കൊയിലാണ്ടി: കൊരയങ്ങാട് തെരു പടിഞ്ഞാറെ എളവീട്ടിൽ പി.ഇ സുകുമാർ (53) നിര്യാതനായി. പരേതനായ പി.ഇ നാരായണന്റെയും നാരായണിയുടെയും മകനാണ്. കൊയിലാണ്ടിയിലെ സാമൂഹ്യ-സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ എം.ജി. കോളേജ് പ്രിൻസിപ്പാളായും, ജെ.സി.ഐ സോൺ വൈസ് പ്രസിഡന്റായും, കാലിക്കറ്റ് സിറ്റി റോട്ടറി ക്ലബ് മുൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. പാരലൽ കോളേജ് അസോസിയേഷൻ സംസ്ഥാന ട്രഷറർ, ഒയിസ്ക ഇന്റർനാഷണൽ ജില്ലാ സെക്രട്ടറി, സീനിയർ ചേംബർ പ്രസിഡന്റ്, കൊയിലാണ്ടികൂട്ടം കൊയിലാണ്ടി ചാപ്റ്റർ ട്രഷറർ, കൊരയങ്ങാട് കലാക്ഷേത്രം മുൻ പ്രിൻസിപ്പാൾ തുടങ്ങി നിരവധി സംഘടനകളിൽ ഭാരവാഹിയായും പ്രവർത്തിച്ചു. നിരവധി ശിഷ്യസമ്പത്തിനുടമയുമായിരുന്നു.ഭാര്യ: രോഷ്നിമകൾ: ആൻവിസഹോദരങ്ങൾ: രാജീവൻ (മേപ്പയിൽ), തങ്കമണി (മൊകവൂർ)സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് വിധി പറയുന്നത്. സംവിധായകന്‍ എന്ന നിലയില്‍ നടിയുടെ അഭിനയത്തെ വിമര്‍ശിച്ചതിന്റെ വൈരാഗ്യത്തെ തുടര്‍ന്നുള്ള വ്യാജ പരാതിയെന്നാണ് രഞ്ജിത്തിന്റെ വാദം. കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പരിശോധിക്കുകയാണ് അന്വേഷണ സംഘം. കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന രഞ്ജിത്തിനെ കാരവാനില്‍ അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വോട്ട് രേഖപ്പെടുത്താനുള്ള മൗലികാവകാശം ഉപയോഗപ്പെടുത്തണം, ആരോഗ്യസ്ഥിതി മോശമാണ് എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ ഇടക്കാല ജാമ്യത്തിന് വേണ്ടി രഞ്ജിത്ത് കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നില്ല.സമാനമായ കേസില്‍ നേരത്തെയും രഞ്ജിത്ത് പ്രതിയായിരുന്നുവെന്നും സാഹചര്യം അനുകൂലമായതിനാലാണ് രഞ്ജിത്ത് രക്ഷപ്പെട്ടതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. അതുകൊണ്ട് പ്രതിച്ചേര്‍ക്കപ്പെട്ടതില്‍ അസ്വാഭാവികതയില്ലെന്നും ജാമ്യം നല്‍കി വിട്ടാല്‍ കേസിന്റെ ഗതിയെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ ഇന്ന് കോടതിയെ അറിയിക്കും.സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി.
ബെംഗളൂരു: ചിക്കമഗളൂരുവില്‍ കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദ (15) യുടെ മൃതദേഹം കണ്ടെത്തി. കാണാതായി നാലാം ദിവസത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മാണിക്യ ധാര വ്യൂ പോയിന്റിന് താഴെ ഭാഗത്തെ താഴ് വാരത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തേക്ക് എത്തിച്ചു. നേരത്തെ ഈ ഭാഗത്ത് തിരച്ചിൽ നടത്തിയിരുന്നു എന്ന വിവരവും പുറത്ത് വരുന്നുണ്ട്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രീനന്ദയെ കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെയാണ് മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് കാണാതായത്. കടമ്പഴിപ്പുറത്തുനിന്നുള്ള 40 അംഗ സംഘത്തോടൊപ്പമാണ് ശ്രീനന്ദ ചിക്കമംഗളൂരുവിൽ എത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 5.20-ഓടെ കുടുംബത്തോടൊപ്പം സെൽഫിയെടുത്ത ശേഷം മറ്റുള്ളവർ വാഹനത്തിനടുത്തേക്ക് പോയപ്പോൾ ശ്രീനന്ദ മറ്റൊരു വഴിയിലേക്ക് മാറുകയായിരുന്നു. 15 മിനിറ്റിന് ശേഷം കുട്ടിയെ കാണാനില്ലെന്ന് വ്യക്തമായതോടെ സംഘം തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് രാത്രിയോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.നൂറോളം വരുന്ന സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അംഗങ്ങളാണ് നിലവിൽ തിരച്ചിലിന് നേതൃത്വം നൽകിയത്. മാണിക്യധാര വെള്ളച്ചാട്ടവും സമീപത്തെ വ്യൂ പോയിന്റും കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടന്നത്. തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് വനമേഖലയിൽ ഉൾപ്പെടെ പരിശോധന നടത്തി. കർണാടക പൊലീസിനൊപ്പം കേരളത്തിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘവും അന്വേഷണത്തിൽ പങ്കുചേർന്നു.
അരിക്കുളം: മ്യൂസിക് ലവേഴ്സ് അരിക്കുളം നാളെ വൈകുന്നേരം നാല് മണിക്ക് അരിക്കുളം യു.പി.സ്കൂളിൽ സംഘടിപ്പിക്കുന്ന രാജഗീതം പരിപാടി കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ ഉദ്ഘാടനം ചെയ്യും. 50 ഗാനങ്ങളുടെ രചനയും സംഗീതവും നിർവ്വഹിച്ച മണി രാജൻ ചാലയിലിന് സർഗ സംഗീത പുരസ്ക്കാര സമർപ്പണകർമവുംവേദിയിൽ നടക്കും. സംഗീതജ്ഞൻ പാലക്കാട് പ്രേംരാജ്, നൃത്ത അവതരണത്തിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ കെ.ടി. ശ്രീധരൻ എന്നിവരെ ആദരിക്കലും ഗായിക തേജാ ലക്ഷ്മിയ്ക്കുള്ള അനുമോദനവും ഇതോടൊന്നിച്ച് നടക്കും. ചടങ്ങിൽ ഡോ: മോഹനൻ നടുവത്തൂർ, വി.ടി.മുരളി, വി.ആർ.സുധീഷ്, ചെങ്ങന്നൂർ ശ്രീകുമാർ , ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കൊയിലാണ്ടി മലരി കലാമന്ദിരത്തിന്റെ സ്വാഗതഗാനം,വയലാറിന്റെ ഗാനങ്ങളുടേയുംമണിരാജന്റെ ഗാനങ്ങളുടെയും ആലാപനവും നടക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ രാമചന്ദ്രൻ നീലാംബരി, കൺവീനർ എൻ.കെ. ഉണ്ണിക്കൃഷ്ണൻ എന്നിവർ അറിയിച്ചു.
ബെംഗളൂരു: കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം ചിക്കമഗളൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്നുണ്ടാകും. ബന്ധുക്കളുടെയും കേരള പൊലീസിന്റെയും സാന്നിധ്യത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം. നടപടിക്രമങ്ങള്‍ പൂര്‍ണമായും ചിത്രീകരിക്കും.കുടുംബത്തിന്റെ ആരോപണങ്ങളെക്കുറിച്ചും അന്വേഷണമുണ്ടാകും. മാണിക്യ ധാര വ്യൂ പോയിന്റിന് താഴെ ഭാഗത്തെ താഴ്‌വാരത്താണ് മൃതദേഹം കണ്ടെത്തിയത്. 1500 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തെരച്ചില്‍ ഊര്‍ജിതമല്ലെന്ന് ആരോപിച്ച് കുടുംബം ഇന്ന് രംഗത്തെത്തിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന സംശയവും മാതാപിതാക്കള്‍ പങ്കുവെച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് ശ്രീനന്ദയെ കാണാതാകുന്നത്.പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് കുടുംബം അടക്കമുള്ള 40 അംഗ സംഘത്തിനൊപ്പം ചിക്കമഗളൂരുവില്‍ എത്തിയതായിരുന്നു ശ്രീനന്ദ. മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുവെച്ചായിരുന്നു ശ്രീനന്ദയെ കാണാതാകുന്നത്. പൊലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവര്‍ ഉള്‍പ്പെടുന്ന 100 അംഗ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് തെരച്ചില്‍ നടത്തിയത്.
കോട്ടയം: കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. കൂവപ്പള്ളി കൊരട്ടിപ്പറമ്പില്‍ ഇര്‍ഷാദിന്റെ മകന്‍ മുഹമ്മദ് സെയ്ഫ് (20) ആണ് മരിച്ചത്. കോട്ടയം സിഎംഎസ് കോളേജിലെ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. വീട്ടില്‍ കുളിച്ച് കൊണ്ടിരിക്കവെ വെള്ളിയാഴ്ച വൈകീട്ട് 6.30നാണ് സംഭവം. മാതാവ്: റെയ്ഹാനത്ത്. ശനിയാഴ്ച കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം കബറടക്കം നടത്തും.
കര്‍ണാടക ചിക്മഗളൂരുവില്‍ കുടുംബത്തോടൊപ്പമുള്ള വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്കെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പരുക്കുകള്‍ വീഴ്ച മൂലമുണ്ടായതെന്നും നിഗമനം. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നും റിപ്പോര്‍ട്ട്. ശ്രീനന്ദയുടെ മൃതദേഹം ഇന്ന് പാലക്കാട് കടമ്പഴിപ്പുറത്തെ വീട്ടില്‍ എത്തിക്കും. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.ഏപ്രില്‍ ഏഴ് ചൊവ്വാഴ്ച വൈകീട്ടോടെയാണ് ശ്രീനന്ദയെ കാണാതാകുന്നത്. അവധിക്കാലത്ത് കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ശ്രീനന്ദ. പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് കുടുംബം അടക്കമുള്ള 40 അംഗ സംഘത്തിനൊപ്പമായിരുന്നു ശ്രീനന്ദ ചിക്കമഗളൂരുവില്‍ എത്തിയത്. മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുവെച്ചായിരുന്നു ശ്രീനന്ദയെ കാണാതാകുന്നത്. ഉടന്‍ തന്നെ കുടുംബാംഗങ്ങള്‍ പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും മൂന്ന് ദിവസം കഴിഞ്ഞിട്ടും ശ്രീനന്ദയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.പിന്നാലെ തിരച്ചില്‍ ഊര്‍ജിതമല്ലെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന സംശയവും മാതാപിതാക്കള്‍ പങ്കുവെച്ചിരുന്നു. പിന്നീട് പൊലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവര്‍ ഉള്‍പ്പെടുന്ന 100 അംഗ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് ശ്രീനന്ദയ്ക്കായി തിരച്ചില്‍ നടത്തിയത്. തെര്‍മല്‍ ഡ്രോണുകളും പൊലീസ് നായയെയും ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. ഒടുവില്‍ നാലം ദിവസം മാണിക്യ ധാര വ്യൂ പോയിന്റിന് താഴെ ഭാഗത്തെ താഴ്‌വാരത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. 1500 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരത്തില്‍ കുടുങ്ങികിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
പേരാമ്പ്ര: യു.ഡി.എഫ് പ്രവർത്തകർജോലി സ്ഥലത്തെത്തി പെട്രോൾ പമ്പ് ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതായും മകനെ വധിക്കുമെന്ന് ആക്രോശിച്ചതായും പരാതി. ചേനോളി സ്വദേശി ചെമ്പോളി ശ്രീധരന് നേരെയാണ് യു.ഡി.എഫ് പ്രവർത്തകർ വധഭീഷണി മുഴക്കിയതായിആരോപണമുള്ളത്.വെള്ളിയാഴ്ചയായിരുന്നു സംഭവം. പേരാമ്പ്ര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.ശ്രീധരൻ്റെ മകൻ നിതിൻ ചെമ്പോളി ഡി.വൈ.എഫ്.ഐ നൊച്ചാട് നോർത്ത് മേഖലാ കമ്മിറ്റി അംഗമാണ്. കോൺഗ്രസ് പ്രവർത്തകനായ എം.എം.രവിയും സംഘവുമാണ് ഭീഷണിക്കു പിന്നിലെന്ന് സി.പി.ഐ.എം ആരോപിച്ചു. തെരഞ്ഞെടുപ്പിന തലേദിവസം സി.പി.എം പ്രവർത്തകർ വർഗീയ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് യു.ഡി.എഫ് കേന്ദ്രങ്ങൾ വീഡിയോ പ്രചരിപ്പിച്ചിരുന്നു. എൽ.ഡി.എഫ് പ്രവർത്തകരായ ഗോപകുമാർ, പ്രമോദ് എന്നിവർ വീടുകളിൽ കയറി വർഗീയ പ്രചരണം നടത്തുന്നു വെന്നാരോപിക്കുന്നതായിരുന്നു വീഡിയോ. ഇത് വ്യാജമാണെന്ന് കാട്ടി ഡി.വൈ.എഫ്.ഐ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നെന്ന് നിതിൻ പറഞ്ഞു. തുടർന്ന് ഈ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എം.എം.രവിയും സംഘവും ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് വഴങ്ങാതായതോടെയാണ് അച്ഛനെ ജോലി സ്ഥലത്തെത്തി ഭീഷണിപ്പെടുത്തിയതെന്നും നിതിൻ പറഞ്ഞു. വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തിനടുത്ത് വെച്ച് എൽ.ഡി.എഫ് പ്രവർത്തകരായ ഗോപകുമാർ, പ്രമോദ് എന്നിവരെ മർദിച്ചതായും പരാതിയുണ്ട്. എം.എം രവി, ആയടത്തിൽ രാമചന്ദ്രൻ, കൊല്ലമ്പത്ത് വിജയൻ, ബാലകൃഷ്ണൻ, രാജൻ, റഷീദ് എന്നിവരാണ് മർദനത്തിന് പിന്നിലെന്ന് പരിക്കേറ്റവർ പൊലീസിനോട് പറഞ്ഞു. അക്രമം തടയാനെത്തിയ പി.എം മനോജ്, പി.കെ സതീഷ്, നിതിൻ എന്നിവരെയും സംഘം കൈയേറ്റംചെയ്തിരുന്നു
കോഴിക്കോട്: മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. പുക ഉയരുന്നത് കണ്ട ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കി വിട്ടതിനാലാണ് വലിയൊരു അത്യാഹിതം ഒഴിവായത്. സിഎൻജി ഇന്ധനം ഉപയോഗിക്കുന്ന ബസിൽ ആറ് സിലിണ്ടറുകളാണ് ഉള്ളത്. ബസ് പൂർണ്ണമായി തീപടർന്ന് പിടിച്ച നിലയിലാണുള്ളത്. സിഎൻജി സിലണ്ടറുകൾ പൊട്ടിത്തെറിക്കാനുള്ള സാധ്യത പരിഗണിച്ച് പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്. സിഎൻജി ഇന്ധനം ലീക്കാകുന്ന സാഹചര്യത്തിൽ പൊലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വേണ്ട മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്
പേരാമ്പ്ര: ചേനോളിയിലെ പട്ടോന ആണ്ടി പണിക്കർ (97) നിര്യാതനായി. പ്രസിദ്ധനായ ചെണ്ടമേളക്കാരനും, തെയ്യം കലാകാരനുമായിരുന്നു.ഭാര്യ: കുഞ്ഞിലക്ഷ്മി.മക്കൾ: രാജൻ, വിജയൻ , സുരേഷ് (മാലിദ്വീപ് ),രാജേഷ്, സുനിൽ (ആവള)മരുമക്കൾ :ഉഷ (ഉള്ളിയേരി), ഗീത (വേളം ,ബിന്ദു (ആവള), ജീഷ (പനങ്ങാട്) വിജിന (ആവള)സഹോദരങ്ങൾ : ചിരുതേയി , അമ്മാളു , കേളപ്പൻ , മാണി