Trending

  • ഇൻസ്റ്റഗ്രാം വഴി ഹണിട്രാപ്പ്; 19-കാരനെ മർദ്ദിച്ച് ഫോണും പണവും കവർന്ന യുവതിയും സുഹൃത്തും അറസ്റ്റിൽ

    • FNK desk
    • 21 Apr, 2026
  • സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ് പ്രവേശനം; പ്രായപരിധി ഈ വർഷവും അഞ്ച് വയസ്സ് തന്നെ

    • FNK desk
    • 21 Apr, 2026
  • തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി

    • FNK desk
    • 21 Apr, 2026

Follow Us

Tue April 21, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • disaster
  • ചികിത്സ കിട്ടാതെ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ മരിച്ചു; കേസെടുത്ത് പൊലീസ്
disaster

ചികിത്സ കിട്ടാതെ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ മരിച്ചു; കേസെടുത്ത് പൊലീസ്

അമ്പൂരി സ്വദേശിയായ സന്തോഷ് കുമാറാണ് മരിച്ചത്

FNK desk
  • 16 Apr, 2026 09:44 pm

തിരുവനന്തപുരം: പാറശാല താലൂക്ക് ആശുപത്രിയില്‍ കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ ചികിത്സ കിട്ടാതെ മരിച്ചെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. അടിയന്തര ചികിത്സ നല്‍കിയില്ലെന്നും ഓക്‌സിജന്‍ സിലിണ്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആശുപത്രി ജീവനക്കാര്‍ക്ക് അറിയില്ലായിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇന്നലെ വൈകുന്നേരമാണ് അമ്പൂരി സ്വദേശിയായ സന്തോഷ് കുമാര്‍ (38) മരിച്ചത്.

More Read

  • ഇൻസ്റ്റഗ്രാം വഴി ഹണിട്രാപ്പ്; 19-കാരനെ മർദ്ദിച്ച് ഫോണും പണവും കവർന്ന യുവതിയും സുഹൃത്തും അറസ്റ്റിൽ
  • സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ് പ്രവേശനം; പ്രായപരിധി ഈ വർഷവും അഞ്ച് വയസ്സ് തന്നെ
  • തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി
  • പാമ്പുകടിയേറ്റ് ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി; പേശികള്‍ ചലിച്ചു തുടങ്ങി

    പ്രാഥമിക ചികിത്സ നല്‍കിയില്ലെന്നും ആശുപത്രിയില്‍ എത്തുന്നത് വരെ സന്തോഷ് ജീവനോടെ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തന്നെ ആശുപത്രിയില്‍ സുഹൃത്തുക്കള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പാറശാല ആശുപത്രിക്ക് സമീപത്തെ പോസ്റ്റ് മാറ്റുന്ന സമയത്ത് സന്തോഷ് കുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്യുകയായിരുന്നു.സന്തോഷിനൊപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ ഉടനടി സന്തോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ പ്രാഥമി ചികിത്സ നല്‍കിയില്ലെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു. നിലവില്‍ സന്തോഷിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു. അതേസമയം കൃത്യമായ പ്രാഥമിക ചികിത്സ നല്‍കിയെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. 46 കോടി രൂപ ചെലവഴിച്ച് നവീകരിച്ച ആശുപത്രി അടുത്തിടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.

 

  • Tags :
  • death

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 21 Apr, 2026

യുവതിയും ഒന്നര വയസുള്ള മകനും കിണറ്റിൽ മരിച്ച നിലയിൽ

  • 20 Apr, 2026

പേപ്പർ പ്രസന്റേഷനിടെ വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു

  • 20 Apr, 2026

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നെല്ല്യാടി സ്വദേശി മരിച്ചു

  • 20 Apr, 2026

വളേരി കാർത്യായനി നിര്യാതയായി.

  • 18 Apr, 2026

ടാക്സി ഡ്രൈവർ തച്ചൻ കുന്നിലെ രാജീവൻ നിര്യാതനായി

  • 18 Apr, 2026

വെള്ളിയൂരിലെ പഴയ കാല മത്സ്യവ്യാപാരി മാവത്ത് കണ്ടി അബ്ദുള്ള ഹാജി നിര്യാതനായി

More News

  • യുവതിയും ഒന്നര വയസുള്ള മകനും കിണറ്റിൽ മരിച്ച നിലയിൽ
  • വിരുദുനഗര്‍ സ്ഫോടനം മരണം 25 ആയി; പരുക്കേറ്റവരില്‍ മലയാളിയും
  • തലയണയ്ക്കടിയില്‍ കിടന്ന പാമ്പിൻറെ കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം
  • പാലേരിയിൽ അമ്മയോടൊപ്പം അലക്കാൻ ഇറങ്ങിയ അഞ്ചു വയസുകാരൻ പുഴയിൽ മുങ്ങി മരിച്ചു
  • വാല്‍പ്പാറ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം കേരളത്തിലെത്തിച്ചു

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com