ഇന്ന് രാവിലെയായിരുന്നു അന്ത്യം
കോഴിക്കോട്: റോഡിൽ നായ കുറുകെ ചാടിയതിനെ തുടർന്നുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നെല്ല്യാടി പെരുങ്കുനി സ്വദേശി ഹംസ (65) മരിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കെ.പി.കെ ജംങ്ഷനിൽ പെട്ടിക്കട നടത്തിവരികയായിരുന്നു.