കുറ്റിയാടി: പാലേരിയിൽ അമ്മയോടൊപ്പം പുഴയിൽ എത്തിയ അഞ്ചുവയസ്സുകാരൻ മുങ്ങിമരിച്ചു. അലക്കുന്നതിനിടെ കുളിക്കാനായി വെള്ളത്തിലിറങ്ങിയ കുട്ടി അപ്രതീക്ഷിതമായി കയത്തിൽപ്പെടുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ തിരച്ചിൽ നടത്തി കുട്ടിയെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. അമ്മ അലക്കിക്കൊണ്ടിരിക്കുന്നതിനിടെ കുട്ടി വെള്ളത്തിലിറങ്ങുകയായിരുന്നു. കുട്ടി മുങ്ങിപ്പോയത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു.
. ഫയർഫോഴ്സ് സ്ഥലത്തെത്തുന്നതിന് മുൻപ് തന്നെ നാട്ടുകാർ കുട്ടിയെ വെള്ളത്തിനടിയിൽ നിന്നും കണ്ടെടുത്തു. കുട്ടിയുടെ മൃതദേഹം ഇപ്പോൾ പേരാമ്പ്ര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.