വാഹനങ്ങൾ വൺവെ ആയിട്ടാണ് കടന്നുപോകുന്നത്
താമരശ്ശേരി : താമരശ്ശേരി ചുരം എട്ടാം വളവിൽ ഗതാഗത തടസ്സം. ചുരമിറങ്ങി വന്ന കല്ലട ബസ്സ് ബ്രേക്ക് തകരാറായതിനെ തുടർന്ന് കുടുങ്ങി ഗതാഗത തടസ്സം നേരിടുകയാണ്. ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
വാഹനങ്ങൾ വൺവെ ആയിട്ടാണ് കടന്നുപോകുന്നത്. ഇപ്പോൾ ചുരം കയറുന്ന വാഹനങ്ങൾക്കാണ് തിരക്ക് കൂടുതൽ അനുഭവപ്പെടുന്നത്.