Trending

  • ശ്രീലങ്കൻ പര്യടനം പൂർത്തിയാക്കിയ സൈക്കിൾ യാത്രികൻ അഭിലാഷിന് ജന്മനാട്ടിൽ സ്വീകരണം നൽകി

    • FNK desk
    • 21 Apr, 2026
  • അനുമതിയില്ലാതെ പേരും ചിത്രവും ഉപയോഗിച്ചു; ലോൺ ആപ്പ് പരസ്യത്തിനെതിരെ അജു വർഗീസ്

    • FNK desk
    • 21 Apr, 2026
  • ചുട്ടുപൊള്ളി കേരളം ;12 ജില്ലകളിൽ യെല്ലോ അലേർട്ട്

    • FNK desk
    • 21 Apr, 2026

Follow Us

Tue April 21, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • localnews
  • ശ്രീലങ്കൻ പര്യടനം പൂർത്തിയാക്കിയ സൈക്കിൾ യാത്രികൻ അഭിലാഷിന് ജന്മനാട്ടിൽ സ്വീകരണം നൽകി
localnews

ശ്രീലങ്കൻ പര്യടനം പൂർത്തിയാക്കിയ സൈക്കിൾ യാത്രികൻ അഭിലാഷിന് ജന്മനാട്ടിൽ സ്വീകരണം നൽകി

സീറോ കാർബൺ സീറോ കലാമിറ്റി' എന്ന സന്ദേശവുമായി മാർച്ച് 20ന് ആണ് യാത്ര തുടങ്ങിയത് .

FNK desk
  • 21 Apr, 2026 05:50 am

   ഉള്ളിയേരി : അധ്യാപകനും, സൈക്കിൾ സഞ്ചാരിയുമായ അഭിലാഷ് പുത്തഞ്ചേരി ശ്രീലങ്കൻ സൈക്കിൾ പര്യടനം  കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തി. 'സീറോ കാർബൺ സീറോ കലാമിറ്റി' എന്ന സന്ദേശവുമായി മാർച്ച് 20ന് ആണ് യാത്ര തുടങ്ങിയത് . ശ്രീലങ്കയുടെ വടക്കേയറ്റമായ സക്കോട്ടെ മുനമ്പിൻ  നിന്ന് തുടങ്ങിയ യാത്ര തെക്കേയറ്റമായ ദോൻന്ത്രയിൽ  അവസാനിച്ചു. ജാഫ്ന, മാന്നാർ തലൈമാനർ , ചെട്ടികുളം , മാതല അനുരാധപുര ദംബുള്ള, സിഗ്രിയ, കാൻഡി, ഗബോള, നുവലേറിയ, വെളമട ,  എല്ല , ബദുല്ല . ഭണ്ടാരവില്ല , കൊളംബോ, പാണദുര , ഗോൾ , കേഗൽ, കലുതറ, ഹൊമഗോമ, നെടുംതീവ്,മാതറ, എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. ഭക്ഷണവും രാത്രിയുറക്കവും ശ്രീലങ്കൻ സൈക്കിൾ  സുഹൃത്തുക്കളുടെ വീട്ടിലും ബുദ്ധിസ്റ്റ് ആശ്രമങ്ങളിലും ആയിരുന്നു. രാജ്യത്തെ ഇടതുപക്ഷ പാർട്ടിയും, ഭരണകക്ഷിയുമായ   ജെ. വി. പി (ജനത വിമുക്തി പെരമുന)  കേന്ദ്ര കമ്മിറ്റി ഓഫീസ് സന്ദർശിച്ചപ്പോൾ പ്രവർത്തകർ  സ്വീകരണം  നൽകി.

More Read

  • അനുമതിയില്ലാതെ പേരും ചിത്രവും ഉപയോഗിച്ചു; ലോൺ ആപ്പ് പരസ്യത്തിനെതിരെ അജു വർഗീസ്
  • ചുട്ടുപൊള്ളി കേരളം ;12 ജില്ലകളിൽ യെല്ലോ അലേർട്ട്
  • സ്ത്രീസുരക്ഷാ പെന്‍ഷന്‍ അപേക്ഷകരുടെ എണ്ണത്തിൽ വർദ്ധനവ്
  • വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട ; വിവാദങ്ങള്‍ക്ക് പിന്നാലെ കര്‍ശന നിര്‍ദേശം നല്‍കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഭൂമിശാസ്ത്രപരമായും സാംസ്കാരിക പരമായും കേരളവും ശ്രീലങ്കയും തമ്മിൽ ഒട്ടേറെ സാമ്യതകൾ ഉണ്ടെന്ന്  അഭിലാഷ്  സ്വീകരണ പരിപാടിയിൽ പറഞ്ഞു.       തിരുവനന്തപുരം സ്വദേശിയായ സൈക്കിൾ സഞ്ചാരി  അഭിജിത്തും ഇദ്ദേഹത്തിൻ്റെ കൂടെ  യാത്ര ചെയ്തിരുന്നു.   

അടുത്ത സൈക്കിൾ പര്യടനം. വിയറ്റ്നാം, കംബോഡിയ, ലാവോസ് എന്നിവടങ്ങളി ലേക്കാണ്.അമ്പത് വർഷം പൂർത്തിയാക്കിയ കലാ സാംസ്‌കാരിക സംഘടന ചെന്താര പുത്തഞ്ചേരിയുടെ നേതൃത്വത്തിൽ  കൂമുള്ളി വായനശാലയ്‌ക്ക് സമീപം യാത്ര കഴിഞ്ഞെത്തിയ അഭിലാഷിന് സ്വീകരണം നൽകി .അത്തോളി  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് 

എം.ജയകൃഷ്ണൻമാസ്റ്റർ അഭിലാഷിനെ ഹാരം അണിയിച്ചു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഉള്ളിയേരി പഞ്ചായത്ത്‌ പതിമൂന്നാം വാർഡ് മെമ്പർ വത്സൻ എടക്കാത്തിൽ അധ്യക്ഷത വഹിച്ചു. അത്തോളി പഞ്ചായത്ത്‌ വികസന ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ, ആർ ബാബു കൂമുള്ളി, രാജൻ കേളോത്ത്, പി. ജനാർദ്ധനൻമാസ്റ്റർ, അഭിലാഷ് പുത്തഞ്ചേരി എന്നിവർ സംസാരിച്ചു. സുരേന്ദ്രൻ പുത്തഞ്ചേരി സ്വാഗതവും ഹിമ നന്താത്ത് നന്ദിയും പറഞ്ഞു.തുടർന്ന് കൂമുള്ളിയിൽ നിന്നും ആരംഭിച്ച ഘോഷയാത്ര പുത്തഞ്ചേരിയിൽ അഭിലാഷിന്റെ വീട്ടുമുറ്റത്ത് അവസാനിച്ചു.

  • Tags :
  • Abhilash puthanchery

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 21 Apr, 2026

മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം തടവ്

  • 21 Apr, 2026

നാലു വയസ്സുകാരനെ തെരുവുനായ കടിച്ചുകീറി

  • 20 Apr, 2026

പൂനത്ത് റോഡ് നവീകരണം പാതി വഴിയിൽ :ട്രമ്പിന്റെ കോലം കത്തിച്ചു നാട്ടുകാർ

  • 19 Apr, 2026

കൈതക്കലിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരുക്ക്

  • 19 Apr, 2026

പയ്യോളിയിൽ വയോധിക തീകൊളുത്തി മരിച്ചു

  • 18 Apr, 2026

പയ്യോളിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി

More News

  • ശ്രീലങ്കൻ പര്യടനം പൂർത്തിയാക്കിയ സൈക്കിൾ യാത്രികൻ അഭിലാഷിന് ജന്മനാട്ടിൽ സ്വീകരണം നൽകി
  • മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം തടവ്
  • നാലു വയസ്സുകാരനെ തെരുവുനായ കടിച്ചുകീറി
  • പൂനത്ത് റോഡ് നവീകരണം പാതി വഴിയിൽ :ട്രമ്പിന്റെ കോലം കത്തിച്ചു നാട്ടുകാർ
  • കൈതക്കലിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരുക്ക്

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com