Trending

  • കോഴിക്കോട് കോൺവെൻറ് റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

    • FNK desk
    • 15 Apr, 2026
  • വേനലവധിക്കാലത്ത് സ്‌പെഷ്യൽ ക്ലാസുകൾ പാടില്ല; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: വിദ്യാഭ്യാസ മന്ത്രി

    • FNK desk
    • 15 Apr, 2026
  • ചെറുവണ്ണൂരിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം തുടങ്ങി

    • FNK desk
    • 15 Apr, 2026

Follow Us

Thu April 16, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • disaster
  • ശ്രീനന്ദയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
disaster

ശ്രീനന്ദയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്ക്

FNK desk
  • 10 Apr, 2026 09:53 pm

കര്‍ണാടക ചിക്മഗളൂരുവില്‍ കുടുംബത്തോടൊപ്പമുള്ള  വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്കെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പരുക്കുകള്‍ വീഴ്ച മൂലമുണ്ടായതെന്നും നിഗമനം. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നും റിപ്പോര്‍ട്ട്. ശ്രീനന്ദയുടെ മൃതദേഹം ഇന്ന് പാലക്കാട് കടമ്പഴിപ്പുറത്തെ വീട്ടില്‍ എത്തിക്കും. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.

More Read

  • കോഴിക്കോട് കോൺവെൻറ് റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
  • വേനലവധിക്കാലത്ത് സ്‌പെഷ്യൽ ക്ലാസുകൾ പാടില്ല; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: വിദ്യാഭ്യാസ മന്ത്രി
  • ചെറുവണ്ണൂരിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം തുടങ്ങി
  • കച്ചേരിമുക്കിൽ വാഹനപകടത്തിൽ യുവതിക്ക് ദാരുണന്ത്യം

ഏപ്രില്‍ ഏഴ് ചൊവ്വാഴ്ച വൈകീട്ടോടെയാണ് ശ്രീനന്ദയെ കാണാതാകുന്നത്. അവധിക്കാലത്ത് കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ശ്രീനന്ദ. പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് കുടുംബം അടക്കമുള്ള 40 അംഗ സംഘത്തിനൊപ്പമായിരുന്നു ശ്രീനന്ദ ചിക്കമഗളൂരുവില്‍ എത്തിയത്.

 

മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുവെച്ചായിരുന്നു ശ്രീനന്ദയെ കാണാതാകുന്നത്. ഉടന്‍ തന്നെ കുടുംബാംഗങ്ങള്‍ പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും മൂന്ന് ദിവസം കഴിഞ്ഞിട്ടും ശ്രീനന്ദയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.

പിന്നാലെ തിരച്ചില്‍ ഊര്‍ജിതമല്ലെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന സംശയവും മാതാപിതാക്കള്‍ പങ്കുവെച്ചിരുന്നു. പിന്നീട് പൊലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവര്‍ ഉള്‍പ്പെടുന്ന 100 അംഗ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് ശ്രീനന്ദയ്ക്കായി തിരച്ചില്‍ നടത്തിയത്. തെര്‍മല്‍ ഡ്രോണുകളും പൊലീസ് നായയെയും ഉപയോഗിച്ചാണ് പരിശോധന നടത്തിയത്.

 

ഒടുവില്‍ നാലം ദിവസം മാണിക്യ ധാര വ്യൂ പോയിന്റിന് താഴെ ഭാഗത്തെ താഴ്‌വാരത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. 1500 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരത്തില്‍ കുടുങ്ങികിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

  • Tags :
  • Sreenanda

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 10 Apr, 2026

ശ്രീനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും; കുടുംബത്തിന്റെ ആരോപണങ്ങളെക്കുറിച്ചും അന്വേഷണം

  • 10 Apr, 2026

ചിക്കമഗളൂരുവില്‍ കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

More News

  • പയ്യോളിയിൽ ട്രെയിനിടിച്ച് മരിച്ചത് അയനിക്കാട് സേവന നഗർ സ്വദേശിനി
  • ആയഞ്ചേരിയിൽ 16വയസുകാരൻ മുങ്ങി മരിച്ചു
  • വടകര പാലോളിപ്പാലത്ത് ടിപ്പർ ലോറി ഇടിച്ച് ഹൈവേ ബോർഡ് തകർന്നു;ഡ്രൈവർക്ക് പരിക്ക്
  • ഗുണ്ടൽപേട്ടിൽ കാർ അപകടത്തിൽ ബേപ്പൂർ സ്വദേശികളായ കുടുംബത്തിലെ മൂന്നു പേർ മരിച്ചു
  • നടുവണ്ണൂരിൽ പടവ് കെട്ടിക്കൊണ്ടിരിക്കെ മൂന്ന് പേർ കിണറ്റിൽ വീണു; ഫയർഫോഴ്സ് എത്തി രക്ഷിച്ചു

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com