ബാലുശ്ശേരി: വാഹനാപകടത്തില്‍ പരിക്കേറ്റ വയോധിക മരിച്ചു. മുക്രുമ്മല്‍ ജാനകി (75) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെ മുക്രുമ്മല്‍ താഴെ വെച്ച് വാഹമിടിക്കുകയായിരുന്നു.
ഉടന്‍ തന്നെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 10.30 ഓടെ മരണത്തിന് കീഴടങ്ങി. സഹോദരി: പരേതയായ കല്യാണി.
മുക്രുമ്മല്‍ താഴെ നിരന്തരമായി അപകടങ്ങള്‍ നടക്കുന്ന സ്ഥലമാണെന്നും അപകടമരണം സംഭവിച്ചതായും ഇതിന് അധികൃതര്‍ പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.