയ സമയപരിധി(ഇസ്രയേൽ സമയം ബുധനാഴ്ച പുലർച്ചെ 3മണി) അവസാനത്തേത് കുണെന്നും ഇറാന് ആവശ്യത്തിലധികം സമയം നീട്ടിനൽകിയെന്നും ട്രംപ് വിശദീകരിച്ചു.     'മുഴുവൻ രാജ്യത്തെയും ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കും, ആ രാത്രി നാളെ രാത്രിയാകാം.'- വൈറ്റ് ഹൗസിൽ തിങ്കളാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു. 'ഞങ്ങൾക്കൊരു പദ്ധതിയുണ്ട്.. നാളെ രാത്രി പന്ത്രണ്ട് മണിയോടെ ഇറാനിലെ ഓരോ പാലങ്ങളും തകർക്കും, എല്ലാ വൈദ്യുതി നിലയങ്ങളും നിശ്ചലമാകും, അവ കത്തും, പൊട്ടിത്തെറിക്കും പിന്നീട് ഒരുകാലത്തും പ്രവർത്തനക്ഷമമാകില്ല, ഞാൻ ഉദ്ദേശിച്ചത് പൂർണമായ നാശമാണ്, പന്ത്രണ്ട് മണിക്കുള്ളിൽ, അതും ഞങ്ങൾ നടത്തണമെന്ന് തീരുമാനിച്ചാൽ, നാലു മണിക്കൂറിനുള്ളിൽ അത് സംഭവിക്കും'- 'ട്രംപ് കൂട്ടിച്ചേർത്തു.

crime
  • FNK desk
  • 06 Apr, 2026

ബിജെപി വാര്‍ഡ് മെംമ്പറുടെ വീടിന് നേരെ ബോംബേറ്; നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂർ: കണ്ണൂരില്‍ ബിജെപി വാര്‍ഡ് മെംമ്പറുടെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ 4 സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആദര്‍ശ്, ജീനീഷ്, അജേഷ്, അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് 4 പ്രതികളിലേക്ക് പൊലീസ് എത്തിയത്.ഇന്നലെ രാത്രി 10 മണിയോടെയാണ് പാട്യം പഞ്ചായത്തിലെ പത്തായക്കുന്നില്‍ ബിജെപി പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബേറുണ്ടായത്.     പാട്യം പതിനാറാം വാര്‍ഡ് പഞ്ചായത്ത് അംഗവും കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റുമായ പി മജിഷയുടെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ബോംബെറിഞ്ഞത്. സിപിഎം പ്രവര്‍ത്തകരാണ് ബോംബേറിന് പിന്നിലെന്ന് ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ കൃത്യം നടത്തിയ 3 പേരെ കൂടാതെ പിന്നില്‍ പ്രവര്‍ത്തിച്ച ഓരാളെ കൂടിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 

disaster
  • FNK desk
  • 07 Apr, 2026

സിപിഐ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കർഷകൻ ജീവനൊടുക്കിയ നിലയില്‍

കോട്ടയം: വൈക്കത്ത് സിപിഐ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കര്‍ഷകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചെല്ലപ്പന്‍ പുളിക്കശ്ശേരിയെയാണ് തലയാഴത്തെ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഐക്കാര്‍ തന്നെ ദാരുണമായി ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ആരോപിച്ച് ചെല്ലപ്പന്‍ കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവെച്ചിരുന്നു.മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തര വകുപ്പില്‍ നിന്നും തനിക്ക് നീതി ലഭിച്ചിട്ടില്ല.      കുറഞ്ഞ നിരക്കില്‍ തൈ നല്‍കാമെന്ന് പറഞ്ഞ് വികലാംഗനായ താന്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിനെ സമീപിച്ചിരുന്നു. എന്നാല്‍ പച്ചക്കൊടി കാട്ടിയിരുന്നില്ല തുടങ്ങിയ ആരോപണങ്ങളും വീഡിയോയിലൂടെ ഉയര്‍ത്തിയിരുന്നു.സിപിഐയുമായി ചെല്ലപ്പന് നേരത്തെ മുതൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. തൈകൾ വിൽപ്പന നടത്തിയിരുന്ന തന്റെ കൃഷി വ്യാപകമായി സിപിഐ പ്രാദേശിക നേതാക്കൾ നശിപ്പിച്ചു എന്നതായിരുന്നു ചെല്ലപ്പന്റെ ആരോപണം. 

news
  • FNK desk
  • 07 Apr, 2026

പാചകവാതക ക്ഷാമം ; ദില്ലി അടക്കമുള്ള നഗരങ്ങളിൽനിന്ന് കൂട്ടപലായനം ചെയ്ത് കുടിയേറ്റ തൊഴിലാളികൾ

   ഡൽഹി :പാചകവാതക ക്ഷാമം രൂക്ഷമായതോടെ ദില്ലി അടക്കമുള്ള നഗരങ്ങളിൽ നിന്ന് സ്വന്തം നാടുകളിലേക്ക് കൂട്ടപലായനം ചെയ്ത് കുടിയേറ്റ തൊഴിലാളികൾ. പ്രാദേശിക വിപണിയിൽ നിന്ന് ലഭ്യമാകുന്ന ചെറിയ കുറ്റികളാണ് പാചക ആവശ്യങ്ങൾക്കായി ഇവർ ഉപയോഗിക്കുന്നത്. അവയുടെ വില കുത്തനെ വർധിച്ചതാണ് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയത്.     അതിനിടെ രാജ്യത്ത് ഉടനീളം പൂഴ്ത്തിവെപ്പും കരിഞ്ചന്തയും വ്യാപകമാണ്. പലയിടങ്ങളായി നടന്ന റെയ്ഡിൽ 3000ത്തോളം സിലിണ്ടറുകൾ പൊലീസ് പിടിച്ചെടുത്തു. അതേസമയം പാചക ഇന്ധനങ്ങൾക്ക് നികുതി ഇളവ് നൽകണം എന്നാവശ്യപ്പെട്ട് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചിട്ടുണ്ട്. സംഘടനയുടെ ചെയർമാൻ ബ്രിജേഷ് ഗോയൽ ആണ് കത്തെഴുതിയത്. എൽപിജിയും പിഎൻജിയും പൂർണമായും നികുതി രഹിതമാക്കണമെന്ന് അദ്ദേഹം കത്തിൽ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.      പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എൽപിജിയെ പൂജ്യം ജിഎസ്ടി പരിധിക്കകത്തും പിഎൻജിയെ പൂജ്യം വാറ്റ് പരിധിക്കകത്തും കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ രാജ്യത്ത് എൽപിജി ക്ഷാമമല്ലെന്നും വിതരണം സുഗമമായി നടക്കുന്നുവെന്ന വാദം തുടരുകയാണ് കേന്ദ്ര സർക്കാർ.

news
  • FNK desk
  • 07 Apr, 2026

ആനക്കാംപൊയിലിൽ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു

തിരുവമ്പാടി: ആനക്കാംപൊയിൽ ഉണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം.  ഇന്ന് രാവിലെ ആനക്കാംപൊയിൽ- പുല്ലൂരാംപാറ റോഡിൽ തേക്കിൻ തോട്ടം മാനേജർ ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. പുത്തൻപുരയിൽ ഷിജു(48) ഭാര്യ ബിൻസി(42) എന്നിവരാണ് മരിച്ചത്.      തിരുവമ്പാടിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന ഭാര്യയെ ജോലിസ്ഥലത്തേക്ക് വിടുന്നതിനു വേണ്ടിയുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്. നാട്ടുകാരുടെ നേതൃത്വത്തിൽ ഉടൻ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർനടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

politics
  • FNK desk
  • 07 Apr, 2026

ഫിഫ്ത് ന്യൂസ് ഇലക്ഷൻ സർവ്വേ ഫലം പേരാമ്പ്രയിൽ ടിപി മുന്നിൽ; ബാലുശ്ശേരിയിൽ യുഡിഎഫിന് മുൻതൂക്കം

ഉള്ളിയേരി : ഫിഫ്ത് ന്യൂസ് കേരള നടത്തിയ പ്രീപോൾ ഇലക്ഷൻ സർവ്വേ ഫലം പുറത്ത്. സർവ്വേ പ്രകാരം പേരാമ്പ്രയിൽ എൽഡിഎഫിനാണ്  മുൻതൂക്കം. എന്നാൽ ബാലുശ്ശേരിയിൽ യുഡിഎഫ് അപ്രതീക്ഷിത മുന്നേറ്റം ഉണ്ടാക്കും.  ഇലക്ഷനോടനുബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങൾ വഴി നടത്തിയ സർവ്വേ റിപ്പോർട്ട് ആണ് പുറത്തുവന്നത്. സർവ്വേ റിപ്പോർട്ട് പ്രകാരം ഇരുമണ്ഡലങ്ങളിലും കനത്ത പോളിംഗ് സൂചനയാണുള്ളത്. നൊച്ചാട് പേരാമ്പ്ര കായണ്ണ കോട്ടൂർ നടുവണ്ണൂർ ഉള്ളിയേരി അരിക്കുളം ഭാഗങ്ങളിൽ നിന്നുള്ളവരാണ് സർവ്വേയിൽ കൂടുതലായും പങ്കെടുത്തത് എന്നതിനാൽ ആ മേഖലയിലെ മുൻതൂക്കമായും സർവ്വേ ഫലം വരാൻ സാധ്യതയുണ്ട്. ഇരു മുന്നണികൾക്കും ഭൂരിപക്ഷമുള്ള ചങ്ങരോത്ത് പനങ്ങാട് എന്നിവിടങ്ങളിൽ നിന്ന് താരതമ്യേനെ കുറഞ്ഞ പേർ മാത്രമാണ് സർവേയിൽ പങ്കെടുത്തത്.  പേരാമ്പ്ര യുഡിഎഫിനൊപ്പവും ബാലുശ്ശേരി എൽഡിഎഫിനൊപ്പവും നിൽക്കുമെന്നായിരുന്നു മുഖ്യധാര മാധ്യമങ്ങൾ വിലയിരുത്തിയത്. കേരളത്തിൽ ഭരണമാറ്റം ഉണ്ടാകും എന്ന സൂചനയാണ് സർവ്വേ നൽകുന്നത്.     എന്നാൽ എല്ലാ മേഖലകളിൽ നിന്നുമുള്ള വിവരങ്ങൾ വിലയിരുത്തുമ്പോൾ നേരിയ വ്യത്യാസത്തോടെ പേരാമ്പ്ര എൽഡിഎഫ് നിലനിർത്തുമെങ്കിലും കനത്ത പോരാട്ടം ഇവടെ യുഡിഎഫ് കാഴ്ചവെക്കും.  കൊയിലാണ്ടിയിൽ യുഡിഎഫിന് മുൻതൂക്കം നൽകുമ്പോൾ എലത്തൂരിലും  കുററ്യാടിയിലും എൽഡിഎഫിനാണ് സർവ്വേയിൽ മുൻതൂക്കമുള്ളത്. നാദാപുരത്ത് കനത്ത പോരാട്ടമാണ് നടക്കുക. വടകരയിൽ ഇത്തവണയും ആർഎംപിയിലെ കെ കെ രമ നല്ല വ്യത്യാസത്തിൽ വിജയിച്ചു വരും.  സാമൂഹ്യ മാധ്യമ സംവിധാനത്തിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. അതേസമയം കേരളത്തിൽ ഏതു മുന്നണി ഭരണം നേടും എന്ന ചോദ്യത്തിന് ഭൂരിപക്ഷം പേരും യുഡിഎഫ് എന്നാണ് ഉത്തരം നൽകിയത്.

news
  • NMK
  • 07 Apr, 2026

സോറി മദ്യപരേ, രണ്ട് ദിവസത്തേക്കിനി മദ്യമില്ല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ സംസ്ഥാനത്ത് രണ്ടുദിവസം ഡ്രൈ ഡേ. ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണി മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന വ്യാഴാഴ്ച വൈകുന്നേരം വരെ മദ്യ വില്‍പനയുണ്ടാകില്ല. മെയ് നാലിന് വോട്ടെണ്ണല്‍ ദിനത്തിലും മദ്യ വില്‍പനയുണ്ടാകില്ല.  ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പ് സമയം അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് മുതല്‍ ഡ്രൈ ഡേ ഉത്തരവ് നിലവില്‍ വരും.      ഏതെങ്കിലും മണ്ഡലങ്ങളിലോ പോളിങ് ബൂത്തുകളിലോ റീപോളിങ് ആവശ്യമായാല്‍ ആ ദിവസം ആ മേഖലകളിലും ഡ്രൈ ഡേയായിരിക്കും. വോട്ടെണ്ണല്‍ ദിനമായ മെയ് നാലിനും കേരളത്തില്‍ മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല. ഈ ദിവസങ്ങളില്‍ പൊതുസ്ഥലങ്ങളിലേക്കോ ഭക്ഷണശാലകളിലോ ലഹരി വസ്തുക്കള്‍ വാങ്ങുകയോ ശേഖരിക്കുമോ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാന്‍ പാടില്ല. മദ്യശാലകള്‍ ഉള്‍പ്പെടെയുള്ള ക്ലബ്ബുകള്‍ക്കും ഹോട്ടലുകള്‍ക്കും നിരോധനം ബാധകമാണ്. 

  • First
  • Previous
  • 5
  • 6
  • 7
  • 8
  • 9
  • Next
  • Last

Social Connect

Latest News

  • കോഴിക്കോട് കോൺവെൻറ് റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
  • വേനലവധിക്കാലത്ത് സ്‌പെഷ്യൽ ക്ലാസുകൾ പാടില്ല; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: വിദ്യാഭ്യാസ മന്ത്രി
  • ചെറുവണ്ണൂരിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം തുടങ്ങി
  • കച്ചേരിമുക്കിൽ വാഹനപകടത്തിൽ യുവതിക്ക് ദാരുണന്ത്യം
  • മണ്ഡല പുനര്‍നിര്‍ണയം: രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം: മുഖ്യമന്ത്രി
  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com