വാഷിങ്ടണ്‍: 54 വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യന്‍ ചാന്ദ്രപഥത്തിലേക്ക്. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിന് മുന്നോടിയായുള്ള ആര്‍ട്ടെമിസ് 2 കുതിച്ചുയര്‍ന്നു. ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമെന്ന് നാസ അറിയിച്ചു. പത്ത് ദിവസത്തെ ദൗത്യത്തിനായി നാലംഗ സംഘമാണ് യാത്ര തിരിച്ചത്. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് പുലര്‍ച്ചെ 3.45നായിരുന്നു വിക്ഷേപണം. പേടകം ചന്ദ്രനില്‍ ഇറങ്ങുന്നതിന് പകരം ചന്ദ്രനെ ചുറ്റി പഠനം നടത്തും. നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെട്ട സംഘമാണ് ആര്‍ട്ടെമിസ് 2 ദൗത്യം നയിക്കുന്നത്. നാസയുടെ റീഡ് വൈസ്മാന്‍ (കമാന്‍ഡര്‍), വിക്ടര്‍ ഗ്ലോവര്‍ (മിഷന്‍ പൈലറ്റ്), ക്രിസ്റ്റീന കോച്ച് (മിഷന്‍ സ്പെഷ്യലിസ്റ്റ്), കാനഡയുടെ ജെറെമി ഹാന്‍സണ്‍ (മിഷന്‍ സ്പെഷ്യലിസ്റ്റ്) എന്നിവരാണ് സഞ്ചാരികള്‍. ഇതോടെ ചന്ദ്രന്റെ പരിസരത്തേയ്ക്ക് യത്ര ചെയ്യുന്ന ആദ്യ വനിതയായി ക്രിസ്റ്റീന കോച്ച് മാറി. ഹാന്‍സന്‍ ചാന്ദ്രദൗത്യത്തില്‍ പങ്കാളിയാകുന്ന ആദ്യത്തെ അമേരിക്കക്കാരനല്ലാത്ത വ്യക്തിയുമായി. ഫ്ളൈബൈ ദൗത്യമായതിനാല്‍ സഞ്ചാരികളാരും ചന്ദ്രനില്‍ ഇറങ്ങില്ല.ഭാവി ആര്‍ട്ടെമിസ് ദൗത്യങ്ങള്‍ക്ക് വേണ്ടിയുള്ള സാങ്കേതിക സംവിധാനങ്ങളുടെ പരീക്ഷണമാണ് പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ദൗത്യം കൊണ്ട് ലക്ഷ്യമിടുന്നത്. ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ തകരാറിലായാല്‍ ഉപയോഗിക്കുന്ന മാന്വല്‍ പൈലറ്റിങ് സംവിധാനം, പുതിയ ലേസര്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനം അടക്കം ആദ്യ 24 മണിക്കൂറിനുള്ളില്‍ സഞ്ചാരികള്‍ പരീക്ഷിക്കും. തുടര്‍ന്ന് ബഹിരാകാശ കിരണങ്ങള്‍ എങ്ങനെ സഞ്ചാരികളെ ബാധിക്കുമെന്ന വൈദ്യശാസ്ത്ര പഠനത്തിന് സഞ്ചാരികള്‍ സ്വയം വിധേയരാകും. ഭൂമിയിലേക്ക് തിരിക്കും മുന്‍പ് ഒരു തവണ ചന്ദ്രനെ ഓറിയോണ്‍ പേടകം വലംവെയ്ക്കും. ഏപ്രില്‍ പത്തോടെ സംഘം തിരിച്ചെത്തും.
തിരുവനന്തപുരം: വോട്ടർമാരെ പ്രോത്സാഹിപ്പിക്കുന്നതിന് വ്യത്യസ്തമായ ഓഫറുമായി സപ്ലൈക്കോ. ഏപ്രിൽ 9ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടിയാണ് സപ്ലൈക്കോയുടെ പ്രോത്സാഹന സമ്മാനം. വോട്ടു ചെയ്തതിന് തെളിവായി വിരലിൽ തേയ്ക്കുന്ന മഷി പരിശോധിച്ച ശേഷമാകും പുട്ടുപൊടി നൽകുക. സപ്ലൈക്കോയിൽ നിന്നും ആയിരം രൂപയ്ക്ക് മുകളിൽ സബ്‌സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കാണ് ഒരു രൂപയ്ക്ക് പുട്ടുപൊടി ലഭിക്കുക. സിറ്റസ്റ്റമാറ്റിക്ക് വോട്ടേഴ്‌സ് എജ്യുക്കേഷൻ ആൻഡ് ഇലക്ട്രൽ പാർട്ടിസിപ്പേഷൻ(സ്വീപ്), ജില്ലാ ഭരണകൂടം, സപ്ലൈക്കോ എന്നിവ സംയുക്തമായാണ് 'വോട്ടു ചെയ്യൂ, പുട്ടടിക്കൂ' എന്ന ടാഗ് ലൈനോടെ തെരഞ്ഞെടുപ്പ് ബോധവത്കരണ ക്യാമ്പയിൻ നടത്തുന്നത്.
താമരശ്ശേരി : താമരശ്ശേരി ചുരം എട്ടാം വളവിൽ ഗതാഗത തടസ്സം. ചുരമിറങ്ങി വന്ന കല്ലട ബസ്സ് ബ്രേക്ക് തകരാറായതിനെ തുടർന്ന് കുടുങ്ങി ഗതാഗത തടസ്സം നേരിടുകയാണ്. ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. വാഹനങ്ങൾ വൺവെ ആയിട്ടാണ് കടന്നുപോകുന്നത്. ഇപ്പോൾ ചുരം കയറുന്ന വാഹനങ്ങൾക്കാണ് തിരക്ക് കൂടുതൽ അനുഭവപ്പെടുന്നത്.
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. നേരത്തെ പ്രഖ്യാപിച്ച ഇന്ദിര ഗ്യാരന്റി അടക്കം നിരവധി വാഗ്ദാനങ്ങളാണ് യുഡിഎഫ് പ്രകടന പത്രികയിൽ ഉള്ളത്. യുഡിഎഫിന്റെ സ്വപ്ന പദ്ധതികളും വാഗ്ദാനങ്ങളും അടങ്ങുന്നതാണ് പ്രകടനപത്രിക. സാമൂഹിക സുരക്ഷാ പെൻഷൻ 3000 രൂപയാക്കും, സ്ത്രീകള്‍ക്ക് കെ എസ് ആർ ടി സിയില്‍ സൗജന്യ യാത്ര, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 1,000 രൂപ, എല്ലാ കുടുംബങ്ങള്‍ക്കും 25,00,000 രൂപ വരെയുള്ള സൗജന്യ 'ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷൂറന്‍സ്', മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ്, യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് പലിശ രഹിത വായ്പ 5,00,000 രൂപ എന്നിങ്ങനെയാണ് പ്രകടന പത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനങ്ങള്‍. പെൻഷൻ അവകാശമാക്കും, ശമ്പള കമ്മീഷൻ മാതൃകയിൽ ക്ഷേമ പെൻഷൻ രൂപീകരിക്കും എന്നതെല്ലാമാണ് വാഗ്ദാനങ്ങൾ. ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തി യുഡിഎഫിന്റെ മുൻകാല പദ്ധതിയായ 'ആശ്രയ' പദ്ധതി പരിഷ്കരിച്ച് നവ ആശ്രയ പദ്ധതി ആരംഭിക്കും, അന്ത്യോദയ - പിങ്ക് റേഷൻ കാർഡ് ഉടമകളെ കണ്ടെത്തി ദാരിദ്ര്യം നിർമാർജനം ചെയ്യാൻ പ്രത്യേക കർമ്മ പദ്ധതി, സംസ്ഥാനമെമ്പാടും ഇന്ദിര കാന്റീനുകൾ, അർഹരായവർക്ക് പ്രയോറിറ്റി റേഷൻ കാർഡ്, സൗജന്യ റേഷൻ എന്നിങ്ങനെയും വാഗ്ദാനങ്ങളുണ്ട്.
പേരാമ്പ്ര: പേരാമ്പ്രയിൽ യു.ഡി.എഫ്സ്ഥാനാർത്ഥി ഫാത്തിമ തഹിലിയക്കെതിരെ എൽ.ഡി.എഫ് വർഗീയ പ്രചരണം നടത്തിയെന്ന പരാതിയിൽ നിലപാട് വ്യക്തമാക്കി പേരാമ്പ്രയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.പി.രാമകൃഷ്‌ണൻ. ഇതുസംബന്ധിച്ച യു.ഡി.എഫിന്റെ പരാതിയിൽ പരിശോധനയുമായി സഹകരിക്കും. തങ്ങളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്തുമെന്നും ടി.പി.രാമകൃഷ്‌ണൻ പറഞ്ഞു." ഞങ്ങളുടെ ആരെങ്കിലും അറിയാതെ എന്തെങ്കിലും ചെയ്‌തുപോയിട്ടുണ്ടെങ്കിൽ ഞങ്ങൾ അത് തിരുത്തും." അദ്ദേഹം വ്യക്തമാക്കി. മതം പറഞ്ഞിട്ടോ വർഗീയത പറഞ്ഞിട്ടോ ജാതി പറഞ്ഞിട്ടോ വോട്ട് സ്വാധീനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.മുസ്ലിം ലീഗിലെ ഫാത്തിമ തഹ്ലിയയാണ് പേരാമ്പ്രയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ലീഗ് മതംപറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്മെൻ്റാണ് എൽ.ഡി.എഫ് പ്രചാരണ വാഹനത്തിലുണ്ടായിരുന്നത്. നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക് എന്നാണ് ലീഗ് പ്രചാരണം നടത്തുന്നതെന്നും ഇത് മത ഏകീകരണത്തിൻ്റെ ചിഹ്നം വിളിയാണെന്നും മതവർഗീയതയുടെ തന്ത്രമാണ് ലീഗ് പയറ്റുന്നതെന്നുമാണ് അനൗൺസ്മെന്റ്റ്. ലീഗിന്റെ മതരാഷ്ട്രീയ ധ്രുവീകരണത്തെ ചെറുത്തു തോൽപ്പിക്കണമെന്നും അനൗൺസ് മെമെൻ്റിൽ പറഞ്ഞിരുന്നു.
ഉള്ളിയേരി: കോഴിക്കോട് കൊയിലാണ്ടി ഉള്ളിയേരി ചാലിൽ മൊയ്‌ദീൻ കോയയുടെ മകൻ മുഹമ്മദ് ഷമീദ് 17 വയസ്സ് എന്ന കുട്ടിയെ കാണാതായതായി പരാതി.ഇന്നലെ വൈകുന്നേരം 5.30 മണിയോടെ മുണ്ടോത്ത് ഇല്ലത്ത് താഴെ ഉള്ള വീട്ടിൽ നിന്നും പോയതാണ്. കുട്ടിയെ കുറിച്ച് വല്ല വിവരവും ലഭിക്കുന്ന പക്ഷം അത്തോളി പോലിസിനെയോ താഴെ കാണുന്ന നമ്പറിലോ വിവരം അറിയിക്കേണ്ടതാണ്.0496 2672233, 9497980774 94979472409846277266 (മുഹമ്മദ് പി )
പൂനൂർ: പൂനൂരിലെ പൗര പ്രമുഖനും മുതിർന്ന കോൺഗ്രസ് നേതാവുമായ കക്കാട്ടുമ്മൽ അബൂബക്കർ മാസ്റ്റർ (79) നിര്യാതനായി. താമരശ്ശേരി കെടവൂർ എം.എം.എൽ.പി സ്കൂളിലെ വിരമിച്ച ഹെഡ്മാസ്റ്ററായിരുന്നു.പൂനൂർ പബ്ലിക് ലൈബ്രറി സെക്രട്ടറി, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി മുൻ വൈസ് പ്രസിഡണ്ട്, പൂനൂർ പാലിയേറ്റീവ് കെയർ സെന്റർ ജോയിന്റ് സെക്രട്ടറി, പൂനൂർ ഉപഭോക്തൃ ഫോറം പ്രസിഡണ്ട്, പൂനൂർ മുബാറക് കോളേജ് മാനേജിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഭാര്യ: സുബൈദ (റിട്ട. ഹെഡ്മിസ്ട്രസ്, ജി.എൽ.പി.എസ് കാന്തപുരം) മക്കൾ: അഫ്സൽ (കെ.ഡി.സി ബാങ്ക്, ഈങ്ങാപ്പുഴ), അഫ്‌സാന (അധ്യാപിക, വി.ഇ.എം യു.പി സ്കൂൾ, മേപ്പയൂർ) മരുമക്കൾ: അനസ് മേപ്പയൂർ (അധ്യാപകൻ, നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ), ഫാത്തിമത്ത് സുഹറ എളേറ്റിൽ (അധ്യാപിക, എം.ജെ ഹയർ സെക്കൻഡറി സ്കൂൾ എളേറ്റിൽ
വാഷിങ്ടണ്‍: ആര്‍ടെമിസ് 2 ദൗത്യത്തിന്റെ ഭാഗമാകുന്ന നാല് ബഹിരാകാശ സഞ്ചാരികളെ വഹിക്കുന്ന ഓറിയോണ്‍ ബഹിരാകാശ പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക്. ഓറിയോണ്‍ പേടകം ചന്ദ്രനിലേക്ക് യാത്ര തുടങ്ങി. ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍ ബേണ്‍ പൂര്‍ത്തിയായതായി നാസ വ്യക്തമാക്കി.നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെട്ട സംഘമാണ് ആര്‍ട്ടെമിസ് 2 ദൗത്യം നയിക്കുന്നത്. നാസയുടെ റീഡ് വൈസ്മാന്‍ (കമാന്‍ഡര്‍), വിക്ടര്‍ ഗ്ലോവര്‍ (മിഷന്‍ പൈലറ്റ്), ക്രിസ്റ്റീന കോച്ച് (മിഷന്‍ സ്പെഷ്യലിസ്റ്റ്), കാനഡയുടെ ജെറെമി ഹാന്‍സണ്‍ (മിഷന്‍ സ്പെഷ്യലിസ്റ്റ്) എന്നിവരാണ് സഞ്ചാരികള്‍. ഇതോടെ ചന്ദ്രന്റെ പരിസരത്തേയ്ക്ക് യത്ര ചെയ്യുന്ന ആദ്യ വനിതയായി ക്രിസ്റ്റീന കോച്ച് മാറി. ഹാന്‍സന്‍ ചാന്ദ്രദൗത്യത്തില്‍ പങ്കാളിയാകുന്ന ആദ്യത്തെ അമേരിക്കക്കാരനല്ലാത്ത വ്യക്തിയുമായി. ഫ്ളൈബൈ ദൗത്യമായതിനാല്‍ സഞ്ചാരികളാരും ചന്ദ്രനില്‍ ഇറങ്ങില്ല.ഭാവി ആര്‍ട്ടെമിസ് ദൗത്യങ്ങള്‍ക്ക് വേണ്ടിയുള്ള സാങ്കേതിക സംവിധാനങ്ങളുടെ പരീക്ഷണമാണ് പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ദൗത്യം കൊണ്ട് ലക്ഷ്യമിടുന്നത്. ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ തകരാറിലായാല്‍ ഉപയോഗിക്കുന്ന മാന്വല്‍ പൈലറ്റിങ് സംവിധാനം, പുതിയ ലേസര്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനം അടക്കം സഞ്ചാരികള്‍ പരീക്ഷിക്കും.
മാനന്തവാടി: ബാവലി പുഴയിൽ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കുളിക്കാൻ ഇറങ്ങിയ കോഴിക്കോട് സ്വദേശികളായ രണ്ട് കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് പതിമംഗലം സ്വദേശി അഷ്റഫിൻ്റെ മകൻ ആഷിഖ് (15) ഷംഷീറിന്റെ മകൻ അദ്നാൻ (17)വയസ്സ് എന്നിവരാണ് മരണപ്പെട്ടത് മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിൽ. കോഴിക്കോട് കൊടുവള്ളിയിലെ ദർസിൽ നിന്നും മൈസൂർ ഭാഗത്തു വിനോദ യാത്ര പോയി മടങ്ങി വരുന്നതിനിടെ ബാവലി മഖമിന് സമീപം പുഴയിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേരിൽ രണ്ട് പേരാണ് മരിച്ചത്. ഒരാൾ രക്ഷപ്പെട്ടു.
കോഴിക്കോട്: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്‍റെയും ഓർമ പുതുക്കി വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിന്റെ വഴിയുമുണ്ടാകും. തിരുവനന്തപുരം പാളയത്ത് രാവിലെ 6.30ന് സംയുക്ത കുരിശിന്റെ വഴിയിൽ കർദിനാൾ ക്ലിമിസ് കാതോലിക്കാ ബാവയും തോമസ് ജെ നെറ്റോയും തോമസ് തറയിലും പങ്കെടുക്കും. സെന്‍റ് മേരീസ് കത്തീഡ്രലിലെ ശുശ്രൂഷകൾക്ക് ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ നേതൃത്വം നൽകും. ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ ദുഖ വെള്ളി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.