പ്രചരിപ്പിച്ച മൂന്ന് കക്ഷികൾക്കെതിരെ കേസ്
കോഴിക്കോട്: പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തഹ്ലിയയ്ക്കെതിരെ എൽ.ഡി.എഫ് പ്രചരിപ്പിച്ച 'ഖൗമിലെ കുട്ടി' പ്രയോഗത്തിൽ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് മുസ്‌ലിം ലീഗ്. തഹ്ലിയ പറയാത്തത് പറഞ്ഞതായി കക്ഷികൾക്കെതിരെ മാനനഷ്ട കേസുകൾ ഫയൽ ചെയ്യുമെന്നും ലീഗ് കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ അറിയിച്ചു. ഫാത്തിമ തഹലിക്കെതിരായ അപവാദ പ്രചാരണത്തിനെതിരെ ഞങ്ങൾ കേസ് തുടരുകയാണ്. തഹ്‌ലിയ പറയാത്തത് പറഞ്ഞതായി മൂന്ന് കക്ഷികൾ പ്രചരിപ്പിച്ചിട്ടുണ്ട്. അവർക്കെതിരെ മാനനഷ്ടക്കേസ് നൽകും. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നടുവണ്ണൂരിലെ നിസരി സ്റ്റുഡിയോയിൽ വെച്ചാണ് 'ഖൗമിലെ കുട്ടി പ്രയോഗമുള്ള അനൗൺസ്മെൻറ് റെക്കോർഡ് ചെയ്തത്. ഈ അനൗൺസ്മെൻറ് അവിടെ റെക്കോർഡ് ചെയ്യാൻ ആരാണ് ആവശ്യപ്പെട്ടതെന്ന് പറയണം.
എന്നാൽ, അങ്ങിനെ ഒരു അനൗൺസ്മെൻറ് നടന്നിട്ടില്ല എന്ന റിപ്പോർട്ടാണ് കലക്‌ടർ നൽകിയത്. ഞങ്ങൾ നിയമത്തിന്റെ എല്ലാ വഴിയും സ്വീകരിക്കും. കോടതിയിലേക്ക് ഈ വിഷയത്തെ കൊണ്ടുവരും. ടിടി ഇസ്മയിൽ പറഞ്ഞു.
ആരാണ് കാഫിർ സ്ക്രീൻഷോട്ട് കൊണ്ടുവന്നത് എന്ന് തെളിയിച്ചതുപോലെ തന്നെ 'ഖൗമിലെ കുട്ടിയും' തെളിയിക്കും. ജനാധിപത്യ മതേതര സമൂഹത്തിൽ അത് ആരു പറഞ്ഞു എന്ന് കൃത്യമായി ബോധ്യപ്പെടുത്തുക എന്നത് രാജ്യത്തോട് പ്രതിബദ്ധതയുള്ള, സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരു രാഷ്ട്രീയ പാർട്ടിയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്' -അദ്ദേഹം പറഞ്ഞു.