ഇന്ന് പുലർച്ചെയായിരുന്നു സംഭവം
കൊയിലാണ്ടി: കൊയിലാണ്ടി മാർക്കറ്റ പരിസരത്ത് ബുള്ളറ്റ് നിയന്ത്രണം വിട്ടുള്ള അപകടത്തിൽ മരിച്ചത് പന്തലായനി സ്വദേശി. മണ്ണാത്ത് മീത്തൽ അജയ് ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസായിരുന്നു. നിയന്ത്രണം വിട്ട ബുള്ളറ്റ് ഫുട്‌പാത്തിൽ ഇടിച്ചുകയറിയുകയും ടെലിഫോൺ പോസ്റ്റിൽ യുവാവിന്റെ തല ഇടിക്കുകയുമായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
യുവാവിനൊപ്പമുണ്ടായിരുന്ന പന്തലായനി കനക നിവാസിൽ പരമേശ്വരൻ്റെ മകൻ ഉണ്ണിക്ക് പരിക്കുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുതാമരശ്ശേരി ഇൻഡസ് മോട്ടോഴ്‌സിൽ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു അജയ്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മണ്ണാത്ത് മീത്തൽ സുനിയുടെയും നിഷയുടെയും മകനാണ്.