Trending

  • കൗണ്ടിംഗ് സ്‌റ്റേഷനുകളിലെ മുറികൾ തുറക്കരുത്; കമ്മീഷണർ

    • FNK desk
    • 21 Apr, 2026
  • കൗണ്ടിംഗ് സ്‌റ്റേഷനുകളിലെ മുറികൾ തുറക്കരുത്, വിവാദങ്ങൾ ഉണ്ടാക്കരുത്

    • FNK desk
    • 21 Apr, 2026
  • നാലു വയസ്സുകാരനെ തെരുവുനായ കടിച്ചുകീറി

    • FNK desk
    • 21 Apr, 2026

Follow Us

Tue April 21, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • politics
  • കോഴിക്കോട് സ്‌ട്രോങ് റൂം തുറന്നെന്ന് കോണ്‍ഗ്രസ്; ആരോപണം തള്ളി പേരാമ്പ്ര റിട്ടേണിംഗ് ഓഫീസർ
politics

കോഴിക്കോട് സ്‌ട്രോങ് റൂം തുറന്നെന്ന് കോണ്‍ഗ്രസ്; ആരോപണം തള്ളി പേരാമ്പ്ര റിട്ടേണിംഗ് ഓഫീസർ

ജെഡിടിയിലെ സ്‌ട്രോങ്ങ് റൂം തുറന്നു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പേരാമ്പ്ര റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.

FNK desk
  • 20 Apr, 2026 04:35 am

കോഴിക്കോട്: ജില്ലയിലെ ഏഴ് മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെഡിടിയിലെ സ്‌ട്രോങ് റൂം തുറന്നതായി യുഡിഎഫ് പരാതി. ജീവനക്കാര്‍ സ്‌ട്രോങ് റൂമില്‍ കയറുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. സ്ഥലത്ത് യുഡിഎഫ് നേതാക്കള്‍ തമ്പടിച്ചിരിക്കുകയാണ്.

More Read

  • കൗണ്ടിംഗ് സ്‌റ്റേഷനുകളിലെ മുറികൾ തുറക്കരുത്; കമ്മീഷണർ
  • കൗണ്ടിംഗ് സ്‌റ്റേഷനുകളിലെ മുറികൾ തുറക്കരുത്, വിവാദങ്ങൾ ഉണ്ടാക്കരുത്
  • നാലു വയസ്സുകാരനെ തെരുവുനായ കടിച്ചുകീറി
  • കൂരാച്ചുണ്ടിൽ യുവപ്രതിഭ ജേതാവ് പ്രവീണിനെ യൂത്ത് കോൺഗ്രസ് അനുമോദിച്ചു

പൊലീസ് സുരക്ഷയിലാണ് ജീവനക്കാര്‍ അകത്തുകയറിയത്. എന്നാല്‍ ജീവനക്കാര്‍ പ്രവേശിച്ചതില്‍ പിഴവ് ഉണ്ടെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു.

 കോണ്‍ഗ്രസ് ആരോപണം തള്ളി പേരാമ്പ്ര റിട്ടേണിംഗ് ഓഫീസര്‍ രംഗത്തെത്തി. ജെഡിടിയിലെ സ്‌ട്രോങ്ങ് റൂം തുറന്നു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പേരാമ്പ്ര റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്‍കോര്‍ സോഫ്റ്റ് വെയറിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി, പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകള്‍ സൂക്ഷിച്ച സീല്‍ ചെയ്യാത്ത മുറിയാണ് സ്ഥാനാര്‍ത്ഥികളുടെ ഏജന്റ് മാരുടെ സാന്നിധ്യത്തില്‍ തുറന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളോ പോസ്റ്റല്‍ ബാലറ്റുകളോ സൂക്ഷിച്ച മുറി അല്ല തുറന്നതെന്നുമാണ് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചത്.

  • Tags :
  • strong room

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 20 Apr, 2026

മെറ്റീരിയൽ റൂം തുറന്നത് ഏജന്റുമാരുടെ സാന്നിധ്യത്തിൽ; ജില്ലാ കളക്ടർ

More News

  • കൗണ്ടിംഗ് സ്‌റ്റേഷനുകളിലെ മുറികൾ തുറക്കരുത്; കമ്മീഷണർ
  • കൗണ്ടിംഗ് സ്‌റ്റേഷനുകളിലെ മുറികൾ തുറക്കരുത്, വിവാദങ്ങൾ ഉണ്ടാക്കരുത്
  • കോഴിക്കോട് സ്‌ട്രോങ് റൂം തുറന്നെന്ന് കോണ്‍ഗ്രസ്; ആരോപണം തള്ളി പേരാമ്പ്ര റിട്ടേണിംഗ് ഓഫീസർ
  • തിരുവള്ളൂരില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു
  • സ്ത്രീകളുടെ ആത്മാഭിമാനത്തിന് മുറിവേറ്റു; അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com