വിഷു ആഘോഷങ്ങൾക്കിടയിൽ ദുരന്തം
ആയഞ്ചേരി : വിഷു ആഘോഷങ്ങൾക്കിടെ അമ്പലത്തിൽ കണി വച്ച ശേഷം കുളത്തിൽ കുളിക്കാൻ ഇറങ്ങിയ കാക്കുനി തുലറ്റുന്നട സ്വദേശിയായ ഹേമന്ത് (16) ആണ് മുങ്ങി മരിച്ചത്. നീന്തൽ വശമില്ലാത്ത ഹേമന്ത് കുളത്തിൽ ഉണ്ടായിരുന്ന നീന്താൻ ഉപയോഗിക്കുന്ന തൊണ്ടര ഇട്ട് ഇറങ്ങിയതായിരുന്നു. തൊണ്ടര നീങ്ങി പോയതോടെ കുട്ടി വെള്ളത്തിൽ താഴ്ന്നു പോകുകയായിരുന്നു. കുളത്തിൽ കുളിക്കുകയായിരുന്നവർ ചേർന്നു ഹേമന്തിനെ പുറത്തെടുക്കാൻ ശ്രമം നടത്തി. ഇതിനിടെ വടകര ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് ഹേമന്തിനെ ഉടൻ തന്നെ വെള്ളത്തിൽ നിന്നും പുറത്തെത്തിച്ചു, ശേഷം ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
വിഷു ആഘോഷങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി എത്തിയ ഈ വിയോഗം നാടിനെയാകെ ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. അച്ഛൻ പാറക്ക് താഴെ ബാബു. അമ്മ പ്രേമ, സഹോദരി ശ്രീദിയ. സംസ്കാരം ഇന്ന് രാത്രി 7മണിക്ക് വീട്ടു വളപ്പിൽ.