Trending

  • പാർട്ടി നേതൃത്വത്തിന് സ്വകാര്യമായി നൽകിയ കത്ത് മാധ്യമങ്ങൾക്ക് ചോർത്തി അപമാനിച്ചു: നിജേഷ് അരവിന്ദ്

    • FNK desk
    • 17 Apr, 2026
  • ഉയർന്ന ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു

    • FNK desk
    • 17 Apr, 2026
  • കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം നിജേഷ് അരവിന്ദ് രാജിവെച്ചു

    • FNK desk
    • 17 Apr, 2026

Follow Us

Fri April 17, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • disaster
  • നടുവണ്ണൂരിൽ പടവ് കെട്ടിക്കൊണ്ടിരിക്കെ മൂന്ന് പേർ കിണറ്റിൽ വീണു; ഫയർഫോഴ്സ് എത്തി രക്ഷിച്ചു
disaster

നടുവണ്ണൂരിൽ പടവ് കെട്ടിക്കൊണ്ടിരിക്കെ മൂന്ന് പേർ കിണറ്റിൽ വീണു; ഫയർഫോഴ്സ് എത്തി രക്ഷിച്ചു

കിണറിന്റെ മുകൾഭാഗം തേക്കുന്നതിനിടയിലാണ് അപകടം

FNK desk
  • 14 Apr, 2026 02:01 am

നടുവണ്ണൂർ: കിണറിന്റെ പടവ് കെട്ടി തേച്ചു കൊണ്ടിരിക്കെ പലക പൊട്ടി പതിനഞ്ചടി താഴ്ചയിലേക്ക് പതിച്ച മൂന്നു പേരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.  നടുവണ്ണൂർ അഞ്ഞോളി മുക്കിനടുത്ത്  സന്തോഷ് കണ്ണച്ചികണ്ടി യുടെ വീട്ടുപറമ്പിലെ ഏകദേശം 9 മീറ്റർ ആഴവും മൂന്നു മീറ്റർ വീതിയും ഒന്നര മീറ്റർ വെള്ളവുമുള്ള കിണറിന്റെ പടവ് തേക്കാൻ വേണ്ടി കെട്ടി ഉണ്ടാക്കിയ പലകയും കമ്പി ഉപയോഗിച്ച് കെട്ടിയ തട്ട് കീഴ്മേൽ മറിഞ്ഞാണ് അപകടമുണ്ടായത്.  

More Read

  • പാർട്ടി നേതൃത്വത്തിന് സ്വകാര്യമായി നൽകിയ കത്ത് മാധ്യമങ്ങൾക്ക് ചോർത്തി അപമാനിച്ചു: നിജേഷ് അരവിന്ദ്
  • ഉയർന്ന ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു
  • കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം നിജേഷ് അരവിന്ദ് രാജിവെച്ചു
  • താമരശ്ശേരിയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച കുടുംബത്തിലെ നാലു പേർക്ക് ഭക്ഷ്യവിഷബാധ

     പലക വശങ്ങളിൽ കെട്ടിവച്ച് ജോലി ചെയ്യവേ മുറിഞ്ഞു വീണ് പെട്ടെന്ന് മൂന്നു പേരും കിണറ്റിലേക്ക് പതിക്കുകയായിരുന്നു. രണ്ടാൾ ആഴത്തിലുള്ള വെള്ളത്തിലേക്ക് വീണെങ്കിലും വെള്ളത്തിൽ നിന്ന് പൊങ്ങി വന്നു പടവുകളിൽ പിടിച്ചു നിന്നത് കൊണ്ടാണ് രക്ഷപ്പെട്ടത്. കണ്ണച്ചി കണ്ടി രാജൻ (61), തറോക്കണ്ടി മനോജ് (54) കുന്നുമ്മൽ ശ്രീലേഷ് (45) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

      ചുറ്റും കൂടിയവർക്ക് യാതൊന്നും ചെയ്യാൻ സാധ്യമല്ലാത്ത അവസ്ഥയിൽ പേരാമ്പ്ര ഫയർഫോഴ്സിൽ അറിയിക്കുകയും ഫയർഫോഴ്സ് എത്തി കിണറിൽ ഇറങ്ങി കുട്ട കെട്ടി മുകളിൽ കൊണ്ടുവരികയും ചെയ്തു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. മൂന്നുപേരും ഗുരുതരമായ പരിക്കില്ലാതെ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.സ്റ്റേഷൻ ഓഫീസർ പി കെ ഭരതൻ്റെ നേതൃത്വത്തിൽ സ്റ്റേഷൻ ഓഫീസർ ഗ്രേഡ്  മജീദ് എം, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ സജിത്ത് പി ,അജേഷ് കെ , ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിനേഷ് ആർ, ജിഷാദ് എം കെ,  മകേഷ് എം ടി, മനോജ് എം, ഹോം ഗാർഡ് മാരായ അജീഷ് എസി, വിജേഷ് വി എൻ എന്നിവർ ഫയർഫോഴ്സ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.


 

  • Tags :
  • well

Share to Whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ

You might also like!

  • 16 Apr, 2026

താമരശ്ശേരിയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച കുടുംബത്തിലെ നാലു പേർക്ക് ഭക്ഷ്യവിഷബാധ

  • 16 Apr, 2026

ബാലുശ്ശേരിയിൽ റോഡ് മുറിച്ച് കടക്കവേ യുവാവ് കാറിടിച്ച് മരിച്ചു

  • 16 Apr, 2026

പാളത്തിൽ ദുരന്തം വീണ്ടും: കോരപ്പുഴയിൽ വയോധിക ട്രെയിൻ തട്ടി മരിച്ചു

  • 16 Apr, 2026

ചികിത്സ കിട്ടാതെ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ മരിച്ചു; കേസെടുത്ത് പൊലീസ്

  • 15 Apr, 2026

പയ്യോളിയിൽ ട്രെയിനിടിച്ച് മരിച്ചത് അയനിക്കാട് സേവന നഗർ സ്വദേശിനി

  • 15 Apr, 2026

ആയഞ്ചേരിയിൽ 16വയസുകാരൻ മുങ്ങി മരിച്ചു

More News

  • താമരശ്ശേരിയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച കുടുംബത്തിലെ നാലു പേർക്ക് ഭക്ഷ്യവിഷബാധ
  • ബാലുശ്ശേരിയിൽ റോഡ് മുറിച്ച് കടക്കവേ യുവാവ് കാറിടിച്ച് മരിച്ചു
  • പാളത്തിൽ ദുരന്തം വീണ്ടും: കോരപ്പുഴയിൽ വയോധിക ട്രെയിൻ തട്ടി മരിച്ചു
  • ചികിത്സ കിട്ടാതെ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ മരിച്ചു; കേസെടുത്ത് പൊലീസ്
  • പയ്യോളിയിൽ ട്രെയിനിടിച്ച് മരിച്ചത് അയനിക്കാട് സേവന നഗർ സ്വദേശിനി

Follow us on

  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com