ചാനിയം കടവിലെ കൊടക്കാട്ട് ശ്രീജിത്തിനെയാണ് അക്രമിച്ചത്
തിരുവള്ളൂർ: തിരുവള്ളൂർ മേഖലയിൽ സിപിഎം-ലീഗ് സംഘർഷം ക ഇന്നലെ രാത്രിയും പുലർച്ചെയുമായി നടന്ന വ്യത്യസ്ത സംഭവങ്ങളിൽ ലീഗ് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. സിപിഐഎം പ്രവര്‍ത്തകനായ കൊടക്കാട്ട് ശ്രീജിത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകരായ യൂസഫ്, ഇഖ്ബാല്‍ ചാത്തം മണ്ണില്‍ എന്നിവർക്കാണ് പരിക്കേറ്റത്. യൂസഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റു രണ്ടു പേരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചാനിയം കടവിലെ സിപിഎംപ്രവർത്തകനായ കൊടക്കാട്ട് ശ്രീജിത്തിന് നേരെ രാത്രി മിന്നൽ ആക്രമണം നടക്കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മൂന്നോളം ലീഗ് പ്രവർത്തകരെ അക്രമിച്ചത്.
സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.
പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ വൻ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.