Trending

  • കൗണ്ടിംഗ് സ്‌റ്റേഷനുകളിലെ മുറികൾ തുറക്കരുത്; കമ്മീഷണർ

    • FNK desk
    • 21 Apr, 2026
  • കൗണ്ടിംഗ് സ്‌റ്റേഷനുകളിലെ മുറികൾ തുറക്കരുത്, വിവാദങ്ങൾ ഉണ്ടാക്കരുത്

    • FNK desk
    • 21 Apr, 2026
  • നാലു വയസ്സുകാരനെ തെരുവുനായ കടിച്ചുകീറി

    • FNK desk
    • 21 Apr, 2026

Follow Us

Tue April 21, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • FNK desk

FNK desk

news
  • FNK desk
  • 20 Apr, 2026

മെറ്റീരിയൽ റൂം തുറന്നത് ഏജന്റുമാരുടെ സാന്നിധ്യത്തിൽ; ജില്ലാ കളക്ടർ

കോഴിക്കോട്: പേരാമ്പ്രയിലെ സ്‌ട്രോങ് റൂം വിവാദത്തില്‍ വിശദീകരണവുമായി ജില്ലാ കളക്ടര്‍. സീല്‍ ചെയ്യാത്ത മുറിയാണ് തുറന്നതെന്നും 'മെറ്റീരിയല്‍ റൂം തുറന്നത് ഏജന്റുമാരുടെ സാന്നിധ്യത്തിലാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഇവിഎം പോസ്റ്റല്‍ ബാലറ്റുകള്‍ സൂക്ഷിച്ച സ്ട്രോങ് റൂം തുറന്നിട്ടില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി.യുഡിഎഫിനെ പ്രതിനിധീകരിച്ച് ശഹ്സാദ് കെ എന്നയാള്‍ സ്ഥലത്ത് ഉണ്ടായിരുന്നു എന്നും കളക്ടര്‍ വ്യക്തമാക്കി. സ്‌ട്രോങ് റൂം ഒന്നാം നിലയിലാണ്. തുറന്നത് രണ്ടാം നിലയിലുള്ള മെറ്റീരിയില്‍ റൂമാണ് തുറന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.      ജില്ലയിലെ ഏഴ് മണ്ഡലങ്ങളിലെ വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെഡിടിയാലായിരുന്നു സംഭവം. സ്ട്രോങ് റൂം അനധികൃതമായി തുറന്നു എന്നാരോപിച്ച് കോൺഗ്രസ് ആണ് രംഗത്തെത്തിയത്. സംഭവത്തെ തുടർന്ന് സ്ഥലത്ത് ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺ കുമാറിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ തമ്പടിച്ചിരുന്നു.സംഭവത്തിൽ പ്രതികരിച്ച് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയ രംഗത്തെത്തിയിരുന്നു. രാവിലെ എട്ട് മണിക്ക് റിട്ടേണിങ് ഓഫീസര്‍ ഫോണില്‍ വിളിച്ച് ഒന്‍പത് മണിക്ക് എത്തണമെന്ന് ആവശ്യപ്പെട്ടുവെന്ന് ഫാത്തിമ തെഹ്‌ലിയ പറഞ്ഞിരുന്നു.  

kerala
  • FNK desk
  • 20 Apr, 2026

വയനാട്ടിലേക്ക് യാത്ര പോകുന്നവർ ശ്രദ്ധിക്കുക ചുരത്തിൽ ഗതാഗത തടസമുണ്ട്

താമരശേരി: ചുരം നാലാം വളവിനും ആറാം വളവിനും ഇടയിലായി കെ.എസ്.ആർ.ടി.സി ബസ്സും ടാങ്കർ ലോറിയും തകരാറിലായതിനാൽ ഗതാഗത തടസ്സം നേരിടുകയാണ്. ഇന്നലെ എട്ടാം വളവിൽ കുടുങ്ങിയ ലോറി മാറ്റിയിരുന്നു.        വൈകുന്നേരം മുതൽ തുടങ്ങിയ ചുരത്തിലെ ഗതാഗത തടസ്സം ഇപ്പോഴും ഒഴിവായിട്ടില്ല.മണിക്കൂറുകൾ നീണ്ട . ബ്ലോക്കാണ് ചുരത്തിൽ ഉണ്ടായത്. 

kerala
  • FNK desk
  • 20 Apr, 2026

ഹോട്ടലിനകത്ത് കയറി കാട്ടാന ആക്രമണം: സാധനങ്ങള്‍ നശിപ്പിച്ചു

തൃശൂര്‍: ഹോട്ടലിന് അകത്ത് കയറി ആക്രമിച്ച് കാട്ടാന. അതിരപ്പിള്ളി പിള്ളപ്പാറ എക്‌സൈസ് ചെക്ക് പോസ്റ്റിന് സമീപം കാളിയാടന്‍ ജോണ്‍സന്റെ ഹോട്ടലാണ് കാട്ടാന ആക്രമിച്ചത്. ഹോട്ടലിന്റെ മുന്‍ വാതില്‍ തകര്‍ത്ത് ഹോട്ടലിന്റെ അകത്തു കയറുകയായിരുന്നു. ഹോട്ടലിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.ഇന്നലെ അര്‍ധരാത്രിയാണ് സംഭവം.         ഹോട്ടലിനോട് ചേര്‍ന്ന് തന്നെയാണ് ജോണ്‍സനും കുടുംബവും താമസിക്കുന്നത്. വലിയ ശബ്ദം കേട്ട് ജോണ്‍സന്റെ ഭാര്യയും മകളും വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഹോട്ടലിനകത്ത് കാട്ടാന നില്‍ക്കുന്നത് കാണുകയായിരുന്നു. 

news
  • FNK desk
  • 20 Apr, 2026

വൈദ്യുതി തൂണുകള്‍ കാലിലേക്ക് മറിഞ്ഞുവീണ് അധ്യാപകന് ഗുരുത പരിക്ക്

കോഴിക്കോട്: റോഡരികില്‍ കൂട്ടിയിട്ട കെഎസ്ഇബിയുടെ വൈദ്യുതി തൂണുകള്‍ കാലിലേക്ക് മറിഞ്ഞുവീണ് അധ്യാപകന് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് വെള്ളയില്‍ പ്രവര്‍ത്തിക്കുന്ന റോഷി സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപകനും മലപ്പുറം അരീക്കോട് സ്വദേശിയുമായ കെ.വി വിശ്വനാഥ(59)നാണ് പരിക്കേറ്റത്.     ബേപ്പൂരില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് സുഹൃത്തുക്കള്‍ക്കൊപ്പം മടങ്ങവേയാണ് അപകടമുണ്ടായത്. വിശ്വനാഥന്റെ ഇരു കാലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. അട്ടിയിട്ട പോസ്റ്റുകള്‍, കാല്‍പാദങ്ങളിലേക്ക് വീഴുകയായിരുന്നു. എല്ലുകള്‍ പൊട്ടി മാംസം അടര്‍ന്നു തൂങ്ങിയ നിലയിലായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. ഉടന്‍ തന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇതുസംബന്ധിച്ച് ബേപ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

disaster
  • FNK desk
  • 21 Apr, 2026

യുവതിയും ഒന്നര വയസുള്ള മകനും കിണറ്റിൽ മരിച്ച നിലയിൽ

തിരൂർ: മലപ്പുറം തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏഴൂർ സ്വദേശി ഇർഫാനയും മകൻ അമാൻ മാലികുമാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.    വീട്ടുപറമ്പിലെ കിണറ്റിൽ കണ്ടെത്തിയ ഇവരെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെത്തിച്ചത്. തുടർന്ന് മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ നിലവിൽ അസ്വാഭാവികതയൊന്നും ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണം വ്യക്തമാകുന്നതിനായി കൂടുതൽ അന്വേഷണം നടത്തിവരികയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. 

cultural
  • FNK desk
  • 21 Apr, 2026

കൂരാച്ചുണ്ടിൽ യുവപ്രതിഭ ജേതാവ് പ്രവീണിനെ യൂത്ത് കോൺഗ്രസ് അനുമോദിച്ചു

കൂരാച്ചുണ്ട്: സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള കേരള ഫോക്‌ലോർ അക്കാദമിയുടെ 2024-ലെ യുവപ്രതിഭ പുരസ്കാരം കരസ്ഥമാക്കിയ കൂരാച്ചുണ്ട് സ്വദേശി എസ്‌.വി. പ്രവീണിന് യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു.  കലാരംഗത്ത്, പ്രത്യേകിച്ച് മാർഗംകളി പരിശീലന മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രവീണിനെ നാലാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ നൃത്തവേദികളിൽ സജീവമായ പ്രവീൺ, ഭരതനാട്യം, നാടോടി നൃത്തം, മോഹിനിയാട്ടം, ചാക്യാർകൂത്ത് തുടങ്ങിയ കലാരൂപങ്ങളിലെല്ലാം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. സംസ്ഥാനതല മത്സരങ്ങളിലുൾപ്പെടെ പങ്കെടുത്തുകൊണ്ട് മികച്ച നേട്ടങ്ങൾ കൈവരിച്ച പ്രവീൺ, കഴിഞ്ഞ 15 വർഷത്തിലേറെയായി നൃത്തവിദ്യാലയം നടത്തി വരുന്നുണ്ട്. ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നൂറുകണക്കിന് വിദ്യാർഥികൾക്ക് നൃത്തകലയുടെ ബാലപാഠങ്ങൾ പകർന്നു നൽകുന്നതിലും അദ്ദേഹം സജീവമാണ്. ഈ കഠിനാധ്വാനത്തിനുള്ള അംഗീകാരമായാണ് ഫോക്‌ലോർ അക്കാദമി അദ്ദേഹത്തെ യുവപ്രതിഭ പുരസ്കാരം നൽകി ആദരിച്ചത്.    യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ആദരവ് ചടങ്ങിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജു കാരക്കട ഉപഹാരം കൈമാറി. കലാരംഗത്ത് പ്രവീൺ നടത്തുന്ന നിസ്വാര്ത്ഥ സേവനങ്ങൾ നാടിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ച ചടങ്ങിൽ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. 

localnews
  • FNK desk
  • 21 Apr, 2026

നാലു വയസ്സുകാരനെ തെരുവുനായ കടിച്ചുകീറി

കോടഞ്ചേരി: രാത്രിയിൽ കുളിക്കാൻ മുറ്റത്തിറങ്ങിയ നാലുവയസ്സുകാരനെ തെരുവുനായ കടിച്ചുകീറി. കോടഞ്ചേരി നിരന്നപാറ ഉന്നതിയിലെ നെല്ലിക്കുന്നേൽ അരുൺരാജിന്റെയും മണിമേഖലയുടെയും മകൻ അയാനാണ് (4) കടിയേറ്റത്. കടിച്ചനായയെ പിന്നീട് ചത്ത നിലയിൽ പ്രദേശത്ത് കണ്ടെത്തി. കടിയേറ്റ കുട്ടിയെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയിലും ദേഹത്തും പല്ലുകൾ ആഴ്ന്നിറങ്ങിയ മുറിവുകളുണ്ട്.    നായയുടെ ജഡം പൂക്കോട് വെറ്ററിനറി കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി പേവിഷബാധ ഉണ്ടോയെന്ന് പരിശോധിച്ചു. എന്നാൽ, ജഡം ജീർണാവസ്ഥയിൽ ആയിരുന്നതിനാൽ പരിശോധനാ ഫലം ലഭിച്ചില്ല. ? കുറേക്കാലമായി നായ കഴിയുന്ന വീടിന്റെ ഉടമസ്ഥൻ ഉൾപ്പെടെ രണ്ടുപേർക്കും കടിയേറ്റിട്ടുണ്ട്. 

politics
  • FNK desk
  • 21 Apr, 2026

കൗണ്ടിംഗ് സ്‌റ്റേഷനുകളിലെ മുറികൾ തുറക്കരുത്, വിവാദങ്ങൾ ഉണ്ടാക്കരുത്

തിരുവനന്തപുരം: കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറാണ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. സീല്‍ ചെയ്യാത്ത മുറികളും തുറക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം. സംഭവത്തില്‍ ജില്ലാ കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് രത്തന്‍ ഖേല്‍ക്കര്‍.പേരാമ്പ്ര, നെന്മാറ സ്‌ട്രോങ്ങ് റൂം വിവാദത്തിലാണ് നടപടി. മെറ്റീരിയല്‍സ് റൂമുകള്‍ തുറന്നത് അനാവശ്യമെന്നാണ് രത്തന്‍ ഖേല്‍ക്കറുടെ അഭിപ്രായം. സംഭവത്തില്‍ രത്തന്‍ ഖേല്‍ക്കര്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കണക്കെടുപ്പിനാണ് മുറി തുറക്കുന്നതെങ്കില്‍ വോട്ടെണ്ണല്‍ കഴിഞ്ഞിട്ട് കണക്കുകള്‍ അപ്‌ഡേറ്റ് ചെയ്താല്‍ മതിയെന്ന് രത്തന്‍ ഖേല്‍ക്കര്‍ നിര്‍ദേശിച്ചു.     തിരക്കിട്ട് മുറികള്‍ തുറന്ന് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. എന്തിന് വിവരങ്ങള്‍ തിരക്കിട്ട് അപ്‌ഡേറ്റ് ചെയ്യണമെന്നും ഏതെങ്കിലും തരത്തില്‍ മുറികള്‍ തുറന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. നിലവില്‍ പാലക്കാട് മെറ്റീരിയല്‍ സ്‌ട്രോങ്ങ് റൂം തുറക്കില്ലെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. അസ്വാഭാവികത ഇല്ലെന്ന് ജില്ലാ കളക്ടര്‍ എം എസ് മാധവികുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി. 

politics
  • FNK desk
  • 21 Apr, 2026

കൗണ്ടിംഗ് സ്‌റ്റേഷനുകളിലെ മുറികൾ തുറക്കരുത്; കമ്മീഷണർ

തിരുവനന്തപുരം: കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറാണ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. സീല്‍ ചെയ്യാത്ത മുറികളും തുറക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം. സംഭവത്തില്‍ ജില്ലാ കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് രത്തന്‍ ഖേല്‍ക്കര്‍.പേരാമ്പ്ര, നെന്മാറ സ്‌ട്രോങ്ങ് റൂം വിവാദത്തിലാണ് നടപടി. മെറ്റീരിയല്‍സ് റൂമുകള്‍ തുറന്നത് അനാവശ്യമെന്നാണ് രത്തന്‍ ഖേല്‍ക്കറുടെ അഭിപ്രായം. സംഭവത്തില്‍ രത്തന്‍ ഖേല്‍ക്കര്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കണക്കെടുപ്പിനാണ് മുറി തുറക്കുന്നതെങ്കില്‍ വോട്ടെണ്ണല്‍ കഴിഞ്ഞിട്ട് കണക്കുകള്‍ അപ്‌ഡേറ്റ് ചെയ്താല്‍ മതിയെന്ന് രത്തന്‍ ഖേല്‍ക്കര്‍ നിര്‍ദേശിച്ചു.     തിരക്കിട്ട് മുറികള്‍ തുറന്ന് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. എന്തിന് വിവരങ്ങള്‍ തിരക്കിട്ട് അപ്‌ഡേറ്റ് ചെയ്യണമെന്നും ഏതെങ്കിലും തരത്തില്‍ മുറികള്‍ തുറന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. നിലവില്‍ പാലക്കാട് മെറ്റീരിയല്‍ സ്‌ട്രോങ്ങ് റൂം തുറക്കില്ലെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. അസ്വാഭാവികത ഇല്ലെന്ന് ജില്ലാ കളക്ടര്‍ എം എസ് മാധവികുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി. 

  • First
  • Previous
  • 19
  • 20
  • 21

Social Connect

Latest News

  • കൗണ്ടിംഗ് സ്‌റ്റേഷനുകളിലെ മുറികൾ തുറക്കരുത്; കമ്മീഷണർ
  • കൗണ്ടിംഗ് സ്‌റ്റേഷനുകളിലെ മുറികൾ തുറക്കരുത്, വിവാദങ്ങൾ ഉണ്ടാക്കരുത്
  • നാലു വയസ്സുകാരനെ തെരുവുനായ കടിച്ചുകീറി
  • കൂരാച്ചുണ്ടിൽ യുവപ്രതിഭ ജേതാവ് പ്രവീണിനെ യൂത്ത് കോൺഗ്രസ് അനുമോദിച്ചു
  • യുവതിയും ഒന്നര വയസുള്ള മകനും കിണറ്റിൽ മരിച്ച നിലയിൽ
  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com