തിരുവനന്തപുരം :പാളയം പെട്രോള്‍ പമ്പില്‍ വന്‍ കവര്‍ച്ച. ഒന്നര ലക്ഷം രൂപയോളം മോഷണം പോയി. പുലര്‍ച്ചെയായിരുന്നു സംഭവം. ഓഫീസിനുള്ളില്‍ കയറി പണവുമെടുത്ത് മോഷ്ടാവ് ഇറങ്ങിയോടുകയായിരുന്നു. ഒരാള്‍ നടന്നു വരുന്നതും, ജീവനക്കാരന്റെ കണ്ണുവെട്ടിച്ച് ഓഫീസിനുള്ളില്‍ കയറുകയുമായിരുന്നു. ഇയാള്‍ പണവുമെടുത്ത് ഓടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു.ഇവിടെ രണ്ടാമത്തെ തവണയാണ് മോഷണം നടക്കുന്നത്. പുലര്‍ച്ചെ ഒരു ജീവനക്കാരന്‍ മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ മൂന്നു ദിവസത്തെ കളക്ഷനാണ് പമ്പില്‍ സൂക്ഷിച്ചിരുന്നതെന്ന് പമ്പ് ഉടമകള്‍ പറയുന്നു.
തിരുവനന്തപുരം :സംസ്ഥാനത്ത് കൊടുംചൂട് തുടരും. കേരളത്തില്‍ വരും ദിവസങ്ങളില്‍ വേനല്‍ ചൂട് കൂടുതല്‍ കടുക്കുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. പാലക്കാട് കഴിഞ്ഞദിവസം 40 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഏപ്രില്‍ 14 വരെ സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ഉയര്‍ന്ന താപനിലയോടൊപ്പം അന്തരീക്ഷത്തില്‍ ഈര്‍പ്പമുള്ള വായു തുടരുന്നതിനാല്‍, മലയോര മേഖലകളിലൊഴികെയുള്ള പ്രദേശങ്ങളില്‍ കടുത്ത ചൂടിനും അസ്വസ്ഥതയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം.
മേപ്പയ്യൂർ :ജനകീയ മുക്കിലെ മുസ്ലിം ലീഗ് നേതാവ് കെ.പി ഇബ്രാഹിം അന്തരിച്ചു. ഖത്തർ കെ.എം.സി.സി സംസ്ഥാന കൗൺസിൽ അംഗം,പേരാമ്പ്ര നിയോജക മണ്ഡലം ഭാരവാഹി,പ്രവാസി ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡന്റ്,ജനകീയ മുക്ക് ഖത്തർ മഹല്ല് കമ്മറ്റി സ്ഥാപക നേതാവ്,ജനകീയ മുക്ക് മഹല്ല് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.ഭാര്യ നഫീസ. മക്കൾ:മുഹമ്മത്,മുനീർ,മുനവ്വർ(മൂവരും ഖത്തർ),മുഹ്സിന,മുഫീദ.മരുമക്കൾ:മജീദ്,റംഷാദ്,നഫ്‌ല,ബബുഷിറ,ഹഫ്സത്ത്.സഹോദരങ്ങൾ:അമ്മത്,കുഞ്ഞബ്‌ദുള്ള,അബ്ദുറഹിമാൻ,പാത്തു,കുഞ്ഞയിശ,ഫാത്തിമ,നഫീസ എന്നിവരാണ്.
തിരുവനന്തപുരം :സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് രാവിലെ ആൾ കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണത്തിന് 1 പവന് 1,11,800 രൂപയാണ് വില. കഴിഞ്ഞ ദിവസങ്ങളിൽ 22 കാരറ്റ് 1 പവൻ സ്വർണത്തിന് 1,12,080 രൂപയായിരുന്നു വില. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിലെ വിലകൾ താരതമ്യം ചെയ്യുമ്പോഴാണ് സ്വർണ വിലയിൽ ചെറിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളി വിലയിലും ഇന്ന് നേരിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് 255 രൂപ എന്ന നിരക്കിലാണ് വിപണനം നടക്കുന്നത്. 10 ഗ്രാം വെള്ളിക്ക് 2,550 രൂപയാണ് ഇന്നത്തെ വില.
തിരുവനന്തപുരം :നിയമസഭാ തിരഞ്ഞെടുപ്പിലെ അന്തിമ കണക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തു വിട്ടു. സംസ്ഥാനത്ത് 78.27 ശതമാനമാണ് ആകെ പോളിങ്. 1982-ന് ശേഷമുള്ള ഏറ്റവും മികച്ച പോളിങ്ങാണ് ഇത്തവണത്തേത് എന്നാണ് റിപ്പോർട്ട്. കുന്ദമംഗലത്താണ് ഏറ്റവും കൂടുതൽ പോളിങ് നടന്നത്- 84.83 ശതമാനം. റാന്നിയിലാണ് ഏറ്റവും കുറവ് പോളിങ് -68.99 ശതമാനം. ചിറ്റൂർ- 84.63 ശതമാനം, കുന്നത്തുനാട്- 84.09 ശതമാനം എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയ രണ്ടും മൂന്നും മണ്ഡലങ്ങൾ. 1987-ലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. 80.54 ശതമാനമായി രുന്നു പോളിങ്. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷൻ പോളിങ് ശതമാനം പുറത്തു വിട്ടിരുന്നില്ല. കണക്കുകൾ പുറത്തുവിടണ മെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന് കത്തയച്ചിരുന്നു.