പാലക്കാട്: മോഷണം പോയ 10 പവനും 90,000 രൂപയും ഉടമയ്ക്ക് തിരികെകിട്ടി. വീട്ടുമുറ്റത്തെ കിണറ്റിന് സമീപം പേപ്പര്‍ ബോക്‌സ് ഇരിക്കുന്നതുകണ്ട് വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് മോഷണംപോയ സ്വര്‍ണവും പണവും അതിനുള്ളിൽ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് ആലത്തൂര്‍ പൊലീസിന് വിവരം അറിയിക്കുകയായിരുന്നു.കള്ളന് മാനസാന്തരം വന്ന് മോഷണമുതല്‍ തിരികെയിട്ടെന്നാണ് കരുതുന്നത്. മാര്‍ച്ച് 31നായിരുന്നു തരൂര്‍ പഴമ്പാലക്കോട് ചേരിക്കല്‍ പാനത്ത് വീട്ടില്‍ പി കെ ജോയിയുടെ വീട്ടില്‍ മോഷണം നടന്നത്. പളളിയില്‍പോയ ഭാര്യ ജിജിയെ കൂട്ടികൊണ്ടുവരാന്‍ ജോയി വീട് പൂട്ടിപ്പോയപ്പോഴായിരുന്നു സംഭവം.വീട്ടുകാരുടെ ചലനങ്ങൾ കൃത്യമായി അറിയുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. തിരികെകിട്ടിയ വസ്തുക്കളടങ്ങിയ ബോക്‌സ് വീട്ടുകാര്‍ തുറന്നുപരിശോധിച്ചതിനാല്‍ വിരലടയാള വിദഗ്ധര്‍ എത്തി പരിശോധിച്ചെങ്കിലും പ്രത്യേക സൂചനയൊന്നും ലഭിച്ചില്ല. സ്വര്‍ണവും പണവും പൊലീസ് കസ്റ്റഡിയിലെടുത്തു. തൊണ്ടിമുതല്‍ കോടതിയില്‍ ഹാജരാക്കും. കേസ് അവസാനിപ്പിക്കുന്ന പ്രകാരമാകും ഉടമസ്ഥര്‍ക്ക് സ്വര്‍ണം തിരികെ ലഭിക്കുക
നരിക്കുനി : കൊടോളി പടിഞ്ഞാറെ കുടുക്കാക്കിൽ മൊയ്തി മാസ്റ്റർ(73)(റിട്ട. അധ്യാപകൻ കുട്ടമ്പൂർ എച്ച് എസ് എസ്) നിര്യാതനായി. ഏർവാടി യാത്രയ്ക്കിടെയാണ് മരണം സംഭവിച്ചത് ഭാര്യ: ഫാത്തിമ(മുൻ അധ്യാപിക, യു.പി സ്കൂൾ കാവുംവട്ടം) മക്കൾ: ഹനീഫ് (അണ്ടോണ എയുപി സ്കൂൾ അധ്യാപകൻ) നജ്മത്ത് (പറമ്പത്ത് കാവ് എ എൽ പി സ്കൂൾ അധ്യാപിക) സഹറുന്നിസ (കൃഷി അസിസ്റ്റന്റ്, കുരുവട്ടൂർ) മരുമക്കൾ : മുഹമ്മദ് ബഷീർ (എം ജെ എച്ച് എസ് എസ് അധ്യാപകൻ) ആരിഫ് മൂസ (ടാറ്റ മോട്ടോർസ് ) ഷാന(ഈർപ്പോണ എഎൽപി സ്കൂൾ അധ്യാപിക)
തിരുവനന്തപുരം :സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് രാവിലെ ആൾ കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണത്തിന് 1 പവന് 1,11,800 രൂപയാണ് വില. കഴിഞ്ഞ ദിവസങ്ങളിൽ 22 കാരറ്റ് 1 പവൻ സ്വർണത്തിന് 1,12,080 രൂപയായിരുന്നു വില. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിലെ വിലകൾ താരതമ്യം ചെയ്യുമ്പോഴാണ് സ്വർണ വിലയിൽ ചെറിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളി വിലയിലും ഇന്ന് നേരിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് 255 രൂപ എന്ന നിരക്കിലാണ് വിപണനം നടക്കുന്നത്. 10 ഗ്രാം വെള്ളിക്ക് 2,550 രൂപയാണ് ഇന്നത്തെ വില.
തിരുവനന്തപുരം :നിയമസഭാ തിരഞ്ഞെടുപ്പിലെ അന്തിമ കണക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തു വിട്ടു. സംസ്ഥാനത്ത് 78.27 ശതമാനമാണ് ആകെ പോളിങ്. 1982-ന് ശേഷമുള്ള ഏറ്റവും മികച്ച പോളിങ്ങാണ് ഇത്തവണത്തേത് എന്നാണ് റിപ്പോർട്ട്. കുന്ദമംഗലത്താണ് ഏറ്റവും കൂടുതൽ പോളിങ് നടന്നത്- 84.83 ശതമാനം. റാന്നിയിലാണ് ഏറ്റവും കുറവ് പോളിങ് -68.99 ശതമാനം. ചിറ്റൂർ- 84.63 ശതമാനം, കുന്നത്തുനാട്- 84.09 ശതമാനം എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയ രണ്ടും മൂന്നും മണ്ഡലങ്ങൾ. 1987-ലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. 80.54 ശതമാനമായി രുന്നു പോളിങ്. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷൻ പോളിങ് ശതമാനം പുറത്തു വിട്ടിരുന്നില്ല. കണക്കുകൾ പുറത്തുവിടണ മെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന് കത്തയച്ചിരുന്നു.
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് നേരെ ഭീഷണിയുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ രാജേന്ദ്രന്‍. മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘാംഗം സന്ദീപിന്റേയും നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് കെഎസ്‌യു നേതാവിന്റെ ഭീഷണി. '22 ദിവസം കൂടെ കഴിഞ്ഞോട്ടെ, കണക്കുകള്‍ ഒരുപാടുണ്ട് തീര്‍ക്കാന്‍' എന്നാണ് ഭീഷണി. 'സാറേ' സുഖമാണല്ലോ ല്ലേ…! സുഖിക്കാന്‍ പോവുന്നതേ ഒള്ളൂ…! 22 ദിവസം കൂടെ കഴിഞ്ഞോട്ടെ….! സുഖിപ്പിക്കുന്നുണ്ട് ഞങ്ങള്‍ സാറന്മാരെ…!ഞങ്ങളുടെ പ്രിയപെട്ടവരുടെ തലയും കണ്ണും മൂക്കും അടിച്ചു പൊട്ടിക്കാന്‍ നേതൃത്വം കൊടുത്തവരൊക്കെ തൊഴിലുറപ്പ് കാര്‍ഡ് ഒരെണ്ണം എടുത്തു വച്ചോ…! ഞങ്ങളെല്ലാം മറന്നെന്നു നിങ്ങള്‍ക്ക് തോന്നിയാല്‍ ഞങ്ങള്‍ മരിച്ചെന്നു ഉറപ്പ് വരുത്തണം…! ഞങ്ങളുടെ കണക്കു പുസ്തകത്തില്‍ രക്തം കൊണ്ടെഴുതിയിട്ടിരിക്കുന്ന കണക്കുകള്‍ ഒരുപാടുണ്ട്….! ആ കണക്കുകള്‍ ഒക്കെ നമുക്ക് തീര്‍ക്കേണ്ടേ 'സാറേ '???, അരുണ്‍ രാജേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ചും മന്ത്രിസഭയെക്കുറിച്ചും യുഡിഎഫ് സൈബര്‍ ഇടങ്ങളില്‍ ചര്‍ച്ച സജീവമാണ്. ഇതിനിടെയാണ് നവകേരള യാത്രക്കിടെ മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തനം എന്ന് വിശേഷിപ്പിച്ച സംഭവം സൂചിപ്പിച്ച് ഭീഷണിയുമായി കെഎസ്‌യു നേതാവ് തന്നെ രംഗത്തെത്തുന്നത്. കോണ്‍ഗ്രസ് അനുകൂല പേജുകളിലും സമാനമായ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
കൊയിലാണ്ടി: കൊല്ലം വിയ്യൂര്‍ തെങ്ങില്‍ത്താഴെ ബാബു മാസ്റ്റര്‍ ബസ് സ്റ്റോപ്പിന് സമീപം ബുള്ളറ്റ് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികനും സ്‌കൂട്ടര്‍ യാത്രികയ്ക്കും പരുക്കേറ്റു .പേരാമ്പ്ര സ്വദേശി പ്രേമ, കുന്നോത്ത് മുക്ക് കാണോത്ത് മീത്തല്‍ നൗഷാദ് എന്നിവർക്കാണ് പരുക്ക്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഇടുക്കി: മദ്യലഹരിയില്‍ മകനെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് പിടിയില്‍. ഉടുമ്പന്നൂര്‍ സ്വദേശി നജീബിനെയാണ് കുടുംബം നല്‍കിയ പരാതിയില്‍ കരിമണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബാലനീതി നിയമപ്രകാരമുള്ള വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ചൈല്‍ഡ് ലൈന്‍ അധികൃതരും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്.ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ നജീബ് പതിനഞ്ചുകാരനായ മകനെ കസേരയും വടിയും ഉപയോഗിച്ചാണ് മര്‍ദിച്ചതെന്ന് കുട്ടിയുടെ മാതാവ് ജമീല പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അന്‍ഷാദ് ചികിത്സയില്‍ പ്രവേശിപ്പിച്ചു. പിതാവ് പൊതിരെ തല്ലിയപ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങി മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു അന്‍ഷാദ്.യാതൊരു പ്രകോപനവും ഇല്ലാതെയാണ് പിതാവ് മര്‍ദ്ദിച്ചതെന്ന് കുട്ടി പൊലീസില്‍ മൊഴി നല്‍കി. മദ്യലഹരിയിലായിരുന്നു മര്‍ദ്ദനം എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കോഴിക്കോട്: കൊല്ലം- വിയ്യൂര്‍ തെങ്ങില്‍ത്താഴെ ബാബു മാസ്റ്റര്‍ ബസ് സ്റ്റോപ്പിന് സമീപം ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. പേരാമ്പ്ര സ്വദേശിനി പ്രേമ, കുന്നോത്ത് മുക്ക് കാണോത്ത് മീത്തല്‍ നൗഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇരുവരേയും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കോഴിക്കോട്: ലോറിയിൽ നിന്നും മരത്തടി ഇറക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മാത്തറ മേലത്ത് സ്വദേശി കെ.ടി. അബൂബക്കർ (66) ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്. മൂരിയാട് പ്രദേശത്തെ ഒരു മരമില്ലിലേക്ക് ലോറിയിൽ കൊണ്ടുവന്ന മരത്തടികൾ ഇറക്കുന്നതിനിടയിൽ, മരത്തടി അബൂബക്കറിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ അബൂബക്കറെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.ഭാര്യ: സഫിയമക്കൾ: കെ.ടി. ഫാദിൽ, കെ.ടി. ആദിൽ, കെ.ടി. മിസിരിയമരുമക്കൾ: ജംഷീദ്, ജിൻഷില, ആദിലസഹോദരങ്ങൾ: കെ.ടി. ബീരാൻകോയ, കെ.ടി. ബാവ, കെ.ടി. സുബൈദ, കെ.ടി. ഹഫ്സത്ത്
ട്രംപ് പ്രഖ്യാപിച്ച ഹോർമുസ് നാവിക ഉപരോധം ആരംഭിച്ചു. ഉപരോധം നടപ്പാക്കാൻ അമേരിക്കൻ നാവിക സേനക്ക് ട്രംപ് നിർദേശം നൽകി.ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ എല്ലാ സമുദ്ര ഗതാഗതവും തടയുമെന്ന് യുഎസ് നാവിക സേന അറിയിച്ചു. ട്രംപിന്റെ തീരുമാനം അനുസരിച്ച് അനിശ്ചിത കാലത്തേക്ക് ഉപരോധം നടപ്പാക്കുമെന്ന് യുഎസ് നാവിക സേന വ്യക്തമാക്കി. അതിനിടെ ഇറാന്റെ കപ്പലുകൾ അടുത്തുവന്നാൽ തകർത്തുകളയുമെന്ന് ട്രംപിന്റെ ഭീഷണി. ട്രൂത്ത് സോഷ്യലിലൂടെയാണ് ഭീഷണി മുഴക്കിയത്. മയക്കുമരുന്ന് മാഫിയ ബോട്ടുകളെ തകർത്തത് പോലെ ഇറാന്റെ കപ്പലുകളും തകർക്കും. മാരകമായ ആക്രമണമായിരിക്കും നടത്തുക. ഇറാന്റെ നാവികസേനയെ കടലിന്റെ അടിത്തട്ടിലേക്ക് പറഞ്ഞയച്ചു. 158 കപ്പലുകളാണ് ഇതുവരെ തകർത്തതെന്നും ട്രംപ് ചൂണ്ടിക്കാട്ടി.ഇറാൻ തുറമുഖങ്ങളിൽ അമേരിക്ക പ്രഖ്യാപിച്ച നാവിക ഉപരോധം ഔദ്യോഗികമായി ആരംഭിച്ചു. ഇന്ത്യൻ സമയം രാത്രി ഏഴരയ്ക്കാണ് ഉപരോധം നിലവിൽ വന്നത്. ഇറാൻ ഇതര രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകളെ തടയില്ലെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ടെങ്കിലും, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഇവിടെ സംഘർഷാവസ്ഥ നിലനിൽക്കുന്നത് ആഗോള എണ്ണവിലയെ ബാധിക്കാൻ സാധ്യതയുണ്ട്.അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ വീണ്ടും ശ്രമിക്കുമെന്ന് പാകിസ്താൻ. സമാധാന ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അറിയിച്ചു. വെടിനിർത്തൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇസ്ലാമാബാദ് സമാധാന ചർച്ചകൾ ഒരു ചരിത്ര നിമിഷമായിരുന്നുവെന്ന് ഷെഹബാസ് ഷെരീഫ് വ്യക്തമാക്കി.