ഇന്ന് വൈകുന്നേരം 4.30 ഓട് കൂടിയാണ് അപകടം.
പേരാമ്പ്ര: കൈതക്കലിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരുക്ക്. ഇന്ന് വൈകീട്ട് 4.30 ഓട് കൂടിയാണ് അപകടം. കോഴിക്കോട് ഭാഗത്തു നിന്നും വരികയായിരുന്ന സ്കോഡ കമ്പനിയുടെ കാറും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സുസുക്കി കമ്പനിയുടെ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
പേരാമ്പ്ര കോടേരിച്ചാൽ സ്വദേശി അമൽജിത്, നാദാപുരം സ്വദേശി ഷമീർ എന്നിവർക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ ഇരുകാറിന്റെയും മുൻഭാഗം പാടെ തകർന്നു. പരിക്കേറ്റ ഇരുവരെയും പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.