മറ്റൊന്നും പറയാനില്ലാത്ത കൊണ്ടാണ് ഇപ്പോൾ വർഗീയത പറയുന്നത്
പേരാമ്പ്ര: പേരാമ്പ്രയുടെ മണ്ണിൽ വർഗീയത വിലപ്പോവില്ലെന്ന് ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി. പേരാമ്പ്രയിൽ മൽസര രംഗത്തുള്ള പ്രമുഖ മുന്നണികൾക്ക് മറ്റൊന്നും പേരാമ്പ്രയിലെ വോട്ടർമാരോട് സംസാരിക്കാനില്ലാത്തത് കൊണ്ടാണ് ഇപ്പോൾ വർഗീയത പറയുന്നതെന്ന് സ്ഥാനാർത്ഥി രഞ്ജിത്ത് മലയിൽ. ഫിഫ്ത് കേരള ന്യൂസിനോട് പറഞ്ഞു. പ്രബുദ്ധരായ പേരാമ്പ്രയിലെ വോട്ടർമാർ ഇത്തരം പ്രചരണങ്ങളിലും ആരോപണങ്ങളിലും സഹികെട്ട് ഇത്തവണ ആം ആദ്മി പാർട്ടിക് വോട്ട് ചെയ്യുമെന്നും രഞ്ജിത്ത് പറഞ്ഞു. കേരളത്തിലെ എൽഡിഎഫ് അനൗൺസ്മെൻറ് വിവാദമായ സാഹചര്യത്തിൽ ആയിരുന്നു സ്ഥാനാർത്ഥിയുടെ പ്രതികരണം.
കേരളനിയമസഭയിലേക്ക് ആദ്യമായി മൽസരത്തിനിറങ്ങിയ ആം ആദ്മി പാർട്ടി പേരാമ്പ്ര മണ്ഡലത്തിൽ സജീവമായി രംഗത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രഞ്ജിത്ത് മലയിൽ പേരാമ്പ്ര ടൗണിലും സമീപ പ്രദേശങ്ങളിലും വോട്ടർമാരെ നേരിട്ട് കണ്ട് ചൂൽ ചിഹ്നത്തിൽ വോട്ട് ചോദിക്കുകയാണ്. പേരാമ്പ്രയിൽ തനിക്ക് ഉറച്ച വിജയ പ്രതീക്ഷയുണ്ടെന്ന് സ്ഥാനാർത്ഥി പറയുന്നു. പേരാമ്പ്ര ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട് അത് ഇടത് വലത് മുന്നണികൾക്കപ്പുറം ഇന്ത്യൻ രാഷ്ട്രീയത്തിലെ നവ രാഷ്ട്രീയ പാർട്ടിയായ ആം ആദ്മി പാർട്ടിക്ക് അനുകൂലമാവുമെന്നാണ് രഞ്ജിത്ത് മലയിലിൻ്റെ പ്രതീക്ഷ.