Trending

  • ഇൻസ്റ്റഗ്രാം വഴി ഹണിട്രാപ്പ്; 19-കാരനെ മർദ്ദിച്ച് ഫോണും പണവും കവർന്ന യുവതിയും സുഹൃത്തും അറസ്റ്റിൽ

    • FNK desk
    • 21 Apr, 2026
  • സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ് പ്രവേശനം; പ്രായപരിധി ഈ വർഷവും അഞ്ച് വയസ്സ് തന്നെ

    • FNK desk
    • 21 Apr, 2026
  • തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി

    • FNK desk
    • 21 Apr, 2026

Follow Us

Tue April 21, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • kerala
  • പാമ്പുകടിയേറ്റ് ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി; പേശികള്‍ ചലിച്ചു തുടങ്ങി
kerala

പാമ്പുകടിയേറ്റ് ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി; പേശികള്‍ ചലിച്ചു തുടങ്ങി

രണ്ടു ദിവസത്തിനുള്ളില്‍ വെന്റിലേറ്റര്‍ മാറ്റാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ആശുപത്രി അധികൃതർ അറിയിച്ചു.

FNK desk
  • 21 Apr, 2026 07:57 am

തൃശൂര്‍: പാമ്പുകടിയേറ്റ് അപ്പോളോ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന അനോഷിൻ്റെ ആരോഗ്യനിലയില്‍ പുരോഗതി. മരുന്നുകളോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും പേശികള്‍ ചലിച്ചു തുടങ്ങിയെന്നുമാണ് ആശുപത്രി വ്യക്തമാക്കുന്നത്. കുട്ടി ശ്വാസം നന്നായി എടുത്തു തുടങ്ങി. രണ്ടു ദിവസത്തിനുള്ളില്‍ വെന്റിലേറ്റര്‍

More Read

  • ഇൻസ്റ്റഗ്രാം വഴി ഹണിട്രാപ്പ്; 19-കാരനെ മർദ്ദിച്ച് ഫോണും പണവും കവർന്ന യുവതിയും സുഹൃത്തും അറസ്റ്റിൽ
  • സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ് പ്രവേശനം; പ്രായപരിധി ഈ വർഷവും അഞ്ച് വയസ്സ് തന്നെ
  • തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി
  • തൃശൂരില്‍ പൂരത്തിൻ്റെ വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ മരണം അഞ്ചായി

മാറ്റാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തൃശൂര്‍ കോടാലി സ്വദേശികളായ സില്‍ജോ, ജോണ്‍സി ദമ്പതികളുടെ മക്കളായ അല്‍ജോയെയും സഹോദരന്‍ അനോഷിനെയുമാണ് കിടപ്പുമുറിയില്‍  പാമ്പുകടിച്ചത്. അല്‍ജോ കഴിഞ്ഞ ദിവസം മരണപ്പെടുകയായിരുന്നു.

അല്‍ജോ മരിച്ചത് ശംഖുവരയന്റെ കടിയേറ്റാണെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 

രാത്രി ചൂട് കൂടിയത് കാരണം വീടിന്റെ ഹാളിലാണ് കിടന്നുറങ്ങിയത്. പിന്നീട് അമ്മയും രണ്ടു മക്കളും അടുത്ത മുറിയിലെ കട്ടിലിലേക്ക് മാറിക്കിടന്നു. രാത്രി രണ്ട് മണിയോടെ കുട്ടികള്‍ക്ക് വയറ് വേദനിക്കുന്നു എന്ന് പറഞ്ഞ് ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു.

വൈകിട്ട് ഒരു പരിപാടിയില്‍ പങ്കെടുത്ത് വീട്ടില്‍ മടങ്ങി എത്തിയ ശേഷം കുട്ടികള്‍ ജ്യൂസ് കഴിച്ചിരുന്നു. അതിനാലാകാം വയറുവേദന എന്ന് കരുതി ജീരകവെള്ളം തിളപ്പിച്ച് നല്‍കി. പിന്നീട് പുലര്‍ച്ചെ 5.30 ഓടെ രണ്ട് കുട്ടികളുടെയും വായില്‍ നിന്ന് നുരയും പതയും വരുന്നതാണ് കണ്ടത്. അപ്പോള്‍ തന്നെ കുട്ടികളുടെ പിതാവ് രണ്ടുപേരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

ആശുപത്രിയില്‍ എത്തുമ്പോഴേക്കും അല്‍ജോ മരിച്ചിരുന്നു. ഭക്ഷ്യ വിഷബാധയല്ലെന്ന് ഡോക്ടര്‍ വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാമ്പുകടിയേറ്റു എന്ന് തിരിച്ചറിഞ്ഞത്. വീട്ടിലെത്തി വിശദമായ പരിശോധന നടത്തിയപ്പോള്‍ കുട്ടികള്‍ കിടന്നുറങ്ങിയ മുറിയില്‍ നിന്നും ഹാളിന്റെ പരിസരത്തേക്ക് പാമ്പ് ഇഴഞ്ഞു വരുന്നതാണ് കണ്ടത്.

  • Tags :
  • Snake

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 20 Apr, 2026

തൃശൂരില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിനുളളില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി

  • 19 Apr, 2026

തലയണയ്ക്കടിയില്‍ കിടന്ന പാമ്പിൻറെ കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം

More News

  • പാമ്പുകടിയേറ്റ് ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി; പേശികള്‍ ചലിച്ചു തുടങ്ങി
  • ചുട്ടുപൊള്ളി കേരളം ;12 ജില്ലകളിൽ യെല്ലോ അലേർട്ട്
  • വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട ; വിവാദങ്ങള്‍ക്ക് പിന്നാലെ കര്‍ശന നിര്‍ദേശം നല്‍കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
  • ഹോട്ടലിനകത്ത് കയറി കാട്ടാന ആക്രമണം: സാധനങ്ങള്‍ നശിപ്പിച്ചു
  • വയനാട്ടിലേക്ക് യാത്ര പോകുന്നവർ ശ്രദ്ധിക്കുക ചുരത്തിൽ ഗതാഗത തടസമുണ്ട്

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com