Trending

  • പാർട്ടി നേതൃത്വത്തിന് സ്വകാര്യമായി നൽകിയ കത്ത് മാധ്യമങ്ങൾക്ക് ചോർത്തി അപമാനിച്ചു: നിജേഷ് അരവിന്ദ്

    • FNK desk
    • 17 Apr, 2026
  • ഉയർന്ന ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു

    • FNK desk
    • 17 Apr, 2026
  • കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം നിജേഷ് അരവിന്ദ് രാജിവെച്ചു

    • FNK desk
    • 17 Apr, 2026

Follow Us

Fri April 17, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • NMK

NMK

politics
  • NMK
  • 27 Mar, 2026

ഷാഫിയ്ക്കേറ്റ മർദ്ദനത്തിന് പേരാമ്പ്ര മറുപടി നൽകും - സത്യൻ കടിയങ്ങാട്

അരിക്കുളം: ഷാഫി പറമ്പിൽ എം.പി.യുടെ മൂക്കിന്റെ പാലം അടിച്ചു തകർത്തവർക്കെതിരെ ഈ തിരഞ്ഞെടുപ്പിൽ ജനം വിധി എഴുതുമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി സത്യൻ കടിയങ്ങാട് പറഞ്ഞു. അരിക്കുളം പഞ്ചായത്ത് യു ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ്. ചെയർമാൻ സി.രാമദാസ് ചടങ്ങിൽ ആധ്യക്ഷത വഹിച്ചു.        സ്ഥാനാർത്ഥി ഫാത്തിമ തഹിലിയ, മൂസ കോതമ്പ്ര, കെ.പി.രാമചന്ദ്രൻ, ആർ.കെ.മുനീർ, കല്ലൂർ മുഹമ്മദലി, ശശി ഊട്ടേരി, ലത കെ. പൊറ്റയിൽ,ഇ.കെ. അഹമ്മദ് മൗലവി, എൻ.കെ. അഷറഫ്, വി.വി.എം. ബഷീർ, കെ. അഷറഫ്, രാമചന്ദ്രൻ നീലാംബരി, എടച്ചേരി കുഞ്ഞിക്കണ്ണൻ,ഒ.കെ.ചന്ദ്രൻ, ലതേഷ് പുതിയേടത്ത്, ശ്രീധരൻ കണ്ണമ്പത്ത്, ബീന വരമ്പിച്ചേരി, മർവ അരിക്കുളം , പി.സി. സിറാജ്, കെ.എം.മുഹമ്മദ് എന്നിവർ സംസാരിച്ചു.   

news
  • NMK
  • 27 Mar, 2026

വില്ല്യാപ്പള്ളിയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ്റെ കൈപ്പത്തി തകർന്നു

വടകര: വടകര വില്ല്യാപ്പള്ളിയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ്റെ കൈ പത്തി തകർന്നു. ബോംബ് നിർമാണത്തിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് യുഡിഎഫ്.     പ്രദേശത്ത് യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി. പടക്കം പൊട്ടിച്ചതിനിടെയുണ്ടായ അപകടമെന്ന് പൊലീസ്. കൈപ്പത്തിക്ക് ഗുരുതര പരിക്കേറ്റ യുവാവ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. 

crime
  • NMK
  • 27 Mar, 2026

മുള്ളൻപന്നിയെ തലയ്ക്കടിച്ച് കൊന്ന കേസിൽ വെള്ളനാട് ശശിക്ക് ജാമ്യം

തിരുവനന്തപുരം: മുള്ളൻപന്നിയെ തലയ്ക്കടിച്ച് കൊന്ന കേസിൽ വെള്ളനാട് ശശിക്ക് ജാമ്യം. കർശന ഉപാധികളോടെയാണ് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. മുൻകൂർ ജാമ്യം തള്ളിയതോടെ വെള്ളനാട് ശശി കഴിഞ്ഞദിവസം വനംവകുപ്പിന് മുന്നിൽ കീഴടങ്ങിയിരുന്നു. പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലായിരുന്നു ശശി കീഴടങ്ങിയത്.വെള്ളനാട് വാളിയറ സ്വദേശി രജിതയുടെ വീട്ടിലാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് മുള്ളൻപന്നിയെ കണ്ടത്. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന അരുണും കുടുംബവും വെള്ളനാട് പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു.     തുടർന്ന് വാർഡംഗം ഷൈലജ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയോട് വനംവകുപ്പിനെ അറിയിക്കാൻ പറഞ്ഞു. എന്നാൽ വനംവകുപ്പിനെ അറിയിക്കാതെ സ്ഥലത്തെത്തിയ ശശി ഇരുമ്പ് കമ്പി കൊണ്ട് മുള്ളൻപന്നിയെ തലയ്ക്കടിച്ച് കൊന്നുവെന്നാണ് കേസ്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തിയപ്പോഴേക്കും ശശി സ്ഥലം വിട്ടിരുന്നു.  

obituary
  • NMK
  • 29 Mar, 2026

ചേമഞ്ചേരി കുന്നുമ്മൽ ചൈതന്യയിൽ പ്രേമ നിര്യാതയായി

ചേമഞ്ചേരി: കുന്നുമ്മൽ ചൈതന്യയിൽ പ്രേമ നിര്യാതയായി. എഴുപത്തിമൂന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ കുന്നുമ്മൽ ദാമോദരൻ നായർ. മക്കൾ: രജനി, സജിനി, സന്തോഷ് കുമാർ (ധനലക്ഷ്മി ബാങ്ക് മാനേജർ, ബാംഗ്ലൂർ). മരുമക്കൾ: സജീവൻ മണമൽ, പരേതനായ സന്തോഷ് കുമാർ പുല്ലാട്ട്, രശ്‌മി ബാംഗ്ലൂർ. സഹോദരങ്ങൾ: വിജയൻ, മനോഹരൻ 

news
  • NMK
  • 29 Mar, 2026

വടക്കുമ്പാട് വീട്ടുമുറ്റത്തെ തെങ്ങിന് തീപിടിച്ച പരിഭ്രാന്തി പരത്തി

പേരാമ്പ്ര: വടക്കുമ്പാട് കണ്ണാട്ടി റോഡിൽ വീട്ടുമുറ്റത്തെ തെങ്ങിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. വരപ്പുറത്ത് താഴെ മൊയ്തീന്റെ വീടിനോട് ചേർന്നുള്ള തെങ്ങിനാണ് തീപിടിച്ചത്. ഓല ഇലക്ട്രിക് ലൈനിൽ തട്ടി തീ പിടിക്കുകയായിരുന്നു.      പേരാമ്പ്രയിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.ടി.റഫീക്കിന്റെ നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്‌സ് തീ അണച്ചു. വീടിൻ്റെ തൊട്ടടുത്ത് തീ ആളിപ്പടരുന്നത് കണ്ട് സമീപവാസി ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു.പേരാമ്പ്ര നിലയത്തിലെ ഉദ്യോഗസ്ഥരായ സജിത്ത്, വിജേഷ്, അശ്വിൻ ജിനേഷ് ഹോം ഗാർഡ് അജീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

politics
  • NMK
  • 30 Mar, 2026

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചൊവ്വാഴ്‌ച , പേരാമ്പ്ര, കൊയിലാണ്ടി, ബാലുശ്ശേരി എന്നിവിടങ്ങളിൽ

പേരാമ്പ്ര : ലോക്സഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽഗാന്ധി നാളെ ചൊവ്വാഴ്ച കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളിൽ പ്രസംഗിക്കും. 31 ന് വൈകീട്ട് 4 മണിക്ക് കൊയിലാണ്ടിയിൽ നടക്കുന്ന റോഡ് ഷോയിലാണ് രാഹുൽ ഗാന്ധി പങ്കെടുക്കുന്നത്. ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ കെ. പ്രവീൺ കുമാറിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണം കടുപ്പിക്കാനാണ് രാഹുൽ ഗാന്ധിയുടെ വരവ്. കൊയിലാണ്ടിയ്ക്ക് പുറമേ പേരാമ്പ്ര, കോഴിക്കോട്, നാദാപുരം, ബാലുശ്ശേരി, നന്മണ്ട തുടങ്ങിയ സ്ഥലങ്ങളിലും രാഹുൽ ഗാന്ധി സന്ദർശിക്കുന്നുണ്ട്.     പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഫാത്തിമ തെഹിലിയയുടെ പ്രചരാണാർത്ഥം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചൊവ്വാഴ്‌ച പേരാമ്പ്രയിൽ എത്തും. ഉച്ചക്ക് 12 മണിക്ക് കല്ലാച്ചിയിൽ പ്രത്യേകം തയ്യാറാക്കിയ ഹെലിപാഡിൻ ഇറങ്ങുന്ന രാഹുൽ ഗാന്ധി യു ഡി എഫിന്റെ പ്രചരണ ബസായ ഇന്ദിര ഗാരണ്ടി ബസിൽ റോഡ് മാർഗമാണ് പേരാമ്പ്രയിൽഎത്തുക. ഉച്ചക്ക് 1 മണിക്ക് പേരാമ്പ്രയിൽ എത്തുന്ന രാഹുൽ ഗാന്ധി ചെമ്പ്ര റോഡിൽ മാർക്കറ്റ് ഫഡ് ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ജനങ്ങളെ അഭിസംബോധന ചെയ്യുക.      രാഹുൽ ഗാന്ധിയുടെ സന്ദർശന പ്രമാണിച്ച് വടക്ക് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ചേനായി റോഡിലും തെക്ക് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ബൈപ്പാസിൽ ഇ എം എസ് ജംഗഷൻ വരെയുമായി പാർക്ക് ചെയ്യണമെന്നും വടകര ഭാഗത്ത് നിന്നും ചെമ്പ്ര ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പട്ടണത്തിൽ പ്രവേശിക്കാതെ പാർക്ക് ചെയ്യണമെന്നും തെരഞ്ഞെടുപ്പ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു

crime
  • NMK
  • 30 Mar, 2026

പുതുപ്പാടിയിൽ തൂമ്പയുമായി നടത്തിയ അക്രമത്തിൽ ഒരാൾക്ക് പരിക്ക്

പുതുപ്പാടി: പുതുപ്പാടി പഞ്ചായത്തിലെ കാക്കവയലിൽ ലഹരിമരുന്നിന് അടിമയായ യുവാവ് തൂമ്പയുമായി നാട്ടുകാർക്ക് നേരെ നടത്തിയ പരാക്രമത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. കാക്കവയൽ വട്ടപ്പറമ്പിൽ നിഷാദ് (40) ആണ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ആക്രമണത്തിൽ ചാമപ്പുറായിൽ റഷീദിൻ്റെ കൈ ഒടിഞ്ഞുഇന്ന് രാവിലെ സ്കൂൾ ബസ് കാത്തുനിൽക്കുകയായിരുന്ന കുട്ടികൾക്ക് നേരെ നിഷാദ് തൂമ്പ വീശുകയായിരുന്നു. ഭയന്നോടിയ കുട്ടികൾ ബഹളം വെച്ചതോടെ ഓടിയെത്തിയതായിരുന്നു പിതാവായ റഷീദ്. ഇയാളുടെ തലയ്ക്ക് നേരെ നിഷാദ് തൂമ്പ കൊണ്ട് അടിക്കാൻ ശ്രമിച്ചു. ഇത് കൈകൊണ്ട് തടയുന്നതിനിടെയാണ് റഷീദിന് പരിക്കേറ്റത്. റഷീദിൻ്റെ കൈയിലെ എല്ലിന് ഒടിവുണ്ട്.    പരാക്രമത്തിനിടെ ആളുകളുടെ പിന്നാലെ ഓടുന്നതിനിടയിൽ റോഡിൽ വീണ് നിഷാദിനും പരിക്കേറ്റു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഇയാളെ കൈകാലുകൾ കെട്ടിയിട്ടാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിക്ക് അകത്തും ഇയാൾ വൻതോതിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.പിന്നീട് പോലീസ് സ്ഥലത്തെത്തി ഇയാളെ ആംബുലൻസിൽ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഏറെക്കാലം വിദേശത്തായിരുന്ന നിഷാദ് എം.ഡി.എം.എ ഉൾപ്പെടെയുള്ള മാരക ലഹരിമരുന്നുകൾ ഉപയോഗിക്കുന്നയാളും വിൽപനക്കാരനുമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ താമരശ്ശേരി പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു. 

crime
  • NMK
  • 30 Mar, 2026

കറുത്ത വസ്ത്രം ധരിച്ച് കുരിശിൽ തലകീഴായി കിടന്ന് റീൽ, അതും പള്ളി സെമിത്തേരിയിൽ

ആലപ്പുഴ: കഞ്ചാവുൾപ്പെടെയുള്ള ലഹരിമരുന്നുകൾ ഉപയോഗിച്ചശേഷം സമൂഹമാധ്യമങ്ങളിലൂടെ വീരപരിവേഷം നേടാനായി പള്ളി സെമിത്തേരിയിൽ അതിക്രമിച്ചുകയറി റീൽസ് ചിത്രീകരിച്ച പ്രതികളെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. സഞ്ചയ് സത്യൻ (18), സച്ചിൻ സത്യൻ (18), അൻസിൽ (18) എന്നിവരാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിലൂടെ ഇവർ ചിത്രീകരിച്ച ദൃശ്യങ്ങൾ പ്രചരിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം ആലപ്പുഴ പൂന്തോപ്പ് പള്ളിയുടെ സെമിത്തേരിയിലായിരുന്നു സംഭവം. പള്ളി അധികാരികളുടെ പരാതിയിൽ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് സിസിടിവി ക്യാമറകൾ ഉൾപ്പെടെ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.    കൃത്യത്തിന് ശേഷം നാട്ടിൽനിന്നും മുങ്ങി പുനലൂർ, കായംകുളം തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവന്നിരുന്ന പ്രതികളെ അതിസാഹസികമായാണ് പോലീസ് പിടികൂടിയത്. പ്രതികൾക്ക് ലഹരിമാഫിയകളുമായി അടുത്ത ബന്ധമുണ്ടെന്നും ഇവരുടെ അറസ്റ്റിലൂടെ കൂടുതൽ കുറ്റക്കാരെ കണ്ടെത്താൻ പോലീസിന് കഴിയുമെന്നും ഇൻസ്പെക്ടർ എം ജെ അരുൺ അറിയിച്ചു. പിടിയിലായവർ കഞ്ചാവ്, അടിപിടി തുടങ്ങി സമാനമായ നിരവധി കേസുകളിൽ ഉൾപ്പെട്ടവരും ജയിൽശിക്ഷ അനുഭവിച്ചവരുമാണ്. 

localnews
  • NMK
  • 30 Mar, 2026

ഉള്ളിയേരിയിൽ നിന്നും കാണാതായ ആൺകുട്ടിയെയും പെൺകുട്ടിയെയും ബംഗളൂരുവിൽ കണ്ടെത്തി

കൊയിലാണ്ടി: ഉള്ളിയേരിയിൽ നിന്നും കാണാതായ പ്ലസ് ടു, എസ്.എസ്. എൽ.സി വിദ്യാർത്ഥികളെ 16 ദിവസത്തെ തിരച്ചിലിനൊടുവിൽ ബംഗളുരുവിലെ യശ്വന്തപുരയിൽ  കണ്ടെത്തി. മാർച്ച് 13-ന് വീടുവിട്ടിറങ്ങിയ കുട്ടികൾ മംഗലാപുരം, ഡൽഹി, കണ്ണൂർ, ഊട്ടി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് ഒടുവിൽ ബംഗളുരുവിൽ എത്തിയത്. കൈവശമുണ്ടായിരുന്ന സ്വർണം പണയം വെച്ച ബാക്കി പണം വാങ്ങാൻ എത്തിയപ്പോഴാണ് കുട്ടികളെ തിരിച്ചറിഞ്ഞത്. ആൾ ഇന്ത്യ കെഎംസിസി ബംഗളുരു ജ.സെക്രട്ടറി എംകെ നൗഷാദ് സാഹിബിനെ അത്തോളി പോലീസ് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലുള്ള നിർദ്ദേശ പ്രകാരം വി.കെ നാസർ, അർഷാദ്, റിയാസ് ക്വാലിറ്റി, മഹ്മൂദ് വി.കെ, താജു യശ്വന്തപുര, ഹമീദ്, മഹ്മൂദ് വി.കെ, അഷ്റഫ് (സെക്രട്ടറി, കരാവലി ഇക്ക്യാത്ത വേദികെ) തുടങ്ങിയ പ്രവർത്തകർ റെയിൽവേ സ്റ്റേഷനുകളും സി.സി.ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ ഊർജിത തിരച്ചിലാണ് കുട്ടികളെ കണ്ടെത്തിയത്.      കോഴിക്കോട് റൂറൽ എസ്‌പി ഫാറാഷ് ഐപിസ്, പേരാമ്പ്ര ഡിവൈഎസ്‌പി ആഗസ്റ്റിൻ എന്നിവരുടെ മേൽനോട്ടത്തിൽ അത്തോളി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സജിത്ത്. എം ആണ് കേസിന്റെ അന്വേഷണം നടത്തിയത്.കോഴിക്കോട്, എറണാകുളം, മലപ്പുറം, മംഗലാപുരം, ബാംഗ്ലൂർ, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലെ നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളും മറ്റും അന്വേഷണത്തിൻ്റെ ഭാഗമായി പോലീസ് പരിശോധിച്ചിരുന്നു. പോലീസ് കൊടുത്ത വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാംഗ്ലൂരിലുള്ള കെ.എം.സി.സി.എന്ന സംഘടനയാണ് കുട്ടികളെ ബാംഗ്ലൂരിൽ കണ്ടു തിരിച്ചറിയുകയായിരുന്നു.

disaster
  • NMK
  • 31 Mar, 2026

കോഴിക്കോട് എക്സിക്യട്ടീവ് എക്സ്പ്രസിന് നേരെ കല്ലേറ്

കോഴിക്കോട്: കോഴിക്കോട് ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരിയായ വിദ്യാര്‍ഥിനിയ്ക്ക് ഗുരുതര പരിക്ക്. പുറമേരി സ്വദേശി ഐശ്വര്യ രാമകൃഷ്ണനാണ് പരിക്കേറ്റത്. വിദ്യാര്‍ഥിനിയുടെ താടിയെല്ലിന് പൊട്ടലുണ്ട്. രണ്ട് പല്ലുകളും പൂര്‍ണമായി നഷ്ടമാകുകയും രണ്ടെണ്ണം പൊട്ടിപ്പോകുകയും ചെയ്തു.  ഇന്നലെ രാത്രിയായിരുന്നു സംഭവം. കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിനുനേരെയാണ് കല്ലേറുണ്ടായത്. വിദ്യാര്‍ഥിനി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.       ആലുവ യു.സി കോളേജിലെ ബിരുദ വിദ്യാര്‍ഥിനിയ്ക്കാണ് പരിക്കേറ്റത്. കോളേജ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന സമയത്താണ് കല്ലേറുണ്ടാകുകയും പരിക്കേല്‍ക്കുകയും ചെയ്തത്. കടലുണ്ടിക്കും ഫറൂക്കിനും ഇടയില്‍വെച്ചാണ് കല്ലേറുണ്ടായത്. കല്ലെറിഞ്ഞത് ആരാണെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഈ ട്രയിനിന് മുമ്പ് കടന്നുപോയ വന്ദേഭാരത് എക്‌സ്പ്രസിനുനേരെയും കല്ലേറുണ്ടായിരുന്നു. 

  • 1
  • 2
  • 3
  • 4
  • Next
  • Last

Social Connect

Latest News

  • പാർട്ടി നേതൃത്വത്തിന് സ്വകാര്യമായി നൽകിയ കത്ത് മാധ്യമങ്ങൾക്ക് ചോർത്തി അപമാനിച്ചു: നിജേഷ് അരവിന്ദ്
  • ഉയർന്ന ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു
  • കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം നിജേഷ് അരവിന്ദ് രാജിവെച്ചു
  • താമരശ്ശേരിയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച കുടുംബത്തിലെ നാലു പേർക്ക് ഭക്ഷ്യവിഷബാധ
  • ബാലുശ്ശേരിയിൽ റോഡ് മുറിച്ച് കടക്കവേ യുവാവ് കാറിടിച്ച് മരിച്ചു
  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com