Trending

  • ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ നാല് പേർക്ക് ശ്വാസതടസം; ഒരാള്‍ മരിച്ചു

    • FNK desk
    • 18 Apr, 2026
  • പാലേരിയിൽ അമ്മയോടൊപ്പം അലക്കാൻ ഇറങ്ങിയ അഞ്ചു വയസുകാരൻ പുഴയിൽ മുങ്ങി മരിച്ചു

    • FNK desk
    • 18 Apr, 2026
  • വെള്ളിയൂരിലെ പഴയ കാല മത്സ്യവ്യാപാരി മാവത്ത് കണ്ടി അബ്ദുള്ള ഹാജി നിര്യാതനായി

    • FNK desk
    • 18 Apr, 2026

Follow Us

Sat April 18, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • disaster
  • വാല്‍പ്പാറ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം കേരളത്തിലെത്തിച്ചു
disaster

വാല്‍പ്പാറ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം കേരളത്തിലെത്തിച്ചു

വിനോദയാത്രയ്ക്കായി പോയി, തീരാദുഃഖമായി മടക്കം

FNK desk
  • 17 Apr, 2026 09:57 pm

പൊള്ളാച്ചി: വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പൊള്ളാച്ചി ആശുപത്രിയില്‍ വെച്ച് ഒമ്പത് പേരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തീകരിച്ചു. അര്‍ധരാത്രി 12 മണിയോടെ ആരംഭിച്ച പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായത് പുലര്‍ച്ചെ 4 മണിയോടെയാണ്. മരിച്ച ഒമ്പത് പേരുടെയും മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ പൊള്ളാച്ചിയില്‍ നിന്ന് പുറപ്പെട്ടു. കേരള അതിര്‍ത്തിവരെ ആംബുലന്‍സുകള്‍ക്ക് തമിഴ്‌നാട് പൊലീസ് അകമ്പടിയുണ്ടായി. നിലവില്‍ ആംബുലന്‍സുകള്‍ കേരളത്തിലേക്ക് പ്രവേശിച്ചു. പൊള്ളാച്ചി - വാല്‍പ്പാറ റോഡിലെ മദ്രസയില്‍ മയ്യത്ത് നമസ്‌കാരം കഴിഞ്ഞാണ് മൃതദേഹങ്ങള്‍ അടങ്ങുന്ന ആംബുലന്‍സ് കേരളത്തിലേക്ക് പുറപ്പെട്ടത്.

More Read

  • ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ നാല് പേർക്ക് ശ്വാസതടസം; ഒരാള്‍ മരിച്ചു
  • പാലേരിയിൽ അമ്മയോടൊപ്പം അലക്കാൻ ഇറങ്ങിയ അഞ്ചു വയസുകാരൻ പുഴയിൽ മുങ്ങി മരിച്ചു
  • വെള്ളിയൂരിലെ പഴയ കാല മത്സ്യവ്യാപാരി മാവത്ത് കണ്ടി അബ്ദുള്ള ഹാജി നിര്യാതനായി
  • കൂട്ടാലിടയിലെ സുകുമാരൻ പാറാട്ടുപാറയിൽ നിര്യാതനായി

      മൃതദേഹങ്ങള്‍ 8.30ഓടെ പാങ്ങ് ഹയര്‍സെക്കന്ററി സ്‌കൂളിലെത്തിക്കും. ഒരു മണിക്കൂര്‍ പൊതുദര്‍ശനം നടക്കും. പ്രധാന അധ്യാപിക പുലാമന്തോള്‍ സ്വദേശി അജിതയുടെ സംസ്‌കാരം ഷൊര്‍ണൂര്‍ ശാന്തി തീരത്ത് നടക്കും. ആശയുടെ സംസ്‌കാരം വീട്ടുവളപ്പില്‍ നടക്കും. മജീദ്, ഭാര്യ റുഖിയ എന്നിവരുടെ ഖബറടക്കം മാട്ടാത്ത് മഹല്ലിലും റംല, സാജിദ, ഷക്കീല എന്നിവരുടെ ഖബറടക്കം പാങ്ങ് ജുമാ മസ്ജിദിലും നടക്കും. സുഹറ, മകന്‍ ഹിഷാം എന്നിവരുടെ ഖബറടക്കം ഈസ്റ്റ് പാങ്ങ് മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.

കൊയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഉള്ള മൂന്ന് പേരും നീരീക്ഷണത്തില്‍ തുടരുകയാണ്. സാജിതയുടെ മകന്‍ ഷഹദിന്‍ (11), ട്രാവലര്‍ ഡ്രൈവര്‍ മുഹമ്മദ് ഫായിസ് (22), സ്‌കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദ് (39) എന്നിവരാണ് ചികിത്സയിലുള്ളത്. 48 മണിക്കൂറിന് ശേഷം ഷിഫ്റ്റ് ചെയ്യുന്ന കാര്യത്തില്‍ ഉള്‍പ്പടെ വിവരം തരാം എന്നാണ് ഡോക്ടര്‍മാരുടെ പ്രതികരണം. മലപ്പുറം ഡിഎംഒ നിര്‍ദേശിച്ച പ്രകാരം താഹസില്‍ധാര്‍ ഉള്‍പ്പടെ അഞ്ച് പേരുടെ മെഡിക്കല്‍ സംഘം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയിരുന്നു. പരിക്കേറ്റ 11കാരി മസ്‌നീന്‍ കോട്ടക്കല്‍ ആശുപത്രിയിലും ചികിത്സയിലാണ്.

 

  • Tags :
  • death

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 18 Apr, 2026

വെള്ളിയൂരിലെ പഴയ കാല മത്സ്യവ്യാപാരി മാവത്ത് കണ്ടി അബ്ദുള്ള ഹാജി നിര്യാതനായി

  • 17 Apr, 2026

കൂട്ടാലിടയിലെ സുകുമാരൻ പാറാട്ടുപാറയിൽ നിര്യാതനായി

  • 17 Apr, 2026

പുളിയോട്ട് മുക്കിൽ സിപിഐഎം നേതാവായിരുന്ന തലേരി പറമ്പത്ത് ബാലൻ നിര്യാതനായി

  • 17 Apr, 2026

ചാത്തോത്ത് താഴ ചെറുവറ്റ ഗിരീഷ് നിര്യാതനായി

  • 17 Apr, 2026

പയ്യോളി സ്വദേശിയായ ലോറി ഡ്രൈവർ ലോറിയുടെ ക്യാബിനിനുള്ളില്‍ മരിച്ച നിലയിൽ

  • 16 Apr, 2026

ചികിത്സ കിട്ടാതെ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ മരിച്ചു; കേസെടുത്ത് പൊലീസ്

More News

  • പാലേരിയിൽ അമ്മയോടൊപ്പം അലക്കാൻ ഇറങ്ങിയ അഞ്ചു വയസുകാരൻ പുഴയിൽ മുങ്ങി മരിച്ചു
  • വാല്‍പ്പാറ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം കേരളത്തിലെത്തിച്ചു
  • ഉറങ്ങി അപകടം തുടർക്കഥയാകുന്നു; നടുവണ്ണൂരിൽ ഇന്ന് കാറിനു പിറകിൽ കാറിടിച്ച് അപകടം
  • പാലക്കുറ്റിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടു പേർക്ക് പരുക്ക്
  • താമരശ്ശേരിയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച കുടുംബത്തിലെ നാലു പേർക്ക് ഭക്ഷ്യവിഷബാധ

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com