Trending

  • പാർട്ടി നേതൃത്വത്തിന് സ്വകാര്യമായി നൽകിയ കത്ത് മാധ്യമങ്ങൾക്ക് ചോർത്തി അപമാനിച്ചു: നിജേഷ് അരവിന്ദ്

    • FNK desk
    • 17 Apr, 2026
  • ഉയർന്ന ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു

    • FNK desk
    • 17 Apr, 2026
  • കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം നിജേഷ് അരവിന്ദ് രാജിവെച്ചു

    • FNK desk
    • 17 Apr, 2026

Follow Us

Fri April 17, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • NMK

NMK

crime
  • NMK
  • 11 Apr, 2026

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനെ അനു കൂലിക്കുന്നവർക്ക് നേരെ ആക്രമണ പരമ്പര

പയ്യന്നൂർ : പയ്യന്നൂരിൽ തെരഞ്ഞെടുപ്പിന് പിന്നാലെ തുടരുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി എ.ഡി.എമ്മിന്റെ്റെ നേതൃത്വത്തിൽ പയ്യന്നൂർ താലൂക്ക് ഓഫീസിൽ സർവകക്ഷി യോഗം ചേർന്നു. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണൻ, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി. സത്യപാലൻ എന്നിവർക്കു പുറമെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. പ്രദേശത്തെ അശാന്തിക്ക് അറുതി വരുത്താനും രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ധാരണയുണ്ടാക്കാനും ഭരണ കൂടത്തിന്റെ നീക്കം. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരുടെ വീടുകൾക്കും സ്വത്തുവകകൾക്കും നേരെ വ്യാപകമായ ആക്രമണങ്ങളാണ് പയ്യന്നൂരിലുണ്ടായത്.                     സിപിഎം മുൻ ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ടി. പുരുഷോത്തമന്റെ വീടിന്റെ ജനൽ ചില്ലകൾ തകർക്കുകയും മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിക്കുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി പേരൂരിൽ കുഞ്ഞികൃഷ്ണന്റെ അനുയായി എം.കെ. നാരായണന്റെ കാർ കത്തിക്കാൻ ശ്രമം നടക്കുകയും കുഞ്ഞികൃഷ്ണന്റെ കൃഷിസ്ഥലത്തെ മഴമറകളും മതിൽക്കെട്ടും തകർക്കപ്പെടുകയും ചെയ്തു. ഇത്തരം അനിഷ്ടകരമായ സംഭവങ്ങൾ പയ്യന്നൂരിലെ സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.

world
  • NMK
  • 12 Apr, 2026

ഇറാൻ അമേരിക്ക ചര്‍ച്ച പരാജയം? നിബന്ധനകള്‍ ഇറാന്‍ സ്വീകരിച്ചില്ല

ഇസ്‌ലമാബാദ്: പാകിസ്താനില്‍ വെച്ച് നടന്ന അമേരിക്ക-ഇറാന്‍ ചര്‍ച്ച പരാജയം. അമേരിക്കയുടെ നിബന്ധനകള്‍ ഇറാന്‍ സ്വീകരിച്ചില്ലെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് അറിയിച്ചു. ഇറാനുമായുള്ള ചര്‍ച്ചയില്‍ പോരായ്മ ഉണ്ടെന്നും അമേരിക്കയുടെ നിബന്ധനകള്‍ സ്വീകരിക്കേണ്ടെന്ന് ഇറാന്‍ തീരുമാനിച്ചെന്നും വാന്‍സ് മാധ്യമങ്ങളോട് പറഞ്ഞു. ചര്‍ച്ചയ്ക്ക് ആതിഥേയത്വം വഹിച്ച പാകിസ്താനോട് നന്ദി പറഞ്ഞാണ് ജെ ഡി വാന്‍സ് വാര്‍ത്താസമ്മേളനം ആരംഭിച്ചത്.'ചര്‍ച്ചയില്‍ സംഭവിച്ച പോരായ്മകള്‍ പാക്‌സിതാന്‍ കാരണമല്ല. അവര്‍ ഞങ്ങളെ നന്നായി സഹായിച്ചു. ഞങ്ങളും ഇറാനും തമ്മിലുള്ള വിടവ് നികത്താനും കരാറിലെത്താനും അവര്‍ നന്നായി പരിശ്രമിച്ചു.      21 മണിക്കൂറില്‍ ഇറാനുമായി ഗൗരവമായ പല ചര്‍ച്ചകളും നടത്തി. അതൊരു നല്ല വാര്‍ത്തയാണ്. എന്നാല്‍ നമുക്ക് ഒരു കരാറിലെത്താന്‍ സാധിച്ചില്ല. അമേരിക്കയേക്കാള്‍ ഇറാനെ സംബന്ധിച്ച് അതൊരു മോശം വാര്‍ത്തയാണെന്നാണ് ഞാന്‍ കരുതുന്നത്', വാന്‍സ് പറഞ്ഞു. 

obituary
  • NMK
  • 12 Apr, 2026

പ്രശസ്ത ഇന്ത്യൻ പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമാ ലോകത്തെ പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ കാന്‍ഡി ആശുപത്രിയില്‍ കഴിഞ്ഞ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ആശയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാളെ വൈകിട്ട് നാല് മണിക്കാണ് സംസ്‌കാരം.ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ജേതാവാണ് ആശാ ഭോസ്‌ലെ. 1943ല്‍ 'മജാബാല്‍' എന്ന മറാഠി ചിത്രത്തിലെ 'ചലാ ചലാ നവ്ബാല' എന്ന ഗാനം പാടിക്കൊണ്ടാണ് പിന്നണി ഗാനരംഗത്ത് ആശ അരങ്ങേറുന്നത്. 1945-ല്‍ 'ബഡി മാ' എന്ന ചിത്രത്തിലാണ് ഹിന്ദിയില്‍ ആദ്യമായി പാടിയതെങ്കിലും 1948ല്‍ പുറത്തിറങ്ങിയ 'ചുനാരിയ' ആണ് ആശയുടെ ആദ്യ ഹിന്ദി ചിത്രമായി അറിയപ്പെടുന്നത്.    ഒ പി നയ്യാറിന്റെ സംഗീത സംവിധാനത്തില്‍ 1956-ല്‍ 'സി ഐ ഡി' എന്ന ചിത്രത്തില്‍ പാടിയത് കരിയറില്‍ വലിയൊരു വഴിത്തിരിവായി മാറി. 1966-ല്‍ 'തീസിരി മന്‍സില്‍' എന്ന ചിത്രത്തിലൂടെ ആരംഭിച്ച ആശാ ഭോസ്‌ലെ- ആര്‍ ഡി ബര്‍മന്‍ കൂട്ടുകെട്ട് വലിയ വിജയമായി മാറി. പിന്നീട് തന്റെ ജീവിതത്തിലും ആര്‍ ഡി ബര്‍മനെ ആശാ ഭോസ്‌ലെ കൂടെകൂട്ടുകയായിരുന്നു. 1990കളില്‍ സിനിമയില്‍ നിന്ന് പതിയെ പിന്‍വാങ്ങിയ ആശയെ 1995-ല്‍ 'രംഗീല' എന്ന ചിത്രത്തിലൂടെ എ ആര്‍ റഹ്‌മാനാണ് സിനിമാ പിന്നണി ഗാന രംഗത്തേക്ക് തിരിച്ചുകൊണ്ടുവന്നത്.     തുടര്‍ന്ന് താല്‍, ലഗാന്‍, ദൗഡ്, ഇരുവര്‍ തുടങ്ങിയ നിരവധി റഹ്‌മാന്‍ ചിത്രങ്ങളിലും പാടി. ഒ പി നയ്യാര്‍, ബോംബെ രവി, എസ് ഡി ബര്‍മന്‍, ആര്‍ ഡി ബര്‍മന്‍, ഇളയരാജ, റഹ്‌മാന്‍, ജയ്ദേവ്, ശങ്കര്‍ജയ്കിഷന്‍, അനുമാലിക്ക് തുടങ്ങി ഇന്ത്യയിലെ പ്രഗല്‍ഭരായ ഒട്ടുമിക്ക സംഗീതസംവിധായകര്‍ക്കൊപ്പവും ആശ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

news
  • NMK
  • 12 Apr, 2026

കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിലും പെൻഷനിലും വൻ വർദ്ധനവിന് സാധ്യത

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് എട്ടാം ശമ്പള കമ്മീഷൻ നടപടികൾ വേഗത്തിലാകുന്നു. പണപ്പെരുപ്പവും നിലവിലെ സാമ്പത്തിക സാഹചര്യങ്ങളും പരിഗണിച്ച് ശമ്പളത്തിലും പെൻഷനിലും ഗണ്യമായ വർധനവാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്.2025 ജനുവരിയിൽ പ്രഖ്യാപിച്ച കമ്മീഷന്റെ ശിപാർശകൾ പ്രകാരം പുതുക്കിയ ശമ്പളത്തിന് 2026 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യം ലഭിക്കുമെന്നാണ് സൂചന. അടിസ്ഥാന ശമ്പളം നിശ്ചയിക്കുന്നതിലെ നിർണ്ണായക ഘടകമായ ഫിറ്റ്മെന്റ് ഫാക്ട്‌ടർ 2.57 മുതൽ 3.25 വരെ വർധിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ജീവനക്കാരുടെ വരുമാനത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടാകും. ശമ്പള പരിഷ്കരണത്തിന് പുറമെ പെൻഷൻ സംവിധാനം, വിവിധ അലവൻസുകൾ, ക്ഷാമബത്ത എന്നിവയിലും കാലോചിതമായ മാറ്റങ്ങൾ കമ്മീഷൻ ശിപാർശ ചെയ്യും. 

news
  • NMK
  • 12 Apr, 2026

വാല്യക്കോട് മുശാരി കണ്ടി ബിയ്യാത്തു നിര്യാതയായി

പേരാമ്പ്ര : വാല്യക്കോട് മുശാരി കണ്ടി ബിയ്യാത്തു (82) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞബ്ദുല്ല. മക്കൾ: കുഞ്ഞമ്മദ്, അസീസ്, ഫാത്വിമ, നഫീസ.മരുമക്കൾ: കൊല്ലിയിൽ മൂസ (ചേനോളി) ജമീല, പരേതനായ ടി കെ കുഞ്ഞമ്മദ് (റിട്ട അധ്യാപകൻ) സഹോദരങ്ങൾ: ആലിക്കുട്ടി (റിട്ട അധ്യാപകൻ) പരേതരായ അമ്മത്, മൊയ്തി, അബ്ദുല്ല, ഇബ്രാഹിം.

crime
  • NMK
  • 12 Apr, 2026

ലോഡ്ജിന്റെ പാർക്കിങ്ങിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച മൂടാടി സ്വദേശി പിടിയിൽ

കൊയിലാണ്ടി: കോഴിക്കോട് റെയിൽവേ ‌സ്റ്റേഷന് സമീപത്തെ ലോഡ്‌ജിന്റെ പാർക്കിങ്ങിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച കേസിൽ മൂടാടി സ്വദേശി അറസ്റ്റിൽ. കാവാലംകുന്ന് വീട്ടിൽ പി.കെ.ജസീൽ ജമാൽ ആണ് അറസ്റ്റിലായത്. എറണാകുളത്തു നിന്നാണ് ബൈക്ക് കണ്ടെത്തിയത്. ഏപ്രിൽ ഏഴിനായിരുന്നു കേസിനാസ്‌പദമായ സംഭവം.     ബൈക്ക് ഉടമയുടെ പരാതിയിൽ അന്വേഷണം പുരോഗമിക്കവേ ബൈക്ക് റിപ്പയർ ഷോപ്പിൽ കൊടുത്ത് ലോക്ക് മാറ്റാൻ ആവശ്യപ്പെട്ട പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കട ഉടമ പോലീസിനു വിവരം നൽകുകയായിരുന്നു. ടൗൺ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ ലിജോ ജോസ്, ആഷ്‌ലി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ധർമ്മദാസ്, ജയേഷ്, സിവിൽ പോലീസ് ഓഫീസർ ഷിജു എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. അറസ്റ്റിലായ പ്രതിക്ക് മോഷണ കുറ്റം കൂടാതെ കോഴിക്കോട് കസബ, കൊയിലാണ്ടി എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായി നിരോധിത ലഹരി ഉൽപ്പന്നങ്ങളുടെ വില്‌പന, ഉപയോഗം, പോക്സോ, പൊതുസ്ഥലത്ത് കലഹം ഉണ്ടാക്കൽ എന്നിങ്ങനെ നിരവധി കേസുകളുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

politics
  • NMK
  • 12 Apr, 2026

അരിക്കുളം യു.ഡി.എഫ് പ്രവർത്തകയെ മർദ്ദിച്ചതിച്ചതിൽ പ്രതിഷേധ സായാഹ്നം

അരിക്കുളം: നിയമസഭ തെരഞ്ഞെടുപ്പ് ദിവസം അരിക്കുളം കാരയാട് 194ാം ബൂത്തിൽ യു.ഡി.എഫ് പ്രവർത്തകയായ ബെൻസീറ പി.കെ യെ എൽ.ഡി.എഫ് നേതാകന്മാരും പ്രവർത്തകരും ചേർന്ന് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അരിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേ തൃത്വത്തിൽ കുരുടിമുക്കിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ശശി ഊട്ടേരി അധ്യക്ഷനായി.      ഡി.സി.സി ജനറൽ സെക്രട്ടറി ഇ അശോകൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.തെരഞ്ഞെടുപ്പിൽ പരാജയം മുന്നിൽകണ്ടു അരിക്കുളത്തു  അക്രമങ്ങൾ അഴിച്ചു വിട്ട് സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് എൽ.ഡിഎഎഫ് ന്റെ ഭാഗത്തു നിന്നുണ്ടായത്. അരിക്കുളം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റാണ് യു.ഡി.എഫ് ന്റെ വനിതാ പ്രവർത്തകയെ മർദ്ദിച്ചതായാണ് ആരോപണം.അക്രമത്തിൽ യു.ഡി.എഫ് പ്രതിഷേധം രേഖപ്പെടുത്തി. വൈസ് പ്രസിഡന്റിന്റെ ഈ അക്രമം ഈ നാടിനുതന്നെ അപമാനമാണെന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ഇ അശോകൻ അഭിപ്രായപ്പെട്ടു.     മുസ്ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി.കെ.എ ലത്തീഫ്, മേപ്പയൂർ  ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ.പി രാമചന്ദ്രൻ മാസ്റ്റർ, മുസ് ലിം ലീഗ് അരിക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ.കെ അഹമ്മദ് മൗലവി,കെ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.    

cultural
  • NMK
  • 12 Apr, 2026

അരിക്കുളം മ്യൂസിക് ലവേഴ്‌സ് സർഗ സംഗീത പുരസ്കാരം മണി രാജൻ ചാലയിലിന്

അരിക്കുളം: അരിക്കുളം മ്യൂസിക് ലവേഴ്‌സ് ഏർപ്പെടുത്തിയ പ്രഥമ സർഗ സംഗീത പുരസ്കാരം മണി രാജൻ ചാലയിലിന് സമർപ്പിച്ചു. ഗാന രചയിതാവും സംഗീത സംവിധായകനുമാണ് മണി രാജൻ ചാലയിൽ അരിക്കുളം മ്യൂസിക് ലവേഴ്‌സ് ആണ് രാജഗീതം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. ഗാന രചയിതാവും പ്രശസ്ത സംഗീതജ്ഞനുമായ വയലാർ ശത്ചന്ദ്ര വർമ്മ പുരസ്കാര സമർപ്പണം നിർവഹിച്ചു. .    രാമചന്ദ്രൻ നീലാംബരിയുടെ അദ്ധ്യതയിൽ ചേർന്ന ചടങ്ങിൽ  പാലക്കാട് പ്രേം രാജ്, കെ.ടി. ശ്രീധരൻ, തേജലക്ഷ്മി എന്നിവർ ആദരവ് ഏറ്റുവാങ്ങി. വി.ടി മുരളി  എൻ. കെ ഉണ്ണികൃഷ്ണൻ  , സി രാഘവൻ, അഡ്വ : കെ.ടി ശ്രീനിവാസൻ മോഹനൻ നടുവത്തൂർ തുടങ്ങിയവർ സംസാരിച്ചു. 

disaster
  • NMK
  • 15 Apr, 2026

പയ്യോളിയിൽ ട്രെയിനിടിച്ച് മരിച്ചത് അയനിക്കാട് സേവന നഗർ സ്വദേശിനി

പയ്യോളി: അയനിക്കാട് 24-ാം മൈൽസിന് സമീപം ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. അയനിക്കാട് സേവന നഗറിൽ ചെറിയഞ്ചാൽ താരേമ്മൽ രജില (42) യാണ് ട്രെയിനിടിച്ച് മരിച്ചത്.തിക്കോടി ഭാഗത്തേക്കുള്ള ട്രാക്കിലാണ് ചിന്നിച്ചിതറിയ നിലയിൽ മൃതദേഹം കാണപ്പെട്ടത്. ഇന്ന് രാവിലെ 7 ഓടെയായിരുന്നു സംഭവം.രാജീവൻ ആണ് രജിലയുടെ ഭർത്താവ്. മക്കൾ: തീർഥ, തരുൺ. പിതാവ്: പരേതനായ രാജു. മാതാവ്: ലീല. സഹോദരി: വിജില (ദുബൈ).   മീറ്ററുകൾ അകലെ നിന്നാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന്, സ്ഥലത്തെത്തിയ പയ്യോളി പോലീസ് നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം വടകര ജില്ല ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.  

  • First
  • Previous
  • 5
  • 6
  • 7

Social Connect

Latest News

  • പാർട്ടി നേതൃത്വത്തിന് സ്വകാര്യമായി നൽകിയ കത്ത് മാധ്യമങ്ങൾക്ക് ചോർത്തി അപമാനിച്ചു: നിജേഷ് അരവിന്ദ്
  • ഉയർന്ന ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു
  • കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം നിജേഷ് അരവിന്ദ് രാജിവെച്ചു
  • താമരശ്ശേരിയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച കുടുംബത്തിലെ നാലു പേർക്ക് ഭക്ഷ്യവിഷബാധ
  • ബാലുശ്ശേരിയിൽ റോഡ് മുറിച്ച് കടക്കവേ യുവാവ് കാറിടിച്ച് മരിച്ചു
  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com