പൂനൂർ: പൂനൂരിലെ പൗര പ്രമുഖനും മുതിർന്ന കോൺഗ്രസ് നേതാവുമായ കക്കാട്ടുമ്മൽ അബൂബക്കർ മാസ്റ്റർ (79) നിര്യാതനായി. താമരശ്ശേരി കെടവൂർ എം.എം.എൽ.പി സ്കൂളിലെ വിരമിച്ച ഹെഡ്മാസ്റ്ററായിരുന്നു.
പൂനൂർ പബ്ലിക് ലൈബ്രറി സെക്രട്ടറി, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി മുൻ വൈസ് പ്രസിഡണ്ട്, പൂനൂർ പാലിയേറ്റീവ് കെയർ സെന്റർ ജോയിന്റ് സെക്രട്ടറി, പൂനൂർ ഉപഭോക്തൃ ഫോറം പ്രസിഡണ്ട്, പൂനൂർ മുബാറക് കോളേജ് മാനേജിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു.
ഭാര്യ: സുബൈദ (റിട്ട. ഹെഡ്മിസ്ട്രസ്, ജി.എൽ.പി.എസ് കാന്തപുരം) മക്കൾ: അഫ്സൽ (കെ.ഡി.സി ബാങ്ക്, ഈങ്ങാപ്പുഴ), അഫ്‌സാന (അധ്യാപിക, വി.ഇ.എം യു.പി സ്കൂൾ, മേപ്പയൂർ) മരുമക്കൾ: അനസ് മേപ്പയൂർ (അധ്യാപകൻ, നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ), ഫാത്തിമത്ത് സുഹറ എളേറ്റിൽ (അധ്യാപിക, എം.ജെ ഹയർ സെക്കൻഡറി സ്കൂൾ എളേറ്റിൽ
കൊരയങ്ങാട്: വിഷു ആഘോഷിക്കുന്നതിനിടെ ഉണ്ടായ ദാരുണ അപകടത്തിൽ 16 കാരനായ വിദ്യാർത്ഥി മരിച്ചു. കൊരയങ്ങാട് തെരുവിലെ എടക്കോടൻ വീട്ടിൽ അദ്വൈത് ആണ് മരിച്ചത്. വിഷുദിനത്തിൽ കൊരയങ്ങാട് ഗ്രൗണ്ടിൽ പടക്കം പൊട്ടിക്കെ, പടക്കം ശരീരത്തിൽ തെറിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും, ചികിത്സയിൽ കഴിയുന്നതിനിടെ മരണം സംഭവിച്ചു. സംഭവത്തിൽ ഒരാൾക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. അനീഷിന്റെയും ബിൻ സിയുടെയും മകനാണ് അദ്വൈത്. സഹോദരൻ: അർജുൻ.
പേരാമ്പ്ര: പേരാമ്പ്ര എ യു പി സ്‌കൂളിന് സമീപം ചെറുവാപൊയിൽ സി പി ഷാജി (54) നിര്യാതനായി.ഭാര്യ : ധന്യ (മേപ്പയിൽ വടകര)മക്കൾ: നിരഞ്ജന (അധ്യാപിക സൈലം ഇൻസ്റ്റിറ്റ്യൂട്ട്),ഹരിവർദ്ധൻ , ഗിരിവർദ്ധൻ (വിദ്യാർത്ഥികൾ പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂൾ)പിതാവ് :പരേതനായ സി . പി ചാത്തുക്കുട്ടിനായർ.(മുൻപേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്),മാതാവ്: ജാനകി അമ്മ.സഹോദരി : റീന (മുൻ പ്രധാന അധ്യാപിക ഏരവട്ടൂർ നാരായണ വിലാസം എ യു . പി . സ്കൂൾ)സഹോദരി ഭർത്താവ്: പി . വി ശശിധരൻ എരവട്ടൂർ (മുൻ പ്രധാനാധ്യാപകൻ എരവട്ടൂർ നാരായണ വിലാസം എ. യു .പി സ്കൂൾ) സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.
മേപ്പയ്യൂർ :ജനകീയ മുക്കിലെ മുസ്ലിം ലീഗ് നേതാവ് കെ.പി ഇബ്രാഹിം അന്തരിച്ചു. ഖത്തർ കെ.എം.സി.സി സംസ്ഥാന കൗൺസിൽ അംഗം,പേരാമ്പ്ര നിയോജക മണ്ഡലം ഭാരവാഹി,പ്രവാസി ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡന്റ്,ജനകീയ മുക്ക് ഖത്തർ മഹല്ല് കമ്മറ്റി സ്ഥാപക നേതാവ്,ജനകീയ മുക്ക് മഹല്ല് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.ഭാര്യ നഫീസ. മക്കൾ:മുഹമ്മത്,മുനീർ,മുനവ്വർ(മൂവരും ഖത്തർ),മുഹ്സിന,മുഫീദ.മരുമക്കൾ:മജീദ്,റംഷാദ്,നഫ്‌ല,ബബുഷിറ,ഹഫ്സത്ത്.സഹോദരങ്ങൾ:അമ്മത്,കുഞ്ഞബ്‌ദുള്ള,അബ്ദുറഹിമാൻ,പാത്തു,കുഞ്ഞയിശ,ഫാത്തിമ,നഫീസ എന്നിവരാണ്.
ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമാ ലോകത്തെ പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ കാന്‍ഡി ആശുപത്രിയില്‍ കഴിഞ്ഞ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ആശയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാളെ വൈകിട്ട് നാല് മണിക്കാണ് സംസ്‌കാരം.ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ജേതാവാണ് ആശാ ഭോസ്‌ലെ. 1943ല്‍ 'മജാബാല്‍' എന്ന മറാഠി ചിത്രത്തിലെ 'ചലാ ചലാ നവ്ബാല' എന്ന ഗാനം പാടിക്കൊണ്ടാണ് പിന്നണി ഗാനരംഗത്ത് ആശ അരങ്ങേറുന്നത്. 1945-ല്‍ 'ബഡി മാ' എന്ന ചിത്രത്തിലാണ് ഹിന്ദിയില്‍ ആദ്യമായി പാടിയതെങ്കിലും 1948ല്‍ പുറത്തിറങ്ങിയ 'ചുനാരിയ' ആണ് ആശയുടെ ആദ്യ ഹിന്ദി ചിത്രമായി അറിയപ്പെടുന്നത്. ഒ പി നയ്യാറിന്റെ സംഗീത സംവിധാനത്തില്‍ 1956-ല്‍ 'സി ഐ ഡി' എന്ന ചിത്രത്തില്‍ പാടിയത് കരിയറില്‍ വലിയൊരു വഴിത്തിരിവായി മാറി. 1966-ല്‍ 'തീസിരി മന്‍സില്‍' എന്ന ചിത്രത്തിലൂടെ ആരംഭിച്ച ആശാ ഭോസ്‌ലെ- ആര്‍ ഡി ബര്‍മന്‍ കൂട്ടുകെട്ട് വലിയ വിജയമായി മാറി. പിന്നീട് തന്റെ ജീവിതത്തിലും ആര്‍ ഡി ബര്‍മനെ ആശാ ഭോസ്‌ലെ കൂടെകൂട്ടുകയായിരുന്നു. 1990കളില്‍ സിനിമയില്‍ നിന്ന് പതിയെ പിന്‍വാങ്ങിയ ആശയെ 1995-ല്‍ 'രംഗീല' എന്ന ചിത്രത്തിലൂടെ എ ആര്‍ റഹ്‌മാനാണ് സിനിമാ പിന്നണി ഗാന രംഗത്തേക്ക് തിരിച്ചുകൊണ്ടുവന്നത്. തുടര്‍ന്ന് താല്‍, ലഗാന്‍, ദൗഡ്, ഇരുവര്‍ തുടങ്ങിയ നിരവധി റഹ്‌മാന്‍ ചിത്രങ്ങളിലും പാടി. ഒ പി നയ്യാര്‍, ബോംബെ രവി, എസ് ഡി ബര്‍മന്‍, ആര്‍ ഡി ബര്‍മന്‍, ഇളയരാജ, റഹ്‌മാന്‍, ജയ്ദേവ്, ശങ്കര്‍ജയ്കിഷന്‍, അനുമാലിക്ക് തുടങ്ങി ഇന്ത്യയിലെ പ്രഗല്‍ഭരായ ഒട്ടുമിക്ക സംഗീതസംവിധായകര്‍ക്കൊപ്പവും ആശ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൊയിലാണ്ടി : പന്തലായനി പുത്തലത്ത് കുന്ന് മീത്തൽ രാജേഷ് (42) നിര്യാതനായി പിതാവ് : പുത്തലത്ത് കുന്ന് മീത്തൽ രവീന്ദ്രൻ , മാതാവ്: രാധ. സഹോദരങ്ങൾ: രഞ്ജീഷ് (കുവൈത്ത്).രഞ്ജിഷ.
തിരുവോട്: തിരുവോട്ടെ കൊയിലോ ത്തരിക്കൽ മീത്തൽ ഷൈലജ (56) നിര്യാതയായി. ഭർത്താവ് : രാധാകൃഷ്ണൻ. മകൾ: ആദിത്യ . ശവശംസ്കാരം രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
പേരാമ്പ്ര: ചേനോളിയിലെ പട്ടോന ആണ്ടി പണിക്കർ (97) നിര്യാതനായി. പ്രസിദ്ധനായ ചെണ്ടമേളക്കാരനും, തെയ്യം കലാകാരനുമായിരുന്നു.ഭാര്യ: കുഞ്ഞിലക്ഷ്മി.മക്കൾ: രാജൻ, വിജയൻ , സുരേഷ് (മാലിദ്വീപ് ),രാജേഷ്, സുനിൽ (ആവള)മരുമക്കൾ :ഉഷ (ഉള്ളിയേരി), ഗീത (വേളം ,ബിന്ദു (ആവള), ജീഷ (പനങ്ങാട്) വിജിന (ആവള)സഹോദരങ്ങൾ : ചിരുതേയി , അമ്മാളു , കേളപ്പൻ , മാണി
അവിടനല്ലൂർ : അവിടനല്ലൂരിലെ റിട്ടയേർഡ് നഴ്സിംഗ് സൂപ്രണ്ട് പീറ്റകണ്ടി വത്സല (68 ) നിര്യാതയായി. ഭർത്താവ് : ടി.കെ. ബാലകൃഷ്ണൻ (റിട്ട.സബ് റജിസ്ട്രാർ) മക്കൾ ഭവ്യ, ദിവ്യ. മരുമക്കൾ: ലജി രാജ്.(കാരയാട്), അരുൺ.(കണ്ണാടി പൊയിൽ). സംസ്കാരം നാളെ രാവിലെ (11-04-2026 ശനിയാഴ്ച) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.