Trending

  • ശ്രീലങ്കൻ പര്യടനം പൂർത്തിയാക്കിയ സൈക്കിൾ യാത്രികൻ അഭിലാഷിന് ജന്മനാട്ടിൽ സ്വീകരണം നൽകി

    • FNK desk
    • 21 Apr, 2026
  • അനുമതിയില്ലാതെ പേരും ചിത്രവും ഉപയോഗിച്ചു; ലോൺ ആപ്പ് പരസ്യത്തിനെതിരെ അജു വർഗീസ്

    • FNK desk
    • 21 Apr, 2026
  • ചുട്ടുപൊള്ളി കേരളം ;12 ജില്ലകളിൽ യെല്ലോ അലേർട്ട്

    • FNK desk
    • 21 Apr, 2026

Follow Us

Tue April 21, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • news
  • തൃശൂരില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിനുളളില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി
news

തൃശൂരില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിനുളളില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി

സഹോദരന്‍ അനോഷ് അപ്പോളോ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

FNK desk
  • 20 Apr, 2026 03:51 am

തൃശൂര്‍: കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടില്‍ വീണ്ടും പാമ്പ്. ആല്‍ജോയുടെ മൃതദേഹം കൊണ്ടുവന്ന സമയത്താണ് ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിന്‍ കുഞ്ഞിനെ കണ്ടത്. നാട്ടുകാര്‍ ഇതിനെ തല്ലിക്കൊന്നു. വനത്തോട് ചേര്‍ന്ന ഒറ്റനില വീട്ടിലാണ് പാമ്പുകയറിയതും കുട്ടിയെ കടിച്ചതും.

More Read

  • ശ്രീലങ്കൻ പര്യടനം പൂർത്തിയാക്കിയ സൈക്കിൾ യാത്രികൻ അഭിലാഷിന് ജന്മനാട്ടിൽ സ്വീകരണം നൽകി
  • അനുമതിയില്ലാതെ പേരും ചിത്രവും ഉപയോഗിച്ചു; ലോൺ ആപ്പ് പരസ്യത്തിനെതിരെ അജു വർഗീസ്
  • ചുട്ടുപൊള്ളി കേരളം ;12 ജില്ലകളിൽ യെല്ലോ അലേർട്ട്
  • സ്ത്രീസുരക്ഷാ പെന്‍ഷന്‍ അപേക്ഷകരുടെ എണ്ണത്തിൽ വർദ്ധനവ്

 

കഴിഞ്ഞ ദിവസമാണ് കോടാലി സ്വദേശി ഫില്‍ജോയുടെ മകന്‍ ആല്‍ജോ പാമ്പ് കടിയേറ്റ് മരിച്ചത്. ആൽജോ മരിച്ചത് ശംഖുവരയന്റെ കടിയേറ്റാണെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിൽ കണ്ടെത്തിയിരുന്നു. പാമ്പുകടിയേറ്റ ആല്‍ജോയുടെ സഹോദരന്‍ അനോഷ് അപ്പോളോ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

 

രാത്രി ചൂട് കൂടിയത് കാരണം വീടിന്റെ ഹാളിലാണ് കിടന്നുറങ്ങിയത്. പിന്നീട് അമ്മയും രണ്ടു മക്കളും അടുത്ത മുറിയിലെ കട്ടിലിലേക്ക് മാറിക്കിടന്നു. രാത്രി രണ്ട് മണിയോടെ കുട്ടികള്‍ക്ക് വയറ് വേദനിക്കുന്നു എന്ന് പറഞ്ഞ് ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു.

വൈകിട്ട് ഒരു പരിപാടിയില്‍ പങ്കെടുത്ത് വീട്ടില്‍ മടങ്ങി എത്തിയ ശേഷം കുട്ടികള്‍ ജ്യൂസ് കഴിച്ചിരുന്നു. അതിനാലാകാം വയറുവേദന എന്ന് കരുതി ജീരകവെള്ളം തിളപ്പിച്ച് നല്‍കി. പിന്നീട് പുലര്‍ച്ചെ 5.30 ഓടെ രണ്ട് കുട്ടികളുടെയും വായില്‍ നിന്ന് നുരയും പതയും വരുന്നതാണ് കണ്ടത്. അപ്പോള്‍ തന്നെ കുട്ടികളുടെ പിതാവ് രണ്ടുപേരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ആശുപത്രിയില്‍ എത്തുമ്പോഴേക്കും അല്‍ജോ മരിച്ചിരുന്നു. ഭക്ഷ്യ വിഷബാധയല്ലെന്ന് ഡോക്ടര്‍ വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാമ്പുകടിയേറ്റു എന്ന് തിരിച്ചറിഞ്ഞത്. വീട്ടിലെത്തി വിശദമായ പരിശോധന നടത്തിയപ്പോള്‍ കുട്ടികള്‍ കിടന്നുറങ്ങിയ മുറിയില്‍ നിന്നും ഹാളിന്റെ പരിസരത്തേക്ക് പാമ്പ് ഇഴഞ്ഞു വരുന്നതാണ് കണ്ടെത്തി.

  • Tags :
  • Snake

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 19 Apr, 2026

തലയണയ്ക്കടിയില്‍ കിടന്ന പാമ്പിൻറെ കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം

More News

  • അനുമതിയില്ലാതെ പേരും ചിത്രവും ഉപയോഗിച്ചു; ലോൺ ആപ്പ് പരസ്യത്തിനെതിരെ അജു വർഗീസ്
  • സ്ത്രീസുരക്ഷാ പെന്‍ഷന്‍ അപേക്ഷകരുടെ എണ്ണത്തിൽ വർദ്ധനവ്
  • വൈദ്യുതി തൂണുകള്‍ കാലിലേക്ക് മറിഞ്ഞുവീണ് അധ്യാപകന് ഗുരുത പരിക്ക്
  • മെറ്റീരിയൽ റൂം തുറന്നത് ഏജന്റുമാരുടെ സാന്നിധ്യത്തിൽ; ജില്ലാ കളക്ടർ
  • പേപ്പർ പ്രസന്റേഷനിടെ വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com