കോമത്ത്കര സ്വദേശി തോട്ടത്തിൽ താഴെ താമസിക്കും സുബിലാഷ് ആണ് മരിച്ചത്.
കൊയിലാണ്ടി: സ്റ്റേറ്റ് ബാങ്കിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കോമത്ത്കര സ്വദേശി തോട്ടത്തിൽ താഴെ താമസിക്കുന്ന സുബിലാഷ് (42) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം.
ഭക്ഷണം വാങ്ങി മടങ്ങുന്നതിനിടെ കോഴിക്കോട് ഭാഗത്ത് നിന്ന് വന്ന ഡ്യൂക്ക് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സുബിലാഷിനെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി. വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് പുലർച്ചെ 4 മണിയോടെ മരണപ്പെട്ടു.
സുബിലാഷ് കൊയിലാണ്ടിഹോസ്പിറ്റല്‍ സിവിൽ ഡിഫൻസ് അംഗമായിരുന്നു.
പിതാവ്: വാസു, മാതാവ്: ലീല
ഭാര്യ : വിധു, മകൻ : ധാൻവിക്
സഹോദരൻ : സുധി