യുദ്ധത്തിനു കാരണക്കാരനായ അമേരിക്കൻ പ്രസിഡന്റ് ട്രമ്പിന്റെ കോലം കത്തിച്ചു നാട്ടുകാർ പ്രതിഷേതിച്ചത് ജനങ്ങളിൽ കൗതുകമുണർത്തി.
പൂനത്ത്: നാല് മാസത്തോളമായി പണി ആരംഭിച്ചിട്ടും റോഡ് നവീകരണം എങ്ങുമെത്താത്തത് യുദ്ധം വരുത്തി വെച്ച പ്രതിസന്ധികാരണം ടാറിന് വിലകൂടുകയും ലഭ്യത കുറയുകയും ചെയ്തത് കൊണ്ടാണെന്ന് കരാറുകാരൻ പറഞ്ഞപ്പോൾ യുദ്ധത്തിനു കാരണക്കാരനായ അമേരിക്കൻ പ്രസിഡന്റ് ട്രമ്പിന്റെ കോലം കത്തിച്ചു നാട്ടുകാർ പ്രതിഷേതിച്ചത് ജനങ്ങളിൽ കൗതുകമുണർത്തി.
ഏഴര കോടി രൂപഅനുവദിച്ച് കൂട്ടാലിട-പൂനത്ത്-കണ്ണാടിപ്പൊയിൽ പി . ഡബ്ലി. യു.ഡി.റോഡിന്റെ നവീകരണമാണ് ടാറിന്റെ ലഭ്യത കുറവ് കാരണം സ്തംഭനാവസ്ഥ യിലായത് .
എന്നാൽ കരാറുകാരന്റെ അനാസ്ഥയും അധികൃതരുടെ നിരുത്തരവാദവുമാണ് റോഡ് പണി മന്ദഗതിയിലായതെന്ന് യാത്രക്കാർ പറയുന്നു.