ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് സംഭവം
വെഞ്ഞാറമൂട്: വിനോദയാത്ര ക്കെത്തിയ പത്ത് വയസുകാരന്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ പൂളിൽ മുങ്ങി മരിച്ചു. വിതുര തേവിയോട് മാതളം നെല്‍സാ ഹൗസില്‍ നബീഷിന്റെയും, ധന്യയുടെയും മകന്‍ അഖുല്‍ ശിവയാണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് സംഭവം. ബന്ധുക്കളായ 11 പേര്‍ക്കൊപ്പമാണ് കുട്ടി പാര്‍ക്കിലെത്തിയത്. ഉച്ച ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുട്ടി പൂളിലേക്ക് എടുത്ത് ചാടിയപ്പോൾ ഭക്ഷണം ശ്വാസ കോശത്തില്‍ കുടുങ്ങി, ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവുമുണ്ടായതാണ് മരണ കാരണമെന്ന് പറയപ്പെടുന്നു.
ജീവനക്കാര്‍ ഉടന്‍ കുട്ടിയെ പുറത്തെടുത്ത് പ്രഥമ ശുശ്രൂഷകള്‍ നല്‍കിയ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരണം സംഭവിച്ചു.
പിരപ്പന്‍കോടുള്ള സ്വകാര്യ വിനോദ സഞ്ചാര കേന്ദ്രത്തില്‍വെച്ചാണ് സംഭവം. വിതുര ഗവ യുപിഎസിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച അഖുല്‍. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി