Trending

  • സ്ത്രീസുരക്ഷാ പെന്‍ഷന്‍ അപേക്ഷകരുടെ എണ്ണത്തിൽ വർദ്ധനവ്

    • FNK desk
    • 21 Apr, 2026
  • വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട ; വിവാദങ്ങള്‍ക്ക് പിന്നാലെ കര്‍ശന നിര്‍ദേശം നല്‍കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

    • FNK desk
    • 21 Apr, 2026
  • മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം തടവ്

    • FNK desk
    • 21 Apr, 2026

Follow Us

Tue April 21, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • FNK desk

FNK desk

localnews
  • FNK desk
  • 19 Apr, 2026

കൈതക്കലിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരുക്ക്

പേരാമ്പ്ര: കൈതക്കലിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരുക്ക്. ഇന്ന് വൈകീട്ട് 4.30 ഓട് കൂടിയാണ് അപകടം. കോഴിക്കോട് ഭാഗത്തു നിന്നും വരികയായിരുന്ന സ്കോഡ കമ്പനിയുടെ കാറും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സുസുക്കി കമ്പനിയുടെ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.പേരാമ്പ്ര കോടേരിച്ചാൽ സ്വദേശി അമൽജിത്,  നാദാപുരം സ്വദേശി ഷമീർ എന്നിവർക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ ഇരുകാറിന്റെയും മുൻഭാഗം പാടെ തകർന്നു. പരിക്കേറ്റ ഇരുവരെയും പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

news
  • FNK desk
  • 19 Apr, 2026

തിരുവനന്തപുരത്ത് വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം

തിരുവനന്തപുരം: വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. വർക്ക് ഏരിയയും പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ബൈക്കും കത്തി നശിച്ചു. മംഗലപുരം കൊയ്ത്തൂർ കോണത്ത് ബാലകൃഷ്ണ പിള്ളയുടെ വീട്ടിലാണ് സംഭവം.      രാത്രി പന്ത്രണ്ടരയോടെ കൂടിയായിരുന്നു അപകടം. സിലിണ്ടർ ലീക്കായതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. 

news
  • FNK desk
  • 19 Apr, 2026

തിരുവോട്, പരേതനായ വെറ്റില കണ്ടി ചാത്തുക്കുട്ടി നായരുടെ ഭാര്യ ജാനകി അമ്മ നിര്യാതയായി

തിരുവോട്: പരേതനായ വെറ്റില കണ്ടി ചാത്തുക്കുട്ടി നായരുടെ ഭാര്യ തിരുവോട് കാക്കറത്തുകണ്ടി  ജാനകി അമ്മ (98) നിര്യാതയായി. മക്കൾ പരേതനായ കാക്കറത്ത് കണ്ടി ഉണ്ണി നായർ, സരോജിനി (നിർമ്മല്ലൂർ) സുജാത (കന്നൂര്). ജാമാതാക്കൾ : കാർത്ത്യായനി അമ്മ (അഞ്ചാംപീടിക), പാറക്കോത്ത് രാജൻ നായർ (നിർമല്ലൂർ), പ്രഭാകരൻ കൂനിച്ചികണ്ടി (കന്നൂര്). സംസ്കാര ചടങ്ങുകൾ ഇന്ന് (20-04-26 തിങ്കൾ) രാവിലെ 10മണിക്ക് വീട്ടുവളപ്പിൽ. 

politics
  • FNK desk
  • 19 Apr, 2026

തിരുവള്ളൂരില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു

തിരുവള്ളൂർ: തിരുവള്ളൂർ മേഖലയിൽ സിപിഎം-ലീഗ് സംഘർഷം ക ഇന്നലെ രാത്രിയും പുലർച്ചെയുമായി നടന്ന വ്യത്യസ്ത സംഭവങ്ങളിൽ ലീഗ് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. സിപിഐഎം പ്രവര്‍ത്തകനായ കൊടക്കാട്ട് ശ്രീജിത്ത്  മുസ്ലിം ലീഗ് പ്രവര്‍ത്തകരായ യൂസഫ്, ഇഖ്ബാല്‍ ചാത്തം മണ്ണില്‍ എന്നിവർക്കാണ് പരിക്കേറ്റത്. യൂസഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റു രണ്ടു പേരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചാനിയം കടവിലെ സിപിഎംപ്രവർത്തകനായ കൊടക്കാട്ട് ശ്രീജിത്തിന് നേരെ രാത്രി മിന്നൽ ആക്രമണം നടക്കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ്  മൂന്നോളം ലീഗ് പ്രവർത്തകരെ അക്രമിച്ചത്.     സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ വൻ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. 

cultural
  • FNK desk
  • 19 Apr, 2026

അവധിക്കാല ക്ലാസുകളുടെ സമയക്രമം മദ്രസ വിദ്യാഭ്യാസത്തെ താളം തെറ്റിക്കുമെന്ന്

ബാലുശ്ശേരി: സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് മുതൽ ആരംഭിക്കുന്ന അവധിക്കാല പഠന പിന്തുണ ക്ലാസുകളുടെ സമയത്തിൽ മാറ്റം വരുത്തിയത് മദ്രസാ വിദ്യാഭ്യാസം തടസപ്പെടുത്തുമെന്ന് പരാതി. പുതുക്കിയ ക്രമീകരണ പ്രകാരം രാവിലെ 7.30 മുതൽ 10.30 വരെയാകും ക്ലാസുകൾ നടക്കുക. ഈ സമയത്താണ് മദ്രസകളും പ്രവർത്തിക്കുക. അവധിക്കാല ക്ലാസ്സ് നിർബന്ധമാണെന്ന നിർദ്ദേശം വിദ്യാഭ്യാസ വകുപ്പും  അവധിക്കാലത്ത് വിദ്യാലയത്തിൽ ക്ലാസുകൾ നടക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയും പ്രഖ്യാപിച്ചതോടെയാണ് ആശയക്കുഴപ്പമുണ്ടായത്. ബാലാവകാശ കമ്മീഷന്റെ ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് മന്ത്രിക്ക് നിലപാട് സ്വീകരിക്കേണ്ടി വന്നത്.    നേരത്തെ രാവിലെ 9.30 മുതൽ 11.30 വരെയായിരുന്നു ക്ലാസുകൾ നിശ്ചയിച്ചിരുന്നത്. എന്നാൽ, ക്ലാസുകൾ തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്നലെ വൈകിട്ടോടെയാണ് സമയമാറ്റം സംബന്ധിച്ച നിർദ്ദേശം അധ്യാപകർക്ക് ലഭിച്ചത്. അവധിക്കാലമായ ഏപ്രിൽ മെയ് മാസങ്ങളിലാണ് മദ്രസാ വിദ്യാഭ്യാസം സജീവമായി നടക്കുന്നത്.   

crime
  • FNK desk
  • 19 Apr, 2026

പിന്തുടര്‍ന്നെത്തിയ പൊലീസ് വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരായ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ആലപ്പുഴ: പൊലീസ് വാഹനം ഇടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായി പരാതി. വണ്ടാനം സ്വദേശികളായ ആഷിക്കിനും സുഹൃത്ത് ഷിനാസിനുമാണ് പരിക്കേറ്റത്. പൊലീസ് വാഹനം ബൈക്കിൽ ഇടിപ്പിച്ചു നിര്‍ത്തി പരിശോധിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ വിദ്യാർത്ഥികൾ പറഞ്ഞു. ഈ മാസം 18ന് രാത്രി തോട്ടപ്പള്ളിയിലാണ് സംഭവം. ഹരിപ്പാട് ഐസ്ക്രീം സ്റ്റാളിൽ ജോലികഴിഞ്ഞ് മടങ്ങുകയായിരുന്നു ആഷിക്കും ഷിനാസും. മറ്റൊരു കേസിലെ പ്രതികൾ എന്ന് കരുതി അമ്പലപ്പുഴ പൊലീസ് പിന്തുടർന്ന് എത്തുകയായിരുന്നു വെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.        പൊലീസ് വാഹനം ബൈക്കിൽ ഇടിപ്പിച്ചു നിർത്തിയശേഷം മർദിച്ചു എന്നാണ് വിദ്യാർത്ഥികളുടെ പരാതി. കാലിന് പരിക്കേറ്റ ഇരുവരും വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിയ്ക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. എന്നാൽ, പൊലീസ് ആരോപണം നിഷേധിച്ചു. വിദ്യാർത്ഥികളുടെ വാഹനം പൊലീസ് വാഹനത്തിൽ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് വാദം. വിദ്യാര്‍ത്ഥികള്‍ക്ക് കാര്യമായ പരിക്ക് ഉണ്ടായില്ലെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്നും അമ്പലപ്പുഴ പൊലീസ് പറഞ്ഞു. 

localnews
  • FNK desk
  • 20 Apr, 2026

പൂനത്ത് റോഡ് നവീകരണം പാതി വഴിയിൽ :ട്രമ്പിന്റെ കോലം കത്തിച്ചു നാട്ടുകാർ

    പൂനത്ത്: നാല് മാസത്തോളമായി പണി ആരംഭിച്ചിട്ടും റോഡ് നവീകരണം എങ്ങുമെത്താത്തത്  യുദ്ധം വരുത്തി വെച്ച പ്രതിസന്ധികാരണം ടാറിന് വിലകൂടുകയും ലഭ്യത കുറയുകയും ചെയ്തത് കൊണ്ടാണെന്ന് കരാറുകാരൻ പറഞ്ഞപ്പോൾ യുദ്ധത്തിനു കാരണക്കാരനായ അമേരിക്കൻ പ്രസിഡന്റ് ട്രമ്പിന്റെ കോലം കത്തിച്ചു നാട്ടുകാർ പ്രതിഷേതിച്ചത് ജനങ്ങളിൽ കൗതുകമുണർത്തി.    ഏഴര കോടി രൂപഅനുവദിച്ച് കൂട്ടാലിട-പൂനത്ത്-കണ്ണാടിപ്പൊയിൽ പി . ഡബ്ലി. യു.ഡി.റോഡിന്റെ നവീകരണമാണ് ടാറിന്റെ ലഭ്യത കുറവ് കാരണം സ്തംഭനാവസ്ഥ യിലായത് .    എന്നാൽ കരാറുകാരന്റെ അനാസ്ഥയും അധികൃതരുടെ നിരുത്തരവാദവുമാണ് റോഡ് പണി മന്ദഗതിയിലായതെന്ന് യാത്രക്കാർ പറയുന്നു.

news
  • FNK desk
  • 20 Apr, 2026

ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണിക്ക് പിന്നാലെ കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

വടകര: ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ ആയഞ്ചേരി സ്വദേശി വിഷ്ണുവിനെ കണ്ടെത്തി. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് വിഷ്ണുവിനെ കണ്ടെത്തിയത്. നേത്രാവതി എക്‌സ്പ്രസില്‍ യാത്ര ചെയ്യവെ സഹയാത്രികന്റെ ഫോണില്‍ നിന്ന് വിഷ്ണു സഹോദരനെ വിളിക്കുകയായിരുന്നു. താന്‍ നാട്ടിലേക്ക് വരുന്നില്ലെന്നായിരുന്നു വിഷ്ണു പറഞ്ഞത്. എന്നാല്‍ വീട്ടിലെ സാഹചര്യം ഉള്‍പ്പെടെ പറഞ്ഞതോടെ വിഷ്ണു നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. കുടുംബം വിഷ്ണുവിനെ കൂട്ടികൊണ്ടുപോകാനായി പയ്യന്നൂരിലേക്ക് തിരിച്ചു.കഴിഞ്ഞ പതിമൂന്നാം തീയതി മുതലാണ് ആയഞ്ചേരി സ്വദേശിയായ വിഷ്ണുവിനെ കാണാതായത്. വിഷ്ണു ലോണ്‍ ആപ്പില്‍ നിന്നും 10,000 രൂപ ലോണ്‍ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതിനാല്‍ നിരന്തരം ഭീഷണി കോളുകള്‍ വന്നിരുന്നുവെന്നാണ് വിവരം. വിഷ്ണുവിന്റെ മോര്‍ഫ് ചെയ്ത നഗ്ന ഫോട്ടോകള്‍ ലോണ്‍ ആപ്പ് കമ്പനി നിരവധിപേര്‍ക്ക് അയച്ച് നല്‍കിയിട്ടുണ്ടായിരുന്നു. ലോണ്‍ ആപ്പിന്റെ ഭീഷണി ഭയന്ന് ആണ് വിഷ്ണു നാടുവിട്ടതെന്നാണ് സംശയിക്കുന്നത്.

disaster
  • FNK desk
  • 20 Apr, 2026

വിരുദുനഗര്‍ സ്ഫോടനം മരണം 25 ആയി; പരുക്കേറ്റവരില്‍ മലയാളിയും

തമിഴ്നാട് : വിരുദുനഗര്‍ പടക്കശാല സ്ഫോടനത്തില്‍ മരണം 25 ആയി.  ഇതിൽ 16 പേര്‍ സ്ത്രീകളും മൂന്ന് പേര്‍ പുരുഷന്മാരുമാണ്. നാലുപേരെ തിരിച്ചറിഞ്ഞിട്ടില്ല. ആറുപേർ പരുക്കേറ്റ് ഐസിയുവിൽ ചികിത്സയിലാണ്.പരുക്കേറ്റവരില്‍ ഒരു മലയാളിയും. പാലക്കാട് സ്വദേശി കബീര്‍ ആണ് ഗുരുതരമായി പൊള്ളലേറ്റ് ചികില്‍സയിലുള്ളത്. പരുക്കേറ്റ മറ്റ് അഞ്ചുപേര്‍ വിരുദുനഗര്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.  ദുരന്തത്തില്‍ പടക്കശാലയുടെ ഉടമകളായ ദമ്പതികളെ പ്രതിചേര്‍ത്ത് പൊലീസ് കേെസടുത്തു. ഇരുവരും ഒളിവിലാണ്. ഉടമയെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഞായറാഴ്ച ദിവസം പടക്ക നിർമാണ ശാലയ്ക്ക് പ്രവർത്തിക്കാൻ അനുമതി ഇല്ലെന്നും ചട്ടം ലംഘിച്ചാണ് ഇന്നലെ പ്രവർത്തിച്ചതെന്നും കലക്ടർ പറഞ്ഞുരക്ഷപ്രവർത്തനത്തിനിടെ വീണ്ടും പൊട്ടിത്തെറി ഉണ്ടായത് ആശങ്കയായി. രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ കളക്ടറും എസ്പിയുമടക്കമുള്ളവർ അദ്ഭുതകരമായാണു രക്ഷപ്പെട്ടത്. തുടർ സ്ഫോടനങ്ങൾ ഉണ്ടായതോടെ രക്ഷാപ്രവർത്തനം പലതവണ തടസ്സപ്പെട്ടു. പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത വിധം ചിതറിപ്പോയി. 3 കെട്ടിടങ്ങൾ തകർന്നു വീണു. 10 കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനം അനുഭവപ്പെട്ടു. കാട്ടനാർപെട്ടി ഗ്രാമത്തിലെ വനജ ഫയർ വർക്സ് എന്ന സ്ഥാപനത്തിലാണ് അപകടം ഉണ്ടായത്.മധുരയിൽനിന്ന് 48 കിലോമീറ്റർ തെക്കാണ് വിരുദുനഗർ. തിരഞ്ഞെടുപ്പുകാലത്തു വൻതോതിൽ ഓർഡർ ലഭിച്ചതിനാൽ അവധി ദിവസവും നൂറോളം പേർ ജോലി ചെയ്യുന്നുണ്ടായിരുന്നു. വെടിമരുന്നു നിറയ്ക്കുന്നതിനിടെ തീപ്പൊരി ചിതറിയതാണു കാരണമെന്നാണു പ്രാഥമിക നിഗമനം. ജെസിബി ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ മാധ്യമപ്രവർത്തകൻ ഉൾപ്പെടെ 12 പേർക്ക് പരുക്കേറ്റു. മന്ത്രിമാരുടെ സംഘത്തെ അപകടസ്ഥലത്തേക്ക് അയച്ചതായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അറിയിച്ചു.

news
  • FNK desk
  • 20 Apr, 2026

തൃശൂരില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിനുളളില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി

തൃശൂര്‍: കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടില്‍ വീണ്ടും പാമ്പ്. ആല്‍ജോയുടെ മൃതദേഹം കൊണ്ടുവന്ന സമയത്താണ് ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിന്‍ കുഞ്ഞിനെ കണ്ടത്. നാട്ടുകാര്‍ ഇതിനെ തല്ലിക്കൊന്നു. വനത്തോട് ചേര്‍ന്ന ഒറ്റനില വീട്ടിലാണ് പാമ്പുകയറിയതും കുട്ടിയെ കടിച്ചതും. കഴിഞ്ഞ ദിവസമാണ് കോടാലി സ്വദേശി ഫില്‍ജോയുടെ മകന്‍ ആല്‍ജോ പാമ്പ് കടിയേറ്റ് മരിച്ചത്. ആൽജോ മരിച്ചത് ശംഖുവരയന്റെ കടിയേറ്റാണെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിൽ കണ്ടെത്തിയിരുന്നു. പാമ്പുകടിയേറ്റ ആല്‍ജോയുടെ സഹോദരന്‍ അനോഷ് അപ്പോളോ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. രാത്രി ചൂട് കൂടിയത് കാരണം വീടിന്റെ ഹാളിലാണ് കിടന്നുറങ്ങിയത്. പിന്നീട് അമ്മയും രണ്ടു മക്കളും അടുത്ത മുറിയിലെ കട്ടിലിലേക്ക് മാറിക്കിടന്നു. രാത്രി രണ്ട് മണിയോടെ കുട്ടികള്‍ക്ക് വയറ് വേദനിക്കുന്നു എന്ന് പറഞ്ഞ് ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു.വൈകിട്ട് ഒരു പരിപാടിയില്‍ പങ്കെടുത്ത് വീട്ടില്‍ മടങ്ങി എത്തിയ ശേഷം കുട്ടികള്‍ ജ്യൂസ് കഴിച്ചിരുന്നു. അതിനാലാകാം വയറുവേദന എന്ന് കരുതി ജീരകവെള്ളം തിളപ്പിച്ച് നല്‍കി. പിന്നീട് പുലര്‍ച്ചെ 5.30 ഓടെ രണ്ട് കുട്ടികളുടെയും വായില്‍ നിന്ന് നുരയും പതയും വരുന്നതാണ് കണ്ടത്. അപ്പോള്‍ തന്നെ കുട്ടികളുടെ പിതാവ് രണ്ടുപേരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.ആശുപത്രിയില്‍ എത്തുമ്പോഴേക്കും അല്‍ജോ മരിച്ചിരുന്നു. ഭക്ഷ്യ വിഷബാധയല്ലെന്ന് ഡോക്ടര്‍ വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാമ്പുകടിയേറ്റു എന്ന് തിരിച്ചറിഞ്ഞത്. വീട്ടിലെത്തി വിശദമായ പരിശോധന നടത്തിയപ്പോള്‍ കുട്ടികള്‍ കിടന്നുറങ്ങിയ മുറിയില്‍ നിന്നും ഹാളിന്റെ പരിസരത്തേക്ക് പാമ്പ് ഇഴഞ്ഞു വരുന്നതാണ് കണ്ടെത്തി.

  • First
  • Previous
  • 17
  • 18
  • 19
  • 20
  • 21
  • Next
  • Last

Social Connect

Latest News

  • സ്ത്രീസുരക്ഷാ പെന്‍ഷന്‍ അപേക്ഷകരുടെ എണ്ണത്തിൽ വർദ്ധനവ്
  • വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട ; വിവാദങ്ങള്‍ക്ക് പിന്നാലെ കര്‍ശന നിര്‍ദേശം നല്‍കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
  • മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം തടവ്
  • കൗണ്ടിംഗ് സ്‌റ്റേഷനുകളിലെ മുറികൾ തുറക്കരുത്; കമ്മീഷണർ
  • കൗണ്ടിംഗ് സ്‌റ്റേഷനുകളിലെ മുറികൾ തുറക്കരുത്, വിവാദങ്ങൾ ഉണ്ടാക്കരുത്
  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com