Trending

  • പാർട്ടി നേതൃത്വത്തിന് സ്വകാര്യമായി നൽകിയ കത്ത് മാധ്യമങ്ങൾക്ക് ചോർത്തി അപമാനിച്ചു: നിജേഷ് അരവിന്ദ്

    • FNK desk
    • 17 Apr, 2026
  • ഉയർന്ന ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു

    • FNK desk
    • 17 Apr, 2026
  • കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം നിജേഷ് അരവിന്ദ് രാജിവെച്ചു

    • FNK desk
    • 17 Apr, 2026

Follow Us

Fri April 17, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • NMK

NMK

disaster
  • NMK
  • 31 Mar, 2026

കൊയിലാണ്ടിയില്‍ ബസിനും ലോറിയ്ക്കും ഇടയില്‍ ബൈക്ക് കുടുങ്ങി അപകടം

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഒരേദിശയിലേക്ക് പോകുകയായിരുന്ന ബസിനും ലോറിയ്ക്കും ഇടയില്‍ ബൈക്ക് കുടുങ്ങി അപകടം. ദേശീയപാതയില്‍ ശോഭിക വെഡ്ഡിങ് സെന്ററിന് സമീപം ഇന്ന് രാവിലെ 8.45 ഓടെയായിരുന്നു അപകടം. അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കുണ്ട്.     കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു മൂന്ന് വാഹനങ്ങള്‍. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് ലോറിയ്ക്കുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു. 

cultural
  • NMK
  • 31 Mar, 2026

കുന്നത്തറ എ .എം എൽ. പി സ്കൂൾ ശതവാർഷികം ഉദ്ഘാടനം ചെയ്തു

ഉള്ളിയേരി: കുന്നത്തറയുടെ അക്ഷര സാക്ഷാത്കാരമായി നൂറു വർഷം മുമ്പ് ആരംഭിച്ച കുന്നത്തറ എ.എം.എൽ.പി സ്കൂൾ വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.  പൂർവവിദ്യാർത്ഥി സംഗമം, കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികൾ, കലാകാരൻമാരുടെ ദേശീയ സംഘടനയായ നൻമയുടെ അത്തോളി യൂണിറ്റ് അവതരിപ്പിച്ച ഫോൾ ക്കസ്ട്ര എന്നിവ ആഘോഷപരിപാടികളുടെ ഭാഗമായി.'കലോപ്സിയ 202 6' എന്ന പേരിൽ നടത്തിയ ആഘോഷ പരിപാടികൾ പൃഥ്വീരാജ് മൊടക്കല്ലൂർ ഉദ്ഘാടനം ചെയ്തു.      'പി.ടി.എ. പ്രസിഡൻ്റും ചിത്രകാരനുമായ ജിജുലാൽ ബോധി അധ്യക്ഷനായി.പി.വി. ഭാസ്കരൻ കിടാവ്, പ്രഥമാധ്യാപകൻ എ. രജിത്, സുനിൽകുമാർ കാവിടുക്കിൽ, പി. എൻ. ദീപ ടീച്ചർ, അനിൽകുമാർ തെക്കേടത്ത്, എസ്.ആർ.ജി കൺവീനർ എം.കെ .ശോഭന എന്നിവർ ആശംസാപ്രസംഗം നടത്തി.

news
  • NMK
  • 31 Mar, 2026

വീണ്ടും കുതിച്ച് എൽപിജി വില; വാണിജ്യ എൽപിജിയ്ക്ക് 195.50 രൂപ കൂട്ടി

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും പാചക വാതക വില വർദ്ധിച്ചു. വാണിജ്യ സിലിണ്ടറിനാണ് വില വർദ്ധിച്ചത്. 19 കിലോ​ഗ്രാം വരുന്ന വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ 195.50 രൂപയാണ് കൂട്ടിയത്. ഇതോടെ ഇന്ന് മുതൽ 19 കിലോയുടെ ഒരു എൽപിജി വാണിജ്യ ഗ്യാസിൻ്റെ വില 2,078 ആയി.     പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷമാകുന്നതിനിടയിലാണ് ഇപ്പോഴത്തെ വില വർദ്ധന. കഴിഞ്ഞ മാർച്ചിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 114.5 രൂപ കൂട്ടിയിരുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ് വീണ്ടും വില വർദ്ധിച്ചത്. അതേ സമയം ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന എൽപിജിയിൽ വില വർദ്ധനവില്ല. 

politics
  • NMK
  • 01 Apr, 2026

സുരേഷ് ഗോപിക്ക് തിരിച്ചടി; വിചാരണ നേരിടണമെന്ന് ഹൈക്കോടതി

കൊച്ചി: സുരേഷ് ഗോപിക്ക് കോടതിയിൽ കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളാനാവില്ലെന്നും തൃശൂരിലെ ലോക്‌സഭാംഗത്വം റദ്ദാക്കണം എന്ന ആവശ്യം നിലനിൽക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ ഉപഹര്‍ജി കോടതി തള്ളി. സിപിഐ നേതാവിന്റെ ഹര്‍ജിയില്‍ സുരേഷ് ഗോപി വിചാരണ നേരിടണം. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. ഇതോടെ സിപിഐ നേതാവിന്റെ ഹര്‍ജിയില്‍ സുരേഷ് ഗോപി വിചാരണ നേരിടേണ്ടിവരും.സുരേഷ് ഗോപിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഐ നേതാവ് എ എസ് ബിനോയ് ഹർജി നൽകിയത്.    അതേസമയം, തന്റെ പക്ഷത്ത് ന്യായമുണ്ടെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ന്യായം കോടതിയെ ബോധിപ്പിക്കും. കേസ് കൊടുത്തവർക്ക് അവകാശമുള്ളതുപോലെ തങ്ങൾക്കും മേൽക്കോടതിയെ സമീപിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

world
  • NMK
  • 01 Apr, 2026

മനുഷ്യന്‍ വീണ്ടും ചാന്ദ്രപഥത്തിലേക്ക്; ആര്‍ട്ടെമിസ് 2 കുതിച്ചുയര്‍ന്നു

വാഷിങ്ടണ്‍: 54 വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യന്‍ ചാന്ദ്രപഥത്തിലേക്ക്. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിന് മുന്നോടിയായുള്ള ആര്‍ട്ടെമിസ് 2 കുതിച്ചുയര്‍ന്നു. ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമെന്ന് നാസ അറിയിച്ചു. പത്ത് ദിവസത്തെ ദൗത്യത്തിനായി നാലംഗ സംഘമാണ് യാത്ര തിരിച്ചത്. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് പുലര്‍ച്ചെ 3.45നായിരുന്നു വിക്ഷേപണം. പേടകം ചന്ദ്രനില്‍ ഇറങ്ങുന്നതിന് പകരം ചന്ദ്രനെ ചുറ്റി പഠനം നടത്തും.     നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെട്ട സംഘമാണ് ആര്‍ട്ടെമിസ് 2 ദൗത്യം നയിക്കുന്നത്. നാസയുടെ റീഡ് വൈസ്മാന്‍ (കമാന്‍ഡര്‍), വിക്ടര്‍ ഗ്ലോവര്‍ (മിഷന്‍ പൈലറ്റ്), ക്രിസ്റ്റീന കോച്ച് (മിഷന്‍ സ്‌പെഷ്യലിസ്റ്റ്), കാനഡയുടെ ജെറെമി ഹാന്‍സണ്‍ (മിഷന്‍ സ്‌പെഷ്യലിസ്റ്റ്) എന്നിവരാണ് സഞ്ചാരികള്‍. ഇതോടെ ചന്ദ്രന്റെ പരിസരത്തേയ്ക്ക് യത്ര ചെയ്യുന്ന ആദ്യ വനിതയായി ക്രിസ്റ്റീന കോച്ച് മാറി. ഹാന്‍സന്‍ ചാന്ദ്രദൗത്യത്തില്‍ പങ്കാളിയാകുന്ന ആദ്യത്തെ അമേരിക്കക്കാരനല്ലാത്ത വ്യക്തിയുമായി. ഫ്‌ളൈബൈ ദൗത്യമായതിനാല്‍ സഞ്ചാരികളാരും ചന്ദ്രനില്‍ ഇറങ്ങില്ല.ഭാവി ആര്‍ട്ടെമിസ് ദൗത്യങ്ങള്‍ക്ക് വേണ്ടിയുള്ള സാങ്കേതിക സംവിധാനങ്ങളുടെ പരീക്ഷണമാണ് പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ദൗത്യം കൊണ്ട് ലക്ഷ്യമിടുന്നത്. ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ തകരാറിലായാല്‍ ഉപയോഗിക്കുന്ന മാന്വല്‍ പൈലറ്റിങ് സംവിധാനം, പുതിയ ലേസര്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനം അടക്കം ആദ്യ 24 മണിക്കൂറിനുള്ളില്‍ സഞ്ചാരികള്‍ പരീക്ഷിക്കും. തുടര്‍ന്ന് ബഹിരാകാശ കിരണങ്ങള്‍ എങ്ങനെ സഞ്ചാരികളെ ബാധിക്കുമെന്ന വൈദ്യശാസ്ത്ര പഠനത്തിന് സഞ്ചാരികള്‍ സ്വയം വിധേയരാകും. ഭൂമിയിലേക്ക് തിരിക്കും മുന്‍പ് ഒരു തവണ ചന്ദ്രനെ ഓറിയോണ്‍ പേടകം വലംവെയ്ക്കും. ഏപ്രില്‍ പത്തോടെ സംഘം തിരിച്ചെത്തും. 

kerala
  • NMK
  • 01 Apr, 2026

താമരശ്ശേരി ചുരത്തിൽ ബസ്സ്‌ ബ്രേക്ക് തകരാറായി ഗതാഗത തടസ്സം

താമരശ്ശേരി : താമരശ്ശേരി ചുരം എട്ടാം വളവിൽ ഗതാഗത തടസ്സം. ചുരമിറങ്ങി വന്ന കല്ലട ബസ്സ്‌ ബ്രേക്ക് തകരാറായതിനെ തുടർന്ന്  കുടുങ്ങി ഗതാഗത തടസ്സം നേരിടുകയാണ്. ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.    വാഹനങ്ങൾ വൺവെ ആയിട്ടാണ് കടന്നുപോകുന്നത്. ഇപ്പോൾ ചുരം കയറുന്ന വാഹനങ്ങൾക്കാണ് തിരക്ക് കൂടുതൽ അനുഭവപ്പെടുന്നത്. 

politics
  • NMK
  • 02 Apr, 2026

സാമൂഹ്യ സുരക്ഷാ പെൻഷൻ 3000 രൂപ; ദാരിദ്ര്യ നിർമാർജനത്തിന് പദ്ധതികൾ; യുഡിഎഫ് പ്രകടന പത്രിക

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. നേരത്തെ പ്രഖ്യാപിച്ച ഇന്ദിര ഗ്യാരന്റി അടക്കം നിരവധി വാഗ്ദാനങ്ങളാണ് യുഡിഎഫ് പ്രകടന പത്രികയിൽ ഉള്ളത്. യുഡിഎഫിന്റെ സ്വപ്ന പദ്ധതികളും വാഗ്ദാനങ്ങളും അടങ്ങുന്നതാണ് പ്രകടനപത്രിക. സാമൂഹിക സുരക്ഷാ പെൻഷൻ 3000 രൂപയാക്കും, സ്ത്രീകള്‍ക്ക് കെ എസ് ആർ ടി സിയില്‍ സൗജന്യ യാത്ര, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 1,000 രൂപ, എല്ലാ കുടുംബങ്ങള്‍ക്കും 25,00,000 രൂപ വരെയുള്ള സൗജന്യ 'ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷൂറന്‍സ്', മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ്, യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് പലിശ രഹിത വായ്പ 5,00,000 രൂപ എന്നിങ്ങനെയാണ് പ്രകടന പത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനങ്ങള്‍.    പെൻഷൻ അവകാശമാക്കും, ശമ്പള കമ്മീഷൻ മാതൃകയിൽ ക്ഷേമ പെൻഷൻ രൂപീകരിക്കും എന്നതെല്ലാമാണ് വാഗ്ദാനങ്ങൾ. ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തി യുഡിഎഫിന്റെ മുൻകാല പദ്ധതിയായ 'ആശ്രയ' പദ്ധതി പരിഷ്കരിച്ച് നവ ആശ്രയ പദ്ധതി ആരംഭിക്കും, അന്ത്യോദയ - പിങ്ക് റേഷൻ കാർഡ് ഉടമകളെ കണ്ടെത്തി ദാരിദ്ര്യം നിർമാർജനം ചെയ്യാൻ പ്രത്യേക കർമ്മ പദ്ധതി, സംസ്ഥാനമെമ്പാടും ഇന്ദിര കാന്റീനുകൾ, അർഹരായവർക്ക് പ്രയോറിറ്റി റേഷൻ കാർഡ്, സൗജന്യ റേഷൻ എന്നിങ്ങനെയും വാഗ്ദാനങ്ങളുണ്ട്.

politics
  • NMK
  • 02 Apr, 2026

ഫാത്തിമ തഹിലിയക്കെതിരെ വർഗീയ പ്രചരണം നടത്തിയെന്ന പരാതിയിൽ നിലപാട് വ്യക്തമാക്കി എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.പി.രാമകൃഷ്‌ണൻ

പേരാമ്പ്ര: പേരാമ്പ്രയിൽ യു.ഡി.എഫ്സ്ഥാനാർത്ഥി ഫാത്തിമ തഹിലിയക്കെതിരെ എൽ.ഡി.എഫ് വർഗീയ പ്രചരണം നടത്തിയെന്ന പരാതിയിൽ നിലപാട് വ്യക്തമാക്കി പേരാമ്പ്രയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.പി.രാമകൃഷ്‌ണൻ. ഇതുസംബന്ധിച്ച യു.ഡി.എഫിന്റെ പരാതിയിൽ പരിശോധനയുമായി സഹകരിക്കും. തങ്ങളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്തുമെന്നും ടി.പി.രാമകൃഷ്‌ണൻ പറഞ്ഞു." ഞങ്ങളുടെ ആരെങ്കിലും അറിയാതെ എന്തെങ്കിലും ചെയ്‌തുപോയിട്ടുണ്ടെങ്കിൽ ഞങ്ങൾ അത് തിരുത്തും." അദ്ദേഹം വ്യക്തമാക്കി. മതം പറഞ്ഞിട്ടോ വർഗീയത പറഞ്ഞിട്ടോ ജാതി പറഞ്ഞിട്ടോ വോട്ട് സ്വാധീനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.മുസ്ലിം ലീഗിലെ ഫാത്തിമ തഹ്ല‌ിയയാണ് പേരാമ്പ്രയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ലീഗ് മതംപറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്മെൻ്റാണ് എൽ.ഡി.എഫ് പ്രചാരണ വാഹനത്തിലുണ്ടായിരുന്നത്. നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക് എന്നാണ് ലീഗ് പ്രചാരണം നടത്തുന്നതെന്നും ഇത് മത ഏകീകരണത്തിൻ്റെ ചിഹ്നം വിളിയാണെന്നും മതവർഗീയതയുടെ തന്ത്രമാണ് ലീഗ് പയറ്റുന്നതെന്നുമാണ് അനൗൺസ്മെന്റ്റ്. ലീഗിന്റെ മതരാഷ്ട്രീയ ധ്രുവീകരണത്തെ ചെറുത്തു തോൽപ്പിക്കണമെന്നും അനൗൺസ് മെമെൻ്റിൽ പറഞ്ഞിരുന്നു.

localnews
  • NMK
  • 02 Apr, 2026

ഉള്ളിയേരി സ്വദേശിയായ വിദ്യാർത്ഥിയെ കാണ്മാനില്ല

ഉള്ളിയേരി:  കോഴിക്കോട്  കൊയിലാണ്ടി ഉള്ളിയേരി  ചാലിൽ മൊയ്‌ദീൻ കോയയുടെ മകൻ മുഹമ്മദ് ഷമീദ് 17 വയസ്സ് എന്ന കുട്ടിയെ കാണാതായതായി പരാതി.ഇന്നലെ വൈകുന്നേരം 5.30 മണിയോടെ മുണ്ടോത്ത് ഇല്ലത്ത് താഴെ ഉള്ള വീട്ടിൽ നിന്നും പോയതാണ്.     കുട്ടിയെ കുറിച്ച് വല്ല വിവരവും ലഭിക്കുന്ന പക്ഷം അത്തോളി പോലിസിനെയോ  താഴെ കാണുന്ന നമ്പറിലോ വിവരം അറിയിക്കേണ്ടതാണ്.0496 2672233, 9497980774 94979472409846277266 (മുഹമ്മദ് പി )  

obituary
  • NMK
  • 02 Apr, 2026

പൂനൂരിലെ കാക്കട്ടുമ്മൽ അബൂബക്കർ മാസ്റ്റർ നിര്യാതനായി

പൂനൂർ: പൂനൂരിലെ പൗര പ്രമുഖനും മുതിർന്ന കോൺഗ്രസ് നേതാവുമായ കക്കാട്ടുമ്മൽ അബൂബക്കർ മാസ്റ്റർ (79) നിര്യാതനായി. താമരശ്ശേരി കെടവൂർ എം.എം.എൽ.പി സ്കൂളിലെ വിരമിച്ച ഹെഡ്മാസ്റ്ററായിരുന്നു.പൂനൂർ പബ്ലിക് ലൈബ്രറി സെക്രട്ടറി, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി മുൻ വൈസ് പ്രസിഡണ്ട്, പൂനൂർ പാലിയേറ്റീവ് കെയർ സെന്റർ ജോയിന്റ് സെക്രട്ടറി, പൂനൂർ ഉപഭോക്തൃ ഫോറം പ്രസിഡണ്ട്, പൂനൂർ മുബാറക് കോളേജ് മാനേജിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു.    ഭാര്യ: സുബൈദ (റിട്ട. ഹെഡ്മിസ്ട്രസ്, ജി.എൽ.പി.എസ് കാന്തപുരം) മക്കൾ: അഫ്സൽ (കെ.ഡി.സി ബാങ്ക്, ഈങ്ങാപ്പുഴ), അഫ്‌സാന (അധ്യാപിക, വി.ഇ.എം യു.പി സ്കൂൾ, മേപ്പയൂർ) മരുമക്കൾ: അനസ് മേപ്പയൂർ (അധ്യാപകൻ, നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ), ഫാത്തിമത്ത് സുഹറ എളേറ്റിൽ (അധ്യാപിക, എം.ജെ ഹയർ സെക്കൻഡറി സ്കൂൾ എളേറ്റിൽ 

  • 1
  • 2
  • 3
  • 4
  • 5
  • Next
  • Last

Social Connect

Latest News

  • പാർട്ടി നേതൃത്വത്തിന് സ്വകാര്യമായി നൽകിയ കത്ത് മാധ്യമങ്ങൾക്ക് ചോർത്തി അപമാനിച്ചു: നിജേഷ് അരവിന്ദ്
  • ഉയർന്ന ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു
  • കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം നിജേഷ് അരവിന്ദ് രാജിവെച്ചു
  • താമരശ്ശേരിയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച കുടുംബത്തിലെ നാലു പേർക്ക് ഭക്ഷ്യവിഷബാധ
  • ബാലുശ്ശേരിയിൽ റോഡ് മുറിച്ച് കടക്കവേ യുവാവ് കാറിടിച്ച് മരിച്ചു
  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com