Trending

  • കോഴിക്കോട് കോൺവെൻറ് റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

    • FNK desk
    • 15 Apr, 2026
  • വേനലവധിക്കാലത്ത് സ്‌പെഷ്യൽ ക്ലാസുകൾ പാടില്ല; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: വിദ്യാഭ്യാസ മന്ത്രി

    • FNK desk
    • 15 Apr, 2026
  • ചെറുവണ്ണൂരിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം തുടങ്ങി

    • FNK desk
    • 15 Apr, 2026

Follow Us

Thu April 16, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • politics
  • ഐ സി ബാലകൃഷ്ണന്റെ പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി എത്തുമ്പോള്‍ ഉപവാസ സമരം നടത്തും: എൻഎം വിജയന്റെ കുടുംബം
politics

ഐ സി ബാലകൃഷ്ണന്റെ പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി എത്തുമ്പോള്‍ ഉപവാസ സമരം നടത്തും: എൻഎം വിജയന്റെ കുടുംബം

പ്രിയങ്ക ഗാന്ധിയുടെ നീതികേട് പൊറുക്കാന്‍ കഴിയില്ല

FNK desk
  • 06 Apr, 2026 03:03 am

സുല്‍ത്താന്‍ ബത്തേരി: നിയസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട്ടില്‍ ഐ സി ബാലകൃഷ്ണന്റെ പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി എംപി എത്തുമ്പോള്‍ ബത്തേരിയില്‍ ഉപവാസ സമരം നടത്തുമെന്ന് എന്‍ എം വിജയന്റെ കുടുംബം. ബുധനാഴ്ചയാണ് പ്രിയങ്ക ബത്തേരിയില്‍ എത്തുക. കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് പ്രിയങ്ക ഉറപ്പു നല്‍കിയിരുന്നെങ്കിലും കേസില്‍ പ്രതിയായ ഐ സി ബാലകൃഷ്ണന് സീറ്റ് നല്‍കി കോണ്‍ഗ്രസ് ചതിച്ചുവെന്ന് എന്‍ എം വിജയന്റെ കുടുംബം പറഞ്ഞു.

More Read

  • കോഴിക്കോട് കോൺവെൻറ് റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
  • വേനലവധിക്കാലത്ത് സ്‌പെഷ്യൽ ക്ലാസുകൾ പാടില്ല; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: വിദ്യാഭ്യാസ മന്ത്രി
  • ചെറുവണ്ണൂരിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം തുടങ്ങി
  • കച്ചേരിമുക്കിൽ വാഹനപകടത്തിൽ യുവതിക്ക് ദാരുണന്ത്യം

കോണ്‍ഗ്രസും പ്രിയങ്ക ഗാന്ധിയും കുടുംബത്തെ വഞ്ചിക്കുകയാണെന്നും എംപിയുടെ ഈ നീതികേട് പൊറുക്കാന്‍ കഴിയില്ലെന്നും എന്‍ എം വിജയന്റെ മകന്‍ വിജേഷും മരുമകള്‍ പത്മജയും പറഞ്ഞു. പിതാവിന്റെയും സഹോദരന്റെയും മരണത്തിന് കാരണക്കാരനായ ഐ സി ബാലകൃഷ്ണനെ പരാജയപ്പെടുത്താന്‍ പിതാവിനെ സ്‌നേഹിക്കുന്ന കോണ്‍ഗ്രസുകാര്‍ തയ്യാറാകണമെന്നും വിജേഷ് ആവശ്യപ്പെട്ടു.

     ഡിസിസി സെക്രട്ടറി ആയിരുന്ന എന്‍ എം വിജയന്റെ ആത്മഹത്യപ്രേരണക്കേസില്‍ പ്രതിയായ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കുടുംബം രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എന്‍ എം വിജയന്റെ ജീവനേക്കാള്‍ വിലയുണ്ടോ ഐ സി ബാലകൃഷ്ണന്‍റെ പണത്തിനെന്ന് കുടുംബം ചോദിച്ചിരുന്നു. സ്വന്തം പാര്‍ട്ടി നേതാവിന്റെ മരണത്തിന് ഉത്തരവാദിയായ എംഎല്‍എയെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് എന്തിനാണെന്ന് എം എന്‍ വിജയന്റെ മകന്‍ വിജേഷും മരുമകള്‍ പത്മജയും സമൂഹമാധ്യമത്തിലൂടെ ചോദിച്ചത്.

  • Tags :
  • Wayana

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 14 Apr, 2026

ഷാഫിയെ ഉന്നംവെച്ച് ടി പി: പേരാമ്പ്രയിൽ വർഗീയമായ ചർച്ചകൾ വരുന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ

  • 13 Apr, 2026

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് നേരെ ഭീഷണിയുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്

  • 12 Apr, 2026

അരിക്കുളം യു.ഡി.എഫ് പ്രവർത്തകയെ മർദ്ദിച്ചതിച്ചതിൽ പ്രതിഷേധ സായാഹ്നം

  • 11 Apr, 2026

പേരാമ്പ്രയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ യുഡിഎഫ് ഭീഷണിപ്പെടുത്തിയതായി പരാതി

  • 10 Apr, 2026

അരിക്കുളത്ത് യുഡിഎഫ് പ്രവർത്തകനെ ആക്രമിച്ചതിനെതിരെ പ്രതിഷേധം

  • 10 Apr, 2026

ജില്ലയിൽ വൻ പോളിംഗ് നടന്നത് ബേപ്പൂരിലും കുന്നമംഗലത്തും; പേരാമ്പ്രയിൽ കൂടിയില്ല ബാലുശ്ശേരിയിൽ നേരിയ വർദ്ധനവ്

More News

  • ഷാഫിയെ ഉന്നംവെച്ച് ടി പി: പേരാമ്പ്രയിൽ വർഗീയമായ ചർച്ചകൾ വരുന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ
  • മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് നേരെ ഭീഷണിയുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്
  • അരിക്കുളം യു.ഡി.എഫ് പ്രവർത്തകയെ മർദ്ദിച്ചതിച്ചതിൽ പ്രതിഷേധ സായാഹ്നം
  • പേരാമ്പ്രയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ യുഡിഎഫ് ഭീഷണിപ്പെടുത്തിയതായി പരാതി
  • അരിക്കുളത്ത് യുഡിഎഫ് പ്രവർത്തകനെ ആക്രമിച്ചതിനെതിരെ പ്രതിഷേധം

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com