വിദ്യാര്‍ത്ഥിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ താഴെക്കാണുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്.
പയ്യോളി: കൊയിലാണ്ടിയില്‍ ട്യൂഷന് പോയ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. പയ്യോളി ചാക്കണ്ടി നസീറിന്റെ മകന്‍ നിഹാന്‍ നസീര്‍(17)നെയാണ് ഇന്നലെ ഉച്ച മുതല്‍ കാണാതായത്.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ട്യൂഷന് പോകുന്നതിനായി സൈക്കിളുമെടുത്ത് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. സൈക്കിള്‍ പയ്യോളി നഗരസഭയ്ക്കടുത്ത് വെച്ചതിന് ശേഷം കൊയിലാണ്ടിയിലേക്ക് ബസിന് പോയതാണെന്നാണ് വിവരം.
എന്നാല്‍ ട്യൂഷന്‍ സെന്ററില്‍ നിഹാന്‍ എത്തിയിട്ടില്ല. പച്ച നിറത്തിലുള്ള ഷര്‍ട്ടും കറുത്ത നിറമുള്ള പാന്റുമാണ് നിഹാന്‍ നസീറിന്റെ വേഷം. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതായതോടെ പിതാവ് പയ്യോളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ താഴെക്കാണുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. ഫോണ്‍: 9496442713, 9846331533, പൊലീസ്: 0496-2602034.