Trending

  • പാർട്ടി നേതൃത്വത്തിന് സ്വകാര്യമായി നൽകിയ കത്ത് മാധ്യമങ്ങൾക്ക് ചോർത്തി അപമാനിച്ചു: നിജേഷ് അരവിന്ദ്

    • FNK desk
    • 17 Apr, 2026
  • ഉയർന്ന ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു

    • FNK desk
    • 17 Apr, 2026
  • കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം നിജേഷ് അരവിന്ദ് രാജിവെച്ചു

    • FNK desk
    • 17 Apr, 2026

Follow Us

Fri April 17, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • FNK desk

FNK desk

education
  • FNK desk
  • 14 Apr, 2026

ചാവട്ട് എം എൽ പി സ്കൂളിലെ മിടുക്കർ സ്കൂൾ വിട്ടു പോയാലും വായിക്കപ്പെടും

ചാവട്ട്: അദ്ധ്യയന വർഷത്തിലെ തനത് പ്രവർത്തന  ഭാഷാപോഷണ പദ്ധതിയായ വാക്കുകൾ പൂക്കുന്ന കാലം - രചനോത്സവം 2025-26 പൂർണ്ണമായതോടെ വിദ്യാലയത്തിൽ നിന്ന് ഈ വർഷം പടിയിറങ്ങുന്ന നാലാം ക്ലാസുകാർ വിദ്യാലയത്തിന് സമർപ്പിച്ചത് 104 വായന കാർഡുകൾ ആണ്. കുട്ടികളുടെ ഭാഷാശേഷികൾ വളർത്തുകയും ഒപ്പം തന്നെ അവരുടെ സർഗാത്മകമായ കഴിവുകൾ ഉപയോഗപ്പെടുത്തി അതിലൂടെ ഭാവനാപൂർണമായ വൈവിധ്യമാർന്ന രചനകളിലേക്കെത്തിക്കുകയും ചെയ്യുകയാണ് പ്രധാനമായും ഈ പദ്ധതി വിഭാവനം ചെയ്തത്. നൽകുന്ന വിഷയങ്ങൾക്ക് അനുസൃതമായി ഏറ്റവും ലളിതമായതും പുതുതായി പരിചയപ്പെടുന്ന വാക്കുകൾ ഉൾക്കൊള്ളിക്കുന്നതും വിദ്യാർത്ഥികൾ സ്വാംശീകരിച്ച ചുറ്റുപാടിനെ കുറിച്ചുള്ള അറിവുകൾ ഉപയോഗപ്പെടുത്തിയും മലയാളത്തിലും ഇംഗ്ലീഷിലും വായന കാർഡുകൾ നിർമ്മിക്കുക എന്നതാണ് പദ്ധതിയിലൂടെ ചെയ്തത്.      കേവലം വായനക്കാർഡുകൾ ഉണ്ടാക്കി വിടുന്നതിനപ്പുറത്ത് കുട്ടികളുടെ ഫോട്ടോ വെച്ച വായനക്കാർഡുകൾ എക്കാലത്തും സ്കൂളിൽ ഉപയോഗിക്കാനാകും വിധം ലാമിനേറ്റ് ചെയ്ത് സ്ഥാപനത്തിൻ്റെ മൂല്യവത്തായ പഠനോപകരണമാക്കി മാറ്റിയതോടെ ഈ പദ്ധതി എക്കാലത്തും ഓർമിക്കപ്പെടുന്നതായി മാറി.  കുട്ടികൾക്ക് ഭാഷാ വിനിമയത്തിന് ആത്മവിശ്വാസം നൽകാനും അവരുടെ സർഗാത്മക ചിന്തകൾക്ക് പ്രാധാന്യം നൽകാനും കഴിഞ്ഞിട്ടുണ്ട്.  പദ്ധതി നടപ്പിലാക്കുന്നതിനായി രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും പിടിഎ കമ്മിറ്റിയും ഒരേ മനസ്സോടെ പ്രവർത്തിച്ചു വിദ്യാർത്ഥികൾ രചിച്ച റീഡിങ് കാർഡുകൾ വിദ്യാലയത്തിന്റെ വാർഷികാഘോഷ ചടങ്ങിന്റെ വേദിയിൽ പ്രശസ്ത എഴുത്തുകാരൻ ഡോക്ടർ മോഹനൻ നടുവത്തൂരിന്റെ സാന്നിധ്യത്തിൽ നാലാം ക്ലാസിലെ വിദ്യാർത്ഥികൾ ചേർന്ന് സ്കൂൾ പ്രധാന അധ്യാപിക സിഎം സ്മിത ടീച്ചർക്ക് സമർപ്പിച്ചു. വായന കാർഡുകൾ രചിച്ച വിദ്യാർത്ഥികൾക്ക് ഡോക്ടർ മോഹനൻ നടുവത്തൂർ സ്കൂളിൻറെ ഉപഹാരം സമ്മാനിച്ചു.സ്കൂൾ മാനേജർ പി കുഞ്ഞമ്മദ്,പിടിഎ പ്രസിഡണ്ട് നിസാർ കെ.കെ, വൈസ് പ്രസിഡണ്ട് ഫാമില.എൽ.എസ്, എംപിടിഎ ചെയർപേഴ്സൺ സോന.വി, വൈസ് ചെയർ പേഴ്സൺ ഹർഷിന, പൂർവാധ്യാപകരായ വേണു. ടി,അധ്യാപകരായ സുഹൈൽ.കെ എം, രബിഷ.എംപി, ഷാനിഫ.ഇ, റാഫിന.കെ, ലിജിന.സി, രജിഷ പിവി എന്നിവരും സന്നിഹിതരായിരുന്നു. 

disaster
  • FNK desk
  • 14 Apr, 2026

ഗുണ്ടൽപേട്ടിൽ കാർ അപകടത്തിൽ ബേപ്പൂർ സ്വദേശികളായ കുടുംബത്തിലെ മൂന്നു പേർ മരിച്ചു

ഗുണ്ടൽപേട്ട : ഗുണ്ടൽപേട്ട ബത്തേരി റൂട്ടിൽ ലോറിയും കാറും കൂട്ടി ഇടിച്ച് മലയാളി കുടുംബത്തിലെ  മൂന്നുപേർക്ക് ദാരുണാന്ത്യം. കോഴിക്കോട് ബേപ്പൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ ഒരാൾ ഗുരുതരാവസ്ഥയിലാണ്. കോഴിക്കോട് ബേപ്പൂർ സ്വദേശിയും ബെംഗളുരു ബെല്ലിൽ ഉദ്യോഗസ്ഥനുമായ മുഹമ്മദ് അജീർ (37) സഹോദരി ആയിഷ നൂറി, ഇവരുടെ മകൾ നൂഫിയ മുബാറക്ക് (18) എന്നിവരാണ് മരിച്ചത്. 9 വയസുള്ള കുട്ടി നഹിയാൻ മുബാറക്ക് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.ഗുണ്ടൽപേട്ട് താലൂക്കിലെ ചാമരാജ് നഗർ ജില്ലയിലെ മലപുരയിൽ ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് അപക so ഗുണ്ടൽപേട്ടിൽനിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ടിപ്പർ ലോറി കുടുംബം സഞ്ചരിച്ചിരുന്ന ബ്രെസ കാറിൽ ചെന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അയിഷ നൂറിയും നൂഫിയയും സംഭവസ്ഥലത്തുതന്നെ മരിച്ചു.       കുടുംബം സഞ്ചരിച്ച കാറും കേരള രെജിസ്ട്രേഷൻ ഭാരത് ബെൻസ് ലോറിയും ആണ് അപകടത്തിൽ പെട്ടത്. കാറിൽ  രണ്ട് സ്ത്രീയും ഒരു പുരുഷനും ഒരു കുട്ടിയും അടക്കം നാലുപേരാണ് ഉണ്ടായിരുന്നത്. രണ്ട് സ്ത്രീകളും സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. മുഹമ്മദ് അജീർ ഹോസ്‌പിറ്റലിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് മരണപ്പെട്ടത്.പരിക്കേറ്റ കുട്ടിയുടെ നില അതീവ ഗുരുതരമാണ്.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി നടക്കുന്നതായി പൊലീസ് വ്യക്തമാക്കി. ആയിഷ നൂറി, നൂഫിയ മുബാറക്ക് എന്നിവരുടെ മൃതദേഹം മൈസൂരു സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്കായി പ്രവേശിപ്പിച്ചു.    

cultural
  • FNK desk
  • 14 Apr, 2026

സമൃദ്ധി കണികണ്ടുണർന്ന് മലയാളികൾ; നാടും നഗരവും വിഷു ആഘോഷത്തിൽ

തിരുവനന്തപുരം: സമൃദ്ധിയുടെ കണികണ്ടുണർന്ന് മലയാളികൾ. നാടും നഗരവും വിഷു ആഘോഷത്തിലാണ്. അമ്പലങ്ങളിൽ വിഷുക്കണി ദർശനത്തിന് വൻ ഭക്തജനത്തിരക്കാണ് ഉള്ളത്. അതേസമയം ഗുരുവായൂരപ്പനെ കണികാണാനെത്തിയത് പതിനായിരങ്ങൾ ആയിരുന്നു. ഗുരുവായൂരപ്പനെ കണികണ്ട് തൊഴാൻ ഇന്ന് ലക്ഷക്കണക്കിന് ഭക്തർ ഗുരുവായൂർ ക്ഷേത്രത്തിൽ എത്തും. ഭക്തർക്ക് സുഗമമായ വിഷുക്കണി ദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പുലർച്ചെ 2.55മുതൽ 3.55 വരെയാണ് വിഷു കണി ദർശനം നടന്നത്. തുടർന്ന് നിർമ്മാല്യം ,അഭിഷേകം ഉൾപ്പെടെ പതിവ് പൂജകളും ദർശനവും. പൊതുവരിയിൽ കാത്തിരിക്കുന്ന ഭക്തർക്കാകും ദർശനത്തിന് മുൻഗണന. തിരക്ക് പരിഗണിച്ച് പ്രത്യേക ദർശന സൗകര്യമുള്ള സീനിയർ സിറ്റിസൻ , പ്രാദേശികം വിഭാഗങ്ങളുടെ ദർശനം ആദ്യമെത്തുന്ന 500 പേർക്ക് വീതമായി ടോക്കൺ മുഖേനെപരിമിതപ്പെടുത്തും. പ്രാദേശിക വിഭാഗക്കാർക്ക് പടിഞ്ഞാറേ ഗോപുരത്തിന് പുറത്തു നിന്നും മുതിർന്ന പൗരൻമാർക്ക് ഭഗവതി ക്ഷേത്രത്തിന് പുറത്തെ നെയ്യ് വിളക്ക് കൗണ്ടർ വഴി പുലർച്ചെ 3.30 മുതൽ ദർശനത്തിനായുള്ള ടോക്കൺ നൽകും. ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കുന്ന ഭക്തർക്കുള്ള ദർശനം രാവിലെ 7.30 മുതലാകും. തിരക്കേറിയാൽ നെയ്യ് വിളക്ക് ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തും.          അഭൂതപൂർവ്വമായ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ വിഷു ദിവസം പുലർച്ചെ മുതൽ തന്നെ കിഴക്കേ നടയിലൂടെ ഭക്തരുടെ സഞ്ചാരം ക്രമീകരിക്കും. ദീപസ്തംഭത്തിന് മുന്നിൽ നിന്ന് ദർശനം തേടുന്നവർക്ക് വൺവേ സമ്പ്രദായം ഏർപ്പെടുത്തും. തിരക്ക് കുറയുന്നതിണ് അനുസരിച്ച് നിയന്ത്രണങ്ങളിലും ഇളവ് ഉണ്ടാകും.ക്രമാതീതമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ ക്ഷേത്രം സുരക്ഷാ ജീവനക്കാർക്ക് പുറമെ കൂടുതൽ പൊലീസും രംഗത്തുണ്ട്.  

world
  • FNK desk
  • 14 Apr, 2026

കൊയിലാണ്ടി അഗ്നി രക്ഷാനിലയത്തിൽ വിവിധ പരിപാടികൾ

കൊയിലാണ്ടി: ഏപ്രിൽ 14 ദേശീയ അഗ്‌നിരക്ഷാ ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി അഗ്ന‌ിരക്ഷാനിലയം വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വാരാചരണത്തിന്റെ ഭാഗമായി നിലയത്തിനു കീഴിലുള്ള വാഹനങ്ങളുടെ റോഡ് ഷോയും വിവിധ ഇടങ്ങളിൽ അഗ്‌നി സുരക്ഷയെപ്പറ്റിയുള്ള ബോധവത്കരണ അനൗൺസ്മെന്റും നടത്തി.സ്റ്റേഷൻ ഓഫീസർ ബിജു വി.കെ പതാക ഉയർത്തി.     1944 ഏപ്രിൽ 14ന് മുംബൈ വിക്ടോറിയ തുറമുഖത്ത് ചരക്കുമായി വന്ന ബ്രിട്ടീഷ് കപ്പലിന് തീപിടിച്ചതിനെ തുടർന്നുണ്ടായ പൊട്ടിത്തെറിയിലും അഗ്‌നിബാധയിലും തുറമുഖം കത്തിയമരവെ അഗ്‌നിശമന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 66 അഗ്‌നി രക്ഷാ സേനാംഗങ്ങൾ ജീവൻ ബലി നൽകേണ്ടിവന്നതിൻ്റെ ഓർമ്മ പുതുക്കുന്ന ദിനം കൂടിയാണിത്. ജീവൻ ബലിയർപ്പിച്ച അഗ്‌നിരക്ഷാ സേന അംഗങ്ങൾക്കുള്ള ആദരവായി ഇന്ത്യയിൽ ഏപ്രിൽ 14ന് സർവീസ് ഡേ ആയി ആചരിക്കുന്നു. 

disaster
  • FNK desk
  • 14 Apr, 2026

വടകര പാലോളിപ്പാലത്ത് ടിപ്പർ ലോറി ഇടിച്ച് ഹൈവേ ബോർഡ് തകർന്നു;ഡ്രൈവർക്ക് പരിക്ക്

വടകര: ദേശീയപാത 66-ൽ വടകര പാലോളിപ്പാലത്തിന് സമീപം ടിപ്പർ ലോറി ഇടിച്ച്  കൂറ്റൻ ദിശാസൂചക ബോർഡ്  തകർന്നു വീണു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നതെന്ന് കരുതപ്പെടുന്നു. അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിയന്ത്രണം വിട്ട ഭാരത് ബെൻസ് ടിപ്പർ ലോറി റോഡിന് സൈഡിലെ മീഡിയറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇതേ തുടർന്ന് ഹൈവേയിലെ വലിയ ദിശാസൂചക ബോർഡ് സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണിൽ ഇടിച്ചു.   ഇടിയുടെ ആഘാതത്തിൽ കൂറ്റൻ ബോർഡ് ലോറിയുടെ ക്യാബിന് മുകളിലേക്ക് തകർന്നു വീണു.    ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നിരിക്കുകയാണ്.ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്. ബോർഡ് വീണതിനെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പോലീസും ഹൈവേ അതോറിറ്റി അധികൃതരും സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് തകർന്നു വീണ ബോർഡ് നീക്കം ചെയ്തു

news
  • FNK desk
  • 14 Apr, 2026

പയ്യോളിയിൽ യുവതി ട്രെയിൻ തട്ടി മരിച്ചു; മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ

പയ്യോളി: കോഴിക്കോട് പയ്യോളിയിൽ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അയനിക്കാട് 24-ാം മൈലിന് സമീപം റെയിൽവേ ട്രാക്കിലാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.മൃതദേഹം പൂർണ്ണമായും ഛിന്നഭിന്നമായ നിലയിലാണ്. തിക്കോടി ഭാഗത്തേക്കുള്ള ട്രാക്കിലാണ് ജഡാവശിഷ്ടങ്ങൾ കിടന്നത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് പ്രദേശവാസികൾ മൃതദേഹം കണ്ടെത്തിയത്.ഒന്നിലധികം ട്രെയിനുകൾ മൃതദേഹത്തിലൂടെ കയറിയിറങ്ങിയതായി കരുതപ്പെടുന്നു. ശരീരഭാഗങ്ങൾ റെയിൽവേ ട്രാക്കിൽ ദൂരത്തോളം ചിതറിക്കിടക്കുന്നിരുന്നു. പയ്യോളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

kerala
  • FNK desk
  • 15 Apr, 2026

കൊടുംചൂടിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; ഉപഭോഗം 6000 മെഗാവാട്ട് കടന്നു

തിരുവനന്തപുരം: വേനലും ചൂടും കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ് വർദ്ധനവ്.  ചരിത്രത്തിൽ ആദ്യമായി സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 6000 മെഗാവാട്ട് കടന്നു. ഇന്നലെ വൈകുന്നേരമാണ് വൈദ്യുതി ഉപഭോഗം 6012 മെഗാവാട്ട് ആയത്. ഏപ്രിൽ 13ന് രേഖപ്പെടുത്തിയ 5933 മെഗാവാട്ടായിരുന്നു മുൻ റെക്കോർഡ്.    വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നതോടെ കെഎസ്ഇബിയും ആശങ്കയിലാണ്. കടുത്ത ചൂടിൽ ഫാൻ, കൂളർ, എ സി എന്നിവ ഉപയോഗിക്കുന്നതിൽ വലിയ വർധനവ് ഉണ്ടായതാണ് വൈദ്യുതി ഉപഭോഗം വർധിപ്പിച്ചത്. ഉപഭോഗം 6000 മെഗാവാട്ട് പിന്നിട്ടാൽ പ്രതിസന്ധി ഉണ്ടാകുമെന്ന് കെഎസ്ഇബി നേരത്തെത്തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്നലത്തെ മൊത്തം വൈദ്യുതി ഉപയോഗം 112.52 ദശലക്ഷം യൂണിറ്റ് ആണ്. ഏപ്രിലിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗമാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ ആഭ്യന്തര ഉൽപാദനം കൂട്ടുമെന്ന നിലപാടിലാണ് കെഎസ്ഇബി. വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ പീക്ക് സമയത്ത് (വെകുന്നേരം 6 മണി മുതൽ രാത്രി 11 വരെ) വൈദ്യുതി ഉപയോഗിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരാൻ ശ്രമിക്കണമെന്ന് കെഎസ്ഇബി നിർദേശിക്കുന്നുണ്ട്.

disaster
  • FNK desk
  • 15 Apr, 2026

ആയഞ്ചേരിയിൽ 16വയസുകാരൻ മുങ്ങി മരിച്ചു

ആയഞ്ചേരി : വിഷു ആഘോഷങ്ങൾക്കിടെ അമ്പലത്തിൽ കണി വച്ച ശേഷം കുളത്തിൽ കുളിക്കാൻ ഇറങ്ങിയ കാക്കുനി തുലറ്റുന്നട സ്വദേശിയായ ഹേമന്ത് (16) ആണ് മുങ്ങി മരിച്ചത്. നീന്തൽ വശമില്ലാത്ത ഹേമന്ത് കുളത്തിൽ ഉണ്ടായിരുന്ന നീന്താൻ ഉപയോഗിക്കുന്ന തൊണ്ടര ഇട്ട് ഇറങ്ങിയതായിരുന്നു.  തൊണ്ടര നീങ്ങി പോയതോടെ കുട്ടി വെള്ളത്തിൽ താഴ്ന്നു പോകുകയായിരുന്നു. കുളത്തിൽ കുളിക്കുകയായിരുന്നവർ ചേർന്നു ഹേമന്തിനെ പുറത്തെടുക്കാൻ ശ്രമം നടത്തി. ഇതിനിടെ വടകര ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു.  സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് ഹേമന്തിനെ ഉടൻ തന്നെ വെള്ളത്തിൽ നിന്നും പുറത്തെത്തിച്ചു,  ശേഷം ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.      വിഷു ആഘോഷങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി എത്തിയ ഈ വിയോഗം നാടിനെയാകെ ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. അച്ഛൻ പാറക്ക് താഴെ ബാബു. അമ്മ പ്രേമ, സഹോദരി ശ്രീദിയ. സംസ്കാരം ഇന്ന് രാത്രി 7മണിക്ക് വീട്ടു വളപ്പിൽ. 

obituary
  • FNK desk
  • 15 Apr, 2026

വിഷുദിനത്തിൽ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

കൊരയങ്ങാട്: വിഷു ആഘോഷിക്കുന്നതിനിടെ ഉണ്ടായ ദാരുണ അപകടത്തിൽ 16 കാരനായ വിദ്യാർത്ഥി മരിച്ചു. കൊരയങ്ങാട് തെരുവിലെ എടക്കോടൻ വീട്ടിൽ അദ്വൈത് ആണ് മരിച്ചത്. വിഷുദിനത്തിൽ കൊരയങ്ങാട് ഗ്രൗണ്ടിൽ പടക്കം പൊട്ടിക്കെ, പടക്കം ശരീരത്തിൽ തെറിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും, ചികിത്സയിൽ കഴിയുന്നതിനിടെ മരണം സംഭവിച്ചു. സംഭവത്തിൽ ഒരാൾക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. അനീഷിന്റെയും ബിൻ സിയുടെയും മകനാണ്  അദ്വൈത്. സഹോദരൻ: അർജുൻ.

kerala
  • FNK desk
  • 15 Apr, 2026

മണ്ഡല പുനര്‍നിര്‍ണയം: രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം: മുഖ്യമന്ത്രി

തിരുവനന്തപുരം: മണ്ഡല പുനര്‍നിര്‍ണയത്തിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. മണ്ഡല പുനര്‍നിര്‍ണയം എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ധൃതിയില്‍ നടത്താന്‍ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്‌കാരം എന്ന നിലയില്‍ ചുരുക്കി കാണാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയര്‍ന്നിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.      'പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുന്ന ബില്ലും 2011ലെ സെന്‍സസ് അടിസ്ഥാനമാക്കി മുന്നോട്ടുവെക്കുന്ന അതിലെ നിര്‍ദ്ദേശങ്ങളും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും തുല്യനീതിയേയും സാരമായി ബാധിക്കുന്നതാണ്. സംസ്ഥാനങ്ങളുമായി സമവായത്തില്‍ എത്താതെയാണ് ഇത്തരം നിര്‍ണായക വിഷയത്തില്‍ കേന്ദ്രം മുന്നോട്ട് പോകുന്നത് എന്നതുതന്നെ ആശങ്കാജനകമാണ്', മുഖ്യമന്ത്രി പറഞ്ഞു. 

  • First
  • Previous
  • 11
  • 12
  • 13
  • 14
  • 15
  • Next
  • Last

Social Connect

Latest News

  • പാർട്ടി നേതൃത്വത്തിന് സ്വകാര്യമായി നൽകിയ കത്ത് മാധ്യമങ്ങൾക്ക് ചോർത്തി അപമാനിച്ചു: നിജേഷ് അരവിന്ദ്
  • ഉയർന്ന ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു
  • കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം നിജേഷ് അരവിന്ദ് രാജിവെച്ചു
  • താമരശ്ശേരിയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച കുടുംബത്തിലെ നാലു പേർക്ക് ഭക്ഷ്യവിഷബാധ
  • ബാലുശ്ശേരിയിൽ റോഡ് മുറിച്ച് കടക്കവേ യുവാവ് കാറിടിച്ച് മരിച്ചു
  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com