Trending

  • പാർട്ടി നേതൃത്വത്തിന് സ്വകാര്യമായി നൽകിയ കത്ത് മാധ്യമങ്ങൾക്ക് ചോർത്തി അപമാനിച്ചു: നിജേഷ് അരവിന്ദ്

    • FNK desk
    • 17 Apr, 2026
  • ഉയർന്ന ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു

    • FNK desk
    • 17 Apr, 2026
  • കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം നിജേഷ് അരവിന്ദ് രാജിവെച്ചു

    • FNK desk
    • 17 Apr, 2026

Follow Us

Fri April 17, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • FNK desk

FNK desk

localnews
  • FNK desk
  • 03 Apr, 2026

തിക്കോടിയിൽ നിർത്തിയിട്ട ട്രെയിനിന് മുകളിൽ കയറി റീൽസ് ചിത്രീകരണം ; ഷോക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

തിക്കോടി: നിർത്തിയിട്ട ട്രെയിനിന് മുകളിൽ കയറി റീൽസ് ചിത്രീകരിക്കാനുളള ശ്രമത്തിനിടെ ഷോക്കേറ്റ് യുവാവ്  ഗുരുതരാവസ്ഥയിൽ. പയ്യോളി അയനിക്കാട് വെസ്റ്റ് യുപി സ്കൂളിന് സമീപം സിനാൻ (18) ആണ് ഷോക്കേറ്റത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.       ട്രെയിനിന് മുകളിൽ കയറി റീൽസ് ചിത്രീകരികരിക്കുന്നതിനിടെ വീഴാൻ പോയ ഷാൻ പ്രാണ രക്ഷാർത്ഥം ഇലക്ട്രിക് ലൈനിൽ കയറിപിടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തിൻ്റെ നിലവിളി കേട്ടെത്തിയ സമീപത്തുള്ളവർ സമീപമുണ്ടായിരുന്നവർ യുവാവിനെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരിക്ക്  സാരമുള്ളതിനാൽ ഇവിടെ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തൊണ്ണൂറ് ശതമാനത്തിലധികം പൊള്ളലേറ്റ യുവാവിന്റെ നില  ഗുരുതരമാണ്.

news
  • FNK desk
  • 03 Apr, 2026

പേരാമ്പ്രയുടെ മണ്ണിൽ വർഗീയത വിലപ്പോവില്ല: ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി

പേരാമ്പ്ര: പേരാമ്പ്രയുടെ മണ്ണിൽ വർഗീയത വിലപ്പോവില്ലെന്ന് ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി. പേരാമ്പ്രയിൽ മൽസര രംഗത്തുള്ള പ്രമുഖ മുന്നണികൾക്ക് മറ്റൊന്നും പേരാമ്പ്രയിലെ വോട്ടർമാരോട് സംസാരിക്കാനില്ലാത്തത് കൊണ്ടാണ് ഇപ്പോൾ വർഗീയത പറയുന്നതെന്ന് സ്ഥാനാർത്ഥി രഞ്ജിത്ത് മലയിൽ. ഫിഫ്ത് കേരള ന്യൂസിനോട് പറഞ്ഞു.  പ്രബുദ്ധരായ പേരാമ്പ്രയിലെ വോട്ടർമാർ  ഇത്തരം പ്രചരണങ്ങളിലും ആരോപണങ്ങളിലും സഹികെട്ട്  ഇത്തവണ ആം ആദ്മി പാർട്ടിക് വോട്ട് ചെയ്യുമെന്നും രഞ്ജിത്ത് പറഞ്ഞു. കേരളത്തിലെ എൽഡിഎഫ് അനൗൺസ്മെൻറ് വിവാദമായ സാഹചര്യത്തിൽ ആയിരുന്നു സ്ഥാനാർത്ഥിയുടെ പ്രതികരണം.     കേരളനിയമസഭയിലേക്ക് ആദ്യമായി മൽസരത്തിനിറങ്ങിയ ആം ആദ്മി പാർട്ടി പേരാമ്പ്ര മണ്ഡലത്തിൽ സജീവമായി രംഗത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  രഞ്ജിത്ത് മലയിൽ പേരാമ്പ്ര ടൗണിലും സമീപ പ്രദേശങ്ങളിലും വോട്ടർമാരെ നേരിട്ട് കണ്ട് ചൂൽ ചിഹ്നത്തിൽ വോട്ട് ചോദിക്കുകയാണ്. പേരാമ്പ്രയിൽ തനിക്ക് ഉറച്ച വിജയ പ്രതീക്ഷയുണ്ടെന്ന് സ്ഥാനാർത്ഥി പറയുന്നു. പേരാമ്പ്ര ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട് അത് ഇടത് വലത് മുന്നണികൾക്കപ്പുറം ഇന്ത്യൻ രാഷ്ട്രീയത്തിലെ നവ രാഷ്ട്രീയ പാർട്ടിയായ ആം ആദ്മി പാർട്ടിക്ക് അനുകൂലമാവുമെന്നാണ് രഞ്ജിത്ത് മലയിലിൻ്റെ പ്രതീക്ഷ.     

politics
  • FNK desk
  • 03 Apr, 2026

മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു

പാലക്കാട്: മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പ്രസംഗത്തിനിടെ കുഴഞ്ഞുവീണു. അട്ടപ്പാടിയില്‍ എല്‍ഡിഎഫ് പുതൂര്‍ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ പുതൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണ്.

politics
  • FNK desk
  • 03 Apr, 2026

സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചു; ഫാത്തിമ തെഹ്‌ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

പേരാമ്പ്ര : പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്. സമുദായത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു എന്ന പരാതിയിൽ വിശദീകരണം തേടിയാണ് നോട്ടീസ്. ഇത്തരത്തില്‍ പേരാമ്പ്ര ആര്‍ഒഎയ്ക്ക് മൂന്ന് പരാതികള്‍ ലഭിച്ചു.        വീടുകളില്‍ ചെന്ന് സമുദായം പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചു എന്നാണ് ഫാത്തിമ തെഹ്‌ലിയക്കെതിരായ പരാതി. ഇത് സംബന്ധിച്ച് ഇന്നലെയായിരുന്നു ആര്‍ഒഎയ്ക്ക് പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫാത്തിമയ്ക്ക് നോട്ടീസ് നല്‍കിയത്. ആരോപണത്തില്‍ ഫാത്തിമ വിശദീകരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. രണ്ട് ദിവസത്തിനുള്ളില്‍ ഫാത്തിമ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കുമെന്നാണ് വിവരം.കഴിഞ്ഞ ദിവസം പേരാമ്പ്രയിലെ എല്‍ഡിഎഫ് പ്രചാരണത്തിനെതിരെ യുഡിഎഫ് പരാതി നല്‍കിയിരുന്നു. ഫാത്തിമ തെഹ്‌ലിയക്കെതിരെ എല്‍ഡിഎഫ് മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ബാലനാരായണന്‍ ആയിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. എല്‍ഡിഎഫിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള അനൗണ്‍സ്‌മെന്റ് വീഡിയോ സഹിതമായിരുന്നു പരാതി നല്‍കിയത്ഫാത്തിമ തെഹ്ലിയയെ പേരാമ്പ്രയില്‍ സ്ഥാനാര്‍ത്ഥിയാക്കിയ മുസ്ലിം ലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗണ്‍സ്മെന്റ് എല്‍ഡിഎഫ് പ്രചാരണ വാഹനത്തിലുണ്ടായിരുന്നുവെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. ഇതിന് പിന്നാലെ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ എല്‍ഡിഎഫ് കണ്‍വീനറും പേരാമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ടി പി രാമകൃഷ്ണന് നോട്ടീസ് നല്‍കിയിരുന്നു. അതേസമയം തനിക്ക് നോട്ടീസ് ലഭിച്ചില്ലെന്നായിരുന്നു ടി പി രാമകൃഷ്ണന്റെ പ്രതികരണം. എല്‍ഡിഎഫിന് മുന്നില്‍ അനൗണ്‍സ്‌മെന്റ് വിവാദം ഇല്ലെന്നും തനിക്കെതിരെ പരാതി ഉണ്ടെങ്കില്‍ അന്വേഷിക്കട്ടെയെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

kerala
  • FNK desk
  • 03 Apr, 2026

ഏപ്രിൽ മാസത്തെ റേഷൻ വിതരണം നാളെ മുതൽ; മെയ് മാസത്തെ വിഹിതവും മുൻകൂറായി വാങ്ങാം

തിരുവനന്തപുരം: പെസഹ വ്യാഴം, ദുഃഖവെള്ളി അവധികൾക്ക് ശേഷം സംസ്ഥാനത്തെ റേഷൻ കടകൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കും. ഏപ്രിൽ മാസത്തെ വിഹിതത്തോടൊപ്പം മെയ് മാസത്തെ റേഷൻ വിഹിതവും മുൻകൂറായി വാങ്ങാൻ ഉപഭോക്താക്കൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.ഏപ്രിൽ മാസത്തെ വിഹിതം ഏപ്രിൽ 04 മുതൽ ഏപ്രിൽ 30 വരെയും, മെയ് മാസത്തെ മുൻകൂർ വിഹിതം ഏപ്രിൽ 04 മുതൽ മെയ് 30 വരെയും വാങ്ങാവുന്നതാണെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ മണ്ണെണ്ണ വിതരണത്തിനായി പ്രത്യേക ക്രമീകരണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്ക് ആകെ ഒരു ലിറ്റർ മണ്ണെണ്ണയും, പി.എച്ച്.എച്ച് (പിങ്ക്), എൻ.പി.എസ് (നീല), എൻ.പി.എൻ.എസ് (വെള്ള) കാർഡുകൾക്ക് ആകെ അര ലിറ്റർ മണ്ണെണ്ണയുമാണ് ലഭിക്കുക. വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുടമകൾക്ക് കാർഡ് വിഭാഗം പരിഗണിക്കാതെ തന്നെ ആകെ ആറ് ലിറ്റർ മണ്ണെണ്ണ ലഭിക്കുന്നതാണ്. ലഭ്യതയ്ക്ക് അനുസരിച്ച് ആട്ടയും ഉപഭോക്താക്കൾക്ക് റേഷൻ കടകൾ വഴി വിതരണം ചെയ്യും.

crime
  • FNK desk
  • 03 Apr, 2026

അതിജീവിതയ്‌ക്കെതിരായ ഫെന്നി നൈനാൻ്റെ സൈബർ അധിക്ഷേപം; പിന്നിൽ രാഹുൽ മാങ്കൂട്ടത്തിലെന്ന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗക്കേസിലെ അതിജീവിതയ്‌ക്കെതിരെ  സൈബര്‍ അധിക്ഷേപം നടക്കുന്നതിന് പിന്നില്‍ എംഎല്‍എ തന്നെയാണെന്ന് അന്വേഷണ സംഘം. ഇക്കാര്യത്തില്‍ രാഹുലിനെ കര്‍ശനമായി വിലക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപിച്ചു. ഈ മാസം 17ന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് രാഹുലിന് കോടതി നോട്ടീസ് അയച്ചു.തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നടപടി സ്വീകരിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തായ ഫെന്നി നൈനാന്‍ അതിജീവിതയെ അധിക്ഷേപിക്കുന്നതും ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുമുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളില്‍ പലതവണ  പങ്കുവെച്ചിരുന്നു. അടുത്തിടെ അതിജീവിതയെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും ഫെന്നി നൈനാൻ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.    ഇതിനെതിരെ അതിജീവിത എസ്‌ഐടിക്ക് പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫെന്നി നൈനാന്‍ സ്വന്തം നിലയ്ക്കല്ല ഇത് ചെയ്യുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെന്നിയെകൊണ്ട് ചെയ്യിക്കുന്നതാണെന്നുമാണ് കണ്ടെത്തൽ. സൈബര്‍ അധിക്ഷേപത്തിന് പിന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിലാണെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ടാണ് എസ്‌ഐടി രണ്ടാം ബലാത്സംഗകേസില്‍ ഹര്‍ജി നല്‍കിയത്. രാഹുലിനെ കര്‍ശനമായി വിലക്കുക എന്നതിന് പുറമേ നേരിട്ട് വിളിച്ചുവരുത്തി ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് എസ്‌ഐടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.    രണ്ടാം ബലാത്സംഗക്കേസിൽ രാഹുലിന് ജാമ്യം ലഭിച്ചതിന് പിന്നാലെ ഫെന്നി പരസ്യമായി അതിജീവിതയ്‌ക്കെതിരെ രംഗത്തെത്തുകയായിരുന്നു. ഫെന്നിക്ക് എതിരെ കടുത്ത നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം. മൂന്ന് അതിജീവിതമാരും സൈബര്‍ അധിക്ഷേപവുമായി ബന്ധപ്പെട്ട് അതാത് കേസുകള്‍ അന്വേഷിക്കുന്ന എസ്‌ഐടിക്ക് പരാതി നല്‍കിയിട്ടുണ്ട്.

localnews
  • FNK desk
  • 03 Apr, 2026

നടുവണ്ണൂർ റിജിനൽ കോ- ഓപ്പറേറ്റീവ് ബാങ്കിലേക്ക് നാളെ ഡി വൈ എഫ് ഐ പ്രതിഷേധ മാർച്ച്

നടുവണ്ണൂർ: സാമൂഹ്യക്ഷേമ പെൻഷൻ വിതരണം ചെയ്യാത്ത നടുവണ്ണൂർ  റിജിനൽ കോ - ഓപ്പറേറ്റീവ് ബാങ്കിന്റെ നടപടിക്കെതിരെ നാളെ ഡി വൈ എഫ് ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു. 'മാർച്ച് മാസം അവസാനംതന്നെ ഒരാൾക്ക് 2000 രൂപ വച്ച് രണ്ട് മാസത്തെ പെൻഷൻ (4000 രൂപ) വിതരണത്തിനായി ബാങ്കുകളിലെത്തിയിട്ടുണ്ട്. പല ബാങ്കുകളും പെൻഷൻ വിതരണം ചെയ്ത് കഴിഞ്ഞു. തെരഞ്ഞടുപ്പ് മുന്നിൽ കണ്ട് കൊണ്ടാണ് നടുവണ്ണൂരിലെ കോൺഗ്രസ് ഭരിക്കുന്ന റീജിനൽ ബാങ്കിന്റെ ഈ "പെൻഷൻ പിടിച്ചു വെക്കൽ നടപടി."  ജനകീയ ഇടപെടൽ നടത്തുന്ന ഇടതുപക്ഷ സർക്കാരിനെ കരിവാരി തേക്കുന്നതും ക്ഷേമ പെൻഷൻ കാത്ത് നിൽക്കുന്ന വയോജനങ്ങളോടുള്ള വെല്ലുവിളിയുമാണിത് ' എന്നും ഡി വൈ എഫ് ഐ ആരോപിച്ചു.          ക്ഷേമ പെൻഷൻ വിതരണം ചെയ്യാതെ പിടിച്ച് വെച്ച നടുവണ്ണൂർ റീജിനൽ ബേങ്കിന്റെ നടപടിക്കെതിരെ ഏപ്രിൽ 4 രാവിലെ 10മണിക്ക് ഡി വൈ എഫ് ഐ  നാളെ പ്രതിഷേധ മാർച്ച് നടത്തുമെന്ന് നടുവണ്ണൂർ പഞ്ചായത്ത് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

kerala
  • FNK desk
  • 03 Apr, 2026

'വയനാട് ദുരന്തം; കോൺഗ്രസ് പിരിച്ച ഫണ്ടിൽ വ്യക്തത വരുത്തണം'; രാഹുൽ ഗാന്ധിക്ക് കത്തയച്ച് സന്തോഷ് കുമാർ എം പി

കോഴിക്കോട്: വയനാട് ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് പിരിച്ച ഫണ്ടില്‍ വ്യക്തത വേണമെന്ന് രാജ്യസഭാ എംപി പി സന്തോഷ് കുമാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് സന്തോഷ് കുമാര്‍ എംപി കത്തയച്ചു.പൊതുജനങ്ങളില്‍ നിന്ന് പിരിച്ച ഫണ്ടുമായി ബന്ധപ്പെട്ട് യാതൊരു സുതാര്യതയുമില്ലെന്നും എത്ര പിരിച്ചുവെന്നോ എവിടെയൊക്കെ നിക്ഷേപിച്ചുവെന്നോ എങ്ങനെ വിനിയോഗിച്ചുവെന്നോ വ്യക്തമല്ലെന്നും സന്തോഷ് കുമാര്‍ എംപി പറയുന്നു. സംശയങ്ങള്‍ ഇല്ലാതാക്കാനുളള ഉത്തരവാദിത്തം മുന്‍ എംപി എന്ന നിലയില്‍കൂടി രാഹുല്‍ ഗാന്ധിക്കുണ്ടെന്നും സന്തോഷ് കുമാര്‍ കത്തില്‍ പറയുന്നു. 

localnews
  • FNK desk
  • 04 Apr, 2026

നന്തി മേല്‍പ്പാലത്തിന് സമീപം വീണ്ടും കക്കൂസ് മാലിന്യം ഒഴുക്കിയ നിലയില്‍

നന്തി ബസാര്‍: ദേശീയ പാതയില്‍ റെയില്‍വേ മേല്‍പാലത്തിന് സമീപം വീണ്ടും കക്കൂസ് മാലിന്യം തള്ളിയ നിലയില്‍. ഇന്നലെ രാവിലെ ദുര്‍ഗന്ധം വമിച്ചതോടെ പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പഴയ ടോള്‍ ബൂത്തിന് സമീത്തായാണ് രാത്രിയുടെ മറവില്‍ കക്കൂസ് മാലിന്യം തള്ളിയത്.      ഒരാഴ്ച മുന്‍പ് നന്തിയില്‍ ഈ പ്രദേശത്ത് തന്നെയായി കക്കൂസ് മാലിന്യം തള്ളിയിരുന്നു. മൂടാടി ഗ്രാമപഞ്ചായത്തിലും പോലീസ് സ്‌റ്റേഷനിലും വാര്‍ഡ് മെനമ്പറുടെ നേതൃത്വത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. മെമ്പറുടെ നേതൃത്വത്തില്‍ പ്രദേശത്ത് ബ്ലീച്ചിങ് പൗഡര്‍ വിതറി. അടുത്തടുത്തായി ഇത് നാലാം തവണയാണ് ഇരുട്ടിന്റെ മറവില്‍ ഈ ഭാഗത്ത് ശുചിമാലിന്യം  സാമൂഹ്യ ദ്രോഹികള്‍ ഒഴുക്കി കടന്നു കളയുന്നത്.

politics
  • FNK desk
  • 04 Apr, 2026

വയനാട് ദുരിതാശ്വാസം: കോണ്‍ഗ്രസ് ആകെ പിരിച്ചത് 5.38 കോടി,യൂത്ത് കോണ്‍ഗ്രസ് 1.5 കോടി

കണ്ണൂർ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി പിരിച്ച തുകയുടെ കണക്ക് പുറത്തുവിട്ട് കോൺഗ്രസ്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആണ് കണക്കുകൾ പുറത്തുവിട്ടത്. ആകെ 5,38,21,632 രൂപയാണ് ലഭിച്ചത്. തൻ്റെയും വി ഡി സതീശന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലാണ് ഈ തുക ലഭിച്ചത് എന്നും സണ്ണി ജോസഫ് വ്യക്തമാക്കി.യൂത്ത് കോൺഗ്രസ് ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് നൽകിയത് എന്നും സണ്ണി ജോസഫ് വ്യക്തമാക്കി. അഞ്ച് ഏക്കർ നാല്പത്തി രണ്ടര സെന്റ് ഭൂമിയാണ് ഭവന നിർമാണത്തിനായി ഏറ്റെടുത്തിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ മൂന്ന് ഏക്കറും ഇരുപത്തിനാല് സെന്റ് ഭൂമിയുമാണ് ഏറ്റെടുത്തത്. ഇതിന് 3,68,36,388 രൂപയാണ് ചിലവായത്.       രണ്ടാം ഘട്ട ഭൂമി ഏറ്റെടുക്കാനായി 2,50,30,272 രൂപ ചിലവായി എന്നും സണ്ണി ജോസഫ് പറഞ്ഞു. ഏറ്റെടുത്തത് രണ്ട് ഏക്കർ 18 സെന്റ് ഭൂമിയാണ്. കെപിസിസിയുടെ തനത് ഫണ്ടിൽ നിന്നും ഭവന നിർമാണത്തിനായി ചിലവാക്കിയത് 97,51,212 രൂപ. 9,30,000 രൂപ ആപ്പ് നിർമാണത്തിന് ചിലവായി. രജിസ്ട്രേഷനായി ഇനിയും 73,90,985 രൂപ ആവശ്യമുണ്ട്. അത് പാർട്ടി ഫണ്ടിൽ നിന്ന് തന്നെ കണ്ടെത്തുമെന്നും വീട് നിർമാണത്തിന് ഇനി പണം പിരിക്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. വീട് നിര്‍മ്മാണത്തിനുള്ള തുക പാര്‍ട്ടി കണ്ടെത്തുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. 

  • 1
  • 2
  • 3
  • 4
  • Next
  • Last

Social Connect

Latest News

  • പാർട്ടി നേതൃത്വത്തിന് സ്വകാര്യമായി നൽകിയ കത്ത് മാധ്യമങ്ങൾക്ക് ചോർത്തി അപമാനിച്ചു: നിജേഷ് അരവിന്ദ്
  • ഉയർന്ന ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു
  • കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം നിജേഷ് അരവിന്ദ് രാജിവെച്ചു
  • താമരശ്ശേരിയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച കുടുംബത്തിലെ നാലു പേർക്ക് ഭക്ഷ്യവിഷബാധ
  • ബാലുശ്ശേരിയിൽ റോഡ് മുറിച്ച് കടക്കവേ യുവാവ് കാറിടിച്ച് മരിച്ചു
  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com