Trending

  • സ്ത്രീസുരക്ഷാ പെന്‍ഷന്‍ അപേക്ഷകരുടെ എണ്ണത്തിൽ വർദ്ധനവ്

    • FNK desk
    • 21 Apr, 2026
  • വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട ; വിവാദങ്ങള്‍ക്ക് പിന്നാലെ കര്‍ശന നിര്‍ദേശം നല്‍കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

    • FNK desk
    • 21 Apr, 2026
  • മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം തടവ്

    • FNK desk
    • 21 Apr, 2026

Follow Us

Tue April 21, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • FNK desk

FNK desk

obituary
  • FNK desk
  • 20 Apr, 2026

വളേരി കാർത്യായനി നിര്യാതയായി.

അരിക്കുളം: വളേരി കാർത്യായനി (78)  നിര്യാതയായി.  മകൻ പരേതനായ ബിജു, മകൾ : ബിനി വളേരി (വെള്ളിലക്കണ്ടി). മരുമകൻ : പരേതനായ ബാബുരാജ് വെള്ളിലക്കണ്ടി (കൂട്ടാലിട). സഹോദരങ്ങൾ: ശ്രീധരൻ, വാസു, കൃഷ്ണൻ , യശോദ, രാജീവൻ  

politics
  • FNK desk
  • 20 Apr, 2026

കോഴിക്കോട് സ്‌ട്രോങ് റൂം തുറന്നെന്ന് കോണ്‍ഗ്രസ്; ആരോപണം തള്ളി പേരാമ്പ്ര റിട്ടേണിംഗ് ഓഫീസർ

കോഴിക്കോട്: ജില്ലയിലെ ഏഴ് മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെഡിടിയിലെ സ്‌ട്രോങ് റൂം തുറന്നതായി യുഡിഎഫ് പരാതി. ജീവനക്കാര്‍ സ്‌ട്രോങ് റൂമില്‍ കയറുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. സ്ഥലത്ത് യുഡിഎഫ് നേതാക്കള്‍ തമ്പടിച്ചിരിക്കുകയാണ്.പൊലീസ് സുരക്ഷയിലാണ് ജീവനക്കാര്‍ അകത്തുകയറിയത്. എന്നാല്‍ ജീവനക്കാര്‍ പ്രവേശിച്ചതില്‍ പിഴവ് ഉണ്ടെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് ആരോപണം തള്ളി പേരാമ്പ്ര റിട്ടേണിംഗ് ഓഫീസര്‍ രംഗത്തെത്തി. ജെഡിടിയിലെ സ്‌ട്രോങ്ങ് റൂം തുറന്നു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പേരാമ്പ്ര റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്‍കോര്‍ സോഫ്റ്റ് വെയറിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി, പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകള്‍ സൂക്ഷിച്ച സീല്‍ ചെയ്യാത്ത മുറിയാണ് സ്ഥാനാര്‍ത്ഥികളുടെ ഏജന്റ് മാരുടെ സാന്നിധ്യത്തില്‍ തുറന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളോ പോസ്റ്റല്‍ ബാലറ്റുകളോ സൂക്ഷിച്ച മുറി അല്ല തുറന്നതെന്നുമാണ് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചത്.

crime
  • FNK desk
  • 20 Apr, 2026

തനിച്ചു പോകുന്ന സ്ത്രീകളുടെ പിന്നാലെ ബൈക്കിൽ എത്തി അതിക്രമം കാട്ടുന്ന യുവാവ് പിടിയിൽ

കോഴിക്കോട്: ഒറ്റപ്പെട്ട വഴികളിലൂടെ നടന്നുപോകുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് അതിക്രമം നടത്തുന്ന യുവാവ് പിടിയിൽ. പന്നിയങ്കര റെയിൽവേ ട്രാക്കിന് സമീപം യുവതിയെ കടന്നുപിടിച്ച സംഭവത്തിലാണ് കണ്ണഞ്ചേരി വെള്ളടത്ത് താമസിക്കുന്ന കൊമ്മേരി സ്വദേശി നിഹാലിനെ പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തത്.​​ഇന്ന് രാവിലെ പന്നിയങ്കര റെയിൽവേ ട്രാക്കിന് സമീപത്തുകൂടി നടന്നു പോവുകയായിരുന്ന യുവതിക്കുനേരെയാണ് അതിക്രമമുണ്ടായത്. നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തിയ അക്രമി യുവതിയെ കടന്നുപിടിച്ചശേഷം വേഗത്തിൽ വാഹനം ഓടിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ യുവതി ഉടൻ തന്നെ പൊലീസിൽ പരാതി നൽകി.    ​പരാതിയെത്തുടർന്ന് പന്നിയങ്കര പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. സംഭവസ്ഥലത്തിന് സമീപമുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ച പൊലീസ്, പ്രതി സഞ്ചരിച്ച ബൈക്കിന്റെ ദൃശ്യങ്ങൾ കണ്ടെത്തുകയായിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിഹാലിനെ പിടികൂടിയത്. ​നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ കറങ്ങി നടന്ന്, ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ഒറ്റയ്ക്ക് കാണുന്ന സ്ത്രീകളോട് മോശമായി പെരുമാറുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഇയാൾ നടത്തിയിട്ടുണ്ടെങ്കിലും, ഭയം മൂലമോ മറ്റ് കാരണങ്ങളാലോ പരാതിക്കാർ മുന്നോട്ട് വരാതിരുന്നതാണ് ഇയാൾക്ക് തുണയായത്. ​പ്രതി സഞ്ചരിച്ചിരുന്ന ബൈക്കിന് നമ്പർ പ്ലേറ്റ് ഇല്ലാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. ഈ വാഹനം മോഷ്ടിച്ചതാണോ എന്ന സംശയവും പൊലീസ് പങ്കുവെക്കുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്നും, വാഹനത്തിന്റെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 

news
  • FNK desk
  • 20 Apr, 2026

കോട്ടക്കുന്നില്‍ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധികന് ദാരുണാന്ത്യം

ബത്തേരി: കോട്ടക്കുന്നില്‍ കെഎസ്ആര്‍ടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വയോധികന് ദാരുണാന്ത്യം.  അമ്മായിപാലം  സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരിച്ചത്.ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍തന്നെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു

news
  • FNK desk
  • 20 Apr, 2026

ഭൂട്ടാൻ വാഹന കള്ളക്കടത്ത്:രാജ്യത്തേക്ക് കടത്തിയത് 15,000ത്തിലധികം വാഹനങ്ങള്‍

    ഭൂട്ടാൻ :ഭൂട്ടാൻ വഴിയുള്ള വാഹനകള്ളക്കടത്തിൽ വ്യാജ രജിസ്‌ട്രേഷനിലൂടെ 15,000 വാഹനങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചതായി കസ്റ്റംസ് കണ്ടെത്തി. സൂപ്പർ കാറുകളും, ബൈക്കുകളുമടക്കം കടത്തിയത് വഴി കോടികളുടെ നികുതിവെട്ടിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് വാഹനങ്ങൾ രജിസ്റ്റർ ചെയ്തത്.      സെലിബ്രിറ്റികളും സിനിമാ താരങ്ങളുമടക്കം കുടുങ്ങിയ ഓപറേഷൻ നുംഖോറിൽ നടുക്കുന്ന വിവരങ്ങളാണ് കസ്റ്റംസ് അന്വേഷണത്തിൽ പുറത്തു വരുന്നത്. വാഹനങ്ങൾ നികുതി വെട്ടിച്ച് ഭൂട്ടാൻ വഴി ഇന്ത്യയിലെത്തിച്ചെന്നാണ് നിർണായക കണ്ടെത്തൽ. ഭൂട്ടാനുമായി അതിർത്തി പങ്കിടുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലാണ് കൂടുതൽ വാഹനങ്ങൾ വ്യാജമായി രജിസ്റ്റർ ചെയ്തതത്.     അസമിൽ മാത്രം 464 വാഹനങ്ങൾ രജിസ്റ്റർ ചെയ്തതു. 50 ലധികം വാഹനങ്ങളാണ് കേരളത്തിൽ നിന്ന് പിടിച്ചെടുത്തത്.കാറുകളും സൂപ്പർ ബൈക്കുകളുമെല്ലാം കടത്തിയത് വഴി രാജ്യത്ത് കോടികളുടെ നികുതി കൊള്ളയാണ് നടന്നത്. അന്വേഷണം മുന്നോട്ട് പോകുന്നതിനിടെ ഇന്തോ ഭൂട്ടാൻ സംയുക്ത കസ്റ്റംസ് ഗ്രൂപ്പ് യോഗം മൂന്നാറിൽ തുടങ്ങി. വാഹന കള്ളക്കടത്തുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങൾ ഇരു രാജ്യങ്ങളും പങ്കുവച്ചു.

kerala
  • FNK desk
  • 20 Apr, 2026

ചൂട് കൂടുന്നു ;ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്

    തിരുവനന്തപുരം :ചൂട് കനത്തതോടെ ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കയാണ്. പാലക്കാട് ജില്ലയിൽ 40 °C, കൊല്ലം ജില്ലയിൽ 39 °C, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 °C തിരുവനന്തപുരം ജില്ലയിൽ 36°C ആണ് ഇന്ന് റിപ്പോർട്ട് ചെയ്ത് താപനില.    കേരളത്തിൽ ഉഷ്‌ണതരംഗത്തിന് സമാനമായ ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തു വിട്ട പ്രസ്താവനയിൽ പറയുന്നത്. 

world
  • FNK desk
  • 20 Apr, 2026

ജപ്പാനിൽ 7.4 തീവ്രത രേഖപ്പെടുത്തി ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

ജപ്പാൻ :ജപ്പാനിൽ 7.4 തീവ്രത രേഖപ്പെടുത്തി ഭൂകമ്പം.വടക്കുകിഴക്കൻ തീരത്തിനടുത്താണ് ഭൂചലനം ഉണ്ടായതെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇവാട്ടെ, അമോറി, ഹൊക്കൈഡോ പ്രിഫെക്ചറുകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പസഫിക് സമുദ്രത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.ഭൂകമ്പത്തെത്തുടർന്ന് ടോക്കിയോയ്ക്കും അമോറിക്കും ഇടയിലുള്ള ബുള്ളറ്റ് ട്രെയിൻ സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്.    ഭൂകമ്പം ഉണ്ടായതിനെ തുടർന്ന് മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്നാണ് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചത്. പസഫിക് സമുദ്രത്തിൽ ഇവാട്ടെ പ്രിഫെക്ചറിൽ പ്രാദേശിക സമയം വൈകുന്നേരം 4:53 ന് ഭൂകമ്പം ഉണ്ടായി. ടോക്കിയോ വരെ ഭൂചലനം അനുഭവപ്പെട്ടു.    തീരത്തിന്റെ ചില ഭാഗങ്ങളിൽ ഇതിനകം സുനാമി തിരമാലകൾ ഉണ്ടായതായും 3 മീറ്റർ (10 അടി) വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിക്കുമെന്നും പബ്ലിക് ബ്രോഡ്കാസ്റ്റർ എൻഎച്ച്കെ റിപ്പോർട്ട് ചെയ്തു. 

news
  • FNK desk
  • 20 Apr, 2026

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നെല്ല്യാടി സ്വദേശി മരിച്ചു

കോഴിക്കോട്: റോഡിൽ നായ കുറുകെ ചാടിയതിനെ തുടർന്നുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നെല്ല്യാടി പെരുങ്കുനി സ്വദേശി ഹംസ (65) മരിച്ചു.     കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കെ.പി.കെ ജംങ്ഷനിൽ പെട്ടിക്കട നടത്തിവരികയായിരുന്നു.

cultural
  • FNK desk
  • 20 Apr, 2026

ആവള കുട്ടോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രോത്സവം കലവറ നിറക്കൽ

ആവള :കുട്ടോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠ മഹോത്സവം  ഏപ്രിൽ 22, 23 തിയ്യതികളിൽ നടക്കും. മഹോത്സവത്തോടനുബന്ധിച്ച് എരവട്ടൂർ ശ്രീ അയക്കണ്ടി കുട്ടിച്ചാത്തൻ ക്ഷേത്രത്തിൽ നിന്ന് കലവറ നിറക്കൽ ഘോഷയാത്ര സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 100 കണക്കിന്  ഭക്തജനങ്ങൾ പങ്കെടുത്തു. മുത്തുക്കുട, വാദ്യമേളം , താലപ്പൊലി ഉൾപ്പെടെ കലവറനിറക്കൽ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി.     ആഘോഷ കമ്മിറ്റി ചെയർമാൻ ടി കെ ബാലഗോപാലൻ , അഭിലാഷ്  എ.കെ , രാമചന്ദ്രൻ വി പി , ഗിരീഷ് കെ .കെ  വി ശങ്കരൻ നായർ,വികെ ഭാസ്കരൻ, ശ്രീകേഷ് കുട്ടോത്ത്, വിപി ഭാസ്കരൻ, കുഞ്ഞിക്കണ്ണൻ എൻ പി , ഹരീഷ് പി.എ. സുരേഷ് കുട്ടമ്പത്ത്, കുഞ്ഞികൃഷ്ണൻ നമ്പ്യാർ.കെ, രാധാകൃഷ്ണൻ കെ, സുനി ടി, സിപി ബിജു. ഇ എം ബാലൻ. സ്മിത കെ, ബബിജ പി എം, ജോസ്നശ്രീകേഷ്, അമൃത കെ എം, ഷാജി പി എം  എന്നിവർ കലവറ നിറക്കൽ ചടങ്ങിന് നേതൃത്വം നൽകി   

news
  • FNK desk
  • 20 Apr, 2026

പേപ്പർ പ്രസന്റേഷനിടെ വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം: മലപ്പുറം വളാഞ്ചേരി ആതവനാട് മർക്കസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥിനി പേപ്പർ പ്രസൻഷനിടെ കുഴഞ്ഞുവീണു മരിച്ചു. ബയോടെക്നോളജി വിഭാഗം വിദ്യാർഥിനിയായ തിരൂർ പറവണ്ണ സ്വദേശിനി ഷെഫീഖയാണ് മരിച്ചത്.    ഇന്റേൺഷിപ്പിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ ഒരു എൻജിനീയറിങ് കോളജിൽ പ്രബന്ധം അവതരിപ്പിക്കുന്നതിന് ഇടയിലായിരുന്നു കുഴഞ്ഞു വീണത്. ഉടൻ തന്നെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് വിദഗ്‌ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  • First
  • Previous
  • 18
  • 19
  • 20
  • 21
  • 22

Social Connect

Latest News

  • സ്ത്രീസുരക്ഷാ പെന്‍ഷന്‍ അപേക്ഷകരുടെ എണ്ണത്തിൽ വർദ്ധനവ്
  • വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട ; വിവാദങ്ങള്‍ക്ക് പിന്നാലെ കര്‍ശന നിര്‍ദേശം നല്‍കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
  • മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം തടവ്
  • കൗണ്ടിംഗ് സ്‌റ്റേഷനുകളിലെ മുറികൾ തുറക്കരുത്; കമ്മീഷണർ
  • കൗണ്ടിംഗ് സ്‌റ്റേഷനുകളിലെ മുറികൾ തുറക്കരുത്, വിവാദങ്ങൾ ഉണ്ടാക്കരുത്
  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com