തിരുവനന്തപുരം :സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് രാവിലെ ആൾ കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണത്തിന് 1 പവന് 1,11,800 രൂപയാണ് വില.
കഴിഞ്ഞ ദിവസങ്ങളിൽ 22 കാരറ്റ് 1 പവൻ സ്വർണത്തിന് 1,12,080 രൂപയായിരുന്നു വില. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിലെ വിലകൾ താരതമ്യം ചെയ്യുമ്പോഴാണ് സ്വർണ വിലയിൽ ചെറിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.
വെള്ളി വിലയിലും ഇന്ന് നേരിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് 255 രൂപ എന്ന നിരക്കിലാണ് വിപണനം നടക്കുന്നത്. 10 ഗ്രാം വെള്ളിക്ക് 2,550 രൂപയാണ് ഇന്നത്തെ വില.