എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്തുമെന്നും ടി.പി.രാമകൃഷ്‌ണൻ
പേരാമ്പ്ര: പേരാമ്പ്രയിൽ യു.ഡി.എഫ്
സ്ഥാനാർത്ഥി ഫാത്തിമ തഹിലിയക്കെതിരെ എൽ.ഡി.എഫ് വർഗീയ പ്രചരണം നടത്തിയെന്ന പരാതിയിൽ നിലപാട് വ്യക്തമാക്കി പേരാമ്പ്രയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.പി.രാമകൃഷ്‌ണൻ. ഇതുസംബന്ധിച്ച യു.ഡി.എഫിന്റെ പരാതിയിൽ പരിശോധനയുമായി സഹകരിക്കും. തങ്ങളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്തുമെന്നും ടി.പി.രാമകൃഷ്‌ണൻ പറഞ്ഞു.
" ഞങ്ങളുടെ ആരെങ്കിലും അറിയാതെ എന്തെങ്കിലും ചെയ്‌തുപോയിട്ടുണ്ടെങ്കിൽ ഞങ്ങൾ അത് തിരുത്തും." അദ്ദേഹം വ്യക്തമാക്കി. മതം പറഞ്ഞിട്ടോ വർഗീയത പറഞ്ഞിട്ടോ ജാതി പറഞ്ഞിട്ടോ വോട്ട് സ്വാധീനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗിലെ ഫാത്തിമ തഹ്ലിയയാണ് പേരാമ്പ്രയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ലീഗ് മതംപറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്മെൻ്റാണ് എൽ.ഡി.എഫ് പ്രചാരണ വാഹനത്തിലുണ്ടായിരുന്നത്. നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക് എന്നാണ് ലീഗ് പ്രചാരണം നടത്തുന്നതെന്നും ഇത് മത ഏകീകരണത്തിൻ്റെ ചിഹ്നം വിളിയാണെന്നും മതവർഗീയതയുടെ തന്ത്രമാണ് ലീഗ് പയറ്റുന്നതെന്നുമാണ് അനൗൺസ്മെന്റ്റ്. ലീഗിന്റെ മതരാഷ്ട്രീയ ധ്രുവീകരണത്തെ ചെറുത്തു തോൽപ്പിക്കണമെന്നും അനൗൺസ് മെമെൻ്റിൽ പറഞ്ഞിരുന്നു.